Thursday, November 20, 2025

മലവും ചളിയും കൊതിക്കുന്ന കൊതുകും ഈച്ചയും പോലെ ചില പാർട്ടികൾ.

മലവും ചളിയും കൊതിക്കുന്ന കൊതുകും ഈച്ചയും പോലെ ചില പാർട്ടികൾ…


നാട് മുഴുവൻ വ്രണമുണ്ടാക്കി, എന്നല്ല നാടിനെ മുഴുവൻ വ്രണം തന്നെയാക്കി, നാടിനെ മുഴുവൻ വ്രണമാക്കാൻ വേണ്ടത് മാത്രം ചെയ്ത്, വ്രണത്തിലെ രക്തവും ചലവും കുടിച്ച് മാത്രം വളരുന്ന പാർട്ടികൾ.


അവർ മുന്നോട്ട് വെക്കുന്ന ചിഹ്നവും ചളിയിലും വൃത്തികേടിലും മാത്രം വളരുന്നത്.


അവർക്ക് ഒന്നേയുള്ളൂഎപ്പോഴും ഇസ്ലാമും മുസ്ലിമും ശത്രുപക്ഷത്ത് ഉണ്ടാവണം. 


അവർക്ക് ഇസ്ലാമിനെയും മുസ്ലിംകളെയും പറ്റുമെങ്കിൽ കൂടെ എരുവിന് പാക്കിസ്ഥാനെയും ചേർത്ത് ശത്രുപക്ഷത്ത് വെക്കണം 


എപ്പോഴും ഇസ്ലാമിനും മുസ്ലിംകൾക്കും എതിരെ കളവുകൾ പ്രചരിപ്പിക്കണം, പേടിയും വെറുപ്പും ഉണ്ടാക്കണം.


എപ്പോഴും അതിർത്തിക്കപ്പുറത്തെ ഉള്ളതോ ഇല്ലാത്തതോ ആയ കാര്യം പൊടിപ്പും തൊങ്ങലും ചേർത്ത് കാണിച്ചും പറഞ്ഞും ഇവിടെയുള്ളവരുടെ ശ്രദ്ധ തിരിച്ചുവിടണം


ചുരുങ്ങിയത് അപ്പുറത്തൊരു പാക്കിസ്ഥാനെയെങ്കിലും വെക്കണംപഹൽഗാമുകളെയുംപുൽവാമകളെയും ആ വഴിയിൽ ആയുധമാക്കണം


ചളിയിലും വൃത്തികേടിലും മാത്രം വളരുന്നവർ നാടിനെയും നാട്ടുകാരുടെ മനസ്സിനെയും ചളിയും വൃത്തികേടും തന്നെയാക്കുന്നു, ചളിയും വൃത്തികേടും നിറച്ച് മലീമസമാക്കുന്നു.


********


അതുകൊണ്ട് തന്നെ ഇവിടെ നടക്കുന്നത്


ചില പ്രത്യേക അയൽരാജ്യങ്ങൾ മാത്രം നമുക്കെതിരെന്ന  വാർത്തകളും ഭീഷണികളും പൊടിപ്പുംതൊങ്ങലും ചേർത്തുണ്ടാക്കുകജനതയുടെ ശ്രദ്ധതിരിച്ചുവിടുകഅങ്ങനെ ആ വഴിയിൽ ജനാധിപത്യത്തെ മോഷണം നടത്തുക


**********


അങ്ങനെയുള്ളവർക്ക് കളവാണ് ശരിവെറുപ്പാണ് സ്നേഹംഅധർമ്മമാണ് ധർമ്മംഅവരുടേത് മാത്രമാണ് പാർട്ടിഅവരുടെ വിജയം മാത്രമാണ് വിജയം.


********


ഇനിയൊരു തിരുത്തും തിരിച്ചുവരുത്തും സാധിക്കാത്തവിധം എല്ലാറ്റിനെയും കടത്തിവെട്ടുന്നനീരാളിപ്പിടുത്തത്തിലാണ് ഇന്ത്യക്കാർ


എന്നാലോ


നീരാളിപ്പിടുത്തത്തെ സ്നേഹാലിംഗനമായും ചിതൽ പൊതിയുന്നതിനെ വസ്ത്രമായുംകണകാക്കുന്നവരാണ് മഹാഭൂരിപക്ഷം ഇന്ത്യക്കാരും.


********


നമ്മുടെ പ്രശ്നങ്ങൾ പരിഹരിക്കാത്തതല്ല അങ്ങനെയുള്ള പാർട്ടികളുടെ കുറ്റംപകരം നമുക്ക് ഒരുകുറെ പ്രശ്നങ്ങൾ ഉണ്ടാക്കിയതും, നമ്മളെ മുഴുവൻ പെരുവഴിയിലാക്കുംവിധം ഒരേറെപ്രശ്നങ്ങളുണ്ടാക്കുന്നതുമാണ്


നോട്ട്നിരോധനം മുതൽ വോട്ട് തെളിയിക്കൽ വരെയായി ജനങ്ങളെ ഒന്നിനുമല്ലാതെ വെയിലത്താക്കിക്കൊണ്ട്.


*********

No comments: