Tuesday, November 4, 2025

സൊഹ്റാൻ മംദാനി: വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ട അതേ ന്യൂയോർക്ക് സിറ്റിയിൽ നിന്ന്.

സൊഹ്റാൻ മംദാനി


ഭീകരവാദികളാൽ വേൾഡ് ട്രേഡ് സെന്റർ തകർക്കപ്പെട്ട അതേ ന്യൂയോർക്ക് സിറ്റിയിൽ നിന്ന്ജയിച്ചുവരുന്നു.


ഏറ്റവും വലിയ സമ്പന്ന നഗരത്തിൽ നിന്ന് സമ്പന്നർക്കെതിരെ സംസാരിച്ചുകൊണ്ട്നിലപാടെടുത്ത്കൊണ്ട് (സമ്പന്നരുമായി ഒത്തുകൂടി വോട്ട് കളവ് നടത്തിയല്ല)


മുസ്ലിമാണെന്നും ഇന്ത്യൻ-ഉഗാണ്ടൻ വംശജനാണെന്നും തുറന്ന് പറഞ്ഞവൻ.


ഇന്ത്യൻ ആണെന്നിരിക്കെയും മോദിയെ കൊലപാതകി എന്ന് ഇന്ത്യൻ വോട്ടർമാരുടെ മുൻപിൽ വെച്ച്തന്നെ വിളിച്ചുപറഞ്ഞുകൊണ്ട്,


ഭീകര-ഇസ്രയേൽ വിരുദ്ധരാഷ്ട്രീയം കൃത്യമായി പറഞ്ഞുകൊണ്ട്,


അമേരിക്കൻ പ്രസിഡന്റ് ട്രംപിനെ കൃത്യമായും വ്യക്തമായും യുക്തിയുക്തമായി ന്യായങ്ങൾ നിരത്തിവെല്ലുവിളിച്ച ആളായിക്കൊണ്ട്,


താൻ മേയറാകുന്നപക്ഷംഅന്താരാഷ്ട്രകോടതി യുദ്ധക്കുറ്റവാളിയായി വിധിച്ച നെതന്യാഹുന്യൂയോർക്കിൽ വന്നാൽ അറസ്റ്റുചെയ്യുമെന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കിക്കൊണ്ട്


അങ്ങനെയുള്ള സൊഹ്റാൻ മംദാനി വിജയിച്ചുവരുന്നു.


ലോകത്തെ തന്നെ ഏറ്റവും വലുതും സമ്പന്നവുമായ നഗരത്തിന്റെന്യൂയോർക്ക് നഗരത്തിന്റെമേയറായി തെരഞ്ഞെടുക്കപ്പെടുന്നു.


കലാപങ്ങളുണ്ടാക്കാതെവർഗ്ഗീയതയും വെറുപ്പും മാത്രം പറയാതെകള്ളവർത്തകൾ വാട്ട്സാപ്പ്യൂണിവേഴ്സിറ്റികളിലൂടെ പ്രചരിപ്പിക്കാതെ.


അതും അമേരിക്കയിൽ തന്നെ സമ്പന്ന ജൂതന്മാർ ഏറ്റവും കൂടുതൽ തിങ്ങിപ്പാർക്കുന്ന ന്യൂയോർക്ക്നഗരത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുന്നു.


********


എല്ലാ ജിഹാദിതീവ്രവാദി ആരോപണങ്ങളെയും കശക്കിയെറിഞ്ഞുകൊണ്ട് എന്നതല്ല മുഖ്യവിഷയം.


അതുപോലെആരെങ്കിലും വർത്തമാനകാല ഇന്ത്യയിൽ ഇങ്ങനെ സുതാര്യമായിതെരഞ്ഞെടുക്കപ്പെടുമോ എന്നതുമല്ല വിഷയം.


അമേരിക്കൻ തെരഞ്ഞെടുപ്പിൽ നടക്കുന്നത് പോലെ കൃത്യമായ തുറന്നസംവാദങ്ങൾ നേർക്കുനേർഇവിടെ നടക്കുമോ എന്നതാണ് വിഷയം.


തുറന്നനേർക്കുനേർ സംവാദങ്ങൾക്ക് തയ്യാറുള്ളധൈര്യവും തന്റേടവും ഉള്ള ഒരു നേതാവ്രാഹുൽ ഗാന്ധി ഒഴികെആരെങ്കിലും ഇവിടെയുണ്ടോ എന്നതാണ് വിഷയം?


അത്തരം തുറന്ന സംവാദങ്ങൾ കേട്ട് അവയിലെ ന്യായാന്യാതകൾ പക്വതയോടെ തുലനം ചെയ്ത്മാത്രം തെരഞ്ഞെടുക്കാൻ ശേഷിയുള്ള ജനത ഇവിടെയുണ്ടോ എന്നതാണ് വിഷയം.


അത്തരം തുറന്നനേർക്കുനേർ സംവാദങ്ങൾക്ക് നമ്മുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി തയ്യാറാവുമോഎപ്പോഴെങ്കിലും തയ്യാറായിട്ടുണ്ടോ എന്നതാണ് വിഷയം.


ഇല്ല.


ഇവിടെ ജനങ്ങളെ വിഡ്ഢികളാക്കിയാൽ മാത്രം മതി.


ജനാധിപത്യമെന്നാൽ ജനങ്ങളെ വിഡ്ഢികളാക്കുന്ന പ്രക്രിയ മാത്രമാണ് ഇവിടെ.


എന്ന് മനസ്സിലാക്കുന്ന നമ്മുടെ രാഷ്ട്രീയവുംരാഷ്ട്രീയ പാർട്ടിയും പ്രധാനമന്ത്രിയും അവരുടെശിങ്കിടികളും അല്ലാതൊന്നിന് ഇവിടെ തയ്യാറാവില്ല.


അതിനുള്ള തന്റേടവും ധൈര്യവും ടെലിപ്രോംപ്റ്റർ വെച്ച് മാത്രം സംസാരിക്കാനറിയുന്ന ആരുംസ്വന്തമായി (കളവും വെറുപ്പും വിഡ്ഡിത്തവും മാത്രമല്ലാത്തഒരു കാഴ്ചപ്പാടും പറയാനില്ലാത്ത ആരുംകാണിക്കില്ല.


അതിനുള്ള തന്റേടവും ധൈര്യവും ചോദ്യങ്ങൾക്ക് ഉത്തരം നൽകാനറിയാത്ത ആൾ കാണിക്കില്ല.


വാർത്താമാധ്യമങ്ങൾക്ക് പോലും നേർക്കുനേർ തുറന്ന സംവാദത്തിനും ഇന്റർവ്യൂവിനുംനിന്നുകൊടുക്കാൻ ധൈര്യവും തന്റേടവും ഇല്ലാത്ത ഒരു പ്രധാനനമന്ത്രിയാണ് (അതുകൊണ്ട് തന്നെഎത്രയോ വർഷങ്ങളായി നമുക്കുള്ളത്.


കളവും വെറുപ്പും മാത്രം തിന്ന് വയറുനിറക്കുന്ന വിവരമില്ലാത്ത ജനങ്ങൾക്കിടയിൽ സങ്കൽപ്പിക്കാൻപോലും സാധിക്കാത്തത് സൊഹ്റാൻ മംദാനിയുടെ ലോകത്തെ തന്നെ കണ്ണുതുറപ്പിച്ച  വിജയം.


ഇന്ത്യയിൽ ആണെങ്കിൽ ഇങ്ങനെയൊരു സ്ഥാനാർഥിക്കെതിരെ വെറുപ്പിന്റെ ശക്തികൾ എന്തെല്ലാംകളവുകൾ അപ്പുറത്തെ പാക്കിസ്ഥാനെ വരെ (കലാപപ്പായസത്തിൽ പഞ്ചസാര പോലെകൂട്ടിച്ചേർത്ത് ഉണ്ടാക്കിപ്പറയുമായിരുന്നു എന്ന് മാത്രം ചിന്തിച്ചാൽ മതി.

No comments: