Monday, November 10, 2025

ഡൽഹി സ്ഫോടനം: ബിഹാർ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് തന്നെ.

ഡൽഹി സ്ഫോടനംബിഹാർ തെരഞ്ഞെടുപ്പിൻ്റെ തലേന്ന് തന്നെ


ബീഹാർ നഷ്ടപ്പെട്ടാൽ ഏറെക്കുറെ കേന്ദ്രഭരണവും നഷ്ടപ്പെടും എന്ന് വരുമ്പോൾ തന്നെ.


ബീഹാറും കേന്ദ്രഭരണവും രക്ഷപ്പെടുത്താൻ എന്തെങ്കിലും സംഭവിച്ചെങ്കിലേ തീരൂ എന്ന് വന്നാൽപിന്നെ?


അപ്പുറത്ത് കാണിക്കാൻ എപ്പോഴും ഒരു ശത്രുവിനെയും ശത്രുവിഭാഗത്തെയും ഉണ്ടാക്കിഅവതരിപ്പിക്കുന്നവർക്ക് പിന്നെ എന്തും എപ്പോഴും സംഭവിപ്പിക്കാംചെയ്യാം.


അവർക്ക് ഭീമനാണ് കുറ്റക്കാരനെന്ന് ഒരുതരം അന്വേഷണവും ആവശ്യമില്ലാത്തവിധം സംഭാവാനന്തരം പെട്ടെന്ന് കണ്ടെത്താനും പറയാനുമാവും. 


മുൻപ് പുൽവാമ പഹൽഗാം സംഭവങ്ങളിലും കണ്ടെത്തിയത് പോലെ. 


പ്രതികളെ കുറ്റകൃത്യം ചെയ്യുന്നതിന് മുൻപും ചെയ്തതിന് ശേഷവും പിടികൂടില്ല.  


പക്ഷേ ആർക്കും അറിയാത്ത ഐസിസിന്റെയും മറ്റ് പല അറിയാത്ത അറബി ചുവയുള്ള സംഘടനകളുടെയും പേര് പെട്ടെന്ന് പുറത്ത് പറയും. 


ആ വഴിയിൽ കുറച്ച് നിരപരാധികളെ പ്രതികളായി ചേർത്തെന്നുമിരിക്കും. 


എങ്കിൽ നമുക്ക് യുക്തമായി തന്നെ ചോദിക്കാം


ദൽഹി സ്ഫോടനം ആര് ആർക്ക് വേണ്ടി നടത്തുന്നു?


 സ്ഫോടനങ്ങൾ കൊണ്ടും മറ്റെല്ലാ കലാപങ്ങളും ആക്രമണങ്ങളും കൊണ്ടും ഇന്ത്യയിൽ ശരിക്കും നേട്ടമുണ്ടാക്കുന്നവർ ആരാണ്? 


എന്നതിനുള്ള ഉത്തരത്തിലാണ് ഇതൊക്കെ ആര് എന്തിന് വേണ്ടി ചെയ്യുന്നുചെയ്യിക്കുന്നു എന്നചോദ്യത്തിനുള്ള ഉത്തരം


ഇങ്ങനെ സംഭവിക്കുന്നതിൻ്റെയൊക്കെ യഥാർത്ഥ ഗുണഭോക്താക്കൾ ആര്?


എന്നതിനുള്ള ഉത്തരത്തിലാണ് ഇതൊക്കെ ആര് എന്തിന് വേണ്ടി ചെയ്യുന്നു, ചെയ്യിക്കുന്നു എന്നചോദ്യത്തിനുള്ള ഉത്തരം


ഗുണഭോക്താക്കൾ ആരാണ്?


അവരാണല്ലോ ചെയ്യിപ്പിക്കുക?


ദൽഹി ഭരിക്കുന്നത് ആര്?


അവർ തന്നെ കേന്ദ്രവും ഭരിക്കുന്നു.


എന്നാലും അവർക്ക് എപ്പോഴും ചൂണ്ടിക്കാണിച്ച് പറയാൻ ഒരൊറ്റ ഉത്തരം മാത്രം


ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന ഒരൊറ്റ ഉത്തരം.


ഇന്ത്യയിലാകമാനം വെറുപ്പിൻ്റെയും വിദ്വേഷത്തിൻ്റെയും വഗ്ഗീയതയുടെയും തീ പടർത്തിയവരിൽനിന്നും  ഇത്തരം വാർത്തകളും അതിനുവേണ്ട സംഭവങ്ങളും ഉത്തരങ്ങളും  പതിവുപോലെ എത്രവേണമെങ്കിലും ഉൽപാദിപ്പിക്കപ്പെടും.


പുൽവാമയും പഹൽഗാമും ഉറിയും പത്താൻ കോട്ടും കാർഗിലും പാർലമെൻ്റ് ആക്രമണവും എല്ലാംവേണ്ടപ്പോൾ വേണ്ടത് പോലെയൊക്കെയായി ഇവർ ഭരിക്കുമ്പോൾ തന്നെ സംഭവിച്ചു എന്നതും മറന്നുകൂട.


*******


അക്രമവും ആക്രമണവും നടത്തിയവരെ അപലപിക്കും, അപലപിക്കണം, കഠിനമായി ശിക്ഷിക്കണം.


പക്ഷേ, കാള പ്രസവിച്ചെന്ന് കേട്ടാൽ കയറെടുക്കാൻ പറ്റുമോ?


ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന് പറയുന്നതാണോ അപലപിക്കൽ?


മക്കാ മസ്ജിദ്, മാലേഗാവ് സമയത്തും ഇങ്ങനെയൊക്കെ തന്നെയായിരുന്നു ആദ്യം നടന്നത്.


അറിയണം കുറുക്കന്മാരാണ് കോഴിക്കൂടിന് കാവൽ നിൽക്കുന്നത്


********


ഡൽഹി സ്ഫോടനം: 


ഇങ്ങനെയുള്ള പ്രതികളെ ഉണ്ടാക്കി വരുമെന്നത് ഉറപ്പായിരുന്നു. 


ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമനല്ലാതെ പിന്നെയാര്? 


ഒന്ന് വ്യക്തമായി മനസ്സിലാക്കാം. 


ഇന്ത്യയിൽ ഭീകരപ്രവർത്തനം നടത്തിയിട്ട് മുസ്ലിംകൾക്ക് ഒരു നേട്ടവുമില്ല. 


അത് പച്ചയായ സത്യം. 


നേട്ടമുണ്ടാക്കുന്നവരാണല്ലോ നേട്ടത്തിന് വേണ്ടത് ചെയ്യുക? 


അങ്ങനെ പിന്നിൽ നിന്ന് ചെയ്യുന്നവർക്ക്, ഒന്നിനും പിതൃത്വം ഏറ്റെടുക്കാതെ കാലാകാലമായ ചെയ്യുന്നവർക്ക്, കൂടെ അധികാരവും കൂടിയുണ്ടെങ്കിൽ, ബലിയാടുകളെ യഥേഷ്ടം ഉണ്ടാക്കുകയും എളുപ്പം.



No comments: