ബ്രിട്ടീഷുകാരും നിലവിലെ കേന്ദ്രഭരണകൂട പാർട്ടിയും ഒരുപോലെയോ?
ബ്രിട്ടീഷുകാർ ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ഭരിച്ചു.
കേന്ദ്രഭരണകൂട പാർട്ടി അദാനി അംബാനി കമ്പനികൾക്ക് വേണ്ടി ഭരിക്കുന്നു.
ബ്രിട്ടീഷുകാർ വിഭജിച്ചു ഭരിച്ചു.
കേന്ദ്രഭരണകൂട പാർട്ടിയും ഹിന്ദു _ മുസ്ലിം വിഭജനം സാധിച്ചു തന്നെ ഭരിക്കുന്നു, ഭരണം നേടുന്നു, ഭരണം നിലനിർത്തുന്നു.
ബ്രിട്ടീഷുകാർ ആവുന്നത്ര നികുതി വർദ്ധിപ്പിച്ച് ഭരിച്ചു.
കേന്ദ്ര ഭരണകൂട പാർട്ടി ആവുന്നതിനേക്കാൾ കൂടതൽ നികുതി വർദ്ധിപ്പിച്ച് തന്നെ ഭരിക്കുന്നു.
ബ്രിട്ടീഷുകാർ അവരെ എതിർത്തവരെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തി.
കേന്ദ്രഭരണകൂട പാർട്ടിയും അവരെ എതിർക്കുന്നവരെ മുഴുവൻ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്നു.
ബ്രിട്ടീഷുകാർ ആയുധത്തിൻ്റെയും പട്ടാളത്തിൻ്റെയും പൊലീസിൻ്റെയും ശക്തി കാണിച്ച് പേടിപ്പിച്ച് ഭരിച്ചു.
കേന്ദ്രഭരണകൂട പാർട്ടിയും ആയുധത്തിൻ്റെയും പട്ടാളത്തിൻ്റെയും പൊലീസിൻ്റെയും ശക്തി കാണിച്ച് തന്നെ പേടിപ്പിച്ച് ഭരിക്കുന്നു.
ബ്രിട്ടീഷുകാർ അവർക്കു വേണ്ട തിരിമറികൾ ഒക്കെയും വേണ്ടപോലെ നടത്തി.
കേന്ദ്രഭരണകൂട പാർട്ടിയും അവർക്കു വേണ്ട തിരിമറികൾ ഒക്കെയും വേണ്ടപോലെ നടത്തുന്നു.
വ്യത്യാസം ഒന്ന് മാത്രം.
അവർ ബ്രിട്ടീഷുകാർ.
ഇവർ ഇന്ത്യക്കാർ.

.jpg)
No comments:
Post a Comment