Sunday, November 30, 2025

ഇസ്ലാമിനെ വിമർശിക്കണം, കുറ്റം പറയണം. പക്ഷേ എന്തിന്?

എല്ലാവർക്കും വിമർശിക്കണം, ഇസ്ലാമിനെ.


എല്ലാവർക്കും കുറ്റംപറയണം, ഇസ്ലാമിനെ.


ശരിയാണ്.


പക്ഷേ, എന്തുകൊണ്ട്?


ഇസ്ലാമാണ്, വെറുമൊരു മതം എന്നതിനപ്പുറം, അധികാര രാഷ്ട്രീയ ശക്തികളെ സ്വന്തമായ രാഷ്ട്രീയ ബദൽ കാണിച്ച് ചോദ്യംചെയ്യുന്നത് എന്നത് കൊണ്ട് കൂടി.


അതുകൊണ്ട് തന്നെ , ഉള്ളതും ഇല്ലാത്തതും ചേർത്ത്, എല്ലാ കുറ്റങ്ങളും ആരോപണങ്ങളും ഇസ്ലാമിന്റെയും മുസ്ലിംകളുടെ മേൽ തന്നെ ആരോപിക്കണം.


അങ്ങനെ ആരോപിക്കുന്നതിലെയും കുറ്റപ്പെടുത്തുന്നതിലെയും ശരിയും തെറ്റും യുക്തിഭദ്രതയും പരിശോധിക്കേണ്ടതില്ല.


ശരിയും തെറ്റും യുക്തിഭദ്രതയും പരിശോധിക്കാതെ തന്നെ ഇസ്ലാമിനെയും മുസ്ലിംകളെയും കുറ്റപ്പെടുത്തണം, ആരോപണങ്ങളെ കൊണ്ട് മൂടണം. അത്രയേ ഉള്ളൂ.


ശരി.


എന്നാലും എന്തുകൊണ്ട്, എന്തിന് ഓരോ വ്യക്തിയും അങ്ങനെ ചെയ്യണം?


പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ട്. 


യാഥാർത്ഥ്യബോധം തീണ്ടാത്ത, പ്രായോഗികമല്ലാത്ത അവനവന്റെ കാല്പനികതക്കും ഒളിച്ചോട്ടത്തിനും വേണ്ടി. 


അവനവന്റെ ദൗർബല്യങ്ങൾക്ക് ന്യായങ്ങളുണ്ടാക്കാൻ, ദൗർബല്യങ്ങൾക്കടിപ്പെട്ട് അർമ്മാദിക്കാനുള്ള ന്യായങ്ങളുണ്ടാക്കാൻ.


ഒരടിസ്ഥാനവും ഇല്ലാത്ത എന്തോ ഏതോ ആത്മീയത പറഞ്ഞ് കാല്പനികതക്കും ഒളിച്ചോട്ടത്തിനും പറ്റിയ പുകമറ സൃഷ്ടിക്കാൻ.


രണ്ട് : ഒരു മതം എന്ന നിലക്കും, ഒരു പ്രത്യേശാസ്ത്രവും പ്രസ്ഥാനവും എന്ന നിലക്കും ഇസ്ലാമിനേക്കാൾ സമഗ്രമായതും നല്ലതും പ്രായോഗികമായതും ചൂഷണമുക്തമായതും ഉണ്ടെങ്കിൽ അതിനോട് ചാരിനിന്നുകൊണ്ട്. 


പക്ഷേ ഇസ്ലാമിനേക്കാൾ മികച്ചതായി,  വെറും വിശ്വാസമതം എന്നതിനപ്പുറം, അങ്ങനെയൊരു സമഗ്രജീവിതപദ്ധതി കാണുന്നുണ്ടെങ്കിൽ.


പക്ഷേ അങ്ങനെയൊന്നുണ്ടോ?


ശരിക്കും പഠിച്ചും പരിശോധിച്ചും സ്വന്തം മനസ്സാക്ഷിയെ മുന്നിൽ നിർത്തി ബോധ്യപ്പെട്ട് തന്നെ പറയാൻ സാധിക്കണം. 


ഷഹാദത്ത് എന്ന സാക്ഷ്യം പോലെ വ്യക്തതയോടെ, ബോധ്യതയോടെ പറയാൻ സാധിക്കണം. 


കാരണം,  ഇസ്ലാമിൽ ഓരോ വിശ്വാസിയും കർമ്മപരമായും വിശ്വാസപരമായും ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം തീർത്തും ബോധ്യപ്പെട്ട് പറയേണ്ട, ചെയ്യേണ്ട “ഷഹാദത്ത്” മാത്രമാണ്.


ഇസ്ലാമിനേക്കാൾ സമഗ്രമായതും നല്ലതും പ്രായോഗികമായതും ആയ ഒന്നുണ്ടോ?


ഒരു സംപൂർണ്ണ ജീവിതപദ്ധതി തന്നെയായ ഒരു മതവും പ്രസ്ഥാനവും പ്രത്യേശാസ്ത്രവും ഇന്ന് ഇസ്ലാം മാത്രം തന്നെയല്ലാതെ വേറൊന്ന് ഇല്ല എന്നുതന്നെ പറയാം.


സോഷ്യലിസമയാലും കമ്യൂണിസമയാലും മുതലാളിത്തമായാലും ജനാധിപത്യമായാലും മറ്റേത് ഇസങ്ങളായാലും മതങ്ങളായാലും എല്ലാം ഭാഗികമായവ മാത്രം. ഒരു ഭാഗം കൈകാര്യം ചെയ്യുമ്പോൾ വലിയ മറുഭാഗം അവഗണിച്ചുകൊണ്ട്.


ഇസ്ലാമല്ലാത്ത എല്ലാം ലക്ഷ്യവും മാർഗ്ഗവും നൽകി ജീവിതത്തെ ആത്മീയമായും ഭൗതികമായും ഒരുമിച്ച് വഴികാട്ടാത്തത്, സമ്പൂർണമായും കൈകാര്യം ചെയ്യാത്തത്.


അതേസമയം, ഇസ്ലാം സമ്പൂർണമായും ജീവിതത്തെ ലക്ഷ്യവും മാർഗ്ഗവും നൽകി ആത്മീയമായും ഭൗതികമായും ഒരുമിച്ച് വഴികാട്ടുന്നു, കൈകാര്യം ചെയ്യുന്നു. ഒന്നിന് വേണ്ടി മറ്റൊന്ന് കൈവിടാതെ, നഷ്ടപ്പെടുത്താതെ.


അറിയണംപലിശ നിരോധിച്ചസക്കാത്ത് കല്പിച്ചമദ്യം നിരോധിച്ചപന്നിയിറച്ചി വിലക്കിയ, മൃഗമാംസം തിന്നുമ്പോൾ അറുത്ത് തിന്നണം എന്ന് നിഷ്കർഷിച്ച, അതും എങ്ങനെ അറുത്ത് തിന്നണമെന്ന്കൃത്യമായും നിഷ്കർഷിച്ചവിവാഹനിയമങ്ങളും അനന്തരാവകാശ നിയമങ്ങളും കൃത്യമായും ഉണ്ടാക്കിക്കൊടുത്ത, എന്നുവേണ്ട ജീവിതത്തിന്റെ സർവ്വവിധ മേഖലകളെയും കൈകാര്യം ചെയ്യുംവിധമുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായ മാതൃകാസഹിതം നൽകിയ ഇസ്ലാംമറ്റേതെങ്കിലും മതം പോലുള്ള വെറുമൊരു ആചാര അനുഷ്ഠാന വിശ്വാസമതംമാത്രമല്ലെന്നറിയണം. 


ഇവയൊന്നും ഇസ്ലാം നിശ്ചയിച്ചത് ആരെയെങ്കിലും ചൂഷണം ചെയ്യാനും, ആരെങ്കിലും ചൂഷണം ചെയ്യുന്ന കോലത്തിലും അല്ല. മേല്പറഞ്ഞത് പോലുള്ള ഒന്നിലും ചൂഷണം എന്ന് പറയാവുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല, ഭാവിയിൽ എപ്പോഴെങ്കിലും ചൂഷണത്തിന് ഉപയോഗിക്കാവുന്ന സാധ്യതയും ഇല്ല.


അങ്ങനെ ആരെയെങ്കിലും എങ്ങനെയെങ്കിലും ചൂഷണം ചെയ്യാനായുള്ള ഉപരിവർഗ്ഗമായ പൗരോഹിത്യമോ തന്ത്രിയോ കർമ്മിയോ ഭണ്ഡാരപ്പെട്ടികളോ അർച്ചനകളോ അഞ്ജലികളോ ഇസ്ലാമിൽ ഇല്ല, പാടില്ല.


മൂന്ന്പിന്നെ ഇസ്ലാമിനെ നിർബന്ധമായും വിമർശിക്കേണ്ട മൂന്നാമത്തെ കാരണംഎന്തായിരിക്കണം?


ആരൊക്കെയോ വെറും വെറുതേ തെറ്റിദ്ധരിപ്പിച്ചത് കാരണം ഉടലെടുത്ത അന്ധമായ വെറുപ്പുംശത്രുതയും മാത്രം വെച്ചുകൊണ്ട്.


അപ്പോഴും ആലോചിക്കണംഇസ്ലാമിനെ എപ്പോഴും വിമർശിക്കണംകുറ്റം പറയണം എന്ന്തോന്നിപ്പിക്കുന്നത്ര അന്ധമായ വെറുപ്പും ശത്രുതയും ഇസ്ലാമിനോട് എന്തുകൊണ്ടുണ്ടാവുന്നുവെന്ന്.


ഒരുതരം സ്ഥാപിത പൗരോഹിത്യമോ സഭയോ മിഷണറിപ്രവർത്തന സംഘങ്ങളോ ഇസ്ലാമിൽ ഇല്ലഎന്നിരിക്കെയും….


വിശ്വാസികൾ പ്രാപഞ്ചികത തന്നെയായ, പ്രാപഞ്ചിക വ്യവസ്ഥിതി തന്നെയായ ദൈവത്തെ മാത്രംവണങ്ങണം എന്നതല്ലാത്ത ഒരുതരം ചൂഷണം ചെയ്യുന്ന ഒന്നും ഇസ്ലാം ചെയ്യിപ്പിക്കുന്നില്ലആവശ്യപ്പെടുന്നില്ല.


അമൂർത്തമായ ഏകദൈവവിശ്വാസം മാത്രം വെച്ച്മറ്റൊരു സഭയും പൗരോഹിത്യവും ഇല്ലാതെഇസ്ലാം ലോകത്തെ ഒന്നായി കാണുന്നുവിശ്വാസികളെ (മനുഷ്യരെ ആസകലം) ഒരുമിച്ച്നിർത്തുന്നു.


ഇസ്ലാം ഇങ്ങനെ സ്വയം ബാഹ്യമായ പൗരോഹിത്യമോ സഭയോ പോലുള്ള ഒരു നൂലും ഇല്ലാതെ പിടിച്ചുനിൽക്കുന്നത് കണ്ട്വളരുന്നത് കണ്ട്, അസൂയയും പേടിയും ജനിക്കുന്നതിനാൽ.


ഇസ്ലാമിന്റെ സമഗ്രതയും പ്രായോഗികതയും കണ്ട് ഇസ്ലാമിനോളം ആവാൻ സാധിക്കാത്തത് കൊണ്ട്രൂപപ്പെടുന്ന വെറും വെറുതെയുള്ള ശത്രുത പൂകിക്കൊണ്ട്വെറുപ്പ് കൂട്ടിക്കൊണ്ട്, അസൂയ നിറച്ചുകൊണ്ട്.


വിമർശിക്കുമ്പോൾ, അങ്ങനെ വിമർശിക്കുന്നവർ എവിടെ നിൽക്കുന്നു എന്ന് അറിയാതെപോകുന്നത് കൊണ്ട്.


എന്തിന് വേണ്ടിഇസ്ലാമിനേക്കാൾ മെച്ചപ്പെട്ട എന്ത് കണ്ടിട്ട് വിമർശിക്കുന്നു എന്നതവർ ഓർക്കാതെപോകുന്നത് കൊണ്ട്.


ഒരുപക്ഷേ, വിമർശിക്കാൻ വേണ്ടി മാത്രം ഇസ്ലാമിനെ വിമർശിക്കുന്നവരറിയുന്നില്ല അങ്ങനെവിമർശിക്കാൻ അവരെടുത്ത ഇടം ഇസ്ലാമിനോളം വരാത്തഇസ്ലാമിനേക്കാൾ ഏത്രയോ ചീഞ്ഞമോശമായ ഇടമാണെന്ന്.


അല്ലെങ്കിൽ ഇസ്ലാമിനെ വിമർശിക്കുന്നവർ ഇസ്ലാമിനെ വിമർശിക്കുന്നത്: 


ഇസ്ലാമിനെ വേണ്ടത് പോലെ മനസ്സിലാക്കാതെ


ഇസ്ലാം മറ്റേതൊരു മതവും പോലെ വെറുമൊരു മതമാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട്


ഇസ്ലാമുമായി മത്സരിച്ചെത്താൻ കഴിയാത്ത ശത്രുക്കൾ ഉണ്ടാക്കുന്ന തെറ്റായ വിവരങ്ങളുംകളവുകളും കേട്ട് വിശ്വസിച്ചു കൊണ്ട്.

No comments: