എങ്ങനെ മത്സരിച്ചാലും വിജയിക്കുമെന്നുറപ്പുള്ള എൻഡിഎ എന്ന ബിജെപിയിൽ നിന്നും, ബിജെപിസഖ്യത്തിൽനിന്നും,
ഒരിക്കൽ അധികാരത്തിലെത്തിയാൽ പിന്നീടങ്ങോട്ട് ഏത് വിധേനയും അധികാരത്തിൽതുടരുമെന്നുറപ്പുള്ള എൻഡിഎ എന്ന ബിജെപിയിൽ നിന്നും, ബിജെപിസഖ്യത്തിൽ നിന്നും,
നിലവിൽ അധികാരത്തിൽ തുടരുന്ന എൻഡിഎ എന്ന ബിജെപിയിൽ നിന്നും, ബിജെപിസഖ്യത്തിൽനിന്നും,
അധികാരത്തിൽ നിന്ന് പുറത്താകാത്തിടത്തോളമുള്ള എൻഡിഎ എന്ന ബിജെപിയിൽ നിന്നും, ബിജെപിസഖ്യത്തിൽനിന്നും,
ഒരിക്കൽ ഉള്ളിൽ ചെന്ന ആരും, പത്മവ്യൂഹത്തിൽ പെട്ടെന്ന പോലെ, സാധാരണഗതിയിൽപുറത്ത്പോകില്ല.
സാധാരണഗതിയിൽ ഒരിക്കൽ ഉള്ളിൽ ചെന്ന ആർക്കും, പത്മവ്യൂഹത്തിൽ പെട്ടെന്ന പോലെ പുറത്ത്പോകാൻ സാധിക്കില്ല.
പത്മവ്യൂഹത്തിൽ പെട്ടതിന് വിപരീതമായി,
അത്രക്ക് സുഖമുള്ള ഏർപ്പാടാണ് എൻഡിഎ എന്ന ബിജെപിയിലും, ബിജെപിസഖ്യത്തിലുംനിലകൊള്ളുക എന്നത്കൊണ്ട് മാത്രമല്ല,
എൻഡിഎ എന്ന ബിജെപിയിലും ബിജെപിയോടൊപ്പവും നിന്ന് കളിച്ച കളിയുടെ ഗുണം കൂട്ടായിഅനുഭവിച്ചവർക്ക് പിന്നെ അതിന്റെ കുറ്റംപറഞ്ഞ് പുറത്ത് പോകുക സാധ്യമല്ല എന്നത് കൊണ്ടുംമാത്രമല്ല (പാപം ചെയ്യാത്തവർക്കല്ലേ കല്ലെറിയാൻ സാധിക്കൂ എന്നത് കൊണ്ടും മാത്രമല്ല),
പുറത്ത് പോകുകയെന്നാൽ ചെയ്ത കുറ്റങ്ങൾ സമ്മതിച്ച് സ്വയം കുറ്റവാളിയാവുന്ന ഏർപ്പാട്ആകുമെന്നത് കൊണ്ടും മാത്രമല്ല,
കൂടെയുണ്ടായിരുന്ന മറ്റുള്ളവർ ആരേയും സ്വയം കുറ്റവാളികളായി പുറത്ത് പോകാനും പുറത്ത്പറയാനും ഒറ്റക്ക് പുറത്ത് വിടില്ല എന്നത്കൊണ്ടും കൂടിയാണത്.
അങ്ങനെ പുറത്ത് പോകുന്ന, പുറത്ത് പോയി പുറത്ത് പറയുന്ന ഒരേർപ്പാട് ആരെസമ്പന്ധിച്ചേടത്തോളവും തീർത്തും ആത്മഹത്യാപരമായ ആത്മനാശത്തിന്റെ ഒരേർപ്പാട് കൂടിആയിപ്പോകും എന്നതിനാൽ കൂടിയാണത് (ഹിരൺ പാണ്ഡ്യമാരും സഞ്ജീവ് ഭട്ട്മാരും, ലോയമാരുംഅത് മനസ്സിലാക്കിത്തരും).
കാരണം, ആര് പുറത്ത് പോയാലും ഇല്ലെങ്കിലും എല്ലാം കയ്യിലുള്ള ബിജെപി എന്ന എൻഡിഎ എന്നബിജെപി സഖ്യം എല്ലാവിധ ശക്തിയോടെയും അധികാരത്തിൽ തന്നെ തുടരുമെന്നത് കൊണ്ട്കൂടിയാണത്.
ഒപ്പം കൂടെ നിൽക്കാൻ കയറിച്ചെന്ന ഏത് പാർട്ടിയേയും അതിലെ അണികളെയും കളവും വെറുപ്പുംഇതിനോടകം പുറത്ത് പോകാനാവാത്ത വിധവും പുറത്ത് പോകാനില്ലാത്ത വിധവും ഏറെക്കുറെവിഴുങ്ങി ഇല്ലാതാക്കിയിരിക്കും എന്നത് കൊണ്ട് കൂടിയാണത്.

.jpg)
No comments:
Post a Comment