കമ്യൂണിസം ഫലത്തിൽ ഇല്ലാതാവുമ്പോൾ, അതല്ലെങ്കിൽ കമ്യൂണിസം നൽകുന്ന സമരോത്സുകതയും പ്രതീക്ഷയും അസ്തമിക്കുമ്പോൾ കമ്യൂണിസ്റ്റുകൾക്ക് ഇസ്ലാമിലേക്ക്നോക്കേണ്ടിവരും.
കാരണം, ഏകദൈവവിശ്വാസം കൂട്ടുള്ള, പരലോകജീവിതം കൂടി പ്രതീക്ഷയാക്കി വെക്കുന്ന കമ്യൂണിസമാണ് ഇസ്ലാം.
സമരമുഖത്ത് പ്രതീക്ഷ നൽകി ഇനി ഇസ്ലാം മാത്രം.
നീതിയെ കുറിച്ചും മാനവികയെ കുറിച്ചും സമത്വത്തെ കുറിച്ചും സംസാരിക്കാൻ ഇസ്ലാം മാത്രം.
“നിങ്ങളുടെ സമ്പത്തിൽ ചോദിച്ചുവരുന്നവർക്കും അവസരം നിഷേധിക്കപ്പെട്ടവർക്കും അവകാശമുണ്ടെന്ന്” ഉച്ചൈസ്തരം പറയുന്ന ഇസ്ലാം മാത്രം.
മനുഷ്യരെല്ലാവരും ഒന്ന്, ഒരുതരം ജാതി-ദേശ-വർണ്ണ-വർഗ്ഗ-ഭാഷാ-വംശ വ്യതാസവും മനുഷ്യർക്കിടയിൽ കൽപ്പിക്കാനില്ലെന്ന് ഉറച്ച് പ്രഖ്യാപിച്ച ഇസ്ലാം.
ഇസ്ലാം മാത്രമേയുള്ളൂ കമ്യൂണിസം മുന്നോട്ട് വെക്കുന്നതും അതിനേക്കാൾ നല്ലതും സമഗ്രമായതും മുന്നോട്ട് വെക്കാൻ.
ഒപ്പം ഫാസിസ്റ്റ്-അധിനിവേശ-സാമ്രാജ്യത്വത്തെ ചോദ്യംചെയ്യാനും ഇനിയങ്ങോട്ട് ഇസ്ലാം മാത്രം.
പേടിക്കാനും വണങ്ങാനും വിധേയപ്പെടാനും ദൈവമല്ലാത്ത ഒന്നുമില്ലെന്ന് വ്യക്തമാക്കി മനുഷ്യനെ മോചിപ്പിക്കുന്ന ഇസ്ലാം.
നിരീശ്വര വിശ്വാസത്തോട് ഏറവും അടുത്തുനിൽക്കുന്നത് എല്ലാം നിഷേധിക്കുന്ന, യഥാർത്ഥത്തിലുള്ള ഒന്ന് (അത് പദാർഥമായാലും ദൈവമായാലും) മാത്രമെന്ന് പറയുന്ന ഇസ്ലാമിന്റെഏകദൈവവിശ്വാസം.
അതുകൊണ്ട് തന്നെ ആൾദൈവവിരുദ്ധവും, ബിംബാരാധനാവിരുദ്ധവും അന്ധവിശ്വാസവിരുദ്ധവുംപൗരോഹിത്യവിരുദ്ധവും ചൂഷണരഹിതവും സാമൂഹ്യപ്രതിബദ്ധതയുള്ളതുമായ ഏക വിശ്വാസവുംപ്രത്യേശാസ്ത്രവും മുന്നോട്ട് വെക്കുന്നത് ഇസ്ലാം മാത്രം.
അശരണർക്ക് ശരണമേകാൻ, പ്രതീക്ഷയേകാൻ സമരമുഖത്ത് ഇനിയങ്ങോട്ട് ഇസ്ലാം മാത്രം.

.jpg)
No comments:
Post a Comment