Sunday, November 30, 2025

ഇസ്ലാമിനെ വിമർശിക്കണം, കുറ്റം പറയണം. പക്ഷേ എന്തിന്?

എല്ലാവർക്കും വിമർശിക്കണം, ഇസ്ലാമിനെ.


എല്ലാവർക്കും കുറ്റംപറയണം, ഇസ്ലാമിനെ.


ശരിയാണ്.


പക്ഷേ, എന്തുകൊണ്ട്?


ഇസ്ലാമാണ്, വെറുമൊരു മതം എന്നതിനപ്പുറം, അധികാര രാഷ്ട്രീയ ശക്തികളെ സ്വന്തമായ രാഷ്ട്രീയ ബദൽ കാണിച്ച് ചോദ്യംചെയ്യുന്നത് എന്നത് കൊണ്ട് കൂടി.


അതുകൊണ്ട് തന്നെ , ഉള്ളതും ഇല്ലാത്തതും ചേർത്ത്, എല്ലാ കുറ്റങ്ങളും ആരോപണങ്ങളും ഇസ്ലാമിന്റെയും മുസ്ലിംകളുടെ മേൽ തന്നെ ആരോപിക്കണം.


അങ്ങനെ ആരോപിക്കുന്നതിലെയും കുറ്റപ്പെടുത്തുന്നതിലെയും ശരിയും തെറ്റും യുക്തിഭദ്രതയും പരിശോധിക്കേണ്ടതില്ല.


ശരിയും തെറ്റും യുക്തിഭദ്രതയും പരിശോധിക്കാതെ തന്നെ ഇസ്ലാമിനെയും മുസ്ലിംകളെയും കുറ്റപ്പെടുത്തണം, ആരോപണങ്ങളെ കൊണ്ട് മൂടണം. അത്രയേ ഉള്ളൂ.


ശരി.


എന്നാലും എന്തുകൊണ്ട്, എന്തിന് ഓരോ വ്യക്തിയും അങ്ങനെ ചെയ്യണം?


പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ട്. 


യാഥാർത്ഥ്യബോധം തീണ്ടാത്ത, പ്രായോഗികമല്ലാത്ത അവനവന്റെ കാല്പനികതക്കും ഒളിച്ചോട്ടത്തിനും വേണ്ടി. 


അവനവന്റെ ദൗർബല്യങ്ങൾക്ക് ന്യായങ്ങളുണ്ടാക്കാൻ, ദൗർബല്യങ്ങൾക്കടിപ്പെട്ട് അർമ്മാദിക്കാനുള്ള ന്യായങ്ങളുണ്ടാക്കാൻ.


ഒരടിസ്ഥാനവും ഇല്ലാത്ത എന്തോ ഏതോ ആത്മീയത പറഞ്ഞ് കാല്പനികതക്കും ഒളിച്ചോട്ടത്തിനും പറ്റിയ പുകമറ സൃഷ്ടിക്കാൻ.


രണ്ട് : ഒരു മതം എന്ന നിലക്കും, ഒരു പ്രത്യേശാസ്ത്രവും പ്രസ്ഥാനവും എന്ന നിലക്കും ഇസ്ലാമിനേക്കാൾ സമഗ്രമായതും നല്ലതും പ്രായോഗികമായതും ചൂഷണമുക്തമായതും ഉണ്ടെങ്കിൽ അതിനോട് ചാരിനിന്നുകൊണ്ട്. 


പക്ഷേ ഇസ്ലാമിനേക്കാൾ മികച്ചതായി,  വെറും വിശ്വാസമതം എന്നതിനപ്പുറം, അങ്ങനെയൊരു സമഗ്രജീവിതപദ്ധതി കാണുന്നുണ്ടെങ്കിൽ.


പക്ഷേ അങ്ങനെയൊന്നുണ്ടോ?


ശരിക്കും പഠിച്ചും പരിശോധിച്ചും സ്വന്തം മനസ്സാക്ഷിയെ മുന്നിൽ നിർത്തി ബോധ്യപ്പെട്ട് തന്നെ പറയാൻ സാധിക്കണം. 


ഷഹാദത്ത് എന്ന സാക്ഷ്യം പോലെ വ്യക്തതയോടെ, ബോധ്യതയോടെ പറയാൻ സാധിക്കണം. 


കാരണം,  ഇസ്ലാമിൽ ഓരോ വിശ്വാസിയും കർമ്മപരമായും വിശ്വാസപരമായും ഏറ്റവും ആദ്യം ചെയ്യേണ്ട കാര്യം തീർത്തും ബോധ്യപ്പെട്ട് പറയേണ്ട, ചെയ്യേണ്ട “ഷഹാദത്ത്” മാത്രമാണ്.


ഇസ്ലാമിനേക്കാൾ സമഗ്രമായതും നല്ലതും പ്രായോഗികമായതും ആയ ഒന്നുണ്ടോ?


ഒരു സംപൂർണ്ണ ജീവിതപദ്ധതി തന്നെയായ ഒരു മതവും പ്രസ്ഥാനവും പ്രത്യേശാസ്ത്രവും ഇന്ന് ഇസ്ലാം മാത്രം തന്നെയല്ലാതെ വേറൊന്ന് ഇല്ല എന്നുതന്നെ പറയാം.


സോഷ്യലിസമയാലും കമ്യൂണിസമയാലും മുതലാളിത്തമായാലും ജനാധിപത്യമായാലും മറ്റേത് ഇസങ്ങളായാലും മതങ്ങളായാലും എല്ലാം ഭാഗികമായവ മാത്രം. ഒരു ഭാഗം കൈകാര്യം ചെയ്യുമ്പോൾ വലിയ മറുഭാഗം അവഗണിച്ചുകൊണ്ട്.


ഇസ്ലാമല്ലാത്ത എല്ലാം ലക്ഷ്യവും മാർഗ്ഗവും നൽകി ജീവിതത്തെ ആത്മീയമായും ഭൗതികമായും ഒരുമിച്ച് വഴികാട്ടാത്തത്, സമ്പൂർണമായും കൈകാര്യം ചെയ്യാത്തത്.


അതേസമയം, ഇസ്ലാം സമ്പൂർണമായും ജീവിതത്തെ ലക്ഷ്യവും മാർഗ്ഗവും നൽകി ആത്മീയമായും ഭൗതികമായും ഒരുമിച്ച് വഴികാട്ടുന്നു, കൈകാര്യം ചെയ്യുന്നു. ഒന്നിന് വേണ്ടി മറ്റൊന്ന് കൈവിടാതെ, നഷ്ടപ്പെടുത്താതെ.


അറിയണംപലിശ നിരോധിച്ചസക്കാത്ത് കല്പിച്ചമദ്യം നിരോധിച്ചപന്നിയിറച്ചി വിലക്കിയ, മൃഗമാംസം തിന്നുമ്പോൾ അറുത്ത് തിന്നണം എന്ന് നിഷ്കർഷിച്ച, അതും എങ്ങനെ അറുത്ത് തിന്നണമെന്ന്കൃത്യമായും നിഷ്കർഷിച്ചവിവാഹനിയമങ്ങളും അനന്തരാവകാശ നിയമങ്ങളും കൃത്യമായും ഉണ്ടാക്കിക്കൊടുത്ത, എന്നുവേണ്ട ജീവിതത്തിന്റെ സർവ്വവിധ മേഖലകളെയും കൈകാര്യം ചെയ്യുംവിധമുള്ള എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായ മാതൃകാസഹിതം നൽകിയ ഇസ്ലാംമറ്റേതെങ്കിലും മതം പോലുള്ള വെറുമൊരു ആചാര അനുഷ്ഠാന വിശ്വാസമതംമാത്രമല്ലെന്നറിയണം. 


ഇവയൊന്നും ഇസ്ലാം നിശ്ചയിച്ചത് ആരെയെങ്കിലും ചൂഷണം ചെയ്യാനും, ആരെങ്കിലും ചൂഷണം ചെയ്യുന്ന കോലത്തിലും അല്ല. മേല്പറഞ്ഞത് പോലുള്ള ഒന്നിലും ചൂഷണം എന്ന് പറയാവുന്ന ഒന്നും ഇല്ലെന്ന് മാത്രമല്ല, ഭാവിയിൽ എപ്പോഴെങ്കിലും ചൂഷണത്തിന് ഉപയോഗിക്കാവുന്ന സാധ്യതയും ഇല്ല.


അങ്ങനെ ആരെയെങ്കിലും എങ്ങനെയെങ്കിലും ചൂഷണം ചെയ്യാനായുള്ള ഉപരിവർഗ്ഗമായ പൗരോഹിത്യമോ തന്ത്രിയോ കർമ്മിയോ ഭണ്ഡാരപ്പെട്ടികളോ അർച്ചനകളോ അഞ്ജലികളോ ഇസ്ലാമിൽ ഇല്ല, പാടില്ല.


മൂന്ന്പിന്നെ ഇസ്ലാമിനെ നിർബന്ധമായും വിമർശിക്കേണ്ട മൂന്നാമത്തെ കാരണംഎന്തായിരിക്കണം?


ആരൊക്കെയോ വെറും വെറുതേ തെറ്റിദ്ധരിപ്പിച്ചത് കാരണം ഉടലെടുത്ത അന്ധമായ വെറുപ്പുംശത്രുതയും മാത്രം വെച്ചുകൊണ്ട്.


അപ്പോഴും ആലോചിക്കണംഇസ്ലാമിനെ എപ്പോഴും വിമർശിക്കണംകുറ്റം പറയണം എന്ന്തോന്നിപ്പിക്കുന്നത്ര അന്ധമായ വെറുപ്പും ശത്രുതയും ഇസ്ലാമിനോട് എന്തുകൊണ്ടുണ്ടാവുന്നുവെന്ന്.


ഒരുതരം സ്ഥാപിത പൗരോഹിത്യമോ സഭയോ മിഷണറിപ്രവർത്തന സംഘങ്ങളോ ഇസ്ലാമിൽ ഇല്ലഎന്നിരിക്കെയും….


വിശ്വാസികൾ പ്രാപഞ്ചികത തന്നെയായ, പ്രാപഞ്ചിക വ്യവസ്ഥിതി തന്നെയായ ദൈവത്തെ മാത്രംവണങ്ങണം എന്നതല്ലാത്ത ഒരുതരം ചൂഷണം ചെയ്യുന്ന ഒന്നും ഇസ്ലാം ചെയ്യിപ്പിക്കുന്നില്ലആവശ്യപ്പെടുന്നില്ല.


അമൂർത്തമായ ഏകദൈവവിശ്വാസം മാത്രം വെച്ച്മറ്റൊരു സഭയും പൗരോഹിത്യവും ഇല്ലാതെഇസ്ലാം ലോകത്തെ ഒന്നായി കാണുന്നുവിശ്വാസികളെ (മനുഷ്യരെ ആസകലം) ഒരുമിച്ച്നിർത്തുന്നു.


ഇസ്ലാം ഇങ്ങനെ സ്വയം ബാഹ്യമായ പൗരോഹിത്യമോ സഭയോ പോലുള്ള ഒരു നൂലും ഇല്ലാതെ പിടിച്ചുനിൽക്കുന്നത് കണ്ട്വളരുന്നത് കണ്ട്, അസൂയയും പേടിയും ജനിക്കുന്നതിനാൽ.


ഇസ്ലാമിന്റെ സമഗ്രതയും പ്രായോഗികതയും കണ്ട് ഇസ്ലാമിനോളം ആവാൻ സാധിക്കാത്തത് കൊണ്ട്രൂപപ്പെടുന്ന വെറും വെറുതെയുള്ള ശത്രുത പൂകിക്കൊണ്ട്വെറുപ്പ് കൂട്ടിക്കൊണ്ട്, അസൂയ നിറച്ചുകൊണ്ട്.


വിമർശിക്കുമ്പോൾ, അങ്ങനെ വിമർശിക്കുന്നവർ എവിടെ നിൽക്കുന്നു എന്ന് അറിയാതെപോകുന്നത് കൊണ്ട്.


എന്തിന് വേണ്ടിഇസ്ലാമിനേക്കാൾ മെച്ചപ്പെട്ട എന്ത് കണ്ടിട്ട് വിമർശിക്കുന്നു എന്നതവർ ഓർക്കാതെപോകുന്നത് കൊണ്ട്.


ഒരുപക്ഷേ, വിമർശിക്കാൻ വേണ്ടി മാത്രം ഇസ്ലാമിനെ വിമർശിക്കുന്നവരറിയുന്നില്ല അങ്ങനെവിമർശിക്കാൻ അവരെടുത്ത ഇടം ഇസ്ലാമിനോളം വരാത്തഇസ്ലാമിനേക്കാൾ ഏത്രയോ ചീഞ്ഞമോശമായ ഇടമാണെന്ന്.


അല്ലെങ്കിൽ ഇസ്ലാമിനെ വിമർശിക്കുന്നവർ ഇസ്ലാമിനെ വിമർശിക്കുന്നത്: 


ഇസ്ലാമിനെ വേണ്ടത് പോലെ മനസ്സിലാക്കാതെ


ഇസ്ലാം മറ്റേതൊരു മതവും പോലെ വെറുമൊരു മതമാണെന്ന് തെറ്റിദ്ധരിച്ചു കൊണ്ട്


ഇസ്ലാമുമായി മത്സരിച്ചെത്താൻ കഴിയാത്ത ശത്രുക്കൾ ഉണ്ടാക്കുന്ന തെറ്റായ വിവരങ്ങളുംകളവുകളും കേട്ട് വിശ്വസിച്ചു കൊണ്ട്.

Saturday, November 29, 2025

രാഹുൽ മാങ്കൂട്ടവും ശരീഅത്തും തമ്മിലെന്ത്?

രാഹുൽ മാങ്കൂട്ടവും ശരീഅത്തും തമ്മിലെന്ത്?


രാഹുൽ മാങ്കൂട്ടത്തിന് അനുകൂലമായി ചിലത് അവതരിപ്പിച്ചു എന്ന ഒരൊറ്റ കാരണം പറഞ്ഞ് ചിലർ unfriend ചെയ്യുന്നുബ്ലോക്കാക്കുന്നു.


ഫാസിസം എല്ലാവരിലും ഉണ്ട് എന്നർത്ഥംസന്ദർഭം കാത്തിരിക്കുന്നു പുറത്ത് വരാൻ എന്ന് മാത്രം.


മുസ്ലിം പേരുള്ള ഒരാൾ രാഹുൽ മാങ്കൂട്ടത്തിന് ആനുകൂലമായി എന്തെങ്കിലും സംസാരിച്ചാൽ അത് ശരീഅത്തത്തിന്റെ കുറ്റമാണെന്ന് വരുത്തുന്നത്ര ചിലർ.


എന്തിനെന്നില്ലാത്തഎന്തെന്നറിയാത്ത മുസ്ലീംവിരോധവും ശരീഅത്ത് വിരോധവും കൊണ്ടുനടക്കുകയാണ് അത്തരത്തിൽ പലരും എന്നുമർത്ഥം.


വ്യഭിചാരത്തിന് എൺപതടി ശിക്ഷ പറയുന്ന ശരീഅത്ത്


ഭാര്യാ ഭർത്താക്കന്മാരിൽ ആരും വ്യഭിചരിച്ചാൽ വിവാഹമോചനമായി എന്ന് വ്യക്തമായും നിഷ്കർഷിക്കുന്ന ശരിയത്ത്


ഭാര്യയോ ഭർത്താവോ അങ്ങോട്ടോ ഇങ്ങാട്ടോ വ്യഭിചാരം സംശയിച്ച് ആരോപിച്ചാൽ വിവാഹമോചനമായി എന്ന് നിഷ്കർഷിക്കുന്ന ശരിഅത്ത്.


 ശരീഅത്തും ഈയുള്ളവൻ സന്ദർഭവശാൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുകൂലമായി പറഞ്ഞതും തമ്മിലെന്ത് ബന്ധം?


*******


ഫാസിസം എല്ലാവരിലും ഉണ്ട്.


ഒളിഞ്ഞും വേഷം മാറിയും ആയത് കൊണ്ടും സ്വയം തിരിച്ചറിയുന്നില്ലഅവരത് പുറത്ത്കാണിക്കുന്നില്ല എന്നത് കൊണ്ടും അവരുടെ ഉള്ളിലും ഫാസിസം ഉള്ളിൽ ഇല്ലെന്ന് വരില്ല.


Unfriend ചെയ്ത്? blockബ്ലോക്ക് ചെയ്ത് അടഞ്ഞുനിന്നത് കൊണ്ട് ആരും സുരക്ഷിതരല്ലഅവർ അവരുടെ തന്നെ ശത്രുവാണ്അവരുടെ തന്നെ ശത്രുവായിരിക്കുന്നവൻ അതറിയാതെഅല്ലെങ്കിൽഅത് മറച്ചുപിടിക്കാൻ  ശത്രുത മറ്റുള്ളവരിൽ ആരോപിച്ച് കൃത്രിമസ്വസ്ഥത പൂകുന്നു എന്ന്മാത്രം.


തുമ്മിയാൽ തെറ്റിക്കുന്ന മൂക്കായ കാഴ്ചപ്പാടും കൊണ്ട് നടക്കുന്ന ആരുടെയും തെറിക്കുന്നമൂക്കായ കാഴ്ചപ്പാട് എപ്പോഴും നഷ്ടപ്പെടും


പുറംകാഴ്ചകൾ തങ്ങളെ മാറ്റിക്കളയും എന്നത് പേടിച്ച് യാഥാസ്ഥിതികനെ പോലെ അവർ അടഞ്ഞിരിക്കാൻ ശ്രമിക്കും എന്നുമാത്രം.


അവരറിയേണ്ടത് ഇത്രമാത്രംസ്ത്രീ പക്ഷമെന്നാൽ പുരുഷവിരുദ്ധമാകണം എന്ന നിർബന്ധമില്ല.


എന്ന് ഈയുള്ളവൻ പറഞ്ഞ കാഴ്ചപ്പാടിൽ എവിടെയാണ് മതപരമായ അന്ധത?


പരസ്പര സമ്മതത്തോടെ ചെയ്യുന്ന കാര്യത്തിൽ എവിടെയാണ് ഒരാൾ മാത്രം ഭോഗാവസ്തുആവുന്നത്?


ശരീരം സുന്ദരമാക്കി പ്രദർശിപ്പിക്കുന്ന ഓരോ സ്ത്രീയും ഉള്ളിന്റെയുള്ളിൽ ഭോഗവസ്തു ആവാൻശ്രമിക്കുന്നുകൊതിക്കുന്നു എന്ന് പരഞ്ഞാലും എവിടെയാണ് മതാന്ധത?

രാഹുൽ മാങ്കൂട്ടത്തിനെ ഇങ്ങനെ വേട്ടയാടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല.

രാഹുൽ മാങ്കൂട്ടത്തിനെ ഇങ്ങനെ വേട്ടയാടുന്നതിന്റെ പൊരുൾ മനസിലാവുന്നില്ല. 


പെൺസുരക്ഷ എന്നതിന് ആൺപീഡനം എന്ന അർത്ഥം വരുന്നത് പോലെ തോന്നുന്നു.


പെൺപക്ഷമെന്നാൽ സ്ത്രീയെ അവൾ ബോധപൂർവ്വം ചെയ്യുന്ന എല്ലാ തെറ്റുകുറ്റങ്ങളോടെയും സംരക്ഷിക്കുക എന്നാവുന്നത് പോലെ.


സ്ത്രീപക്ഷമെന്നാൽ നിർബന്ധമായും പുരുഷവിരുദ്ധമെന്നും പുരുഷന്റെ എല്ലാ ശരികളെയും കണ്ടില്ലെന്ന് നടിച്ച് പുരുഷവിരുദ്ധമാകുക എന്നുമാകുന്നത് പോലെ.


പുരുഷവിരുദ്ധമാകുന്നതിൽ താൽക്കാലിക രാഷ്ട്രീയനേട്ടം ലക്ഷ്യമിടുന്നവരാരും:


കുറ്റവും കുറ്റവാളി മനശ്ശാസ്ത്രവും ആണിനും പെണ്ണിനും ഒരുപോലെ ബാധകമാണെന്നത് മനസ്സിലാക്കാതെ പോകുന്നു.


ഏതൊരു കാര്യത്തിലും കുറ്റവാളി പെണ്ണും ആകാമെന്നത് കാണാതെ പോകുന്നു.


ആൺവർഗ്ഗത്തെ മാത്രം മൊത്തം പ്രതിക്കൂട്ടിലാക്കുന്നതിലെ അപകടം മണത്തറിയാതിരിക്കുന്നു. 


കുറ്റമെന്ത് ചെയ്താലും കുറ്റമേറ്റെടുക്കാത്ത പെൺമനസിനെയും പെൺപ്രകൃത്തെയും മനസ്സിലാക്കി കൂടിവേണം നിലപാടെടുക്കാൻ.


കരയുന്നു, ഒച്ചവെക്കുന്നു, കുറ്റപ്പെടുത്തുന്നു എന്നത് മാത്രം ആരും ശരിയാവുന്നതിന് ന്യായമല്ല.


സ്വയം ചെയ്ത കുറ്റം മുഴുവൻ പുരുഷന്റെ തലയിലിട്ട് കണ്ണീരും കരച്ചിലും ആയുധമാക്കി രക്ഷപ്പെടുന്ന പെൺമനസിനെയും പെൺപ്രകൃത്തെയും അതിലെ കുതന്ത്രത്തെയും മനസ്സിലാക്കിയേ തീരൂ.


പെണ്ണ്, എന്ത് തെറ്റ് ചെയ്തും, ഒന്നും ചെയ്യാത്തത് പോലെ മുഴുവൻ ആണിന്റെ തലയിലിട്ട് “ആണാധികാരം” എന്ന ഒരൊറ്റ വാക്കിൽ തൂക്കി കാര്യങ്ങൾ ഒതുക്കുന്നതും പറയുന്നതും ആരോപിക്കുന്നതും ശരിയല്ല.


പെണ്ണ് വിചാരിക്കാതെ, പെണ്ണ് അനുവദിക്കാതെ, ഒരാണും പെണ്ണിനെ പ്രാപിക്കുന്നില്ല, ഒരാണിനും അവൻ സ്വയം വിചാരിച്ചാൽ മാത്രം സ്ത്രീയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ സാധിക്കില്ല എന്നിരിക്കെ പ്രത്യേകിച്ചും.


മറുപക്ഷത്ത് പെണ്ണാവുമ്പോൾ പേര് പുറത്ത് പറയില്ല, പറയരുത് എന്നതും; ആണാവുമ്പോൾ വെറും വെറുതെ പോലും പേര് പുറത്ത് പറയാമെന്നതും ശരിയല്ല.


അഭിമാനവും അപമാനവും സുരക്ഷയും അരക്ഷയും നഷ്ടവും മാനനഷ്ടവും ആണിന്റെ കൂടി പ്രശ്നമാണെന്ന് കരുതാനാകണം.


അതിജീവിത എന്ന വാക്ക് പോലും പുരുഷൻ കാരണം മാത്രമായി അവൾക്കൊരു പങ്കുമില്ലാതെ എന്തോ വലിയ അപകടം നടന്നു, പുരുഷൻ മാത്രമായി എന്തോ വലിയ ദുരന്തം അവൾക്ക് വരുത്തി എന്ന് വരുത്തുന്നത് പോലെയാണ്. 


അതിജീവിത എന്ന വാക്ക് പെണ്ണിന് മാത്രം വിശേഷണമായി നൽകുമ്പോൾ ആണുങ്ങൾക്ക് അതിജീവിക്കാൻ പോലും അർഹതയും അധികാരവുമില്ലെന്ന അർത്ഥം വരുത്തുന്നത് പോലെയാവുന്നു.


ഇവിടെ:


അതിജീവിത എന്ന പെണ്ണ് വിവാഹിതയായിരുന്നു. 


ആ പെണ്ണ് ഇതൊന്നും നടക്കുന്നതിനിടയിലും വിവാഹമോചനം നേടിയിരുന്നില്ല.


ആ പെണ്ണ് പ്രായപൂർത്തിയും കടന്ന് പക്വതയും വിവരവും വീണ്ടുവിചാരവും ഉള്ളവളായിരുന്നു.


വിവാഹിതയായിട്ടും പരപുരുഷബന്ധത്തിന് തയ്യാറായിട്ടുഉള്ള സ്ത്രീയായിരുന്നു അവളെങ്കിൽ അതൊരു രാഹുൽ മാങ്കൂട്ടത്തിന്റെ കൂടെ മാത്രവും ആയിക്കൊള്ളണമെന്നില്ലല്ലോ?


ഛിദ്രം നടത്തിയ ഈ അതിജീവിതയുടെ ഗർഭം അവളുടെ ഭർത്താവിൽ നിന്ന് തന്നെയല്ല, അല്ലെങ്കിൽ മറ്റാരെങ്കിലും വഴിയല്ല എന്നതെങ്ങിനെ, ആരുറപ്പിക്കുന്നു? 


ഛിദ്രം നടത്തിയ ഈ അതിജീവിത ഡഎൻഎ ടെസ്റ്റൊന്നും ചെയ്തിട്ടില്ല, ചെയ്യാൻ തയ്യാറായിട്ടില്ലല്ലോ?


നിലവിലെ ഭർത്താവിൽ നിന്നും ഒളിച്ചുവെക്കാൻ അതിജീവിത ഗർഭഛിദ്രം സ്വയം നടത്തിയതല്ലെന്ന് ആരറിഞ്ഞു, ആർക്കുറപ്പിക്കാൻ സാധിക്കും?


തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഈ വിഷയം ഇത്ര സജീവമാക്കാൻ സ്ത്രീയെ പിന്നിൽ നിന്ന് ചലിപ്പിച്ചത് കോൺഗ്രസ്സ് വിരുദ്ധ ചേരിയിലുള്ള പാർട്ടികൾ അല്ലെന്ന് ആർക്കുറപ്പിക്കാം?


പ്രത്യേകിച്ചും കോൺഗ്രസ്സ്മുക്ത ഭാരതം ലക്ഷ്യമിടുന്ന, കിട്ടിയ പാലക്കാട് മുനിസിപ്പാലിറ്റി കയ്യിൽ നിന്ന് പോകുമെന്ന് ഭയക്കുന്ന അതേ പാർട്ടി പാലക്കാട്ടെ തന്നെ എംഎൽഎക്കെതിരെ വീണുകിട്ടിയ അവസരം എന്ന നിലക്ക് മുതലെടുക്കുന്നതാണെങ്കിൽ….,


ആണും പെണ്ണും പരസ്പരം അറിഞ്ഞും സമ്മതിച്ചും മാത്രം ചെയ്ത കാര്യങ്ങളിൽ ഒരുഘട്ടം കഴിയുമ്പോൾ, പെണ്ണിന്റെ സൗകര്യത്തിനനുസരിച്ച് പെണ്ണ് വിചാരിക്കുമ്പോൾ മാത്രം, പെണ്ണ് വിചാരിക്കുന്നതും പറയുന്നതും പോലെ മാത്രം, ഏതെങ്കിലും പുരുഷൻ മാത്രം പ്രതിയാകുന്നത് എങ്ങിനെ?


ഒരു ലൈംഗിക ബന്ധവും ഏകപക്ഷീയമല്ലെന്ന് മാത്രമല്ല, എന്നതിനുമപ്പുറം കൂടുതൽ ഒരുക്കവും തയ്യാറെടുപ്പും സ്ത്രീക്കുള്ളതാണ് എന്നിരിക്കെ, പുരുഷൻ ഏകപക്ഷീയമായി വഞ്ചിച്ചുവെന്ന് വരുന്നതെങ്ങിനെ?


“മനുഷ്യാവകാശം”, “നീതി” എന്നതൊക്കെ പേരും മുഖവും പുറത്തറിയിക്കാത്ത പെണ്ണിന് മാത്രമെന്നതും, പേരും മുഖവും പുറത്ത് കാണിക്കേണ്ടി വരുന്ന പുരുഷന് “മനുഷ്യാവകാശം”, “നീതി” എന്നിവയൊന്നും ബാധകമല്ലെന്നും വരുന്നത് തീർത്തും മനുഷ്യത്വവിരുദ്ധമല്ലേ?


പെണ്ണാണെങ്കിൽ സത്യം, വേദം; പുരുഷനാണെങ്കിൽ കള്ളം, അവിശുദ്ധം എന്ന് ആദ്യമേ തീരുമാനിക്കുന്ന രീതി എങ്ങനെ ശരിയാവും?


ഒന്നിനും ഒരു ഉത്തരവാദിത്തവും ഏറ്റെടുക്കാത്ത സ്ത്രീ വിചാരിക്കുമ്പോൾ മാത്രം സ്ത്രീവാദം പറഞ്ഞ്, സ്ത്രീപീഡനം പറഞ്ഞ് പുരുഷന്റെ തലയിൽ കയറിയിരിക്കുന്ന സൗജന്യരീതി മാറ്റേണ്ടതല്ലേ?


ഉത്തരവാദിത്തം ഏറ്റെടുത്ത് ജീവിക്കുന്ന പുരുഷനെ മാത്രം കുറ്റവാളിയാക്കുന്ന, നിരപരാധിയുടെ ഒരിളവും പുരുഷന് നൽകാത്ത രീതി തുടരാവുന്നതാണോ?