Monday, July 21, 2025

ജാതി ആരുടെ ആവശ്യമാണ്? ഉയർന്ന ജാതിക്കാരുടേത്?

ജാതി ആരുടെ ആവശ്യമാണ്? 

ജാതി സമ്പ്രദായം കൊണ്ട് അധികാരവും ശക്തിയും മാന്യതയും കിട്ടിയവന്റെ ആവശ്യമാണ് ജാതിയും ജാതി വാലും 

അതുകൊണ്ട് തന്നെ ഉയർന്ന ജാതിക്കാരുടേത്? 

ജാതിയെ തിരിച്ചറിയാനും മേൽക്കോയ്മ സ്ഥാപിക്കാനും ഉപയോഗിച്ചവരും ഇപ്പോഴും ഉപയോഗിക്കുന്നവരും ആരാണ്? 

ഉയർന്ന ജാതിക്കാർ? 

എന്തുകൊണ്ട് ജാതി ഉയർന്ന ജാതിക്കാരുടെ ആവശ്യമെന്ന് പറയുന്നു? 

സ്വയം ഉയർന്ന് കാണാനും കാണിക്കാനും അവർ കൊതിക്കുന്നു. 

സ്വയം താഴ്ന്നുകാണാൻ ആരും ആഗ്രഹിക്കില്ല എന്നതുകൊണ്ട് ജാതി താഴ്ന്ന ജാതിക്കാരുടെ ആവശ്യമാകില്ല. 

ആരാണ് ആഭരണം പോലെ പേരിനറ്റത്ത് ജാതിവാൽ സൂക്ഷിക്കുന്നത്? 

ഉയർന്ന ജാതിക്കാർ.

*****

ജാതി എന്നത് മതമാണോ?

ജാതി സമ്പ്രദായത്തെ വിമർശിക്കുമ്പോൾ ഹിന്ദുമതത്തെ വിമർശിക്കുന്നു, ഇടിച്ചുതാഴ്ത്തുന്നു എന്ന് ചിലർ പരിതപിക്കുന്നു.

എങ്കിൽ ഒന്നുപറയട്ടെ.

ഇന്ത്യയിൽ ഹിന്ദു ഇല്ല, പകരം കുറെ ജാതിമതങ്ങളാണ് ഉള്ളതെന്ന് പറയേണ്ടിവരുമല്ലോ?

ഇനി ജാതിസമ്പ്രദായത്തെ വിമർശിക്കുമ്പോൾ ഫലത്തിൽ താഴ്ത്തികെട്ടുന്നത് ഹിന്ദുമതത്തെ എന്നാണ് ആരോപിക്കുന്നതെങ്കിൽ താങ്കൾ കുറിപ്പിലെ ചോദ്യങ്ങൾക്കും  ഇനി ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾക്കും ഉത്തരം നൽകുക.

എന്താണ്, ആരാണ് ഹിന്ദു? 

എവിടെയാണ് “ഹിന്ദു”വെന്ന മതവും സമൂഹവും നിർവചിക്കപ്പെട്ടിട്ടുള്ളത്? 

ഹിന്ദുവെ നിർവചിക്കാനുള്ള അടിസ്ഥാനങ്ങളും ഉപാധികളും വിശ്വാസസംഹിതകളും ഏതാണ്, എന്താണ് ?

എങ്ങിനെ, എന്തുകൊണ്ട് ഒരാൾ ഹിന്ദു ആകുന്നു?

“ഹിന്ദു” നിർവ്വചിക്കപ്പെടാതെ, ഹിന്ദുവെന്നു വെറുതേ വിളിക്കപ്പെടുന്നതിനപ്പുറം, എങ്ങിനെ ഹിന്ദുമതവും ഹിന്ദുസമൂഹവും ഹിന്ദുരാഷ്ട്രവും ഉണ്ടാവും?

Sunday, July 20, 2025

മെഡിക്കൽ വിദ്യാഭ്യാസ സ്വപ്നം നശിപ്പിക്കുന്ന വിദ്യാർത്ഥി സമൂഹം.

മെഡിക്കൽ രംഗം എന്തോ വലിയ സംഗതിയാണെന്ന് തെറ്റിദ്ധരിച്ച്, സ്വപ്നം കണ്ട്, നീറ്റ് ലക്ഷ്യമാക്കി ബയോളജി സയൻസ് എടുക്കുന്ന മഹാഭൂരിപക്ഷം കുട്ടികളും ഒന്നുമല്ലാതായി ഒടുങ്ങുന്നത്:


എന്തോ വലിയ സംഗതിയാണെന്ന് തെറ്റിദ്ധരിച്ച് തീയിലേക്ക് ആകൃഷ്ടരായി വളരെ ആവേശപൂർവ്വം വന്നലച്ചുവീണ് സ്വയം കത്തിയെരിഞ്ഞ് നശിക്കുന്ന മഴപ്പാറ്റകളെ പോലെ മാത്രം. 


ഏറ്റവും കഴിവുള്ളവരും ഒട്ടും കഴിവില്ലാത്തവരും ഇക്കാര്യത്തിൽ ഒരുപോലെ. 


മെഡിക്കൽ വിദ്യാഭ്യാസ രംഗം അതിന് മാത്രമില്ല, അതിന് മാത്രം വലുതല്ല, അതിന് മാത്രം ബുദ്ധിയും സിദ്ധിയും ആവശ്യപ്പെടുന്നില്ല എന്നറിയാത്തത് കൊണ്ട്.


തങ്ങളുടെ കഴിവിനും സിദ്ധിക്കും ബുദ്ധിക്കും അനുസരിച്ച മറ്റ് രംഗങ്ങൾ കണ്ടെത്താത്തതും തെരഞ്ഞെടുക്കാത്തതും കൊണ്ട്.


പത്താം ക്ലാസ്സും പ്ലസ്റ്റുവും കഴിയുമ്പോഴും അതിനിടയിലും കുട്ടികളുടെ ഇഷ്ടവും കഴിവും കണ്ടെത്താനോ മനസ്സിലാക്കാനോ അധ്യാപകർക്കോ മാതാപിതാക്കൾക്കോ കുട്ടികൾക്ക് തന്നെയോ സാധിക്കുന്നില്ല. 


ഇഷ്ടമെന്ന് കുട്ടികൾ പറയുന്നത് മുഴുവൻ മിക്കപ്പോഴും അവരുടെ മേലുള്ള വെറും സ്വാധീനങ്ങളും ആരുടെയൊക്കെയോ നിഴലുകളും മാത്രം.


കേരളത്തിൽ പഠിക്കുമ്പോൾ പ്രത്യേകിച്ചും വെറും വെറുതേ കിട്ടുന്ന, വാരിക്കോരി കൊടുക്കുന്ന കുറെ മാർക്കുകളും എപ്ലസുകളും അവരെ അങ്ങേയറ്റം തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചിക്കുന്നതും കൊണ്ടുകൂടി. 


കോച്ചിങ് സ്ഥാപനങ്ങൾ ഉണ്ടാക്കിയെടുത്ത ഹൈപ്പും പരസ്യങ്ങളും ഉണ്ടാക്കിയ ഒരേറെ സ്വാധീനങ്ങൾ വേറെ .


ഫുൾ എപ്ലസ് ആണോ പെൺകുട്ടിയാണോ എന്നാൽ ബിയോളജി സയൻസ്, നീറ്റ് എന്ന ഇക്വേഷൻ തന്നെ ഇവിടെയുണ്ട്.


പിന്നേയുള്ളത്, ചെറുപ്പം മുതൽ സമൂഹത്തിൽ നിന്നും ചുറ്റുപാടിലെ നിത്യജീവിത കാഴ്ചകളിൽ നിന്നും കുട്ടികളിൽ അവർ പോലും അറിയാതെ, തിരിച്ചറിയാതെ കയറിവരുന്ന സ്വപ്നങ്ങളാണ്, സ്വാധീനങ്ങളാണ്.


കുട്ടികളിൽ അവ പ്രധാനമായും ആറ് പ്രാഥമിക സ്വപ്നങ്ങളായി തുടങ്ങുന്നു.


എല്ലാ കുട്ടികളും ഏറെക്കുറെ അവരുടെ കുട്ടിക്കളികൾക്കിടയിൽ എപ്പോഴെങ്കിലുമൊക്കെ അനുകരിച്ച് കളിച്ചുകാണിക്കുന്നതുമാണ് ഈ ആറ് പ്രാഥമികസ്വപ്നങ്ങൾ. 


വളരെ പ്രാഥമികമായവ.


ഡ്രൈവർ, കച്ചവടക്കാരൻ, ടീച്ചർ, പോലിസ് മാതാപിതാക്കൾ, ഡോക്ടർ. 


എല്ലാ കുട്ടികളും അവരുടെ കുട്ടിക്കാലങ്ങളിൽ എപ്പോഴെങ്കിലും ഈ രംഗങ്ങളിൽ ഓരോന്നും പല വേളകളിൽ വേഷംകെട്ടി കളിച്ചുകാണിച്ചിട്ടുണ്ടാവും.


നിത്യജീവിതത്തിൽ അവരുടെ നിത്യകാഴ്ചകളായ ഈ ആറ് കാര്യങ്ങളല്ലാതെ ബാക്കിയൊന്നും കുട്ടികൾ പലപ്പോഴും ആദ്യമാദ്യം കണ്ടിട്ടുമുണ്ടാവില്ല, അവർ ഒരിക്കലും അനുകരിച്ച് കുട്ടിക്കളിയായി കളിച്ചിട്ടുമുണ്ടാവില്ല.


ഈ ആറ് പ്രാഥമിക സ്വപ്നങ്ങളിൽ നിന്നും അരിച്ചരിച്ച് കാര്യമായും മെല്ലെമെല്ലെ ബാക്കിയാവുന്ന ഒരേയൊരു സ്വപ്നമാണ് ഡോക്ടർ. 


തൊട്ടുപുറകിൽ ടീച്ചർ, പോലിസ്.


മാതാപിതാക്കളിൽ നിന്നും ചുറ്റുപാടിൽ നിന്നും കിട്ടുന്ന സമ്മർദ്ദവും സ്വപ്നവു കൂടി ചേരുമ്പോൾ ഡോക്ടർ മാത്രം കാര്യമായും ബാക്കിയാവും. 


പ്രത്യേകിച്ചും പത്താം ക്ലാസ് കഴിയുന്ന ആദ്യഘട്ടത്തിൽ.


ഡോക്ടർ സ്വപ്നം ഏതൊരു കുട്ടിയിലും ഇത്രക്ക് ബാക്കിയാവുന്നത് അവരുടെ ബുദ്ധിയും കഴിവും സിദ്ധിയും സാമൂഹ്യസേവന മനസ്സും വെച്ചല്ല. 


ഡോക്ടർ രംഗം മാത്രം അത്രക്ക് ബുദ്ധിയും കഴിവും സിദ്ധിയും വേണ്ട രംഗം ആയത് കൊണ്ടല്ല. എല്ലാ തരം കഴിവിനും സിദ്ധിക്കും ബുദ്ധിക്കും ഒരുപോലെ ചേരുന്നതാണ് ഡോക്ടർ രംഗം എന്നത് കൊണ്ടുമല്ല.


പകരം ഡോക്ടറായാൽ കിട്ടുമെന്ന് ധരിക്കുന്ന (ഇപ്പോൾ എടുത്തുപറഞ്ഞാൽ: തെറ്റിദ്ധരിക്കുന്ന) പരസ്യമായ പണം, പത്രാസ്. 


അതല്ലാതെ പ്രത്യേകിച്ച് കൂടുതൽ ബുദ്ധിയും കഴിവും സിദ്ധിയും വേണ്ട, നമ്മുടെ കുട്ടികൾക്കിടയിലെ ഏറ്റവും കഴിവും ബുദ്ധിയും സിദ്ധിയും ഉള്ളവർ വല്ലാതെ മൽസരിച്ച് പോകേണ്ട മേഖലയും അല്ല ഡോക്ടർ മേഖല. 


കൃത്യമായി പറഞ്ഞാൽ വെറും സാമാന്യബുദ്ധി മാത്രം വേണ്ട മേഖല മാത്രം ഡോക്ടർ മേഖല. 


പ്രത്യേകിച്ചും ഡോക്ടർ ആയിക്കഴിഞ്ഞാൽ ബുദ്ധി തീരെ പ്രയോഗിക്കേണ്ടതില്ലാത്ത, ചിതലരിച്ച് പൈസ മാത്രം ലക്ഷ്യമാക്കി അലസമായിരിക്കേണ്ട, ഒരു തരം ബുദ്ധിപരതയും പ്രദർശിപ്പിക്കേണ്ടതില്ലാത്ത മേഖല. 


മെഡിക്കൽ കമ്പനികൾ ഉണ്ടാക്കുന്ന മരുന്നുകൾ മെഡിക്കൽ പ്രതിനിധികൾ വന്ന് പരിചയപ്പെപ്പെടുത്തുന്നത് പോലെ നൽകേണ്ടുന്ന ലളിതമായ പണി. 


ഒരുതരം കണ്ടുപിടിത്തവും പുരോഗതിയും സ്വന്തമായി ഉണ്ടാക്കേണ്ടാത്ത രംഗം. 


രോഗിയുടെ വിവരക്കേട് മാത്രം ന്യായമാകുന്ന രംഗം.


ഒരു മൊബൈൽ ഷോപ്പുകാരൻ മൊബൈൽ നിർദേശിക്കുന്നത്ര പോലും പ്രയാസമില്ലാത്തത്. 


വെറും വെറുതെ യൂസർ എൻഡിൽ (ഇപഭോക്താവിന്റെ അറ്റത്ത്) നിന്ന് ചെയ്യാവുന്നത്. (സൂപ്പർ സ്പെഷ്യൽസ്റ്റുകളെ വേണമെങ്കിൽ മാറ്റിനിർത്താം).


എഐ കടന്നുവന്നാൽ ഡോക്ടർ ആവശ്യമല്ലാതാവുകയാണ് ഈ കാലത്ത് എന്നത് കൂടി കൂട്ടിവായിക്കണം. എല്ലാവരും ഡോക്ടർമാരാവുന്ന കാലമാണ് ഇനി വരുന്നത്.  അല്ലെങ്കിലും രോഗനിർണ്ണയത്തിൽ ഡോക്ടർക്കു പങ്കില്ല. ലാബ് ടെക്നീഷൻ ആണ് രോഗം കണ്ടെത്തുന്നത്. മരുന്ന് തീരുമാനിക്കുന്നത് കമ്പനികൾ.


രോഗിക്കുണ്ടാവുന്ന അപകടങ്ങളും മരണങ്ങളും തിരിച്ചടികളും ഏറെക്കുറെ രോഗിയുടെ രോഗം തന്നെയെന്ന് വിവരംകെട്ട രോഗികൾ തെറ്റിദ്ധരിക്കും എന്നതിനാൽ പ്രത്യേകിച്ചും. 


എന്തുകൊണ്ടോ ഈ രംഗത്തേക്ക് ജനങ്ങൾ ഇടിച്ചുതള്ളിവരുന്നത് കൊണ്ട് നീറ്റ് കടന്നുപോകുക പ്രയാസമാകുന്നു എന്നത് ആ രംഗം വല്ലാത്ത ബുദ്ധിയും കഴിവും സിദ്ധിയും ആവശ്യപ്പെടുന്ന രംഗം എന്ന് വരുത്തുന്നു. 


മെഡിക്കൽ കോളേജുകളുടെ എണ്ണം കുറവായത് കൊണ്ട് കിട്ടാനുള്ള ആനുപാതികസാധ്യത കുറവായത് കൊണ്ടും മത്സരം കടുക്കുന്നു. 


എന്നത് കൊണ്ടും രംഗം വല്ലാത്ത ബുദ്ധിയും കഴിവും സിദ്ധിയും ആവശ്യപ്പെടുന്ന രംഗം എന്ന് വരുത്തുന്നു.


ഈ രംഗം തെരഞ്ഞെടുക്കുമ്പോൾ സാമൂഹ്യസേവനം എന്ന താല്പര്യം യഥാർത്ഥത്തിൽ ഏതെങ്കിലും കുട്ടിയുടെയോ മാതാപിതാക്കളുടെയോ മനസ്സിന്റെ ഏഴയലത്തില്ല


സാമൂഹ്യസേവനം എന്ന താല്പര്യം ഏഴയലത്തുണ്ടാകുമായിരുന്നെങ്കിൽ മദർതരേസമാർ ആവാനുള്ള കോഴ്സുകൾ ഏറെ ഉണ്ടാകുമായിരുന്നു, അത്തരം കോഴ്സുകൾക്കും ഇതേ ഇടിച്ചുതള്ളുണ്ടാകുമായിരുന്നു.


ഡോക്ടർ സ്വപ്നം മാത്രം കുട്ടികളിൽ ബാക്കിയാവാൻ പ്രധാനമായും ചില നേരിട്ടുള്ള കാരണങ്ങൾ പിന്നെയുമുണ്ട്.


1. ശാസ്ത്രജ്ഞരും വക്കീലും ഫിനാൻഷ്യൽ സ്പെഷലിസ്റ്റും ചാർട്ടേർഡ് അക്വൗണ്ടന്റും ഐഎസ്സും ഐപിഎസ്സും ഇക്കണോമിസ്റ്റും എഞ്ചിനിയറും അങ്ങനെയുള്ള നൂറായിരം മേഘകകളും കുട്ടികളുടെ നിത്യജീവിത കാഴ്ചകളല്ല എന്നത് കൊണ്ട്.


2. എല്ലാ കുട്ടികളും പലപ്പോഴും രോഗികളായി തുടങ്ങുന്നു എന്നതിനാൽ കുട്ടിപ്രായത്തിൽ രൂപപ്പെടുന്ന ഉപബോധമനസ്സിൽ ഡോക്ടർ കയറിനിൽക്കുന്നു.


3. എല്ലാ കുട്ടികളും പലപ്പോൾ ഡോക്ടറുടെ അടുക്കൽ പോകാനിടയായിട്ടുണ്ട്.


4. ഡോക്ടറെയാണ് മാതാപിതാക്കൾ കാര്യമായും ബഹുമാനപൂർവ്വം കാത്തുനിൽക്കുന്നത് കുട്ടികൾ കണ്ടത്.


5. മാതാപിതാക്കൾ നേരിട്ട് പൈസ കൊടുക്കുന്നത് കുട്ടികൾ കണ്ടത് ഡോക്ടർക്കാണ്.


ഏറെക്കുറെ പിന്നീട് തിരുത്താൻ സാധിക്കാത്ത വിധം രൂപപ്പെടുന്ന ഉപബോധമനസ്സിനെ സ്വാധീനിക്കാൻ ഇതിനപ്പുറം എന്ത് വേണം.


അല്ലാതെ, മിക്കവാറും കുട്ടികൾ തനിക്ക് ഡോക്ടറാവണം എന്ന് പറയുന്നത് രംഗം മനസ്സിലാക്കിയത് കൊണ്ടോ, ഇഷ്ടപ്പെട്ടത് കൊണ്ടോ, തന്റെ ബുദ്ധിയും സിദ്ധിയും ഡോക്ടറാവാൻ പറ്റിയതാണെന്ന് മനസ്സിലാക്കിയത് കൊണ്ടോ അല്ല. 


അതിലേറെ മനസ്സിലാക്കേണ്ടത് ഏറ്റവും ബുദ്ധിയും കഴിവും വേണ്ട മേഘലയല്ല ഡോക്ടർ രംഗം എന്നതാണ്.


ഒരുപക്ഷേ സാമാന്യമായ കഴിവും ബുദ്ധിയും ഒപ്പം നേർവിപരീതമായി തീരെ ഇല്ലാതെപോയ ഏറെ അർപ്പണബോധവും അനുകമ്പയും സഹാനുഭൂതിയും സഹായ സേവന മനസ്സും വേണ്ട മേഖലയാണ് ഡോക്ടർരംഗം.


എത്രയെല്ലാം നല്ല മെഡിക്കൽ കോളജിൽ പഠിച്ചാലും ശിഷ്ടഫലം ഒന്നാണ്.


ഏറെക്കുറെ 30 വയസ്സ് തികയാതെ ഒരു തുടക്കക്കാരായി പോലും ആർക്കും ഡോക്ടറാവാൻ കഴിയില്ല എന്നത് ഈ രംഗത്തിന്റെ വലിയ പരിമിതിയാണ്. 


ഈ കാര്യം പെൺകുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും, അവരുടെ വിവാഹ ജീവിതത്തിന്റെയും തന്നെയായ, അവരാദ്യം തിരിച്ചറിയാത്ത പരിപ്രേക്ഷ്യത്തിൽ നിന്ന് തന്നെ നോക്കിക്കാണണം.


പ്രത്യേകിച്ചും പെൺകുട്ടികൾ “മഴപ്പാറ്റകൾ തീയിലേക്ക്” എന്ന പോലെ അടിച്ചുകയറുന്ന ഈ രംഗത്ത് എന്തെങ്കിലുമായി തുടങ്ങാൻ മുപ്പത് വയസ്സ് കഴിയണം എന്നത് വല്ലാത്ത ദൈർഘ്യമാണ്.


സമർത്ഥമായി പഠിക്കുന്ന ഒരു ബിടെക് വിദ്യാർത്ഥി നല്ല കാമ്പസിൽ പഠിച്ചാൽ വെറും 22 വയസ്സാകുമ്പോഴേക്കും വലുതായി തന്നെ രക്ഷപ്പെട്ടു സെറ്റിൽ ആവും എന്ന യാഥാർത്ഥ്യത്തെ മുഖാമുഖം വെച്ചു കൊണ്ടുവേണം ഈ മെഡിക്കൽ രംഗത്തെ ഈ ദൈർഘ്യത്തിലെ അപകടത്തെ ഒന്നുകൂടി മനസ്സിലാക്കാൻ.


എഞ്ചിനീയറിംഗ് രംഗം ബിരുദം എടുക്കുന്നതിൽ തന്നെ കൂടുതൽ വൈവിധ്യങ്ങളും തെരഞ്ഞെടുപ്പുകളും രംഗങ്ങളും കോളേജ്കളും ഉള്ളത് കൂടിയാണെന്ന് വരുമ്പോഴുള്ള സാധ്യത വേറെയും.


ഇതിനൊക്കെ പുറമെയാണ് മെഡിക്കൽ പഠനകാലത്തെയും ഹൗസ് സർജൻസി ഘട്ടത്തിലെയും 24 ഉം 36 ഉം മണിക്കൂറൊക്കെ നീണ്ടുനിൽക്കുന്ന പട്ടിപ്പണിയും. ഒരു മെച്ചവും ഇല്ലാതെയുള്ള ചൂഷണം. 


അതിനുമപ്പുറമാണ് നീറ്റ് കിട്ടാതെ കൊഴിഞ്ഞുപോകുന്നവർ. 


എവിടെയും എത്താതെ പോകുന്ന അങ്ങേയറ്റം ദുഃഖമുണർത്തുന്ന പരിതാപകരമായ അവസ്ഥ. 


“ഇല്ലത്ത് നിന്ന് വിട്ടു അമ്മാത്ത് എത്തിയില്ല” എന്ന അവസ്ഥ. 


ഒന്നും ചെയ്യാൻ സാധിക്കാതെ. 


അവസാനം പാരാ മെഡിക്കൽ എന്ന, ഒരിക്കലും തൈ വളർന്നു മരമായി തീരാത്ത , എപ്പോഴും തൈ മാത്രം തന്നെയായി അവശേഷിപ്പിക്കുന്ന, ചെറിയ ഉയരമില്ലാത്ത മേൽക്കൂര ആകാശമായുള്ള രംഗങ്ങൾ.


നീറ്റിലൂടെ മാത്രം എംബിബിഎസും എംഡിയും എടുത്ത, ഇതൊക്കെ നേരിട്ടനുഭവിച്ച് ഡോക്ടറായ ഈയുള്ളവന്റെ അടുത്ത ബന്ധു കൂടിയായ, അങ്ങെയറ്റം കഴിവും സിദ്ധിയും ഉള്ള ഒരു പെൺകുട്ടി (ഒരു പെൺ ഡോക്ടർ) ഈയുള്ളവനോടടക്കം ആശ്ചര്യപ്പെട്ടു ചോദിച്ചിരുന്നു, പറഞ്ഞിരുന്നു: 


“ഇതാരാണ് പറഞ്ഞുപരത്തിയത് മെഡിക്കൽ രംഗം പെൺകുട്ടികൾക്ക് പറ്റിയ രംഗമാണെന്ന്???!!!”

Saturday, July 19, 2025

മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും എന്തോ ശത്രുതയുണ്ടോ? പിന്നെന്തിന് നിഷിദ്ധമാക്കി?

മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും എന്തോ ശത്രുതയുണ്ടോ? 

ജനങ്ങളെ സേവിക്കേണ്ട സർക്കാരുകൾ വരെ കൊള്ളലാഭത്തിന് വേണ്ടി അതേ ജനങ്ങളെ വഞ്ചിക്കുംവിധവും ചൂഷണം ചെയ്യുംവിധവും വിൽക്കുന്ന മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും പ്രത്യേകിച്ച് (ജനങ്ങൾ ചൂഷണം ചെയ്യപ്പെടരുത്, പെരുവഴിയിലാക്കപ്പെടരുത് എന്നതല്ലാത്ത) എന്ത് ശത്രുത ഉണ്ടാവണം? 

അതുകൊണ്ട് തന്നെ ഒന്നുറപ്പ്. മദ്യത്തോട് ഇസ്ലാമിനും ഖുർആനിനും എന്തോ ശത്രുത ഉള്ളത് കൊണ്ടല്ല മദ്യത്തെ നിഷിദ്ധമാക്കിയത്. 

പിന്നെന്തിന് ഇസ്ലാമും ഖുർആനും മദ്യത്തെ നിഷിദ്ധമാക്കി?

“എന്നാൽ, സമൂഹത്തിന് ഉപകാരമുള്ളത് ഭൂമിയിൽ അവശേഷിക്കും (അവശേഷിക്കണം)” (ഖുർആൻ)

അതേ, മനുഷ്യന് നല്ലതല്ല, ആവശ്യമല്ല എന്നത് കൊണ്ട് മാത്രം മദ്യവും നിഷിദ്ധമായ മറ്റെന്തും നിഷിദ്ധമാക്കി ഇസ്ലാമും ഖുർആനും.

അല്ലാതെ ജീവനുള്ള പ്രതികരിക്കുന്ന വ്യക്തിയല്ല മദ്യത്തോട് വ്യക്തിപരമായ ശത്രുത ഉണ്ടാവാൻ.

മദ്യത്തെ (അതുപോലെ പലിശയും പന്നിയും വ്യഭിചാരവും ഒക്കെ) നിഷിദ്ധമാക്കുക എന്നത് സ്വാർത്ഥലാഭവും നിക്ഷിപ്ത താല്പര്യങ്ങളും ലക്ഷ്യമാക്കാനുള്ള സംഗതിയും അല്ല.

ഇസ്ലാം നിഷിദ്ധമാക്കുന്ന, അനുവദിക്കുന്ന, ആവശ്യപ്പെടുന്ന ഏത് കാര്യത്തിന്റെയും ഉദ്ദേശലക്ഷ്യം ഒന്നുമാത്രം. മനുഷ്യനന്മ, നിസ്വാർത്ഥത. വ്യക്തിപര, സാമൂഹ്യ, കുടുബ ക്ഷേമം.

അല്ലാതെ ഇല്ലാത്ത, വേണ്ടാത്ത, പാടില്ലാത്ത മധ്യവർത്തിക്കും തന്ത്രിക്കും പുരോഹിതനും ഗുരുവിനും സ്വാമിക്കും മുസ്ലിയാർക്കും കമ്മീഷനും ലാഭവും ചൂഷണവഴിയും നൽകുകയല്ല ഇസ്ലാം നിഷിദ്ധമാക്കുന്ന, അനുവദിക്കുന്ന, ആവശ്യപ്പെടുന്ന ഏത് കാര്യത്തിന്റെയും ഉദ്ദേശലക്ഷ്യം.

പകരം, മനുഷ്യനു ബാധ്യതയായേക്കാവുന്ന മദ്യത്തിലെ തിന്മയും, മദ്യം ഉണ്ടാക്കുന്ന തിന്മയും, ഒപ്പം എല്ലാ തിന്മകൾക്കും കാരണമായി മദ്യം ഭവിക്കും എന്നതും  കൊണ്ടുമാത്രം മദ്യം നിഷിദ്ധമാക്കി.

മനുഷ്യന്റെ വ്യക്തിപര, കുടുംബ, സാമൂഹ്യ, സാമ്പത്തിക ജീവിതത്തെ ഭദ്രമാക്കാനും സമതുലിതപ്പെടുത്താനും മദ്യം നിഷിദ്ധമാക്കി.

മനുഷ്യന്റെ ആത്മീയ ഭൗതിക പാരത്രിക ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണത്തിൽ ശ്രദ്ധയും ജാഗ്രതയും നഷ്ടപ്പെടാതിരിക്കാനും മദ്യം നിഷിദ്ധമാക്കി.

********

ഹറാം എന്നാൽ നിഷിദ്ധമെന്നല്ല, ഹറാമാക്കപ്പെട്ട കാര്യം അത് സ്വയം അതായിത്തന്നെ മോശം, വെറുക്കപ്പെട്ടത് എന്നല്ല അർത്ഥ.

മനുഷ്യനെ സംബന്ധിച്ചേടത്തോളം മനുഷ്യന് ആവശ്യമില്ലാത്തതും ദോഷകരവും ആയത് കൊണ്ട് വേണ്ടാത്തത്, മോശം, നിഷിദ്ധം എന്ന് മാത്രമേ അർത്ഥമുള്ളൂ. 

രോഗമില്ലാത്തവന് മരുന്ന് വേണ്ടാത്തത്, മോശം, നിഷിദ്ധം എന്നത് പോലെ. 

രോഗിക്ക് ചില ഭക്ഷണം പോലെ.

പറ്റില്ല, പാടില്ല.

അതല്ലാതെ മറിച്ചല്ല.

ദൈവത്തിന് ലാഭമുണ്ടാക്കാനുള്ള ഏർപ്പാടായല്ല ഇസ്ലാം നിശ്ചയിച്ച നിഷിദ്ധവും അനുവദനീയവുമായ ഒന്നും. പകരം മനുഷ്യനെ എല്ലാറ്റിൽ നിന്നും ചൂഷണമുക്തമാക്കുക മാത്രം.

ഇസ്ലാമിലെ ആചാര അനുഷ്ഠാന ആരാധനാ പരിപാടികളൊന്നും മധ്യവർത്തികളെ വെച്ചോ തന്ത്രിയെയോ പുരോഹിതനെയോ വെച്ചോ ദൈവത്തിന്റെ പേരിൽ നിങ്ങളിൽ നിന്ന് പൈസയോ സമ്പത്തോ വസൂലാക്കുന്ന തരത്തിലല്ല. 

നിങ്ങൾ നിങ്ങൾക്ക് വേണ്ടി സ്വയവും പരസ്പരവും സഹായിക്കുന്ന കോലത്തിലുള്ള  ആചാര അനുഷ്ഠാന ആരാധനാ പരിപാടികൾ മാത്രമല്ലാതെ.

ദൈവം ഉണ്ടാക്കി വെച്ചതൊക്കെ, നിങ്ങളെക്കൊണ്ട് ഉണ്ടാക്കിച്ചതൊക്കെ അതാതിന്റെ ഉദ്ദേശനിർവ്വഹണത്തിന് ആവശ്യമാണ്, നല്ലതാണ്.

ശരിയാണ്.

അതുകൊണ്ട് തന്നെ ഹറാം ആയത് എന്നാൽ വെറുക്കപ്പെട്ടതും നിലനിൽക്കാൻ അർഹത ഇല്ലാത്തതും എന്ന അർത്ഥമില്ല.

ഹറാം എന്നാൽ പരിശുദ്ധമെന്ന് കൂടിയാണ് അർത്ഥം.

ഹലാലായി ചിലത് ഉപയോഗിക്കുന്നവനെയും ഹറാമായി ചിലത് ഉയോഗിക്കാതിരിക്കുന്നവനെയും വ്യത്യസ്തമായ കോലത്തിൽ പരിശുദ്ധമാക്കി നിർത്തുന്നത് ഹറാം, ഹലാൽ..

മദ്യം തിന്മ ഫലമാക്കുന്നില്ലെങ്കിൽ, നന്മയും ഉപകാരവും കൃത്യമായും ഉണ്ടാക്കുന്നു എന്നുണ്ടെങ്കിൽ, ലഹരി ഉണ്ടാക്കുന്നില്ല എന്നുണ്ടെങ്കിൽ, ആവശ്യവും സന്ദർഭവും മദ്യം നിർബന്ധമായും ആവശ്യമാക്കുന്നുവെങ്കിൽ, ഇസ്ലാമികമായി തന്നെ മദ്യവും നിഷിദ്ധമല്ല.

വ്യക്തിപരവും സാമൂഹ്യവുമായ നന്മ മാത്രം എല്ലാ ഹലാൽ ഹറാമുകളുടെയും മുന, ലക്ഷ്യം.

ഇതേ മുനയും ലക്ഷ്യവും തന്നെയാണ് പലിശയും പന്നിയിറച്ചിയും ചൂതാട്ടവും വ്യഭിചാരവും ശവവും രക്തവും ഒക്കെ നിഷിദ്ധമാക്കുമ്പോഴുമുള്ളതും.

********

ഇസ്‌ലാമും ഖുർആനും നിഷിദ്ധമാക്കിയത് ലഹരിയുണ്ടാക്കുന്നതും തിന്മയെ വളർത്തുന്നതും മാത്രമാണ്. 

ലഹരിയാണ്, ലഹരിയുണ്ടാക്കുന്ന തിന്മയാണ് നിഷിദ്ധമായത്.

അല്ലാതെ മദ്യമല്ല, മദ്യമെന്ന് പേരുള്ളതല്ല, മദ്യമെന്ന് പേരുള്ളത് കൊണ്ടല്ല നിഷിദ്ധം. 

മദ്യമെന്ന പാനീയമല്ല, ലഹരിയും തിന്മയുമുണ്ടാക്കുന്ന പാനീയമാണ് നിഷിദ്ധം. 

ഉണ്ടാക്കുന്ന വിപരീതഫലമാണ് നിഷിദ്ധമാക്കാനുള്ള കാരണം. നിഷിദ്ധമായ സംഗതികളൊക്കെയും ഇങ്ങനെ മാത്രം.

******

ലഹരി പോലുള്ള, ഒന്നിനും കൊള്ളാത്ത, സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ ജീവിതത്തിൽ ഒരു മാർഗ്ഗനിദേശങ്ങളും നൽകാനില്ലാത്ത മതങ്ങൾ ഒരു കുറെയുണ്ട്. 

ശരിയാണ്. 

ഇസ്ലാം അതുപോലെയാണ് എന്ന് തോന്നുന്നില്ല. ഇസ്ലാം അതുപോലെ ഒരു മതമല്ല. ഇസ്ലാം മതമേയല്ല.

എല്ലാ കാര്യങ്ങളിലും വ്യക്തതയും കൃത്യതയും നൽകുന്നു എന്നത് ഇസ്‌ലാമിനെ വ്യത്യസ്തമാക്കുന്നു, തീവ്രമായതെന്ന് തോന്നിപ്പിക്കുന്നു. 

വ്യക്തതയും കൃത്യതയും തന്നെ ഒരുതരം തീവ്രതയും തീവ്രതയെ ഗർഭംധരിക്കുന്നതുമാണല്ലോ?

പിന്നെ, ഇവിടെ നിഷിദ്ധമാക്കിയ മദ്യം എന്തുകൊണ്ട് സ്വർഗ്ഗത്തിൽ അനുവദനീയമെന്ന ചോദ്യം.

കാര്യകാരണങ്ങളുടെ ഈ ലോകത്ത്, ആപേക്ഷികമായ ഈ ലോകത്ത് ബാധകമായ കാര്യങ്ങളല്ലേ ഇവിടെ പറയുക, നടപ്പാക്കുക? 

കാര്യകാരണങ്ങളും ആപേക്ഷികതയും ബാധകമല്ലാത്ത ലോകമല്ലേ സ്വർഗ്ഗം?

കാര്യകാരണങ്ങളും ആപേക്ഷികതയും ബാധകമല്ലാത്ത ലോകത്ത് ബാധകമായത് ഇവിടെയും ഇവിടെ ബാധകമായത് അവിടെയും തുലനം ചെയ്ത് പറയുക സാധ്യമല്ല. 

സ്വർഗ്ഗത്തിലുള്ളതിന്റെ അപരിമേയതയെ ഇവിടെയുള്ള ചില സംഗതികൾ വെച്ച് പ്രതീകാത്മകമായി പറയുന്നു എന്നേ കരുതാനാവൂ. 

ചെറിയ പാത്രത്തിൽ വലിയ സംഗതികൾ കൊള്ളില്ലല്ലോ?

ഇവിടെയുള്ളതിന്റെ ഫലദായകമായാണ് അവിടെ എന്തും സംഭവിക്കുക്കുന്നതും കിട്ടുന്നതും എന്നാണെങ്കിൽ പോലും. എന്ന് പറഞ്ഞുവരുത്തിയെങ്കിൽ പോലും.

Friday, July 18, 2025

ഹറാം എന്നാൽ നിഷിദ്ധമെന്നല്ല.

ഹറാം എന്നാൽ നിഷിദ്ധമെന്നല്ല, ഹറാം ആക്കപ്പെട്ട കാര്യം അത് സ്വയം അതായിത്തന്നെ മോശം, വെറുക്കപ്പെട്ടത് എന്നല്ല അർത്ഥം…

നിങ്ങളെ സംബന്ധിച്ചേടത്തോളം നിങ്ങൾക്ക് ആവശ്യമില്ലാത്തതും ദോഷകരവും ആയത് കൊണ്ട് നിങ്ങൾക്ക് വേണ്ടാത്തത്, നിങ്ങൾക്ക് മോശം, നിങ്ങൾക്ക് നിഷിദ്ധം എന്ന് മാത്രമേ അർത്ഥമുള്ളൂ. 

രോഗമില്ലാത്തവന് മരുന്ന് പോലെ. 

രോഗിക്ക് ചില ഭക്ഷണം പോലെ.

പറ്റില്ല, പാടില്ല.

അതല്ലാതെ മറിച്ചല്ല.

ദൈവത്തിന് ലാഭമുണ്ടാക്കാനുള്ള ഏർപ്പാടായല്ല ഇസ്ലാം നിശ്ചയിച്ച ഒരു നിഷിദ്ധവും അനുവദനീയവും. 

ഇസ്ലാമിലെ ആചാര അനുഷ്ഠാന ആരാധനാ പരിപാടികളൊന്നും മധ്യവർത്തികളെ വെച്ച് ദൈവത്തിന്റെ പേരിൽ നിങ്ങളിൽ നിന്ന് പൈസയോ സമ്പത്തോ വസൂലാക്കുന്ന തരത്തിലല്ല. 

നിങ്ങൾ നിങ്ങൾക്ക് വേണ്ടി സ്വയവും പരസ്പരവും സഹായിക്കുന്ന കോലത്തിലുള്ളത് മാത്രമല്ലാതെ.

ദൈവം ഉണ്ടാക്കിച്ചതൊക്കെ അതാതിന്റെ ഉദ്ദേശനിർവ്വഹണത്തിന് ആവശ്യമാണ്, നല്ലതാണ്. 

അതുകൊണ്ട് തന്നെ ഹറാം ആയത് എന്നാൽ ബാക്കിയുള്ള എല്ലാ കാര്യത്തിലും വെറുക്കപ്പെട്ടതും നിലനിൽക്കാൻ അർഹത ഇല്ലാത്തതും എന്ന അർത്ഥമില്ല.

ഹറാം എന്നാൽ പരിശുദ്ധമെന്ന് കൂടിയാണ് അർത്ഥം.

ഹലാലായി ചിലത് ഉപയോഗിക്കുന്നവനെയും ഹറാമായി ചിലത് ഉയോഗിക്കാതിരിക്കുന്നവനെയും വ്യത്യസ്തമായ കോളത്തിൽ പരിശുദ്ധമാക്കി നിർത്തുന്നത് ഹറാം, ഹലാൽ.

എല്ലാവരും അവരവർ സമ്മതിച്ചാലും ഇല്ലെങ്കിലും വെറും ഉപകരണങ്ങൾ മാത്രം.

ഓരോരുത്തനിലും അവനവന് വേണ്ടി എന്ന തോന്നലുണ്ടാക്കി എല്ലാവരെക്കൊണ്ടും ഓരോന്ന് ചെയ്യിപ്പിച്ച്, ഫലത്തിൽ ആ ചെയ്യുന്നത് എല്ലാവർക്കും വേണ്ടിയാക്കുന്ന രീതിയാണ് ദൈവികമായ ഹയർ മാനേജ്മെന്റ്. 

തേനീച്ച തേൻ ശേഖരിക്കുമ്പോൾ അതിന് വേണ്ടി മാത്രമെന്ന് കരുതും. 

മാവ് മാങ്ങയുണ്ടാക്കുന്നത് തുടർച്ചക്ക് വേണ്ട സ്വന്തം വിത്തിന്റെ വികാസത്തിനും സംരക്ഷണത്തിനും വേണ്ടി മാത്രം. 

ഫലത്തിൽ തേനും മാങ്ങയും എല്ലാവർക്കും. 

ഓരോ കർഷകനും കച്ചവടക്കാരനും ആശാരിയും മൂശാരിയും ഒക്കെ ഇങ്ങനെ തന്നെ. 

സ്വന്തം കാര്യം നടന്നുകിട്ടാൻ. ഫലത്തിൽ മറ്റുള്ളവർക്ക് വേണ്ടത്. 

സമർപ്പിത വഴി. 

സമർപ്പണത്തിന്റെ വഴി.

*******

നമ്മൾ നടത്തുന്ന ഓരോ പരിപാടിയും പ്രസ്ഥാനവും കമ്പനിയും പോലും ഇങ്ങനെയാണ് നടക്കുന്നത്. 

ഓരോ തസ്തികയിലുള്ളവനും തനിക്ക് വേണ്ടത് നടന്നുകിട്ടാൻ എന്തൊക്കെയോ ചെയ്യുന്നതും ഇങ്ങനെ തന്നെ. 

ആർക്കൊക്കെയോ വേണ്ടി. 

അതുകൊണ്ട് ഭക്ഷണവും വസ്ത്രവും വീടും കാറും വിമാനവും റോഡും കമ്പ്യൂട്ടറും ഇന്റർനെറ്റും മരുന്നും ആശുപത്രിയും ഒക്കെ ഉണ്ടാവുന്നു. 

ഇങ്ങനെ നാം പുരോഗതി കണ്ടെത്തുന്നു. 

ഇതിനെയൊക്കെ പുരോഗതി എന്ന് വിളിക്കുന്നു. 

എല്ലാവരും അവരവർ സമ്മതിച്ചാലും ഇല്ലെങ്കിലും വെറും ഉപകരണങ്ങൾ മാത്രം. 

കഥയറിയാതെ ഞാനാണ് ഞാനാണ്, എന്നെക്കൊണ്ടാണ് എന്നെക്കൊണ്ടാണ് എന്ന് അഹങ്കരിക്കുന്ന ഉപകരണങ്ങൾ.

പൂർണമായും സമർപ്പിച്ചുകൊണ്ട്. 

വിധേയപ്പെട്ടുകൊണ്ട്. 

നിർവാഹമില്ലാതെ. 

എന്നാൽ തെരഞ്ഞെടുപ്പ് ഉണ്ടെന്ന മരീചിക ബോധം വെച്ചുകൊണ്ട്.

Thursday, July 17, 2025

ഇസ്ലാം എന്തുകൊണ്ട് മാറ്റത്തെ എതിർക്കുന്നു? മാറ്റം മാത്രമാണ് ശരി എന്നത് ശരിയാണോ?

ഇസ്ലാം എന്തുകൊണ്ട് മാറ്റത്തിന് വിധേയമാകുന്നില്ല, മാറ്റത്തെ എതിർക്കുന്നു?

ഇസ്ലാം മാറണം, ഇസ്ലാമിനെ മാറ്റണം എന്ന് പറയുന്നവർ ഇസ്ലാമിനേക്കാൾ നല്ലത് കൊണ്ടുവന്നിട്ടല്ല അങ്ങനെ പറയുന്നത് എന്നത് കൊണ്ടാണ് ഇസ്ലാം മാറ്റത്തിന് തയ്യാറാവാത്തത്.

പ്രാപഞ്ചികനിയമം സംവിധാനിച്ച അതേ ശക്തിയുടെ മതമാണ് ഇസ്ലാം എന്നത് കൊണ്ടാണ് ഇസ്ലാം മാറ്റത്തിന് തയ്യാറാവാത്തത്.

പ്രാപഞ്ചികനിയമം സംവിധാനിച്ച അതേ ശക്തിക്ക് മാത്രമേ വണങ്ങാവൂ, അടിമപ്പെടാവൂ എന്ന് നിർബന്ധം പറയുന്ന മതം ആയത് കൊണ്ടാണ് ഇസ്ലാമിന് മാറ്റത്തിന് തയ്യാറാവേണ്ടിവരാത്തത്

അതുകൊണ്ട് തന്നെ നാം ചോദിക്കേണ്ട ചോദ്യങ്ങൾ മറിച്ചാണ്?

മാറ്റം മാത്രമാണ് ശരി എന്നത് ശരിയാണോ?

അല്ല.

എല്ലാം മാറണം മാറാത്തതൊന്നും ശരിയല്ല എന്നത് ശരിയാണോ ?

അല്ല.

എങ്കിൽ മാറണം, മാറ്റം മാത്രമേ ശരിയുള്ളൂ, മാറാത്ത ഏകസംഗതി മാറ്റം മാത്രമാണ് എന്ന് പറയുന്നതിലെ ശരിയെന്താണ്?

മാറണം, മാറ്റം മാത്രമേ ശരിയുള്ളൂ എന്നത് മനുഷ്യനുണ്ടാക്കുന്ന പരിമിത കാര്യങ്ങളിൽ മാത്രമാണ്. 

ഇസ്ലാം എന്നതും ഇസ്ലാം ആവശ്യപ്പെടുന്നതും പരിമിതമല്ലാത്ത, പരിമിതിയില്ലാത്ത പ്രകൃതിശക്തിക്കും പ്രകൃതിനിയങ്ങൾക്കും മാത്രമുള്ള സമർപ്പണമാണ്.

ആ സമർപ്പണം മാറ്റാൻ പാടില്ല, സാധിക്കില്ല എന്നത് മാത്രമാണ് ഇസ്ലാമിന്റെ വാദം.

ആ സമർപ്പണ പ്രക്രിയയും പേരും മാത്രമാണ് ഇസ്ലാം.

“സ്വമേധയായോ, നിർബന്ധിതമായോ അവന് (അതിന് ) സമർപ്പിച്ചിരിക്കുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും സർവ്വതും.” (ഖുർആൻ)

അതുകൊണ്ട് തന്നെ, ഇസ്ലാം മാറ്റത്തിന് തടസം നിൽക്കുന്നുണ്ടെങ്കിൽ ഏതൊക്കെ വിഷയങ്ങളിലാണത്?

ഇസ്ലാം മനുഷ്യനുണ്ടാക്കുന്ന കാര്യങ്ങളിലെ മാറ്റത്തേയല്ല എതിർക്കുന്നത്.

മനുഷ്യനുണ്ടാക്കുന്നത് മാറേണ്ടിവരും, മാറ്റേണ്ടി വരും.

ത്രികാലജ്ഞാനം വെച്ച് ഒന്നും ഉണ്ടാക്കാനും ചെയ്യാനും സാധിക്കാത്ത മനുഷ്യന്റെ പരിമിതികളുമായി ബന്ധപ്പെട്ട കാര്യമാണ് മാറ്റം നിർബന്ധമാക്കുന്നത്.

പക്ഷേ ആ മാറ്റം പ്രകൃതിനിയമങ്ങളിലും പ്രകൃതിനിയമങ്ങൾ നിശ്ചയിക്കുന്ന ഒരു ശക്തിയുണ്ടെങ്കിൽ ആ ശക്തിക്കും, ആ ശക്തിയെ മാത്രം വണങ്ങുന്നതിലും ബാധകമല്ല. 

പ്രകൃതിനിയമങ്ങൾക്ക് വിധേയമാകുക, പ്രകൃതിനിയമങ്ങൾ സംവിധാനിച്ച ശക്തിക്ക് മാത്രം വണങ്ങുക, അടിമപ്പെടുക, മനുഷ്യൻ മനുഷ്യന്റെ മൂന്നിലും മനുഷ്യനിയമങ്ങൾക്കും അടിമപ്പെടരുത്, വണങ്ങരുത് എന്ന് പഠിപ്പിക്കുന്ന ഇസ്ലാമിന് ആ മാറ്റം ബാധകമല്ല.

പ്രകൃതിനിയമങ്ങളിൽ പ്രകൃതിപരമായി, സ്ഥിരമായി സംഭവിക്കുന്ന, ആവർത്തിക്കുന്ന ചാക്രികതയുടെ ഭാഗമായ മാറ്റങ്ങൾ മാത്രം. അല്ലാത്ത മാറ്റങ്ങൾ അവിടെ ഇല്ല.

പ്രകൃതിനിയമങ്ങൾ ആയിരം വർഷങ്ങൾക്ക് മുൻപും ഇപ്പോഴും മാറാതെ അതുപോലെ തന്നെ. 

വളർച്ചയും തളർച്ചയും ജനനവും മരണവും രോഗവും ആരോഗ്യവും മാറാതെ അതുപോലെ തന്നെ. 

മാറ്റങ്ങൾ വേണ്ട കാര്യങ്ങളിൽ, നിലവിലുള്ളതിനേക്കാൾ നല്ലതിന് വേണ്ടി മാറ്റങ്ങൾ വേണം. 

അല്ലാതെ മാറ്റത്തിന് വേണ്ടി വെറും വെറുതെയുള്ള മാറ്റമല്ല. 

മോശമായതിലേക്കുള്ള തിരഞ്ഞെടുപ്പായ മാറ്റവുമല്ല. 

മാറ്റം മാത്രമാണ് ശതിയെന്ന് വരുത്താനുള്ള മാറ്റമല്ല.

എന്നും ശരിയായി നിൽക്കുന്നത്, മാറിയെത്തണം എന്ന് പറഞ്ഞ് മാറിയെത്തുന്ന അവസ്ഥയിലുള്ളതിനേക്കാൾ നല്ലതില്ലെങ്കിൽ, മാറേണ്ടതില്ല, മാറ്റേണ്ടതില്ല. 

പുഴയുടെ ഒഴുകുക എന്ന സ്വഭാവം മാറേണ്ടതും മാറ്റേണ്ടതും അല്ല. 

ശ്വസിക്കുക, തിന്നുക, കുടിക്കുക, ഉറങ്ങുക എന്നിങ്ങനെയുള്ള സ്വഭാവങ്ങളും മാറേണ്ടതും മാറ്റേണ്ടതും അല്ല. 

കണ്ണ് കൊണ്ട് കാണുക, ചെവി കൊണ്ട് കേൾക്കുക എന്നത് മാറേണ്ടതല്ല.

ഉദയാസ്തമയങ്ങളും മാറേണ്ടതും മാറ്റേണ്ടതും അല്ല.

ഇസ്ലാം മാറ്റത്തിന് തയ്യാറാവാത്തത് ഇസ്ലാമിനേക്കാൾ നല്ലത് കൊണ്ടുവന്നിട്ടല്ല ഇസ്ലാം മാറണം, ഇസ്ലാമിനെ എന്ന് പറയുന്നത് എന്നത് കൊണ്ടാണ്.

ഇസ്ലാം മാറ്റത്തിന് തയ്യാറാവാത്തത് ഇസ്ലാം പ്രാപഞ്ചികനിയമം സംവിധാനിച്ച അതേ ശക്തിയുടെ മതമാണ് എന്നത് കൊണ്ടാണ്.

ഇസ്ലാമിന് മാറ്റത്തിന് തയ്യാറാവേണ്ട വരാത്തത് ഇസ്ലാം അതേ പ്രാപഞ്ചിക നിയമം സംവിധാനിച്ച ശക്തിക്ക് മാത്രമേ വണങ്ങാവൂ, അടിമപ്പെടാവൂ എന്ന് പറയുന്ന മതം ആയത് കൊണ്ടാണ്.

Wednesday, July 16, 2025

ഖുർആൻ പാശ്ചാത്യശക്തികളോടും ഇന്ത്യയോടും പറഞ്ഞത് കേട്ടുനോക്കൂ

ശക്തി മാത്രമാണോ ശരിയെ നിശ്ചയിക്കേണ്ടത്?


നീതിന്യായം എന്നൊന്നില്ലേ?


ഇന്ത്യയോടും അങ്ങനെ പലരും ചെയ്യുന്നത് നമ്മൾ സഹിക്കുമോ?


ഇന്ത്യയെ ഏതെങ്കിലും തെമ്മാടി രാജ്യവും അമേരിക്കയും പാശ്ചാത്യരാജ്യങ്ങളും കൂടി അവരുടെസാമ്പത്തിക ഭൂമിശാസ്ത്ര രാഷ്ട്രീയ നേട്ടം ലക്ഷ്യം വെച്ച് ആക്രമിക്കുമ്പോൾ ഇതേ ആഘോഷവുംആനന്ദവും ആരെങ്കിലും കാണിക്കുന്നത് നാം ഇഷ്ടപ്പെടുമോ


അല്ലെങ്കിൽ ഇതേ ആഘോഷവും ആനന്ദവും നാം കാണിക്കുമോ?


അനീതിയോട് അസഹിഷ്ണുത കാണിക്കുകപ്രതികരിക്കുകപ്രതിഷേധിക്കുക എന്ന മിനിമം മര്യാദപോലും ഒരു വിഭാഗത്തോടുള്ള അന്ധമായ വിരോധം കാരണംആഭ്യന്തര രാഷ്ട്രീയത്തിൽ വേണ്ടവെറുപ്പിനും വിഭജനത്തിനും വേണ്ടി ഇല്ലാതെ പോയോ?

********

 ഖുർആൻ പാശ്ചാത്യശക്തികളോടും ഇന്ത്യയോടും (വിശ്വാസികളോടെന്ന പോലെ) വളരെ മുൻകൂട്ടി വിവേകത്തോടെ പറഞ്ഞത് കേട്ടുനോക്കൂ: “ഒരു വിഭാഗത്തോടുള്ള വെറുപ്പ് അവരോട് അനീതിചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെനിങ്ങൾ നീതി ചെയ്യുക.  നീതി ചെയ്യുക എന്നതാണ്സൂക്ഷമത ബോധത്തോട് ഏറ്റവും അടുത്ത് നിൽക്കുന്നത്.” (ഖുർആൻ)

******


ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മറ്റേത് യൂറോപ്യൻ യൂണിയൻ നേതാക്കളും എന്ത് വലിയ വർത്തമാനം നമ്മെ സുഖിപ്പിക്കാൻ പുറംപൂച്ചായി പറഞ്ഞാലും നട്ടെല്ലില്ലാത്ത അവരൊക്കെയും അവസാനം അമേരിക്കയും ഇസ്രായേലും പറയുന്നിടത്ത് മുട്ടിലിഴയും…


*******


ഗസ്സയുടെ കാര്യത്തിലും ഇറാനെ ഇസ്രായേൽ ആക്രമിച്ച കാര്യത്തിലും ന്യായമുള്ള ബോധ്യപ്പെടുന്ന ഒരുത്തരം നൽകാൻ അമേരിക്കൻ പാശ്ചാത്യ ഭരണാധികാരികൾക്ക് കഴിയുന്നില്ല എന്നത് അവിടത്തെജനങ്ങൾ നിസ്സഹായരായി നോക്കിനിൽക്കുന്നുഇസ്ലാമിനോടും മുസ്ലിംകളോടും മാത്രമായി ചെയ്യുന്ന അനീതി എന്തുകൊണ്ടെന്ന ചോദ്യം അവരെ  എന്നല്ല ആരെയും ഇസ്ലാമിലേക്ക് കൂടുതൽഅടുപ്പിക്കുന്നു..


********


ജനാധിപത്യം എന്നത് ഭൂരിപക്ഷം നടത്തുന്ന സ്വേച്ഛാധിപത്യം ആകുന്നുവോ നിലക്ക്ജനാധിപത്യം വെറും പുറംപൂച്ചു മാത്രമോ? രാജ്യമെന്ന ഭീകരതക്കപ്പുറം ഒരു ജനാധിപത്യവും നിലകൊള്ളില്ല.


*******


എൺപത് കൊല്ലങ്ങൾക്കപ്പുറം ഇസ്രായേൽ ഒരിക്കലും നിലനിന്നിട്ടില്ല, നിലനിൽക്കില്ല എന്ന ചരിത്രത്തിൽ നിന്ന് ഊഹിച്ചെടുക്കുന്ന ജൂതരുടെ തന്നെ വിശ്വാസവും വസ്തുതയും കൂടിഇസ്രായേലിനെ പേടിപ്പിക്കുന്നതിന്റെ ഭാഗമാണോ ഇപ്പോഴത്തെ ജീവന്മരണ പോരാട്ടം. 2027ലേക്ക് ഇസ്രായേൽ പിറന്നിട്ട് എൺപത് പൂർത്തിയാവും.


*******


രണ്ട് കൊല്ലം ശ്രമിച്ചിട്ടും ചീള് പോലുള്ള ഗസ്സയെ ബോംബിട്ട് തകർത്തതും കുറേപേരെനിരപരാധികളെ കൊന്നതുമല്ലാതെ ഹമാസിനെ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന നിരാശയാണോഇസ്രായേലിനെയും അമേരിക്കയെയും ഇറാനെതിരെ തിരിയാൻ പ്രേരിപ്പിച്ചത്?


*******


ലോകം ഏകധ്രുവമാകുന്നതിനെ ചോദ്യം ചെയ്യുന്നതും എതിരുന്നിൽക്കുന്നതും ഇറാനും ഇസ്ലാമുംമാത്രം എന്നത് അമേരിക്കയെ അസ്വസ്ഥപ്പെടുത്തുന്നു എന്നത് കൊണ്ടുകൂടിയാണോഇറാനെതീരെയും ഇസ്ലാമിനെതിരെയും അന്ധമായി തിരിയുന്നതിന് പിന്നിലെ ചേതോവികാരം?


********


ഇടതുപക്ഷ കമ്യൂണിസം ഒരു പ്രതീക്ഷയായി വന്നെങ്കിലും ലക്ഷ്യം തെറ്റി, പിന്നെ ലക്ഷ്യം തന്നെയില്ലാതായി ലോകത്താകമാനവും അപചയം നേരിട്ടതിൽ പിന്നെ ഇറാനിൽ മാത്രം എങ്ങിനെ പിടിച്ചുനിൽക്കും? 


പ്രത്യേകിച്ചും ഇസ്ലാം എന്ന പ്രത്യേശാസ്ത്രത്തിന് മുന്നിൽ. 


എല്ലാമുള്ള ഒപ്പം സ്വർഗ്ഗവും നരകവും കൂടി അതിൽ ചേർത്ത പ്രത്യേശാസ്ത്രത്തിന് മുന്നിൽ. 


ഇസ്ലാമിന്റെ നാകയാൽപക്കത്ത് വെക്കാനില്ലാത്ത മുത്തലാളിത്തത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ പോയവർക്ക് പ്രത്യേകിച്ചും