Tuesday, April 14, 2020

കൊറോണ Community spreading സ്റ്റേജിലേക്ക് പോയാല്‍....

കൊറോണ Community spreading സ്റ്റേജിലേക്ക് പോയാല്‍ ഇവിടെ കൂട്ടമരണമായിരിക്കും.
ഇവിടെ കേരളത്തില്‍ മാത്രമല്ല. ഇന്ത്യ മുഴുവന്‍.
ആ ഘട്ടത്തില്‍ വഴുതി വീണാല്‍ ഇപ്പോൾ ഇറ്റലിക്കും മുന്‍പ് ചൈനക്കും ആവാത്തത് ആര്‍ക്കുമാവില്ല.
ആ ഘട്ടത്തിലേക്ക് വഴുതി വീഴുന്നത് വരെയേ ആരാന്റെ അമ്മക്ക് ഭ്രാന്ത് വന്നാല്‍ സംസാരിക്കുന്നത്‌ പോലെ നമുക്ക് ഇങ്ങനെ സംസാരിക്കാന്‍ സാധിക്കൂ. 
കേരളത്തിലെ ഇപ്പോഴത്തെ ഉഷ്ണം ഒരളവോളം നമ്മെ സഹായിക്കുന്നുണ്ട് എന്ന് തോന്നുന്നു.
പുറത്തെ അണുനാശനത്തേയും ജനങ്ങൾ ചൂട് കാരണം പുറത്ത് പോകാത്തത് കൊണ്ടും ഒരളവോളം. 
****
ഉത്തരേന്ത്യയിൽ തീരെ കൊറോണ സംഭവിക്കാതിരിക്കട്ടെ.
മുംബൈയുടെ കാര്യം പറയേണ്ട.
സങ്കല്പിക്കാന്‍ പോലും കഴിയില്ല.
നഗരങ്ങൾ പൊതുവെ അപകടത്തിലാണ്. എവിടെ ആയാലും.
കേരളത്തിന്റെ കാര്യത്തിലും പേടിക്കേണ്ടത് അതാണ്.
ജനസാന്ദ്രത ഏറ്റവും കൂടുതൽ ഉള്ള കേരളം ഒരു സംസ്ഥാനം എന്ന നിലയില്‍ നഗരം പോലെയാണ്.
കേരളത്തില്‍ വെറും ഗ്രാമങ്ങള്‍ ഇല്ല. എല്ലാ ഗ്രാമങ്ങളും ഇവിടെ urbanized ഗ്രാമങ്ങള്‍ മാത്രമാണ്. നഗരങ്ങൾക്ക് സമാനമാണ്. 
ജീവിതത്തിന്റെ സ്വാഭാവം കൊണ്ടും അടുത്തടുത്ത വീടുകൾ കൊണ്ടും നഗരം പോലെ തന്നെ ഈ കേരളം. അതിനാല്‍ തന്നെ പടർന്നു പന്തലിക്കാന്‍ വളരെ എളുപ്പം 
*****
നിപ പോലെയല്ല കൊറോണ എന്ന് നാം ഓര്‍ക്കണം. നി lപയെ തുരത്തിയ അഹങ്കാരം ഇവിടെ വിലപ്പോവില്ല.
നിപ കേരളത്തില്‍ മാത്രമായിരുന്നു.
അതിനാല്‍ നമ്മൾക്ക് നമ്മളെ ഉള്ളില്‍ നിന്ന് ശ്രദ്ധിച്ചാലും നിയന്ത്രിച്ചാലും മതിയായിരുന്നു.
കൊറോണ ഇന്ത്യയിലും ലോകത്തിലും എല്ലായിടത്തും. കേരളക്കാര്‍ എല്ലായിടത്തും പോയി ജോലി ചെയ്യുന്നവർ.
അതിനാല്‍ തന്നെ എല്ലായിടത്തും നിന്നും ഇവിടെ ഈ രോഗം അതിഥികളായി വരുന്നു.
നമുക്ക് ഉള്ളില്‍ നിന്ന് വിചാരിച്ചാൽ നിയന്ത്രിക്കാന്‍ സാധിക്കില്ല.
എയർ പോര്‍ട്ട് മാത്രം മതി leakage ഉണ്ടാകാന്‍ എന്ന് ഇതിനകം തന്നെ നാം കണ്ടു, ഞെട്ടി.
****
സ്വയം ആവത് വീട്ടിനുള്ളില്‍ തന്നെ നിന്ന്‌ മാറി നില്‍ക്കുകയല്ലാതെ, അങ്ങനെ തടയുകയല്ലാതെ നിയന്ത്രിക്കുക എളുപ്പമല്ല.
*****
ഒരര്‍ത്ഥത്തില്‍ കേരളം ഇന്നിങ്ങനെ ബുദ്ധിമുട്ടുന്നത് എയര്‍പോര്‍ട്ട് അതോറിറ്റിയുടെ വീഴ്ചകൊണ്ട്‌ മാത്രമോ എന്ന് പോലും തോന്നിപ്പോകും.
അതിനാല്‍ ഈ രോഗത്തിന്റെ വേരെവിടെയോ?
നാം അറിഞ്ഞും അറിയാതെയും പരിഹാരം തേടുന്നത് മറ്റെവിടെയോ?
*****
നാമറിയണം.
കൊറോണ ചൈനയില്‍ ഏറെക്കുറെ സംഭവിച്ചത് വുഹാനിൽ മാത്രമായിരുന്നു.
അവര്‍ക്കത് അവിടെ മാത്രമായി കെട്ടിയിടാന്‍ ഒരളവോളം കഴിഞ്ഞു.
ഇന്ത്യയില്‍ കൊറോണ നിലവില്‍ എല്ലായിടത്തുമുണ്ട്.
അതിനാല്‍ തന്നെ ഒരു സൗകര്യവും പദ്ധതിയും പ്ലാനും പാക്കേജും കാര്യമായില്ലാത്ത ഇന്ത്യയില്‍ എത്ര ഭീകരമായിരിക്കുമെന്ന് കണ്ടറിയണം.
ഒന്നും സംഭവിക്കാതിരിക്കട്ടെ.

No comments: