കൊറോണയുടെ മറവില്‍ കേരളത്തെ ശ്വാസംമുട്ടിക്കുമോ? അതിര്‍ത്തികള്‍ അടച്ചു കൊണ്ടും അതിഥിതൊഴിലാളികളുടെ സമരം പ്രോത്സാഹിപ്പിച്ചു കൊണ്ടും?
******
കൊറോണ പറയട്ടെ.
CAAയും NRCയും ഒക്കെ വിടൂ.
വിദേശത്തുള്ള ന്യൂനപക്ഷത്തെ സ്വീകരിക്കുന്ന കാര്യം മറക്കുക.
ആദ്യം സ്വന്തം നാട്ടുകാരെ പരസ്പരം വ്യത്യാസമില്ലാതെ സ്വീകരിക്കാന്‍ പഠിക്കുക.
എല്ലാ സംസ്ഥാനങ്ങളെയും ഒരുപോലെ കാണാൻ പഠിക്കുക.
അങ്ങനെ ഇന്ത്യയെ ഒന്നായിക്കാണുക, ഒന്നാക്കി എടുക്കുക.
സ്വന്തം സംസ്ഥാനത്തിന് പുറത്ത് നിന്ന് വരുന്നവർ അന്യനാട്ടുകാർ അല്ല.
അത്യാവശ്യ-അടിയന്തിര ഘട്ടത്തിലെങ്കിലും സ്വന്തം രാജ്യത്തുള്ള മറ്റ് സംസ്ഥാനത്തെ ആളുകളെ സ്വീകരിക്കാന്‍ നിങ്ങൾ തയ്യാറാവുക.
നിങ്ങള്‍ക്ക് ശ്രദ്ധിക്കാം. കൊറോണയുടെ പേരിലും നിങ്ങള്‍ക്ക് ശ്രദ്ധിക്കാം.
പക്ഷേ ശ്രദ്ധ നീതി നിഷേധമാകരുത്.
നിങ്ങൾ ഇന്ത്യക്കാരായ ആരെയും അവരുടെ അവകാശങ്ങള്‍ നേടുന്നതില്‍ നിന്നും തടയരുത്.
പ്രത്യേകിച്ചും അത്യാവശ്യക്കാരെ നിങ്ങൾ സംസ്ഥാന വ്യത്യാസത്തിന്റെ പേരില്‍ തടയരുത്.
രോഗികളെയും ഭക്ഷണ-അവശ്യ സാധനങ്ങളുടെ നീക്കുപോക്കുകളെയും നിങ്ങൾ തടയരുത്.
കൊറോണ ശ്രദ്ധയുടെ പേരില്‍ വെറുപ്പും വിഭജനവും നടപ്പാക്കരുത്.
ശ്രദ്ധ നിങ്ങളുടെ പകപോക്കലാവരുത്.
എല്ലാവരും ഇന്ത്യക്കാരാണെന്നും എല്ലാവർക്കും ഇന്ത്യക്കാര്‍ക്കുള്ള അവകാശങ്ങൾ ഉണ്ടെന്നും നിങ്ങൾ മനസിലാക്കണം.
ചുരുങ്ങിയത് ഇന്ന് കേന്ദ്രം ഭരിക്കുന്ന, CAAയും NRCയും നടപ്പാക്കുന്ന പാർട്ടി അത് മനസിലാക്കണം.
അതേ പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതറിയണം.
അവർക്കത് ഇന്ത്യക്കുള്ളില്‍ നടപ്പാക്കാന്‍ കഴിയണം.
ഇന്ത്യയെ ഒന്നായി ഒരുപോലെ കാണാന്‍ കഴിയണം.
******
കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നതാണ് ലോക് ഡൗണ്‍ എന്നറിയണം.
എങ്കിൽ അതിൽ വിഭജനരാഷ്ട്രീയവും പെറ്റിരാഷ്ട്രീയവും കളിക്കരുത്.
പ്രത്യേകിച്ചും ഇന്ത്യ ഭരിക്കുന്ന പാർട്ടി.
ഇന്ത്യക്കുള്ളില്‍.
എല്ലാവർക്കും, അവര്‍ക്കും, അഭിമാനമായ ഇന്ത്യക്കുള്ളില്‍.
ഇന്ത്യക്കുള്ളില്‍.
എല്ലാവർക്കും, അവര്‍ക്കും, അഭിമാനമായ ഇന്ത്യക്കുള്ളില്‍.
അഭിമാനവും രാജ്യസ്നേഹവും വോട്ട് നേടാൻ വേണ്ടി മാത്രമാവരുത്.
അഭിമാനവും രാജ്യസ്നേഹവും എല്ലാ ഇന്ത്യക്കാരോടും കാണിക്കുന്ന വകതിരിവില്ലാത്ത സ്നേഹവും ശ്രദ്ധയുമായിരിക്കണം.
എല്ലാ സംസ്ഥാനങ്ങളും ഒരുപോലെയാവണം ഇന്ത്യ ഭരിക്കുന്ന പാർട്ടിക്ക്.
അവർ തന്നെ നടപ്പാക്കുന്ന ലോക് ഡൗണിന്റെ കാര്യത്തില്‍.
അതിനാല്‍ തന്നെ, ഇത്തരമൊരവസ്ഥയില്‍ കർണ്ണാടക കേരളത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ല.
രാജ്യത്തെ ഒന്നായി കണ്ട് ഭരിക്കേണ്ടവർ രാജ്യത്തെ വിഭജിക്കരുത്.
വീട് കത്തുമ്പോള്‍ വാഴവെട്ടരുത്.
പ്രളയകാലത്ത് കളിച്ചത് ഇപ്പോഴും ആവര്‍ത്തിക്കരുത്.
കേരളമായത് കൊണ്ട്,
പൊതു ഇന്ത്യൻ രാഷ്ട്രീയത്തിന് അപവാദമാണ് ഇവിടെ കേരളത്തില്‍ കാര്യങ്ങൾ എന്നതിനാല്‍,
കേരളത്തിനെതിരെ എന്തും കളിക്കാം എന്ന് വരരുത്, കരുതരുത്.
പൊതു ഇന്ത്യൻ രാഷ്ട്രീയത്തിന് അപവാദമാണ് ഇവിടെ കേരളത്തില്‍ കാര്യങ്ങൾ എന്നതിനാല്‍,
കേരളത്തിനെതിരെ എന്തും കളിക്കാം എന്ന് വരരുത്, കരുതരുത്.
തീരുമാനങ്ങള്‍ എടുക്കുന്നത് താമസിപ്പിച്ചു കൊണ്ട് കേരളത്തിന് നീതി നിഷേധിക്കരുത്.
ഇതിനകം തന്നെ കുറച്ച് പേരുടെ ജീവൻ അതിന് വിലയായെന്ന് നിങ്ങൾ മനസിലാക്കണം.
രാജ്യം രാജ്യത്തിനു വേണ്ടി നല്‍കിയ, നല്‍കുന്ന വില തന്നെയാണതെന്ന് മനസിലാക്കാന്‍ കഴിയണം.
വെറും പകപോക്കല്‍ രാഷ്ട്രീയം കൊണ്ട് മാത്രം സംഭവിക്കുന്നതാണ് അതെന്നും മനസിലാക്കണം.
അതല്ല, അതായിരിക്കരുത് രാജ്യത്തിന്റെ പേരിലുള്ള നിങ്ങളുടെ അഭിമാനവും രാജ്യസ്നേഹവും എന്നും നിങ്ങൾ ആത്മപരിശോധന നടത്തി തിരിച്ചറിയണം.
No comments:
Post a Comment