ഒരു നല്ല സുഹ്രുത്ത് ( A M Basheer Basheer) ചോദിച്ചു.
നല്ലോരു ചോദ്യം : നരകാഗ്നി ജീവിതത്തിലോ മരണശേഷമോ ?
അദ്ദേഹത്തിന്റെ മേല്‍ ചോദ്യത്തിന് ആധാരമായ ഈയുള്ളവന്റെ fb പോസ്റ്റ് കീഴെ.
(വയറിളക്കവും ചര്‍ദിയും വന്നാൽ തീരുന്നതേയുള്ളു ഈ 'ഞാന്‍'. എന്നിട്ടാണോ ഈ നരകാഗ്നിയൊക്കെ ഒരുക്കുന്നത്?)
മേല്‍ചോദ്യത്തിനുള്ള ഈയുള്ളവന്റെ ചെറിയ ഉത്തരം :
നല്ല ചോദ്യം.
നാരകം ഉണ്ടെങ്കിൽ അത് ജീവിക്കുമ്പോള്‍ മാത്രം.
നാരകം പലവിധേന. അഗ്നിയും പലവിധേന.
പലരും ആ നാരകവും അഗ്നിയും മനസ്സിൽ കൊണ്ടുനടക്കുന്നു. സമ്പത്തിനും അധികാരത്തിനും അഭിമാനത്തിനും വേണ്ടി വരെ.
'ഞാന്‍' ഇല്ലെന്നറിഞ്ഞാല്‍ (എനിക്കൊരു) മരണാനന്തരം ഇല്ലെന്ന് മനസിലാക്കുക എളുപ്പം.
മരണാനന്തരത്തിലേക്ക് നീളുന്ന ഉത്തരവാദിത്വബോധമായ 'ഞാന്‍ ബോധം' വെച്ച് ആരും ജനിക്കുന്നില്ല, അങ്ങനെ ആരും മരിക്കുന്നുമില്ല.
അറിയുക, 'ഞാന്‍' എന്നത് ഒരു constant അല്ല.
സ്ഥിരമായി മാറ്റം കൂടാതെ നിലനില്‍ക്കുന്ന ബോധം അല്ല 'ഞാന്‍ ബോധം'.
അതിനാല്‍ തന്നെ, Constant അല്ലാത്ത 'ഞാന്‍' എന്ന എനിക്ക് മരണാനന്തരം ഇല്ല.
ഞാന്‍ Constant അല്ലാത്തത് കൊണ്ട് തന്നെ എനിക്ക് മരണാനന്തരമില്ല.
മരണാനന്തരമുണ്ടാവാന്‍ മാത്രമുള്ള സ്ഥിരമായ 'ഞാനും' 'ഞാന്‍ ബോധവും' ഇല്ലാത്തതിനാല്‍.
അതിനാല്‍ ഈ 'ഞാന്‍ ബോധം' വെച്ച് ആര്‍ക്കും മരണാനന്തരമില്ല.
ഈ 'ഞാന്‍' ബോധത്തിന് ഒരു മരണാനന്തരമില്ല.
കാരണം മറ്റൊന്നുമല്ല. ഈ 'ഞാന്‍ ബോധം' സ്ഥിരമായി നിലനില്‍ക്കുന്നതല്ല എന്നത് മാത്രം കാരണം.
മരിക്കുമ്പോള്‍ ഒബാമയും മുഖ്യമന്ത്രിയും നായരും ഉസ്മാനും മരിച്ചെന്ന് നാം എളുപ്പം പറയും.
യഥാര്‍ത്ഥത്തില്‍ മരിക്കുമ്പോള്‍ മനസിലാക്കുന്ന കോലത്തിലുള്ള വ്യക്തികൾ ആയി, ആ പേരില്‍, അവര്‍ ജനിച്ചിരുന്നോ? ഇല്ല.
ഒബാമയും മുഖ്യമന്ത്രിയും നായരും ഉസ്മാനും അങ്ങനെ തന്നെയായി ജനിച്ചിട്ടില്ല.
ആ പേരും identityയുമായി, ആ ബോധവുമായ് അവരാരും ജനിച്ചിട്ടില്ല.
അതിനാല്‍ തന്നെ ജനിക്കാത്തവർ മരിക്കുന്നു. മരിക്കാത്തവർ ജനിക്കുന്നു.
ജീവിതത്തിന് കുറെ ഭാഷ്യങ്ങൾ ആയിക്കൊണ്ട്, ആയി മാറാൻ.
ജനിക്കുന്നത് എന്തോ ആരോ.
മരിക്കുന്നതും, മരിക്കുമ്പോള്‍ ആയിത്തീരുന്നതും, എന്തോ ആരോ.
ജനിക്കുമ്പോള്‍ ഒന്നുമറിയാത്ത ഒരു പീളക്കുഞ്ഞ് ജനിക്കുന്നു.
നാടും പേരും ഇല്ലാത്ത പീളക്കുഞ്ഞ്.
കൃത്യമായ 'ഞാന്‍ ബോധം' തന്നെ വളര്‍ന്നിട്ടില്ലാത്ത, ഉത്തരവാദിത്തബോധമില്ലാത്ത പീളക്കുഞ്ഞ്.
വെറും കുഞ്ഞുപൈതല്‍.
മരിക്കുന്നത്, പക്ഷേ, ജനിച്ച, ആ ഊരും പേരും ഇല്ലാത്ത, കുഞ്ഞുപൈതല്‍ അല്ല.
പകരം വളർച്ചക്കും തളര്‍ച്ചക്കും അനുസരിച്ച് മാറി മാറി വന്നവന്‍ മരിക്കുന്നു.
അങ്ങനെ പേരും ഊരും സിദ്ധിച്ച, ഒബാമയും നായരും ഉസ്മാന്‍ ഹാജിയുമാണ് മരിക്കുന്നത്.
എന്റെ ഈ 'ഞാന്‍ ബോധം' ജനിക്കുന്നതിന് മുന്‍പ് ഉണ്ടായിട്ടില്ല, ഉണ്ടായിരുന്നില്ല.
ഒരു കൃത്യമായ 'ഞാന്‍' ബോധവുമായ് ആരും ജനിക്കുന്നില്ല.
ജനിക്കുമ്പോള്‍ ഉണ്ടായിരുന്ന, (അവകാശവാദത്തിന് വേണ്ടിയെങ്കിലും ജനിക്കുന്നതിനു മുൻപേ നിലനിന്നിരുന്ന) ഞാന്‍ ബോധത്തെ ആരും അതുപോലെ തന്നെയായി തുടര്‍ത്തുന്നുമില്ല.
ജനിച്ചപ്പോൾ ഉത്തരവാദിത്തബോധമുള്ള 'ഞാന്‍ ബോധം' ഉണ്ടായിരുന്നില്ല.
അഥവാ ജനിക്കുമ്പോള്‍ ഉണ്ടായിരുന്ന വളരെ വികലവും ദുര്‍ബലവുമായ 'ഞാന്‍ ബോധം' അപ്പടിയെ തുടരുന്നില്ല.
വളര്‍ച്ചക്കനുസരിച്ച് വളരുകയും തളര്‍ച്ചക്കനുസരിച്ച് തളരുകയും ചെയ്യുന്ന ഞാൻ ബോധം മാത്രമേ ഉള്ളൂ.
മരണത്തോടെ ഇല്ലാതാവുന്ന 'ഞാന്‍ ബോധം'.
ഏറെക്കുറെ alzhimers കൊണ്ട് ഇല്ലാതാവുന്ന ഞാന്‍ ബോധം.
ഓട്ടിസത്തില്‍ ഇല്ലാത്ത ഉത്തരവാദിത്തബോധമുള്ള 'ഞാന്‍ ബോധം'.
ഞാന്‍ എന്ന് പറയുന്ന വെറും തലച്ചോറ് മാത്രമേ ഉള്ളൂ.
തലച്ചോറ് ഉണ്ടാക്കുന്ന 'ഞാന്‍ ബോധം' മാത്രം.
തലച്ചോറ് ഉണ്ടാക്കുന്ന അതിജീവന ബോധം മാത്രമായ 'ഞാന്‍ ബോധം'.
ശരിയാണ്.
മരണാനന്തരം ഉണ്ട്.
മരണാനന്തരം ഉണ്ട്.
ഞാന്‍ ഇല്ലാത്ത മരണാനന്തരം.
ജീവിതം പല കോലത്തില്‍ ബാക്കിയാവുന്ന മരണാനന്തരം.
ആ ജീവിതത്തെ ദൈവമെന്നോ പദാര്‍ത്ഥമെന്നോ ഊര്‍ജമെന്നോ ആത്മാവെന്നോ വിളിച്ചാലും ഇല്ലെങ്കിലും. ബാക്കിയാവുന്നത് അത് മാത്രം.
ചോദ്യം : അപ്പോൾ നാം അവശേഷിപ്പിച്ചു പോകുന്ന നന്മകൾ സ്വർഗ്ഗവും തിന്മകൾ നരകവും ആണെന്നാണോ? അത് കൈമാറിക്കിട്ടുന്ന തലമുറകളാണോ സ്വർഗ്ഗത്തിന്റെയും നരകത്തിന്റെയും അവകാശികൾ ?
ഉത്തരം :
ഏറെക്കുറെ.
നന്മ-തിന്മ എന്നത് മനുഷ്യന്റെ ആപേക്ഷിക മാനവുമായി ബന്ധപ്പെട്ടത്.
മുന്‍-പിന്‍ എന്നതും താഴെ-മുകളില്‍ എന്നതും അപ്പടി.
മുന്‍-പിന്‍ എന്നതും താഴെ-മുകളില്‍ എന്നതും അപ്പടി.
അതിനാല്‍ സ്വര്‍ഗ-നാരക ചിന്തയും അവസ്ഥയും..
ആത്യന്തികതയില്‍ ഇതൊന്നുമില്ല.
നന്മയും തിന്മയും എന്നതും മുന്‍-പിന്‍ എന്നതും താഴെ-മുകളില്‍ എന്നതും ആത്യന്തികതയില്‍ ഇല്ല.
അതിനാല്‍ സ്വര്‍ഗ-നരകവും ഇല്ല.
ഇഷ്ടവും അനിഷ്ടവും പോലെ നമുക്ക് തോന്നുന്നത്.
നമ്മുടെ നാം അകപ്പെട്ട മാനം തോന്നിപ്പിക്കുന്നത്.
No comments:
Post a Comment