Tuesday, April 14, 2020

ജീവിതത്തെ നയിക്കുന്ന, തൊട്ടറിയുന്ന എല്ലാം സ്ത്രീ ചെയ്യുന്നത്‌.

വീട് വൃത്തി തൊട്ട്, കുട്ടികളുടെ കാര്യങ്ങൾ, അലക്ക്, ഇസ്തിരി, ഭക്ഷണം, bathroom cleaning, പത്രങ്ങൾ കഴുകല്‍, മുറ്റമടി (ഇതിനെല്ലാം പുറമെ ഗോതമ്പ്, പച്ചരി, മുളക്, മല്ലി, മഞ്ഞള്‍ എന്നിവ കഴുകി ഉണക്കി പൊടിപ്പിച്ച് എടുക്കുന്നത് വരെ).
ഇതിനെല്ലാം ഇടയില്‍ അതിഥികൾ, അയല്‍വാസികള്‍. 
ജീവിതത്തെ നയിക്കുന്ന, തൊട്ടറിയുന്ന എല്ലാം സ്ത്രീ ചെയ്യുന്നത്‌.
ആര്‍ത്തവം, പ്രസവം, മുലയൂട്ടല്‍ തൊട്ട് മറ്റനേകം വേറെയും.
അതിനാല്‍ തന്നെ ഇത്തരത്തിലുള്ള സ്ത്രീക്ക് ശൂന്യതാബോധവും, താന്‍ ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും പേറേണ്ടി വരുന്നില്ല.
അവൾ ജീവിതത്തില്‍ മുഴുകി തന്നെ. ജീവിതത്തിന്‌ വേണ്ടി മുഴുകി തന്നെ. 
നാം ഓഫിസിലും മറ്റും യാന്ത്രികമായി, അഭിനയിച്ച് ചെയ്യുന്നത് പോലെ ഇതൊന്നും സ്ത്രീക്ക് യാന്ത്രികമായി, അഭിനയിച്ച് ചെയ്യാൻ പറ്റില്ല.
കാരണം, ജീവിതം യാന്ത്രികമല്ല. സ്വാഭാവികം മാത്രം. 
സ്ത്രീ ചെയ്യുന്നത്‌ മുഴുവന്‍ യാന്ത്രികമായി, അഭിനയിച്ച് ചെയ്യാൻ പറ്റാത്തത്.
അവൾ ചെയ്യുന്നത് മനസ്സ്‌ കൊടുത്ത്, സ്നേഹം കൊടുത്ത് ചെയ്യേണ്ടവ മാത്രം.
അവൾ ചെയ്യുന്നത് ജീവിതത്തെ തനതായ അര്‍ത്ഥത്തില്‍ ഒരുക്കിയെടുക്കുന്നത്, പൊതിഞ്ഞ് നില്‍ക്കുന്നത്. 
ആര്‍ത്തവതിയായിരിക്കുമ്പോഴും, അപ്പോളവൾ സ്വയം വേദനിച്ചു വിഷമിച്ച് കഴിയുമ്പോഴും, ഇവക്കൊന്നും ഒരിടവേള കിട്ടാതെ, ഇല്ലാതെ അവൾ. 
പുരുഷന് കൂടിയാല്‍ അതിന്‌ വേണ്ടി അവളെ സഹായിക്കാൻ മാത്രമേ പറ്റൂ. സാമ്പത്തീക സുരക്ഷ നല്‍കിക്കൊണ്ട്.
അതിനുള്ള വെറും ഒരുപകരണം മാത്രമായിക്കൊണ്ട്. 
അതും ഇക്കാലത്ത് പല സ്ത്രീകളും വേണ്ടെന്ന് വെക്കുന്നു.
വിവേകം കൊണ്ടോ വിഡ്ഢിത്തം കൊണ്ടോ?
എല്ലാവരിലും എവിടെയും സ്വാഭാവികമായ, ഉറങ്ങിയോ ഉണര്‍ന്നോ കിടക്കുന്ന, സ്ത്രീ ഇത് തന്നെയെങ്കിലും.
എങ്ങിനെയോ അങ്ങനെ ചിലയിടങ്ങളില്‍ ചിലര്‍ അങ്ങനെ അല്ലാതായി.
പുരുഷൻ എന്തോ പുറത്ത്‌ ജോലി ചെയത്, അധികാരം നേടി, കൂടുതൽ എന്തോ അനുഭവിക്കുന്നു എന്ന ഇല്ലാത്ത അക്കരപ്പച്ചയില്‍ സ്ത്രീ കുടുങ്ങി സംഭവിച്ചത് കൊണ്ട്‌ മാത്രം. 
ആ വഴിയില്‍ തന്ത്രപൂര്‍വ്വം പുരുഷൻ ഒളിച്ചോടുന്നുവെന്നും, അവന് ആകയാലുള്ള ഉത്തരവാദിത്തങ്ങളില്‍ നിന്ന് മാറി ഒഴിയുന്നുവെന്നും എന്തുകൊണ്ടോ സ്ത്രീ തിരിച്ചറിയാതെ.
അതിനാല്‍ തന്നെ പുരുഷന്മാരില്‍ മഹാഭൂരിപക്ഷത്തിനും താന്‍ എന്തിനെന്ന ശൂന്യതാബോധവും ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും പേറേണ്ടി വരുന്നു.
അവനെ ഒളിച്ചോട്ടാത്തിന്റെയും സ്വയം സമര്‍ത്ഥനത്തിന്റെയും വഴിയെന്ന് തോന്നിപ്പിക്കുന്ന മദ്യത്തിലേക്കും ഭക്തിയിലേക്കും സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലേക്കും അധികാരത്തിലേക്കും കവിതയിലേക്കും ചിന്തയിലേക്കും സന്യാസത്തിലേക്കും തേരോട്ടുന്ന ശൂന്യതാബോധവും ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും.
*****
പ്രവാസികളെയും പ്രവാസി പുരുഷന്മാർ മാത്രം താമസിക്കുന്ന ഫ്ലാറ്റ്കളും അവിടത്തെ അപ്പോഴുള്ള ഭക്ഷണവും bathroom, toilet, കിടപ്പ് മുറി വരെയുള്ള വൃത്തിയും ഒരുക്കവും ആവോളം കണ്ട് തന്നെയാണ് ഇങ്ങനെ ഇത്‌ പറയുന്നത്. 
സ്കൂൾ പോകേണ്ട കുട്ടികള്‍ക്കും ജോലിക്ക് പോകേണ്ട ഭര്‍ത്താവിനും വേണ്ടത് മുഴുവന്‍ രാവിലെ ഒരുക്കി, ഉച്ച ഭക്ഷണത്തിനു വേണ്ടതും ചെയത്, വീട് മുഴുവന്‍ ഒരു പൊടിയും അഴുക്കുമില്ലാതേ ദിവസവും അലക്കിയും തുടച്ചും തൂത്തു വാരിയും വൃത്തിയാക്കി സൂക്ഷിച്ചു വെക്കുന്ന (എന്നിട്ട് ജോലിക്ക് വരെ പോകുന്ന) സ്ത്രീകളെ പോലെ ആകുമോ പറയുന്ന പ്രവാസികളായ പുരുഷ കേസരികള്‍?
നമ്മുക്ക് അങ്ങനെ കണ്ണടച്ച് ഇരുട്ടാക്കാം. 
പക്ഷേ, അങ്ങിനെ നമ്മൾ കണ്ണടച്ച് ഇരുട്ടാക്കുന്നത് എന്തിന്, എന്ത് ലാഭത്തിന്?
******
സ്ത്രീകള്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ഒരുമിച്ചു ചെയ്യാന്‍ കഴിയുന്നു.
ഒരുപാട് ദിശകളിലും സ്വഭാവത്തിലും ഉള്ളത് ഒരുമിച്ച്.
സുരക്ഷിത ബോധം ഉണ്ടെങ്കിൽ അവൾ എത്രയും ചെയ്യുന്നു, വഹിക്കുന്നു.
അവള്‍ക്ക് പ്രധാനം സുരക്ഷിത ബോധം മാത്രം.
എങ്കിൽ ജീവിതത്തെ സംരക്ഷിച്ച് പൊതിഞ്ഞ് നില്‍ക്കുന്ന അവൾ ഒരുനിലക്കും ശൂന്യതാബോധവും ഉള്ള്പൊള്ളയാണ്‌ എന്ന ദുഃഖവും പേറുകയും ഇല്ല.

No comments: