21 ദിവസം അടച്ചിടല്‍.
ഇതാണ് ചെയ്യേണ്ടത്.
എന്ത് വില കൊടുത്തും.
മനുഷ്യന്‍ മനുഷ്യനെ സംരക്ഷിക്കാന്‍ ശ്രമിക്കേണ്ടത് ഇങ്ങനെയാണ്.
അതിനു വേണ്ട മുന്‍കരുതലുകള്‍ എടുത്തോ?
അത് വേറെ തന്നെ ചിന്തിക്കേണ്ട വിഷയമാണ്.
എടുക്കേണ്ട തീരുമാനം പ്രധാനമന്ത്രി വേണ്ടവിധം ഉറപ്പിച്ച് നടപ്പാക്കുന്നു.
താന്‍ പറഞ്ഞാല്‍ തന്റെ ജനത കേള്‍ക്കുമെന്ന് ആദ്യമേ ടെസ്റ്റ് ഡോസ് കൊടുത്ത് ഉറപ്പിച്ചതിന് ശേഷം.
ജനതാ കര്‍ഫ്യൂവിലൂടെ.
അല്ലാതെ തളികമുട്ടിലും കൈകൊട്ടിലും വേറൊരു മന്ത്രവും തന്ത്രവും തിരയേണ്ട.
തളികമുട്ടിലും കൈകൊട്ടിലും അങ്ങനെയൊരു തന്ത്രവും മന്ത്രവും ഉണ്ടായിരുന്നില്ല.
ഏത് സൂപ്പർ സ്റ്റാർ സ്വയം ഇളിഭ്യനായി എങ്ങിനെ വ്യാഖ്യാനിച്ച് പറഞ്ഞാലും.
******
അതാണ് കൊറോണയും പറയുന്നത്.
"നാം നമ്മെയും മനുഷ്യന്‍ മനുഷ്യനെയും എന്ത് തന്ത്രം പ്രയോഗിച്ചും സംരക്ഷിക്കും.
"അതിനപ്പുറം, പ്രകൃതിയെന്ന് നാം വിളിക്കുന്ന ദൈവത്തിന് സംതുലനത്തിന്റെ തന്ത്രം വേറെ തന്നെയുമുണ്ട്.
"അതിൽ നാം നിങ്ങളും, നിങ്ങൾ നമ്മളുമാവും.
"നിങ്ങളും നമ്മളും ഇല്ലാതെയുമാവും.
"ആത്യന്തികമായി പ്രകൃതി പ്രകൃതിയെ സംരക്ഷിച്ച് സംതുലനം ചെയത് നിര്‍ത്തും."
No comments:
Post a Comment