ജ്യോതിരാദിത്യ സിന്ധ്യമാര്‍ നമ്മോട് പറയുന്നത്. നമുക്ക് മനസ്സിലാക്കിത്തരുന്നത്.
നിങ്ങൾ കണ്ണ് മിഴിക്കേണ്ട.
മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും എവിടെയും എപ്പോഴും ഒരു പോലെ സ്വീകരണം, നിറസദ്യ.
പഴയകാല മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും ഇപ്പോഴും ഏത് പാര്‍ട്ടിയിലും സ്ഥാനം, ചുവപ്പ് പരവതാനി. ആശയവും ആദര്‍ശവും അവിടെ വിഷയമല്ല.
അവർ ഏത് പാർട്ടിയിലും കയറിയത് സ്ഥാനത്തിന് വേണ്ടി മാത്രം. അവരുടെ അതുവരെ ഉണ്ടായിരുന്ന അധികാരവും സ്വാധീനവും സമ്പത്തും നിലനിർത്താൻ.
ടിപ്പുവിന്റെ പടയോട്ടക്കാലത്തും മറ്റേത് അധിനിവേശ ശക്തികളുടെ പടയോട്ടക്കാലത്തും മാടമ്പികളും നാടുവാഴികളും സമ്പന്ന ഭൂജന്മി വിഭാഗവും സ്വീകരിച്ച രീതി ഇത് മാത്രമായിരുന്നു. എക്കാലത്തും അതങ്ങിനെ തന്നെ. അധികാരത്തിന്റെ ഓരം പറ്റി സുരക്ഷിതരായി സുഖിക്കുക.
എന്നും ഭരിക്കാനും അധികാരം കയ്യാളാനും മാത്രം അവർ ലക്ഷ്യമിടുന്നു. അവരുടെ ആദര്‍ശം അധികാരം മാത്രം.
അധികാരം സൂക്ഷിക്കാന്‍ കോണ്‍ഗ്രസ്സില്‍ കയറിയത് പോലെ, ഇപ്പോൾ വര്‍ത്തമാനകാല അധികാര രാഷ്ട്രീയത്തിന്റെ സാധ്യതയിലേക്ക് ചുവട് വെക്കാൻ അവിടെനിന്നും അവർ ഇറങ്ങി ബിജെപിയില്‍ കയറുന്നു, അധികാരം നേടുന്നു, നിലനിര്‍ത്തുന്നു .
അന്നുള്ള അധികാരം നിലനിർത്താൻ നല്ലത് കോണ്‍ഗ്രസ്സില്‍ കയറുകയായിരുന്നു. അതിനാല്‍ മഹാഭൂരിപക്ഷം മാടമ്പികളും നാടുവാഴികളും അന്നത് ചെയതു.
ഇന്ന് ആ സാധ്യത ബിജെപിയില്‍. അവരതറിയുന്നു. കോണ്‍ഗ്രസ്സിന് ഒരു തിരിച്ചുവരവ് ഇല്ലെന്ന് ഉറപ്പായതിനാൽ പ്രത്യേകിച്ചും.
അതിനാല്‍ മഹാഭൂരിപക്ഷം മാടമ്പികളും നാടുവാഴികളും ഇന്നിത് ചെയ്യുന്നു.
അതവര്‍ക്ക് എളുപ്പം നടപ്പാക്കാനും കഴിയുന്നു. എല്ലാ പാര്‍ട്ടികളും ഒരുപോലെ അവരുടെ മുന്നില്‍ മുട്ട് കത്തുന്നു. കാരണം എല്ലാ പാര്‍ട്ടികള്‍ക്കും വേണ്ടത് മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും ഉള്ള സ്വാധീനം ഏതു വിധേനയും തിരിച്ചും ഉപയോഗപ്പെടുത്തുക മാത്രം.
പാർട്ടി ഏതായാലും മാടമ്പികള്‍ക്കും നാടുവാഴികള്‍ക്കും ഒന്ന് തന്നെ,
അവർക്ക് എവിടെയും ഒരേ രീതി തന്നെ,
അവർക്ക് എല്ലാ പാര്‍ട്ടികളിലും ഒരേ ആവശ്യം തന്നെ.
അവർക്ക് എവിടെയും ഒരേ രീതി തന്നെ,
അവർക്ക് എല്ലാ പാര്‍ട്ടികളിലും ഒരേ ആവശ്യം തന്നെ.
പക്ഷേ, അപ്പോഴും അറിയണം, പാർട്ടി എതായാലും കോരന് കഞ്ഞി കമ്പിളില്‍ മാത്രം ...
No comments:
Post a Comment