കർണ്ണാടക ഭരിക്കുന്നതും കേന്ദ്രം ഭരിക്കുന്നതും ഒരേ പാർട്ടിയല്ലേ?
ഭാരതീയത മുറുകെപ്പിടിക്കുന്ന പാർട്ടിയല്ലേ?
ഭാരതീയതയുടെ പേരില്‍ അയല്‍രാജ്യങ്ങളിലെ ന്യൂനപക്ഷങ്ങളെ വരെ ഇന്ത്യയിലേക്ക് കൊണ്ടുവരണം എന്ന് വാദിക്കുന്ന, അതിന് വേണ്ടി നിയമം ഉണ്ടാക്കിയ പാർട്ടിയല്ലേ?
ഈ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതും അതേ പാർട്ടി ഭരിക്കുന്ന കേന്ദ്രസർക്കാർ തന്നെയല്ലേ?
ഈ ലോക് ഡൗണ്‍ ദേശീയമായ ഒരു ആവശ്യമല്ലേ?
ഈ ലോക് ഡൗണ്‍ കേരളമോ കാസര്‍കോടോ ഉണ്ടാക്കിയതല്ലല്ലോ?
ഏതെങ്കിലും ഒരു സംസ്ഥാനത്ത് മാത്രം കൊറോണ ഉണ്ടായത് കൊണ്ടല്ലല്ലോ ഈ ലോക് ഡൗണ്‍?
അങ്ങിനെ ഒരു സംസ്ഥാനത്ത് മാത്രമേ കൊറോണ ഉണ്ടാവൂ എന്നത് കൊണ്ടല്ലല്ലോ ഈ ലോക് ഡൗണ്‍?
അതാണല്ലോ അമേരിക്കയും യൂറോപ്പും നമ്മങ്ങളോട് ഇപ്പോൾ പറയുന്നത്?
ഇതൊരു ദേശീയമായ പ്രശ്നമല്ലേ?
ഏതെങ്കിലും സംസ്ഥാനത്തിന്റെയും കാസര്‍കോട് പോലുള്ള ഒരു ജില്ലയുടെയും മാത്രം പ്രശ്നമല്ലല്ലോ?
ദേശം ഭരിക്കുന്ന പാർട്ടിക്ക് ഇക്കര്യത്തില്‍ ദേശീയമായ നയവും പരിപാടിയും ഉണ്ടാവില്ലേ? ദേശത്തെ മുഴുവന്‍ ഒരുമിച്ച് കൊണ്ടുപോകുന്ന നയവും പരിപാടിയും?
പിന്നെ എന്താണ് സംസ്ഥാനങ്ങള്‍ക്കിടയില്‍ അതിര്‍ത്തികള്‍ അടക്കുന്നത്?
ദേശം ഭരിക്കുന്നവർ അതിനുള്ളിലെ സംസ്ഥാനങ്ങളെ തമ്മില്‍ അടിപ്പിക്കാമോ?
എങ്കിൽ അവശ്യ-അടിയന്തിര സാധനങ്ങളും മറ്റും പോകാനുള്ള അതിർത്തി വഴികള്‍ തുറക്കാനുള്ള തീരുമാനം വൈകിക്കുന്നത് എന്തുകൊണ്ടാണ്?
ഇപ്പുറത്ത് കേരളം ആയത് കൊണ്ടാണോ?
പൊതുഇന്ത്യൻ രാഷ്ട്രീയം ഇല്ലാത്ത സംസ്ഥാനം ആയത് കൊണ്ടാണോ?
*****
നമ്മൾ ഇന്ത്യക്കാരല്ലേ?
നമ്മൾ ഇന്ത്യക്കാരല്ലേ?
ഇന്ത്യയില്‍ എവിടെയും ചികിത്സയും ജോലിയും തേടാനും നേടാനും എല്ലാ ഇന്ത്യക്കാരനും അവകാശം ഉണ്ട്.
ഇന്ത്യയില്‍ എവിടെ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെടാനുള്ള സ്വാതന്ത്ര്യം ഉള്ളത് പോലെ ചികില്‍സയും ജോലിയും നേടാനുള്ള അവകാശവും ഉണ്ടല്ലോ, ഉണ്ടാവണമല്ലോ?
*******
ഇന്ത്യ ഒരു രാജ്യമാണ്.
കുറെ രാജ്യങ്ങൾ അല്ല. ആയിക്കൂട.
മാഹിയില്‍ ഉള്ള പോണ്ടിച്ചേരി സംസ്ഥാനത്തെ ആള്‍ക്ക് അത്യാവശ്യത്തിന് കേരളത്തില്‍ കയറാന്‍ പാടില്ലെന്ന് വരാമോ?
********
People are everywhere the same...
But political and official stand should be different.
But human rights and fundamental rights are more important.
And we have to know the lock down is a national issue and is because prime minister has announced for the same. So, all the states are equal in it.
All are equal Indians.
*****
True, we totally agree and no dispute is there in saying Kasarkodu is very backward in terms of every aspect.
But this lock down announcement is a national cause announced by national government... Not of kasarkodu or kerala in particular.
Hence, there is no excuse or justification in and for closing the borders in this time in this scenario.
Especially, as we all rightly said, people in kasarkodu have been totally in touch with mangalore for their every need from their very long past behind.
It cannot be changed and stopped all of a sudden, especially in this particular time
No comments:
Post a Comment