Tuesday, April 14, 2020

മരണം മാത്രമോ ദൈവത്തിന്റെ വിളിക്കുള്ള ഉത്തരം?

ആരെങ്കിലും മരിക്കുമ്പോള്‍ വിശ്വാസികള്‍ വെറും വെറുതെ (മിക്കവാറും യാന്ത്രികമായി) പറയുന്നത് കേൾക്കാം.
"ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കി അയാൾ പോയെന്ന്."
മരിക്കുമ്പോള്‍ മാത്രം ദൈവം വിളിക്കുന്ന ശബ്ദം ഇവരൊക്കെ കേള്‍ക്കുന്നുവോ ആവോ?
അല്ലെങ്കിലും, മരണം മാത്രം ദൈവത്തിന്റെ വിളിക്കുള്ള ഉത്തമാവുന്നതെങ്ങിനെ? 
ഉത്തരം നല്‍കി പോകാൻ മാത്രം, ജീവിക്കുമ്പോള്‍ നമ്മൾ എവിടെയാണ്?
ജീവിക്കുമ്പോള്‍ നമ്മൾ ദൈവത്തില്‍ നിന്നും അകലെയാണോ?
ദൈവം നമ്മളില്‍ നിന്നും ജീവിതത്തില്‍ നിന്നും അകലെയാണോ? 
അങ്ങനെയെങ്കില്‍ ജീവിതവും പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും എന്താണ്‌?
ആരുടെ വിളിക്കുള്ള ഉത്തരമാണ് ജീവിതവും പ്രപഞ്ചത്തില്‍ നടക്കുന്ന എല്ലാ ഓരോ കാര്യവും?
******
മരണം ദൈവത്തിന്റെ വിളിയാണെന്ന് ഏത് ഗ്രന്ഥത്തിലാണുള്ളത്?
മരണം ദൈവത്തിന്റെ വിളിക്കുള്ള ഉത്തരമാണെന്ന് ഏത് ഗ്രന്ഥത്തിലാണുള്ളത്?
അതും മരണം മാത്രം?
*****, 
അല്ലെങ്കിലും ദൈവം വിളിക്കുകയോ?
അതും മരിക്കാൻ വേണ്ടി മാത്രം ദൈവം വിളിക്കുകയോ?
വല്ലാത്തൊരു ദൈവം...!!!!! 
വിളിക്കാൻ മാത്രം ദൈവത്തില്‍ നിന്നും ദൂരേയോ ജീവിതം? പിന്നെ നമ്മളും? 
മരിക്കാത്തവർ ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കാത്ത ധിക്കാരികളോ?
*****
മരണം മാത്രമോ ദൈവത്തിന്റെ വിളിക്കുള്ള ഉത്തരം?
ജീവിതവും മറ്റുള്ള കാര്യങ്ങളൊക്കെയും പിന്നെന്താണ്‌?
ആരുടെ വിളിക്കുള്ള എന്ത് ഉത്തരമാണവ?

No comments: