നിര്‍ഭയ: പാവപ്പെട്ടവന്റെ മേല്‍ "നീതി" എളുപ്പം നടപ്പാക്കി. പാവപ്പെട്ടവനെ പെട്ടെന്ന് ഇരയും ബലിയാടും ആക്കാം.
ഇതേ കുറ്റം, അല്ലെങ്കിൽ ഇതിനേക്കാള്‍ വലിയ കുറ്റം, ചെയ്ത ഏത് രാഷ്ട്രീയനേതാവിനെയും സമ്പന്നനെയും ഇങ്ങനെ എളുപ്പം എപ്പോഴെങ്കിലും തൂക്കിലേറ്റുമോ? ഉന്നാവോകളും കത്ത്വകളും അതിന്റെ നേര്‍സാക്ഷ്യപത്രങ്ങൾ മാത്രം. ഹൈദരാബാദ് വെടിവെപ്പും നടന്നത് പാവപ്പെട്ടവന്റെ മേല്‍ തന്നെ. ചോദ്യവും ഉത്തരവും ഇല്ലാതെ. നീതിയെന്ന കപടനാമം നല്‍കിക്കൊണ്ട്.
പാവപ്പെട്ടവന്റെ നിസ്സഹായാവസ്ഥയെ മുതലെടുത്ത് നടപ്പാക്കാനാവുന്നതിനെയല്ല നാം വികാരത്തിനടിപ്പെട്ട് നീതി എന്ന് വിളിച്ച് കൊട്ടിഘോഷിക്കേണ്ടത്.
പാവപ്പെട്ടവന്‍ ചെയ്താൽ മാത്രമല്ല ക്രൂരത ക്രൂരതയാവുന്നത്.
നമ്മുടെ സര്‍വ്വനിരാശയും പ്രതിഷേധവും പാവപ്പെട്ടവന്‍ ചെയ്യുന്ന തിന്മയിലും ക്രൂരതയിലും മാത്രം കേന്ദ്രീകരിച്ച് നിഴലിട്ട് സ്വയംഭോഗം ചെയത് സംതൃപ്തി നേടി തീര്‍ക്കരുത്.
പെരുച്ചാഴികള്‍ എന്നും നമ്മുടെ പിടുത്തത്തിനും കാഴ്ചക്കും പുറത്ത് തന്നെയാണ്.
പെരുച്ചാഴികള്‍ എല്ലാം തുരന്നും നശിപ്പിച്ചും തേര്‍വാഴ്ച നടത്തുക തന്നെയാണ്.
പെരുച്ചാഴികള്‍ക്ക് അധികാരികള്‍ എന്നും ഭരണാധികാരികള്‍ എന്നും പേര് വരുന്നത് കൊണ്ട് മാത്രം അവർ പെരുച്ചാഴികള്‍ അല്ലെന്ന് വരില്ല.
No comments:
Post a Comment