Tuesday, April 14, 2020

ശൂന്യതയെ നേരിടേണ്ടി വരുമ്പോള്‍, ഉള്ള് പൊള്ളയാണെന്നറിയുമ്പോള്‍...

ഒറ്റക്കാവുമ്പോള്‍,
ശൂന്യതയെ നേരിടേണ്ടി വരുമ്പോള്‍,
ഉള്ള് പൊള്ളയാണെന്നറിയുമ്പോള്‍,
ശ്വാസംമുട്ടി, പേടിച്ച്,
ഒഴിഞ്ഞുമാറി ഒളിച്ചോടി
നടക്കേണ്ടി വരുന്നവന്‍.... 
അധികാരിയും മദ്യപാനിയും
ഭക്തനും സാമൂഹ്യപ്രവര്‍ത്തകനും
എഴുത്തുകാരനും ചിന്തകനും
കവിയും സന്യാസിയും ഒക്കെ ആയി
ബാഹ്യവുമായി ബന്ധപ്പെടുത്തി
സ്വയം തിരിച്ചറിയാൻ ശ്രമിക്കുന്നു.
അവന്‍
എപ്പോഴും ശ്രമിച്ച്
മീതെ കിടക്കുന്നവന്‍.
ശ്രമം നിലയ്ക്കുന്ന
ഏത് വേളയിലും,
എപ്പോഴും,
ഏത് സമയവും,
താഴേക്ക് വീഴുമെന്ന്
പേടിക്കുന്നവന്‍.
വെറുതെ
ശ്വസിച്ച് കുടിച്ച്
ജീവിക്കാൻ
സാധിക്കാത്തവന്‍.
എപ്പോഴും
ശ്രമിച്ചുകൊണ്ടിരിക്കേണ്ടി വരുന്ന
ഒരസാധാരണന്‍. 
******
ഒറ്റക്കാവുമ്പോള്‍,
ശൂന്യതയെ നേരിടേണ്ടി വരുമ്പോള്‍,
ശൂന്യത തന്നെയേ ഉള്ളൂവെന്നറിഞ്ഞ്,
പൊരുത്തപ്പെട്ടു പോകുന്നവന്‍
ബോധോദയം നേടിയവന്‍.
അവന്‍ എപ്പോഴും
ശ്രമിക്കാനില്ലാതെ
താഴെ കിടക്കുന്നവന്‍.
എപ്പോഴും
വിശ്രമത്തിലായിരിക്കയാല്‍
വീഴുമെന്ന് പേടിക്കാനില്ലാത്തവന്‍.
വെറുതെ
ശ്വസിച്ച് കുടിച്ച്
വെറുതെ ജീവിക്കുന്ന
വെറും ഒരു
സാധാരണക്കാരന്‍.

No comments: