മദ്യഷാപ്പുകള്‍ മുഴുവന്‍ ദീര്‍ഘകാലം അടച്ചിട്ടാല്‍, ആശുപത്രി മുഴുവന്‍ പിന്നെ മദ്യപാനികളെക്കൊണ്ട് നിറയും.
പിന്നെ കൊറോണ പടർന്നു പിടിച്ചാല്‍ രോഗികളെ കൊണ്ടു പോകാന്‍ വേറെ സ്ഥലം ഉണ്ടാവില്ല.
ചോദ്യം: വെറും പത്ത് ദിവസം അടച്ചിട്ടു കൂടേ?
ഉത്തരം: ചോദ്യം ശരിയാണ്. നിഷ്കളങ്കമാണ്.
പക്ഷേ, പത്ത് ദിവസം അടച്ചിട്ടാല്‍ തന്നെ പ്രശ്നമാണ്.
അവർ മരിക്കുന്ന കാര്യമല്ല.
അവർ രോഗികളായി ആശുപത്രിയില്‍ നിറയുന്ന കാര്യമാണ് . അത് തന്നെയാണ് പറഞ്ഞത്.
അറിയാമല്ലോ? ലഹരിക്ക് അടിമപ്പെട്ടവർ രോഗികളാണ്.
അവരുടെ രോഗത്തിനുള്ള മരുന്ന് അവർ കഴിക്കുന്ന ലഹരി മാത്രം തന്നെയാണ്.
അല്ലെങ്കിൽ അവരെ ആശുപത്രികളില്‍ ഇടേണ്ട സ്ഥിതി വരും.
ഇതിനെല്ലാം പുറമെ വാറ്റ് ചാരായത്തിന്റെയും വിഷമദ്യത്തിന്റെയും മറ്റും പിന്നാലെ പോയി ഉണ്ടാകാവുന്ന ദുരന്തങ്ങൾ വേറെയും.
*****
ചോദ്യം : അപ്പോൾ ഇവർ ഇലക്ഷന്‍ സമയത്ത് നടത്തിയ വാഗ്ദാനം?
ഉത്തരം : അതൊക്കെ രാഷ്ട്രീയം.
അത് പറയാൻ ഈയുള്ളവന്‍ ആളല്ല.
എല്ലാവരും ഭരണത്തില്‍ കയറാൻ പലതും പലയിടത്തും പറയുന്നു.
ആ വാഗ്ദാനം നടപ്പാക്കേണ്ട സമയം ഇതല്ല.
ആ വാഗ്ദാനം ഇപ്പോൾ പെട്ടെന്ന് നടപ്പാക്കേണ്ടതല്ല.
അത് നടപ്പാക്കുകയാണെങ്കിൽ തന്നെ സമയം വേണം.
ഘട്ടം ഘട്ടമായി നടപ്പാക്കാന്‍.
ഇവിടെ പ്രശ്നം ഇപ്പോഴത്തെ പ്രായോഗികത മാത്രം.
അത് പിണറായിയെ ന്യായീകരിക്കാനായി പറയുന്നതുമല്ല.
വസ്തുതയും വാസ്തവവും പറയുക മാത്രം.
ആരായാലും ചിലത് ചിലപ്പോൾ ശരി.
ആരായാലും ചിലത് ചിലപ്പോൾ തെറ്റ്.
തെറ്റിനും ശരിക്കും പാർട്ടി വ്യത്യാസമില്ല.
അത് അനുകൂലിക്കുന്നതിനും എതിർക്കുന്നതിനും പാർട്ടി വ്യത്യാസമില്ല.
No comments:
Post a Comment