അതാണ് കൊറോണ പറയുന്നത്.
'നമ്മൾ, ഈ കൊറോണ വൈറസുകള്‍, വളരെ ചെറുത്.
"മനുഷ്യരില്‍ നമ്മളെക്കൊണ്ട് ഉണ്ടാവുന്ന മരണസാധ്യത വളരെ കുറച്ച്.
"നമ്മൾ മരണം വിതയ്ക്കുന്നില്ല.
"പകരം നമ്മൾ പടർന്നു പടിക്കുക മാത്രമാണ്.
"അങ്ങനെ പടർന്നു പിടിക്കുന്നത് തന്നെയാണ് മനുഷ്യനെ ഭയപ്പെടുത്തുന്നത്, കൊന്നൊടുക്കുന്നത്.
"മനുഷ്യന്‍ അത്യാധുനികമായി ഒരുക്കിവെച്ച സൗകര്യങ്ങള്‍ ഒന്നും മതിയാവാത്തത്ര നാം പടർന്നു പിടിക്കുന്നു.
"നാം എത്ര അപകടകാരികള്‍ അല്ലാതിരുന്നിട്ടും മനുഷ്യര്‍ ഇത്രയ്ക്ക് ഭയക്കുന്നു, മരിക്കുന്നു??!!
"നമ്മളെക്കാള്‍ പ്രഹരശേഷിയുള്ള, മരണം വിതറുന്ന, മല്ലപ്പന്‍മാരായ വൈറസുകള്‍ ഇനിയും എത്ര ബാക്കി കിടക്കുന്നു.
"മനുഷ്യനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യാൻ വന്‍പ്രകൃതിദുരന്തങ്ങളോ, ഭൂമികുലുക്കമോ, സുനാമിയോ, കൊടുങ്കാറ്റോ, ആറ്റംബോംബോ, വന്‍ആയുധ പ്രയോഗങ്ങളോ ഒന്നും വേണ്ടതില്ല.
"നമ്മൾ മതി.
"നമ്മുടെ കൂട്ടുകാരായ മറ്റ് വൈറസുകള്‍ മാത്രം മതി.
"മനുഷ്യന്റെ കാഴ്ചയില്‍ പോലും വരാത്തത്ര ചെറിയ വൈറസുകള്‍ മാത്രം മതി.
"മനുഷ്യന്റെ ഒരുതരം പ്രതിരോധവും ഫലിക്കാത്ത വിധം. "
No comments:
Post a Comment