Tuesday, April 14, 2020

ഒരുപകാരവുമില്ലാത്ത ഉപദ്രവം വാരിവിതറിയ ഒരു മതസമ്മേളനം.

നിസാമുദ്ദീനില്‍ നടന്ന ഒരുപകാരവുമില്ലാത്ത ഉപദ്രവം മാത്രം വാരിവിതറിയ ഒരു മതസമ്മേളനം.
****
ഇപ്പോഴും തലയില്‍ വെളിച്ചം കയറാത്ത തബലീഗുകാര്‍.
പഴയതും 1400 കൊല്ലം മുന്‍പുള്ളതും മാത്രം പറയുന്നവർ.
സമ്പന്നന്റെ കുറ്റബോധം തീർക്കാൻ പ്രായശ്ചിത്തമായ് ആര്‍ഭാടം കൊണ്ട്‌ പണിയെടുക്കുന്ന ഒരു പാർട്ടി. 
വാസ്തവവും പ്രായോഗികതയുമായി ബന്ധപ്പെട്ട ഒന്നും ഒരു പരിഹാരവും പറയാനില്ലാത്ത പാർട്ടി.
ആചാരപരമായ അനുകരണം മാത്രമല്ലാതെ ആത്മീയതയും ദാര്‍ശനികതയും തൊട്ടുതീണ്ടാത്ത ഒരു വിഭാഗം.
അന്വേഷണത്തിന്‌ ഫുൾസ്റ്റോപ്പ് ഇടണം എന്ന് വാശിയുള്ള വിഭാഗം.
പരലോകവും നരകവും മാത്രം പറഞ്ഞ്‌ നാട്ടുകാരെ മതത്തില്‍ പേടിപ്പിച്ച് ചേര്‍ക്കുന്ന പാർട്ടി.
ജീവിതവുമായി ബന്ധപ്പെട്ട ഒരു പരിഹാരവും നിര്‍ദ്ദേശിക്കാനില്ലാത്ത ഒരു വിഭാഗം. 
വെറും തത്തമ്മേ പൂച്ച പൂച്ച മാത്രം സ്വായത്തമാക്കിയവർ.
സ്വാര്‍ത്ഥതക്ക് മൂടുപടമിടുന്ന വേഷവിതാനത്തിനപ്പുറം ലാളിത്യവും ആത്മീയതയും എന്തെന്ന് പോലും അറിയാത്തവർ. 
ആകാശത്തിന് കീഴെയുള്ള, ഉപകാരവും വസ്തുനിഷ്ഠതയുമുള്ള ഒന്നും വ്യക്തമായി സ്പര്‍ശിക്കാത്ത, സംസാരിക്കാത്ത ഒരു വിഭാഗം.
സങ്കുചിത മതമൗലികവാദം മാത്രം പറഞ്ഞ്‌, ആചാരക്രമങ്ങളുടെ യാഥാസ്ഥിതിക ഇസ്ലാം മാത്രം പറഞ്ഞ്‌ പ്രചരിപ്പിക്കുന്നവർ.
ഇസ്ലാമും മുഹമ്മദും ഖുര്‍ആനും അല്ലാത്ത ബാക്കിയെല്ലാം തെറ്റെന്നും നരകത്തിലേക്കെന്നും അടിയുറച്ച് വിശ്വസിക്കുന്നവർ. 
ഇവര്‍ക്ക്‌ രാജ്യവും രാജ്യസ്നേഹവും രാജ്യത്തിന്റെ സുരക്ഷിതത്വവും വളര്‍ച്ചയും ഒരിക്കലും വിഷയമേ ആയിരുന്നില്ല. 
എന്തിനാണ് ഇത്തരമൊരു സമയത്ത് ഇങ്ങനെയൊരു മതസംഘടനക്ക് കേന്ദ്രസര്‍ക്കാറും ഡെല്‍ഹി സര്‍ക്കാറും സമ്മേളനം അനുവദിച്ചു കൊടുത്തത് എന്നതാണ് മനസ്സിലാവാത്തത്? 
പ്രത്യേകിച്ചും അത്തരമൊരു സമ്മേളനത്തില്‍ വിദേശത്ത് നിന്നും കുറെ പേർ കൊറോണയും പേറി വരുമെന്ന് കേന്ദ്രസര്‍ക്കാരിനും ഡെല്‍ഹി സര്‍ക്കാരിനും വ്യക്തമായും അറിയുമെന്നിരിക്കെ.
അങ്ങനെയൊരു മത സമ്മേളനത്തിന്‌ ബന്ധപ്പെട്ട അധികാരികള്‍ ഈയൊരു സമയത്ത് അനുവാദം കൊടുക്കരുതായിരുന്നു.
കേന്ദ്രസര്‍ക്കാരും ഡെല്‍ഹി സർക്കാരും ഒരുപോലെ.
കൊറോണ ഭീഷണിയുടെ കറുത്തമേഘം ലോകത്തെ മുഴുവന്‍ മൂടിക്കെട്ടിയ ഈ വേളയില്‍ പ്രത്യേകിച്ചും. 
അല്ലെങ്കിലും ഇത്തരം മതസംഘടനകളുടെ പരിപാടികള്‍ മതേതരരാജ്യത്ത് ഇത്രയധികം വിദേശികളെ പങ്കെടുപ്പിക്കുന്നവിധം ഒരുതരം നിയന്ത്രണവുമില്ലാതെ, മുന്‍പിന്‍ നോട്ടമില്ലാതെ, ഒരിക്കലും അനുവദിക്കരുത്.
മതാചാരങ്ങള്‍ നടത്താനും , മതവിശ്വാസങ്ങള്‍ കൊണ്ടു നടക്കാനും ഭരണഘടന കൊടുക്കുന്ന സ്വതന്ത്ര്യവും മതസ്വാതന്ത്ര്യവും ഇത്തരം മതസംഘടനകളുടെ പരിപാടികള്‍ നടത്താനുള്ള സ്വാതന്ത്ര്യമായ് മാത്രം മാറരുത്, മാറ്റരുത്.
അല്ലെങ്കിലും ഇവിടത്തെ പ്രശ്നം അതാണ്.
മതപരിപാടികളും മതസംഘാടനകളുടെ പരിപാടികളും ക്ലാസുകളും യഥേഷ്ടം നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലും നടക്കും.
അവിടെയൊക്കെ അധികാരികള്‍ താല്‍കാലിക ലാഭവും പ്രീണനവും മാത്രം ലക്ഷ്യം വെച്ച് കണ്ണടക്കുകയും ചെയ്യും. 
ഇവിടെ ഒരിക്കലും നടക്കാത്തത് മതേതരത്വ പരിപാടികളും മതേതരത്വത്തിന്റെയും ജനാധിപത്യത്തിന്റെയും ബാലപാഠങ്ങൾ നല്‍കുന്ന ക്ലാസുകളുമാണ്.
ഇവിടെ നടക്കാത്തത് രാജ്യത്തെ കുറിച്ചും രാജ്യസംസ്കാരത്തെ കുറിച്ചുമുള്ള ക്ലാസ്സുകളാണ്.
ആ നിലക്കുള്ള, എല്ലില്‍ തൊടുന്ന ബോധവല്‍ക്കരണമാണ് ഇവിടെ ഒരിക്കലും നടക്കാത്തതും നടന്നിട്ടില്ലാത്തതും. നാട്ടിന്റെ എല്ലാ മുക്കിലും മൂലയിലും.

No comments: