Friday, October 12, 2018

ആർത്തവം പാപമല്ല, അപമാനമല്ല. സ്ത്രീയെ സ്ത്രീയാക്കുന്നത്. സ്ത്രീ അശുദ്ധമല്ല

പള്ളി ക്ഷേത്രം പോലെയല്ല
നിശ്ചിത സ്ഥലത്തു വേണമെന്നില്ല
എവിടയും പ്രാർത്ഥിക്കാം, പള്ളിയെടുക്കാം
ഭൂമി മുഴുവൻ പള്ളിയാണ്.

******

പ്രാർത്ഥന മനുഷ്യന്റെ ആവശ്യമാവാം.
ദൈവത്തിന്റെ ആവശ്യമല്ല
ദൈവം ആർത്തവരക്തത്തെ വെറുക്കുകയോ?.
ചിലത് മാത്രം നമ്മൾ ദൈവത്തിൽ ചാർത്തരുത്.

******* 

തെറ്റോ ശരിയോ, വിശ്വാസ സംരക്ഷണമാണ്
ഭരണഘടന ഉറപ്പു നൽകുന്നത്
അതാണ് കോടതികളുടെ ഡ്യൂട്ടിയും.  
ഇടപെടുകയും വ്യാഖ്യാനിക്കുകയും അല്ല.

*******

ആർത്തവരക്തം അശുദ്ധമാവാം. മലവും മൂത്രവും പോലെ.
അതിനു സ്ത്രീ അശുദ്ധമെന്ന് പറയേണമോ?
ഖുർആൻ തൊടരുതെന്നും 
വായിക്കരുതെന്നും പ്രാർത്ഥിച്ചുകൂടെന്നും.

********

പ്രാർത്ഥന മനുഷ്യന്റെ ആവശ്യമാവാം.
ദൈവത്തിന്റെ ആവശ്യമല്ല
ദൈവം ആർത്തവരക്തത്തെ വെറുക്കുകയോ?.
ചിലത് മാത്രം നമ്മൾ ദൈവത്തിൽ ചാർത്തരുത്

********

ആർത്തവം പാപമല്ല, അപമാനമല്ല.
സ്ത്രീയെ സ്ത്രീയാക്കുന്നത്
വെളിച്ചവും ബ്ലേഡും പാഡും ബാത്റൂമും  
ഇല്ലാത്ത കാലത്തെ ധാരണകൾ തിരുത്തണം.

*******


തത്വമസി. സ്ത്രീക്കും ബാധകം.
ശബരിമലയിൽ കയറിയാലും ഇല്ലെങ്കിലും.
ആർത്തവം അതിനൊരു തടസമല്ല
വിശ്വാസം കോടതിയുടെ കാര്യമല്ലെങ്കിലും.

********

ആർത്തവം ദൈവത്തിന് കയ്യബദ്ധമോ
അല്ലലെന്തിന് അയിത്തം,  
പള്ളിയും അമ്പലവും കിടപ്പറയും നിഷിദ്ധമാക്കൽ?
എന്തിന് "വഹ്ജരൂഹുന്ന ഫിൽ മദാജിഇ”?

**************

പുരുഷന്റെ കച്ചവട-ഭോഗവസ്തുവോ സ്വത്തോ അല്ല സ്ത്രീ.
പുരുഷൻ അവളുടെ ഉടമസ്ഥനുമല്ല.
പുരുഷനുള്ള വ്യക്തിത്വവും സ്വാതന്ത്ര്യവും സ്ത്രീക്കുമുണ്ട്

*********

സ്ത്രീക്ക് സമൂഹവും ദൈവവും അവളിൽ.  
എവിടെയും പോകാതെ പുണ്യവതിയാവാം
പുരുഷന് സമൂഹവും ദൈവവും പുറത്ത്
ചിന്തിക്കണം, അധ്വാനിക്കണം, ഭയക്കണം.


*******

നല്ലത് കാണിച്ചു 
ചെളിക്കുണ്ടിൽ വീഴ്ത്തുന്നു 
മുഖസൗന്ദര്യം.
അതാരേക്കാളും അറിയാം

ഓരോ സുന്ദരിക്കും


No comments: