Friday, October 12, 2018

കേരളത്തിലൊരു അയ്യപ്പ ജനഭൂമി? ബി ജെ പിയുടെ വസന്തഭൂമി

ശബരിമല. ഭരണഘടനയെയും ഭരണഘടനാബെഞ്ച് വിധിയെയും
വെറും ഓർഡിനൻസ് കൊണ്ട് ഒഴിവാക്കാമെന്നോ?
ഇരുമ്പുലക്ക ചുക്ക് വെള്ളം കൊണ്ട് ദഹിക്കുമെന്നോ?

*********

ശബരിമല. നട്ടെല്ലും നിലപാടുമില്ലാതെ
മൃദു സമീപനവുമായി നീങ്ങുന്ന 
കോൺഗ്രസിനെ ബി ജെ പി 
സ്വന്തം നിഴലിൽ വീഴ്ത്തി വിഴുങ്ങും

*******

ശബരിമല. സ്വന്തം കൊടി പറിക്കാനാവാത്ത,
എവിടെയും നിൽക്കാത്ത കാപട്യം
കോൺഗ്രസിനെ ഉത്തരേന്ത്യയിലെന്നപോലെ 
കേരളത്തിലും അനാവശ്യമാക്കും.  

********

ശബരിമല. രാമജന്മഭൂമിയിലും 
കോൺഗ്രസിന് പറ്റിയത് ഇതേ അമളി.
"തൊട്ടു തൊട്ടീല, മിണ്ടി മിണ്ടീല".
ഡ്യൂപ്ലിക്കേറ്റ് വേർഷൻ. ജനം ഒറിജിനൽ തേടി.

**********

ശബരിമല. തുപ്പിയും വിഴുങ്ങിയും 
ബി ജെ പിയും സി പി എമ്മും.
തുപ്പാതെ, വിഴുങ്ങാതെ ശ്വാസം മുട്ടുന്നു കോൺഗ്രസിന്
ശ്വാസം മുട്ടുന്നവൻ മരിക്കും.

*********
ശബരിമല. വിധി നടപ്പാക്കാൻ സി പി എം 
എതിർക്കാൻ ബി ജെ പി
അപ്പോൾ പിന്നെ കോൺഗ്രസ്
ചെസ്സ് കളിക്കാനറിയാതെ ഓരം പറ്റി കളി കാണുക.

*******

ശബരിമല. വീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും
ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

******

ശബരിമല.
നിലപാടില്ലാതെ ഉഴലുന്ന കോൺഗ്രസിന്റെ ധൈര്യം
45 % വരുന്ന ന്യൂനപക്ഷം.
കേരളത്തിന്റെ മാത്രം പ്രത്യകത?

********

ശബരിമല. സുപ്രീകോടതി ബി ജെ പിക്ക് നൽകിയത് 
ബാലികേറാമല കയറാനുള്ള വിദ്യയോ?
കേരളത്തിലൊരു അയ്യപ്പ ജനഭൂമി
ബി ജെ പി യുടെ വസന്തഭൂമി 

*********

ശബരിമല. വീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും

ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

No comments: