Sunday, October 14, 2018

കോൺഗ്രസ്സുകാരനാവാൻ ഒരു ന്യായവും കാരണവും ഇല്ല.

ശബരിമല.
നിലപാടില്ലാതെ ഉഴലുന്ന കോൺഗ്രസിന്റെ ധൈര്യം
45 % വരുന്ന മതന്യൂനപക്ഷം
 കേരളത്തിന്റെ പ്രത്യകത എന്നതിലോ?

******

Question: അപ്പോൾ നിലപാട് ഉണ്ട് എന്ന് പറയുന്നവരുടെ നോട്ടം മറ്റ് 55 ഇൽ ആണെന്നോ?


Answer:
നല്ല ചോദ്യം. ഇതിന്റെ ഉത്തരം നന്നായി അറിയുന്ന ആൾ തന്നയാണ് സൈദാലിക്കുട്ടി-ക്ക എന്നെനിക്കുറപ്പുണ്ട്. എന്നാലും ചോദിച്ചു മറുഭാഗത്ത് നിന്നും ഉത്തരം വരുത്തുന്ന ഒരു ജനാധിപത്യ രീതി നല്ലത് തന്നെ. അതല്ലേലും ചോദ്യകർത്താവിൽ  ഉത്തരത്തിന്റെ രൂപം ഏകദേശം ഉള്ളതിനാൽ തന്നെയാണ് ചോദ്യം ഉണ്ടാവുന്നത്.

കോൺഗ്രസിനും രാഷ്ട്രീയ കേരളത്തിനും ഒരുപോലെ അറിയുന്ന കാര്യം ഉണ്ട്. കോൺഗ്രസ് നിലനിൽക്കുന്നത് സ്വന്തം വോട്ടിൽ അല്ല. കോൺഗ്രസ്സിന് കേരളത്തിൽ സ്വന്തം വോട്ട് കാര്യമായ ഇല്ല. ഉണ്ടാവാൻ കോൺഗ്രസ്സ് കാലാകാലങ്ങളിലായി അണികളെയും നാട്ടുകാരെയോ ജനാധിപത്യമോ മതേതരത്വമോ ദേശീയതയോ ദേശസ്നേഹമോ പഠിപ്പിച്ചുകൊടുത്തിട്ടില്ല.. കോൺഗ്രസ്സുകാരനാവാൻ ഒരുവനും ഒരു ന്യായവും കാരണവും ഇല്ല. എന്തിനു ഒരാൾ കോൺഗ്രസ്സുകാരൻ ആവണം എന്ന ചോദ്യത്തിന്  ഉത്തരം ഇല്ല. അതാണ് കോൺഗ്രസ് നേരിടുന്ന അസ്തിത്വപരമായ നിലനില്പിന്റെ പ്രശ്നവും. പിടിച്ചുനിൽക്കാൻ സ്വന്തമായൊരു ദര്ശനത്തിന്റെയോ പ്രത്യേയശാസ്ത്രത്തിന്റെയോ  പിടിവള്ളി ഇല്ലാത്തത്. അധികാരം ഉള്ളത് കൊണ്ട് മാത്രം, അധികാരത്തിനു വേണ്ടി മാത്രം, നിലകൊള്ളുന്ന ഒരു പാർട്ടി. അധികാരമില്ലെങ്കിൽ ഉത്തരേന്ത്യത്തിൽ എന്നപോലെ എല്ലായിടത്തും മറ്റു പാർട്ടിക്കാരായി മാറുന്ന ഒരു പാർട്ടിയും അതിലെ പ്രവർത്തകരും.

ഇനി കേരളത്തിലെ കോൺഗ്രസിന്റെ കാര്യം പറയാം. പ്രത്യേകിച്ചും മേല്പറഞ്ഞ നാൽപ്പത്തിയഞ്ച് ശതമാനം മതന്യൂനപക്ഷങ്ങളുടെ കരുത്തും അതിലെ കോൺഗ്രസ്സ് വീക്ഷണവും.

അപ്പുറത്തു ലീഗും ഇപ്പുറത്തു കേരള കോൺഗ്രസ്സും. ഈ രണ്ട് ചിറകുകൾ ഇല്ലെങ്കിൽ കോൺഗസ് എവിടെ വരെ പറക്കും? ഈ രണ്ട് പാർട്ടികൾ പ്രതിനിധാനം ചെയ്യുന്ന മതന്യൂനപക്ഷമാണ് നാല്പത്തഞ്ചു ശതമാനം. അഥവാ ക്രിസ്ത്യൻ മുസ്ലിം വോട്ട് ബാങ്ക്. ബി ജെ പിക്ക് ഒരു നിലക്കും കിട്ടാനിടയില്ലാത്ത വോട്ട് ബാങ്ക്. അഥവാ കിട്ടിയാൽ തന്നെ തുലോം കുറവ് മാത്രം കിട്ടാനിടയുള്ള വോട്ട് ബാങ്ക്.

ഈ നാൽപ്പത്തിയഞ്ച് ശതമാനത്തിൽ കുറച്ചു മാത്രം കമ്യുണിസ്‌കൾ വാങ്ങുന്നു. ചരിത്രപരമായ അവരുടെ പ്രത്യേയശാസ്ത്ര തൊഴിലാളി സമര മിടുക്കിന്റെ പിൻബലത്തിൽ. ഇപ്പോൾ അത് കളഞ്ഞു കുളിച്ചിട്ടുണ്ടാവാമെങ്കിലും.  അവരുടെ കൂടെ കേരള കോൺഗ്രസ്സും ലീഗും ഇല്ലെന്നതിനാൽ, വലിയ ഒരു പങ്കൊന്നും അവർക്കതിൽ നിന്നും കിട്ടുന്നില്ല. പരമ്പരാഗതമായി കിട്ടുന്നത് തന്നെ കുറഞ്ഞു പോകുന്നതല്ലാതെ. മുസ്ലിം വിഭാഗത്തിലെ ജമാഅത് മുജാഹിദ് സുന്നി വിഭാഗങ്ങളൊന്നും അടിസ്ഥാനപരമായി ഇടതുപക്ഷവുമായി ഒത്തു പോകുന്നവരല്ല എന്നതിനാലും. ഏറിയാൽ ഒരു താത്കാലിക ഒത്തുപോക്കു മാത്രമായല്ലാതെ.  ഈ രണ്ട് പാർട്ടികളുടെ പിൻബലത്തിൽ മതന്യൂനപക്ഷത്തിൽ മഹാഭൂരിപക്ഷവും കോൺഗ്രസിനു. ഇവരില്ലെങ്കിൽ, കൊൺഗ്രസ്സ് കേരളത്തിൽ എന്തായിരിക്കും എന്ന്  ഊഹിച്ചാൽ മാത്രം മനസിലാവുന്ന കാര്യം. കോൺഗ്രസ്സിന് സ്വന്തമായി മതന്യൂനപക്ഷങ്ങളുടെ വോട്ട് ഇല്ല. പക്ഷെ പമേൽപറഞ്ഞ രണ്ട് പാർട്ടികളുടെ പിൻബലത്തിൽ ഉണ്ട്. ഇതാണ് പോസ്റ്റിൽ ഉദ്ദേശിച്ച 45 ശതമാനത്തിന്റെ കാര്യം.

അതിനാൽ കൂടിയാണ് ശബരിമലയുടെ കാര്യത്തിൽ "തൊട്ടു, തൊട്ടീല" എന്ന മൃദു ഹിന്ദുത്വ (അന്ധമായി മതപക്ഷത്തു നിന്ന് കൊണ്ടുള്ള, കോടതിയെയും ജനാധിപത്യത്തെയും പോലും അതിനു വേണ്ടി അവഗണിച്ചു കൊണ്ടുള്ള) ശുദ്ധകപട നിലപാടിലൂടെ കോൺഗ്രസ്സ് നീങ്ങുന്നത്. ഒരർത്ഥത്തിൽ ഭൂരിപക്ഷവോട്ടിൽ കൂടി കണ്ണിട്ടുകൊണ്ട് തന്നെ.  പക്ഷെ ഭൂരിപക്ഷ വോട്ട് കാര്യമായൊന്നും തങ്ങൾക്കില്ലെന്നറിയുന്നതിനാൽ, അത് ഏതു സമയത്തും ബി ജെ പി തങ്ങളിൽ നിന്നും അടർത്തിമാറ്റും എന്ന ഊഹമുള്ളതിനാലും,  അതെ തന്ത്രത്തിലൂടെ ന്യൂനപക്ഷ വോട്ട് നിലനിർത്താനും, നഷ്ടപ്പെടാതിരിക്കാനും. അഥവാ ഭൂരിപക്ഷവോട്ടിൽ ബി ജെ പി കയറിപ്പിടിച്ചാലും, കാണിയൂണിസ്റ് പാർട്ടി സാധാരണ പോലെ തന്നെ വലിയ പങ്ക് കൊണ്ടുപോയാലും പ്രശ്നമില്ലാത്ത മട്ടിൽ സംഗതികൾ കലാശിക്കാൻ. അധികാരമല്ലാത്ത  ഒന്നിനോടും ആഭിമുഖ്യം ഇല്ലാത്തതിനാൽ.

മത വിഷയങ്ങളിൽ (മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശവും മുത്തലാക്കും അടക്കമുള്ള വിഷയങ്ങളിൽ) അതാത്  മതത്തിനു അനുകൂലമായ മൃദുനിലപാട് തന്നെ കോൺഗ്രസ്സിന് ഉണ്ടാവുമെന്ന് മറ്റു മതന്യൂനപക്ഷ കക്ഷികൾക്കും അതിലെ മത തീവ്രവാദികൾക്കും വ്യംഗ്യമായി സൂചനയും ഉറപ്പും കൊടുക്കാൻ.

കൊൺഗ്രസ്സ് എവിടെയും മതനിരപേക്ഷതയെ വളർത്തിയിട്ടില്ല. എന്നാലോ വോട്ട്ബാങ്ക് സൂക്ഷിക്കാൻ അതാതിടങ്ങളിൽ,  പറ്റിയ മതതീവ്രതയെയും വർഗീയതയെയും വളർത്തിയിട്ടുമുണ്ട്. അതിനാൽ തന്നെ, അത്തരം വിഷയങ്ങളിൽ  മതേതരത്വത്തിലും രാജ്യത്തിന്റെ മൊത്തമായി നന്മയിലും അധിഷ്ഠിതമായ കൃത്യമായ നയമില്ല, തീരുമാനമില്ല. വെറും ഹിജഡ നയം മാത്രമല്ലാതെ.മതന്യൂനപക്ഷങ്ങളുടെ കാര്യത്തിലും  ഇതുപോലെ തന്നെയായിരിക്കും തങ്ങളുടെ നിലപാടെന്നു ധൈര്യം കൊടുത്ത് വോട്ടുബാങ്ക് സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും ശ്രമിക്കുകയുമാണ് കോൺഗ്രസ്സ്.

പിന്നെ താങ്കൾ ചോദിച്ച ബാക്കി അന്പത്തിയഞ്ചു ശതമാനത്തിന്റെ കാര്യം.
അതിലാണ് കോൺഗ്രസിന് മാത്രമറിയുന്ന മറ്റൊരു വലിയ പന്തികേട്. തിരിച്ചറിവ് തന്നെയായ പന്തികേട്. ആ അന്പത്തിയഞ്ചിൽ കോൺഗ്രസ്സിനു വാലിയ പങ്കൊന്നുമില്ല എന്നവർ വളരെ വ്യക്തമായറിയുന്നു. ഏതു സമയത്തും ബി ജെ പിയിലേക്ക് മാത്രം തിരിയാൻ സാധ്യതയുള്ള എസ എൻ ഡി പിയും, എൻ എസ് എസ്സും, ബി ജെപി അധികാരത്തിൽ വരുമെന്നുണ്ടെൽ ആ പക്ഷത്തു തന്നെ ഉറച്ചു നിൽക്കും. മാത്രമല്ല ഈ അന്പത്തിയഞ്ചു ശതമാനത്തിൽ വലിയ്യ്‌ പങ്കും, നിലവിലെ അന്തരീക്ഷത്തിൽ കമ്യുണിസ്റ് പാര്ടിക്കുള്ളത്. ബാക്കി കോൺഗ്രസ്സും ബി ജെ പിയും പങ്കിടുന്നത്. എന്നല്ല അതിൽ കൂടുതൽ പുതിയ കേന്ദ്രഭരണം കൂടെയുള്ളതിനാൽ ബി ജെ പിയോടൊപ്പം തന്നെയാണ്. പോരാത്തതിന് ഒട്ടു മിക്ക കോൺഗ്രസ്സുകാരും (നേതാക്കളടക്കമുള്ളവർ) ഏതു സമയവും, ബി ജെ പി കേരളത്തിൽ അധികാരത്തിൽ വരുമെന്നുണ്ടെങ്കിൽ, ഉത്തരേന്ത്യയിലും മറ്റും സംഭവിച്ചത് പോലെ, ബി ജെ പിയിലേക്ക് പോകാൻ മാത്രം സാധ്യതയുള്ളവർ.

നിലവിലെ അന്തരീക്ഷത്തിൽ അധികാരത്തിൽ വരാത്ത പാർട്ടിയോടൊപ്പം കൂടി വേണ്ടാത്ത പേരുദോഷം വരുത്തേണ്ട എന്ന് വിചാരിക്കുന്നതിനാൽ മാത്രം ബി ജെ പിയുടെ കൂടെയിരിക്കാത്തവർ. ജയിക്കാൻ സാധ്യതയുള്ളത് കോൺഗ്രസ് ആണെന്നതിനാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയെ എങ്ങിനെയും തോല്പിക്കേണം എന്ന ലക്ഷ്യത്തിനു വേണ്ടി  മാത്രം കോൺഗ്രസിന് വോട്ട് ചെയ്യുന്നവർ. ബി ജെ പിയെ അറപ്പുള്ളത് കൊണ്ടല്ല. ബി ജെ പിക്ക് നിലവിൽ സാധ്യതയില്ലാത്തതിനാൽ. കമ്യുണിസ്റ് പാർട്ടിക്കും ഇക്കോലത്തിൽ കുറച്ചു വോട്ട് കിട്ടുന്നു. ബി ജെ പിയെ എങ്ങിനെയും പരാജയപ്പെടുത്തണം എന്ന നിലക്കുള്ള വോട്ടുകൾ. യഥാർത്ഥത്തിൽ കോൺഗ്രസ്സ് ചിത്രത്തിലെ ഇല്ല.

ഒറ്റയ്ക്ക് എവിടെ മത്സരിച്ചാലും ജയിക്കാൻ സാധ്യതയില്ലാത്ത ഒരേയൊരു പാർട്ടിയായ കോൺഗ്രസിന്റെ കാര്യത്തിൽ താങ്കളുടെ ആ ചോദ്യം തീർത്തും പ്രസക്തം തന്നെയാണ്. ഒറ്റയ്ക്ക് മത്സരിച്ചാൽ കേരളം മഹാഭൂരിപക്ഷത്തോടെ കമ്യുണിസ്റ് പാർട്ടി കൊണ്ട് പോകും. ഒറ്റക്കൊറ്റക്കാണെങ്കിൽ ബി ജെപിയുടെ സാധ്യത കൂടുമെന്നതിനാൽ കോൺഗ്രസിന്റെ സാധ്യത വളരെ കുറയും. ലീഗിന്റെ സീറ്റുകളുടെ എണ്ണം കൂടും. കേരള കോൺഗ്രസ്സിന്റെതും.

കോൺഗ്രസ്സുകാരിൽ മിക്കവാറും അധികാരം എവിടെയാണോ അവിടെ എന്ന നിലയിൽ ഭാഗം മാറുന്നവർ മാത്രം. അതിലേറെയും നായിക്കുറുക്കന്മാർ.  ശരിയായ മതേതരമോ അല്ലാത്തതോ ആയ നിലപാട് ഇല്ലാത്തവർ. അത് മുസ്ലിം കോൺഗ്രസ്സ് ആയാലും ഹിന്ദു കോൺഗ്രസ്സ് ആയാലും ശരി.

No comments: