കാക്കക്കുഞ്ഞ് കരഞ്ഞാൽ കരച്ചിലല്ലേ?
കറുത്തവന്റേത് അപകർഷതയോ?
സ്ഥാനവും മാനവും ഉള്ള മയിലിന്റെതും
കുയിലിന്റെതും മാത്രമോ കരച്ചിൽ?
********
ഒരു പരീക്ഷയുടെ അടിസ്ഥാനത്തിൽ എന്നേക്കുമായി
തൊഴിലുകൾ പതിച്ചു കൊടുക്കേണ്ടതുണ്ടോ?
അങ്ങനെ തൊഴിൽ പതിക്കുന്നതും
ഒരു ജാതി തിരിക്കൽ തന്നെയല്ലേ?
ജന്മം കൊണ്ടെന്നതിനു പകരം
പരീക്ഷ കൊണ്ട് എന്ന അർത്ഥത്തിൽ
അല്ലേൽ തൊഴിൽ കിട്ടാത്തവന്
കിട്ടിയവന്റെ ശമ്പളത്തിൽ അവകാശം ഉണ്ടാവണം.
********
തൊഴിൽവിതരണ ജാതീയത
ഇല്ലാതെ കർമലോകമില്ല. പ്രധാനമന്ത്രിയും
ചെയർമാനും സെക്രെട്ടറിയും സ്വീപ്പറും
സ്റ്റിയറിങ്ങും ടയറും വേറെ വേറെ.
*******
ജാതി ചോദിക്കരുത് പറയരുത്
എന്നത് തിരുത്തണം. തൊഴിൽ ചോദിക്കരുത്
പറയരുത് എന്നാക്കണം.
മാന്യത മനുഷ്യത്വത്തിനെന്നു വരേണം.
********
ഏതു മതസ്ഥനായാലും
ജാതീയത ഉറങ്ങാതെ, ഉണർന്നു തന്നെ.
തൊഴിൽ വിതരണത്തിനല്ല;
അളക്കാനും മാനിക്കാനും അവമതിക്കാനും.
*******
പരിചയപ്പെടുമ്പോഴേക്കും ജോലി അന്വേഷിക്കുന്നത്
ജാതി അന്വേഷിക്കുന്നത് പോലെതന്നെ.
തദടിസ്ഥാനത്തിൽ അളക്കാനും മാനിക്കാനും.
*********
വ്യക്തിത്വം ചെയ്യേണ്ടി വരുന്ന
ജോലിയുടേതും തസ്തികയുടേതും ആണെങ്കിൽ,
അടിമയും തമ്മിൽ എന്ത് വ്യത്യാസം?
ജാതി ചോതിക്കേണം പറയേണം എന്നോ?
No comments:
Post a Comment