ആർത്തവം ദൈവത്തിന് കയ്യബദ്ധമോ?
അല്ലേലെന്തിന് അയിത്തം,
പള്ളിയും അമ്പലവും കിടപ്പറയും നിഷിദ്ധമാക്കൽ?
എന്തിന് "വഹ്‌ജരൂഹുന്ന ഫിൽമദാജിഇ"
********
Question: ദൈവം നൽകിയ അവയവ ഭാഗം മുറിച്ചു മാറ്റുന്നത് ദൈവത്തിന്റെ സൃഷ്ടിയാലെ അബദ്ധം മനുഷ്യൻ പരിഹരിക്കുന്നതോ? എല്ലായിടത്തം ആചാരം മനുഷ്യൻ ഉണ്ടാക്കിയത് തന്നെ
Answer:
ശരിയായിപ്പറഞ്ഞു. എല്ലാം മനുഷ്യൻ ഉണ്ടാക്കിയത്. ജീവിതം ജീവിതത്തിനു വേണ്ടി ഉണ്ടാക്കിയത്, ഉണ്ടാക്കുന്നത്. ജീവിതത്തിന്റെയും മനുഷ്യന്റെയും സൗകര്യത്തിനു വേണ്ടി. അപ്പപ്പോൾ അവിടവിടെ എന്ന മട്ടിൽ. ഒന്നും എന്നെന്നേക്കുമായിട്ടല്ലാതെ. അതാത് കാലത്തെ പരിധിക്കും പരിമിതികൾക്കുമുള്ളിൽ നിന്നുകൊണ്ട്. അതിനെ ദൈവത്തിലേക്ക് ചാർത്തിപ്പറയേണ്ടതില്ല. ആത്യന്തികതയിലേക്കു ചേർത്ത് പറയേണ്ടതില്ല.
ഇനി അഥവാ ചേർത്തും ചാർത്തിയും പറയുകയാണെങ്കിൽ മാറ്റത്തെയും അതെ ദൈവത്തിലേക്ക് തന്നെ ചേർത്തും ചാർത്തിയും പറയണം. നമ്മിലൂടെ നടക്കുന്നതും ദൈവം ചെയ്യുന്നത് തന്നെയെന്ന് പറയാനാവണം. കോടതിയിലൂടെയായാലും. കാലാകാലങ്ങളിൽ മനുഷ്യനും അല്ലാത്തതും ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന എല്ലാ മാറ്റവും. ഇടപെടലിലൂടെയും വ്യാഖ്യാനങ്ങളിലുടെഡ്യം വരുന്ന വരുത്തുന്ന മാറ്റം. അതിൽ മുഹമ്മദും യേശുവും കൃഷ്ണനും കൊണ്ടു വന്നത് മാത്രമേ സ്വീകരിക്കാവൂ എന്ന് വരരുത്. എല്ലാവരിലൂടെയും മുഹമ്മദും കൃഷ്ണനും യേശുവും ചരിച്ചും ചലിച്ചും കൊണ്ടിരിക്കുന്നു. മാറ്റമായി. മാറ്റത്തിനായി. വളർച്ചയായ്. വളർച്ചക്കായി.
ദൈവം ആരാധന ആവശ്യപ്പെടില്ല എന്നതും, അതിനു മാത്രം വിഡ്ഢിയല്ലെന്നതും അല്പനാവില്ലെന്നതും വേറെ കാര്യം. ദൈവം ദൈവം തന്നെയെങ്കിൽ.
ആരാധന ദൈവത്തിന്റെ ആവശ്യമല്ല. ഏറിയാൽ മനുഷ്യൻ അവന്റെ അസ്വസ്ഥത കൊണ്ടും ശൂന്യതാബോധം കൊണ്ടും സ്വയം സംതൃപ്തി അടയാൻ ഉണ്ടാക്കിയെടുത്ത കാര്യം. പ്രത്യേകിച്ചും താങ്കൾ പറഞ്ഞത് പോലെ. ശൂന്യത കൂടുതൽ അനുഭവിക്കുന്നത് പുരുഷൻ ആണെന്നതിനാൽ. പക്ഷെ അതിനെ ദൈവത്തിലേക്ക് ചാർത്തി ചേർത്ത് പറയുന്നതാണ് അബദ്ധം. ദൈവത്തെ കൊച്ചാക്കൽ.
Subscribe to:
Post Comments (Atom)
No comments:
Post a Comment