Tuesday, October 23, 2018

മുളപ്പിച്ചവന് ആവലാതി പറയേണ്ടി വരില്ല.

നൂറായിരം കോടി കാര്യങ്ങൾ ഒരുക്കൂടിയുണ്ടാവുന്ന "ഞാൻ". 
നൂറായിരവും "എന്റെ" ഉടമസ്ഥതയിലും നിയന്ത്രണത്തിലും അല്ല
എങ്കിൽ എന്ത് "ഞാൻ", ആര്ഞാൻ"?

*********

മുളപ്പിച്ചവന് ആവലാതി പറയേണ്ടി വരില്ല
ഇലാസ്തികത കണ്ടെത്തിവൻ വിധിയെ കുറ്റം പറയില്ല
വിധി എന്ന വാക്കു തന്നെ ഉപയോഗിക്കില്ല.

*********


ജീവിക്കാൻ വേണ്ടി ജീവിതം
വ്യക്തിത്വവും തിരിച്ചറിയലും ജീവിതം കൊണ്ട്
തൊഴിലും അറിവും ജീവിക്കാൻ
തൊഴിലിനും അറിവിനും വേണ്ടി ജീവിതമല്ല.

*******

ആരോ ആയി വരികയും
ആരൊക്കെയോ ആയി മാറുകയും
അവരല്ലാതായി പോവുകയും ചെയ്യുന്ന 

സ്ഥലം തന്നെ ഭൂമി. വരവുപോക്കുള്ള സ്ഥലം തന്നെ

No comments: