Monday, October 22, 2018

ശബരിമല. ആചാരങ്ങളും ഉപചാരങ്ങളും മണവാട്ടിയുടെ വസ്ത്രം പോലെ. അനുഭവത്തിൽ വേണ്ട

ശബരിമല. സുപ്രീം കോടതി 
ഭരണഘടനയുടെ കാവലാൾ; വിശ്വാസങ്ങളുടേതല്ല
വിശ്വാസങ്ങളെയല്ല; പകരം ഭരണഘടനയെ 

സംരക്ഷിക്കുക അതിനു ബാധ്യത.

********

ശബരിമല. ആഘോഷിക്കേണ്ട വിധി 
ആക്രോശങ്ങളുണ്ടാക്കി. രാജ്യത്തെക്കാൾ 
വലുത് അധികാരമായി. ജനാധിപത്യവും 
മതേതരത്വവും വെറും വഴിപാടുകളായി.

********

ശബരിമല. അവകാശം വേണ്ടെന്നു പറഞ്ഞു 
സമരം ചെയ്യുന്ന സ്ത്രീ!! 
മഹാത്ഭുതം! സ്ത്രീക്കെതിരെ സ്ത്രീ!! 
അടിമത്വത്തിൽ അടിമക്ക് ആനന്ദം!!

********

ശബരിമല, മുഖം മറക്കാൻ വെമ്പൽ കൊള്ളുന്ന സ്ത്രീയും
അവകാശം വേണ്ടെന്നു പറഞ്ഞു സമരം ചെയ്യുന്ന സ്ത്രീയും
ഒരുപോലെ അടിമത്വത്തെ ആഘോഷമാക്കുന്നവർ

********

ശബരിമല. ദൈവം എല്ലാ വിശ്വാസങ്ങൾക്കും അപ്പുറത്ത്
എന്നാലും, സ്ത്രീയെ വരിഞ്ഞു മുറുക്കാൻ 
അതേ ദൈവത്തെ തന്നെ ഉപയോഗിക്കണം.
സ്ത്രീയെ തന്നെ കൂട്ടുപിടിച്ചു.

********

ആചാരങ്ങളും ഉപചാരങ്ങളും  
മണവാട്ടിയുടെ വസ്ത്രം പോലെ
അനുഭവത്തിൽ വേണ്ട, മണവാളന് വേണ്ട

അനുഭവങ്ങളേതും വസ്ത്രവും ഭാഷയും വേണ്ടാതെ.

********

ശബരിമല. ജനങ്ങൾ പ്രതിഷേധിക്കുന്നു
എന്നത് കൊണ്ട് ഭരണഘടന
വേണ്ടെന്നു വെച്ചാൽ? സുപ്രീം കോടതി
പൂട്ടിയിട്ടാൽ? നാട് ചിന്നഭിന്നമായാൽ?

********

ശബരിമല. രാജ്യം ഭരിക്കുന്നവർക്ക്
രാജ്യത്തോടും നിയമത്തോടും കൂറില്ലെന്നോ?
രാജ്യസ്നേഹത്തേക്കാൾ വലുത്
അധികാരവും അധികാരസ്‌നേഹവുമെന്നോ?

*******

ശബരിമല: വിഷയദാരിദ്ര്യം ദേശീയ പാർട്ടികളെ 
എവിടെയോ ചെന്നെത്തിക്കുന്നു.
എവിടെയോ തുടങ്ങിയ അവർ 
എവിടെയോ ഒടുങ്ങുന്നു.  

********

എത്രയോ കാലമായല്ലോ ശബരിമല?

പിന്നെന്തേ ഇപ്പോഴൊരു പുകിൽ?
കേരളം തങ്ങൾക്കു വഴങ്ങാത്തതിന്റെ ദേഷ്യം
സന്നിധാനത്തോ? അയ്യപ്പനോടോ?

********
ശബരിമല: വെള്ളം സംരക്ഷിക്കാൻ 
ചുറ്റും തീയിട്ടു വെള്ളം വറ്റിക്കുന്നു.
ആചാരം പറഞ്ഞു ആചാരം ലംഘിക്കുന്നു.


ശ്വാസം മുട്ടിച്ചു കൊല്ലാൻ ചുംബിക്കുന്നു.

*********

ശബരിമലഭരണഘടനാ ഏറ്റവും മേലെ എന്നത്
ജനാധ്യപത്യത്തിനും  രാജ്യത്തിനും നല്ലത്.
എന്നിട്ടും പാർട്ടികൾ വിധിക്കെതിരെ 
എന്നത് വിരോധാഭാസം.

*********

എന്താണ് ഇങ്ങനെയൊക്കെ? ആരാണ് ഹിന്ദു? ആരാണ് മുസ്ലിം? ആരായാലും തെരഞ്ഞെടുപ്പ് കൊണ്ടല്ലേ ആവേണ്ടത്? വെറും ജന്മം കൊണ്ടല്ലല്ലോ? പേര് കൊണ്ടല്ലല്ലോ?

എങ്കിൽ രഹ്നയും ഫാത്തിമയും ഒക്കെ എപ്പോഴും മുസ്ലിം തന്നെ ആണെന്നും സംഗീതയും രമയും ദീപയും ഒക്കെ എപ്പോഴും ഹിന്ദു തന്നെ ആയിരിക്കുമെന്നും ആയിരിക്കണമെന്നും ആര് പറഞ്ഞു?  വളർന്നു വരുമ്പോൾ ഉണ്ടായിത്തുടങ്ങുന്നതും കണ്ടെത്തുന്നതും അല്ലെ വിശ്വാസം? നിഷേധവും?

എപ്പോൾ വേണമെങ്കിലും ഹിന്ദുവും കൃസ്ത്യനും ഒക്കെ  ആവാൻ പറ്റില്ലെന്ന്  ആര് പറഞ്ഞു?

**********

പിന്നെ അയ്യപ്പൻറെ കാര്യം. അയ്യപ്പൻ ഹിന്ദുവിന്റേത് മാത്രമാണെന്നും, അയ്യപ്പപ്പൻ ഹിന്ദു വിശ്വാസത്തെ മുറുകിപ്പിടിച്ചു പ്രചരിപ്പിച്ചവനാനെന്നും ആരും പറഞ്ഞു? പ്രത്യേകിച്ചും അയ്യപ്പനും മുൻപേ ഉള്ള സങ്കല്പമായ ധര്മശാസ്താവ്? ധര്മശാസ്താവിനു ബ്രഹ്മചര്യത്തിന്റെ പ്രശ്നവും ഇല്ലല്ലോ?

*******

അതിനുമപ്പുറം. നിലവിലെ വിശ്വാസപ്രകാരം തന്നെ എല്ലാ മതസ്ഥർക്കും ഒരുപോലെ പോകാൻ പറ്റിയ സ്ഥലമാണ് അയ്യപ്പ ക്ഷേത്രങ്ങൾ. പ്രത്യേകിച്ചും ശബരി മല. എങ്കിൽ അവിടെ ഹിന്ദു പോയാലും ക്രിസ്ത്യാനി പോയാലും മുസ്ലിം പോയാലും എന്ത് വ്യത്യാസം? അവരെല്ലാവരും ഒരുപോലെ അല്ലെ? അയ്യപ്പ ഭക്തൻ ആവുക എന്നത് മാത്രമല്ലേ അതിനുള്ള യോഗ്യത? ഹിന്ദു ആവുക എന്നതല്ലല്ലോ? അയ്യപ്പ ഭക്തനാവാൻ ഏതെങ്കിലും മതസ്ഥർ ആവണം എന്നുണ്ടോ? ഇല്ലല്ലോ?

*********

പിന്നെ എന്തിനാണ് മലയിൽ മുസ്ലിമിനും ക്രിസ്ത്യാനിക്കും ഒക്കെ എന്താണ് കാര്യം എന്ന് ചോദിക്കുന്നത്? അവർ ക്രിസ്ത്യാനിയും മുസ്ലിമും ആണെന്നും താന്കളോട് പറയാത്തിടത്തോളവും, അവർ അയ്യപ്പ ഭക്തന്മാർ ആണെങ്കിലും.

ഭക്തി എന്നതും വിശ്വാസം എന്നതും ആത്മനിഷ്ഠമായ (സബ്ജെക്റ്റീവ്) കാര്യമല്ലേ? (ഒബെജെക്ടിവ്) വസ്തുനിഷ്ഠമായതല്ലല്ലോ? അത് കാണിച്ചുകൊടുക്കാനും ചോദ്യംചെയ്യാനും പറ്റുന്ന കാര്യം അല്ലല്ലോ?

*********

ഇതിൽ പ്രസകതമായ കാര്യം പ്രായം മാത്രമാണ്. മതമല്ല, ഏതെങ്കിലും തരത്തിലുള്ള പേരുമല്ല.   പ്രായത്തിന്റെ കാര്യത്തിൽ തർക്കമുണ്ട്. സുപ്രീം കോടതി വിധിക്കു ശേഷവും. അത് മാത്രമാണ് സംഘർഷത്തിന് കാരണവും. അത് പറഞ്ഞാൽ അർത്ഥമുണ്ട്.

അല്ലാതെ, മുസ്ലിമും ക്രിസ്ത്യാനിയുമായ, അങ്ങനെ ധ്വനിപ്പിക്കുന്ന പേരുള്ള, സ്ത്രീകൾ പോയത്  തീവ്രഹിന്ദു പക്ഷം പോലും ഒരു പ്രശ്നമായി ഉന്നയിച്ചിട്ടില്ല.  നിലവിൽ അവർക്കു പോലും ആ അഭിപ്രായമില്ല. എന്നിരിക്കെ അത്തരം ഒരു വർഗീയമായ കോണിലൂടെയുള്ള നിലപാട് മാത്രം സൂക്ഷിക്കുന്നത് എന്തിന്നാണ് എന്നത് മനസിലാവുന്നില്ല. വർഗീയത വല്ലാതെ വർക്ക് ചെയ്യുന്നത് കൊണ്ടാണോ?


പ്രശ്നം മുസ്ലിമും ക്രിസ്ത്യാനിയുമായ, അങ്ങനെ ധ്വനിപ്പിക്കുന്ന പേരുള്ള, സ്ത്രീകൾ പോയതിൽ അല്ല എന്നും, പകരം പത്തിനും അന്പതിനും ഇടയിൽ പ്രായമുള്ളവർ പോയതും പോകുന്നതും ആണെന്നും ലളിതമായി മനസ്സിലാക്കുക.

********

ശബരിമല. ജനാധിപത്യം പഠിപ്പിക്കുന്ന,
പ്രയോഗിക്കുന്ന പാർട്ടികൾ നമുക്കില്ല
ജനാധിപത്യത്തെ പരാജയപ്പെടുത്തുന്ന 
ജനങ്ങളെ പ്രകോപിതരാക്കുന്ന പാർട്ടികളെ നമുക്കുള്ളു.

*******


ശബരിമല. പാർട്ടികൾക്ക് പ്രധാനം

രാജ്യവും രക്ഷയും നന്മയുമല്ല.
രാജ്യ ഭരണം മാത്രം. വിശ്വാസികളെന്നു

പറഞ്ഞു കാണിക്കുന്നത് ഓലപ്പാമ്പിനെ വരെ. 

******
ശബരിമല. കലാപം എളുപ്പം.
അതൊഴിവാക്കാൻ ബുദ്ധിമുട്ടു.അയക്കാനും 
പോകാനും ആയിരങ്ങൾ ഇല്ലാഞ്ഞല്ല.
പക്ഷെ, കലാപം ഒഴിവാക്കാനുള്ള വിവേകമുണ്ട്

********

ശബരിമല വിധി. കേട്ടാൽ പുരോഗമനപരം
സംഗതി തീക്കളി.
കമ്മ്യുണിസ്റ്റുകൾക്കും ഇതിലെ 
കെണി മനസ്സിലായില്ലെന്ന് തോന്നുന്നു.

********

ശബരിമല. നട്ടെല്ലും നിലപാടുമില്ലാതെ
മൃദു സമീപനവുമായി നീങ്ങുന്ന 
കോൺഗ്രസിനെ ബി ജെ പി 
സ്വന്തം നിഴലിൽ വീഴ്ത്തി വിഴുങ്ങും

*******

ശബരിമല. സ്വന്തം കൊടി പാറിക്കാനാവാത്ത,
എവിടെയും നിൽക്കാത്ത കാപട്യം
കോൺഗ്രസിനെ ഉത്തരേന്ത്യയിലെന്നപോലെ 
കേരളത്തിലും അനാവശ്യമാക്കും.  

********

ശബരിമല. രാമജന്മഭൂമിയിലും 
കോൺഗ്രസിന് പറ്റിയത് ഇതേ അമളി.
"തൊട്ടു തൊട്ടീല, മിണ്ടി മിണ്ടീല".
ഡ്യൂപ്ലിക്കേറ്റ് വേർഷൻ. ജനം ഒറിജിനൽ തേടി.

**********

ശബരിമല. തുപ്പിയും വിഴുങ്ങിയും 
ബി ജെ പിയും സി പി എമ്മും.
തുപ്പാതെ, വിഴുങ്ങാതെ ശ്വാസം മുട്ടുന്നു കോൺഗ്രസിന്
ശ്വാസം മുട്ടുന്നവൻ മരിക്കും

*********

ശബരിമല. വിധി നടപ്പാക്കാൻ സി പി എം 
എതിർക്കാൻ ബി ജെ പി
അപ്പോൾ പിന്നെ കോൺഗ്രസ്
ചെസ്സ് കളിക്കാനറിയാതെ 
ഓരംപറ്റി കാളി കാണുക.

*******

ശബരിമല. വീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും
ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

******

ശബരിമല.
നിലപാടില്ലാതെ ഉഴലുന്ന കോൺഗ്രസിന്റെ ധൈര്യം
45 % വരുന്ന മതന്യൂനപക്ഷം
 കേരളത്തിന്റെ പ്രത്യകത എന്നതിലോ?

********

ശബരിമല. സുപ്രീകോടതി ബി ജെ പിക്ക് നൽകിയത് 
ബാലികേറാമല കയറാനുള്ള വിദ്യയോ?
കേരളത്തിലൊരു അയ്യപ്പ ജനഭൂമി
ബി ജെ പി യുടെ വസന്തഭൂമി

*********

ശബരിമല. വീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും
ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

********

ശബരിമല. ഉത്തരവാദിത്വമുള്ള പാർട്ടികൾ
ബോധവത്കരിക്കുകയായിരുന്നു വേണ്ടത്.
പ്രകോപിപ്പിക്കുകയായിരുന്നില്ല.
വിധി തെറ്റായാലും ശരിയായാലും.

********

ശബരിമല. ഭരണഘടനയെയും
ഭരണഘടനാബെഞ്ച് വിധിയെയും
വെറും ഓർഡിനൻസ് കൊണ്ട് ഒഴിവാക്കാമെന്നോ?
ഇരുമ്പുലക്ക ചുക്ക് വെള്ളം കൊണ്ട്
ദഹിക്കുമെന്നോ?

*********

ശബരിമലനട്ടെല്ലും നിലപാടുമില്ലാതെ
മൃദു സമീപനവുമായി നീങ്ങുന്ന 
കോൺഗ്രസിനെ ബി ജെ പി 
സ്വന്തം നിഴലിൽ വീഴ്ത്തി വിഴുങ്ങും

*******

ശബരിമലസ്വന്തം കൊടി പറിക്കാനാവാത്ത,
എവിടെയും നിൽക്കാത്ത കാപട്യം
കോൺഗ്രസിനെ ഉത്തരേന്ത്യയിലെന്നപോലെ 
കേരളത്തിലും അനാവശ്യമാക്കും.  

********

ശബരിമലരാമജന്മഭൂമിയിലും 
കോൺഗ്രസിന് പറ്റിയത് ഇതേ അമളി.
"തൊട്ടു തൊട്ടീലമിണ്ടി മിണ്ടീല".
ഡ്യൂപ്ലിക്കേറ്റ് വേർഷൻജനം ഒറിജിനൽ തേടി.

**********

ശബരിമലതുപ്പിയും വിഴുങ്ങിയും 
ബി ജെ പിയും സി പി എമ്മും.
തുപ്പാതെവിഴുങ്ങാതെ ശ്വാസം മുട്ടുന്നു കോൺഗ്രസിന്
ശ്വാസം മുട്ടുന്നവൻ മരിക്കും.

*********
ശബരിമലവിധി നടപ്പാക്കാൻ സി പി എം 
എതിർക്കാൻ ബി ജെ പി
അപ്പോൾ പിന്നെ കോൺഗ്രസ്
ചെസ്സ് കളിക്കാനറിയാതെ ഓരം പറ്റി കളി കാണുക.

*******

ശബരിമലവീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും
ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

******

ശബരിമല.
നിലപാടില്ലാതെ ഉഴലുന്ന കോൺഗ്രസിന്റെ ധൈര്യം
45 % വരുന്ന ന്യൂനപക്ഷം.
കേരളത്തിന്റെ മാത്രം പ്രത്യകത?

********

ശബരിമലസുപ്രീകോടതി ബി ജെ പിക്ക് നൽകിയത് 
ബാലികേറാമല കയറാനുള്ള വിദ്യയോ?
കേരളത്തിലൊരു അയ്യപ്പ ജനഭൂമി
ബി ജെ പി യുടെ വസന്തഭൂമി 

*********

ശബരിമലവീണുകിട്ടുന്ന ഇത്തരം 
ചില അവസരങ്ങളല്ലാത്ത ഒന്നും 
ദർശനമായും പ്രത്യേശാസ്ത്രമായും


ആർക്കുമില്ലെന്നത് ജനാധിപത്യത്തിന്റെ ദുര്യോഗം

No comments: