കുറ്റപ്പെടുത്തി സംസാരിക്കുന്നവർക്ക്,
അവരെ കുറ്റപ്പെടുത്തുന്നതായും തോന്നും.
ഒരു തരം പീഡിത മനസ്സ്.
പീഡിത മനസ്സുള്ളവർ കുറ്റപ്പെടുത്തി സംസാരിക്കും.
********
പ്രയാസത്തിൽ സുഹൃത്തും ശത്രുവാണെന്നു തോന്നും.
പ്രയാസം അധികരിക്കും.
ശത്രുവിനെയും സുഹൃത്താക്കണമപ്പോൾ.
എങ്കിൽ പ്രയാസം ലഘുവാകും.
********
ജനങ്ങൾക്കു ബാധ്യത കൂട്ടുന്ന
പരിഷ്കാരങ്ങളേ ഉണ്ടാവുന്നുള്ളു.
ശമ്പള വർധനയാണേലും, പെൻഷൻ കാര്യത്തിലായാലും,
പെട്രോൾ വില വർധനയാണേലും.
*******
സർക്കാരിൽനിന്നു കിട്ടേണ്ട അവകാശങ്ങൾ.
അവ എന്തുമാകട്ടെ.
അതിനു ജനങ്ങൾ എന്ത് കുറ്റം ചെയ്തു?
ജനങ്ങള്ക്കുമില്ലേ അവകാശങ്ങൾ?
********
തൊഴിലാളിയുടെ അവകാശം
മാത്രം പറഞ്ഞ പാർട്ടി പരാജയപ്പെടും.
ജനങ്ങളും രാജ്യസ്നേഹവും
ബാധ്യതബോധവും കൂടി വിഷയമാകണം.
******
വൃഥാവ്യയം, ആഡംബരം. നിവചനം തെറ്റും.
രണ്ടിലച്ചെടിക്ക് ഒരിലയും പ്രധാനം.
നൂറായിരം ഇലകൾ ഒരുമിച്ച് പൊഴിക്കുക
വൻവൃക്ഷത്തിനു നിർബന്ധം.
*********
അർജുനനെക്കൊണ്ട് യുദ്ധം ചെയ്യിച്ച കൃഷ്ണൻ
അസ്വസ്ഥനും കലുഷനുമായിരുന്നില്ല.
പ്രതിബിംബിക്കുക മാത്രമായിരുന്നു.
ചുറ്റുവട്ടത്തിനു വേണ്ടത്.
*******
വസ്ത്രം നൽകിയ ധൈര്യം തന്നെ മായ.
അതിനാൽ ലോകം ഇത്രയ്ക്കു നടന്നു, വളർന്നു.
നഗ്നത മഹാഭൂരിപക്ഷത്തിനും വൈകൃതം.
ശരീരം അവർക്കു ദേവാലയമല്ല.
*******
പ്രത്യക്ഷവും പരോക്ഷവും ഒന്ന്.
പേരിൽ ബോധമായാലും ഊർജമായാലും
ആത്മാവായാലും പദാർത്ഥമായാലും ശരി.
എന്തായാലും "ഞാനും" "എന്റേതും" ഇല്ല.
No comments:
Post a Comment