വ്യക്തിത്വം ചെയ്യേണ്ടി വരുന്ന
ജോലിയുടേതും തസ്തികയുടേതും ആണെങ്കിൽ,
അടിമയും തമ്മിൽ എന്ത് വ്യത്യാസം?
ജാതി ചോദിക്കേണം പറയേണം എന്നോ?
********
നൂറായിരം കോടി കാര്യങ്ങൾ ഒരുക്കൂടിയുണ്ടാവുന്ന "ഞാൻ".
ഈ നൂറായിരവും "എന്റെ" ഉടമസ്ഥതയിലും നിയന്ത്രണത്തിലും അല്ല.
എങ്കിൽ എന്ത് "ഞാൻ", ആര് “ഞാൻ"?
*********
ജീവിക്കാൻ വേണ്ടി ജീവിതം.
വ്യക്തിത്വവും തിരിച്ചറിയലും ജീവിതം കൊണ്ട്.
തൊഴിലും അറിവും ജീവിക്കാൻ.
തൊഴിലിനും അറിവിനും വേണ്ടി ജീവിതമല്ല.
*******
ആരോ ആയി വരികയും
ആരൊക്കെയോ ആയി മാറുകയും
അവരല്ലാതായി പോവുകയും ചെയ്യുന്ന
സ്ഥലം തന്നെ ഭൂമി. വരവുപോക്കുള്ള സ്ഥലം തന്നെ.
*******
മുളപ്പിച്ചവന് ആവലാതി പറയേണ്ടി വരില്ല.
ഇലാസ്തികത കണ്ടെത്തിവൻ വിധിയെ കുറ്റം പറയില്ല.
വിധി എന്ന വാക്കു തന്നെ ഉപയോഗിക്കില്ല.
*********
*********
ആദ്യം വയലിൻ തേങ്ങി.
അയാളെക്കൊണ്ട്, അയാൾക്കുവേണ്ടി.
ഇപ്പോൾ നമ്മൾ തേങ്ങുന്നു.
അതേ അയാളെക്കൊണ്ട്. അയാൾക്കുവേണ്ടി.
ബാലഭാസ്കർ.
***********
No comments:
Post a Comment