Thursday, October 18, 2018

ജീവിതത്തിന്റെ സ്വഭാവം തന്നെ സൗഹൃദത്തിനും. സൗഹൃദത്തിനും അതിന്റേതായ ശരീരം.

കൂട്ടിയാലും ഗുണിച്ചാലും കിഴിച്ചാലും ഹരിച്ചാലും ജീവിതം തന്നെനഷ്ടവും ലാഭവും ജീവിതം. അതിനാൽ തന്നെ ജീവിത നിരാസത്തിന്റേതായ, വെറുപ്പിന്റെ ഭാഷയിൽ, ഒന്നും പറയാനില്ല.

വ്യക്തിപരം ആവാനില്ല. നല്ലത് പറയാനല്ലാതെ. എന്നാലും ചിലത്.

ജീവിതത്തിന്റെ സ്വഭാവം തന്നെ സൗഹൃദത്തിനും. സൗഹൃദത്തിനും അതിന്റേതായ ശരീരം. ശരീരമുണ്ടെങ്കിൽ, അതിനെ നിലനിർത്തുന്ന ശ്വാസ-ഉഛ്വാസ പ്രക്രിയയും. ജീവൻ നിലനിർത്തുന്ന വിനിമയത്തിന്റെ കൊടുക്കൽ വാങ്ങൽ. പരസ്പരമുള്ള കൊടുക്കൽ വാങ്ങലായ വിനിമയമാണ് ശ്വസന പ്രക്രിയ. സൗഹൃദത്തെ ജീവിപ്പിച്ചു നിർത്തുന്ന വിനിമയം ഏകപക്ഷീയമായാലും നിലച്ചാലും ഏതൊരു ശരീരവും മരിക്കും

പിന്നെ, ഏതു ശരീരം മരിച്ചാലും, വിഘടിക്കും, ജീർണിക്കും. വിഘടിച്ചു തുടങ്ങിയാൽ ദുർഗന്ധം വമിക്കും. പരസ്പര വിനിമയം നടക്കാത്ത സൗഹൃദമാണെങ്കിലും അങ്ങിനെ. മരിക്കും, വിഘടിക്കും, ദുർഗന്ധം വമിക്കും

ദുർഗന്ധം വമിക്കലാണ് ശരീരത്തിന്റെ (സൗഹൃദത്തിന്റെ) കുറ്റമായി, കുറ്റം കാണലായ്‌, പറച്ചിലായ്  മാറുന്നത്, തുടരുന്നത്. ശ്വാസം മുട്ടിക്കുന്നത്. എത്രയെല്ലാം സുഗന്ധം പൂശി കപടമായപ്പറഞ്ഞാലും.

ശരീരത്തെ വളർത്താനുള്ള പറച്ചിൽ, ശ്വാസോഛ്വാസം. പരസ്പരമുള്ള വിനിമയം. കുറ്റം പറച്ചിൽ ശരീരത്തെ രോഗിയാക്കുന്ന തകർക്കുന്ന ജീർണിപ്പിക്കുന്ന അണുബാധ

അഥവാ പരസ്പരമുള്ള ദുഷിപ്പ് പറച്ചിലും കുറ്റം പറച്ചിലും സൗഹൃദത്തിന്റെ രോഗത്തെയും മരണത്തെയും ജീര്ണതയെയും സൂചിപ്പിക്കുന്നു. തിരുത്താനുള്ളതല്ലെങ്കിൽ

തിരുത്താനുള്ളതിനെ താത്കാലിക ചുമ പോലെയും ശ്വാസംമുട്ടു പോലെയും. ആരോഗ്യം തിരിച്ചു പിടിക്കാനുള്ള പ്രതിഷേധങ്ങൾ. പ്രതിരോധപരമായ പ്രതിഷേധങ്ങൾ

നമുക്കിടയിൽ എന്ത് നടക്കുന്നു എന്ന് ഒന്നുള്ളിൽ നോക്കി തിരിച്ചറിയാം. സൗഹൃദമാണെന്നു ധരിച്ചു നാം കൊണ്ട് നടക്കുന്നത് ശവശരീരത്തെയാവുംദുഷിച്ച ദുർഗന്ധം വമിക്കുന്ന ശവശരീരത്തെ. ഒരുപക്ഷെ സുഗന്ധം പൂശി ആടയാഭരങ്ങളണിയിച്ചു മരിച്ചിട്ടില്ലെന്നും ദുർഗന്ധം വമിക്കുന്നില്ലെന്നും വരുത്തിതീര്ത്താലും, വരുത്തിത്തീർക്കാൻ ശ്രമിച്ചാലും. ഇതൊരു വസ്തുതയാണ്. എല്ലാത്തിന്റെയും ജീവൽ പ്രക്രിയയാണ്.

എന്തായാലും ഇപ്പോൾ സന്തോഷം തോന്നുന്നു. സന്ദർഭവശാൽ സംഗീതക്ക് കൊടുത്ത മറുപടി ഇത്രയെങ്കിലും ശ്വാസോഛ്വാസം ഉണ്ടാക്കി, ജീവൻ തിരിച്ചുപിടിച്ചു. നമുക്കിടയിലെ സൗഹൃദമെന്ന ശരീരത്തിന് ജീവനും ഓജസ്സും നൽകി. ശ്വാസോഛ്വാസത്തിലൂടെ നമുക്ക് പരസ്പരം പറയാനും കേൾക്കാനുമുള്ള വർത്തമാനങ്ങളും പരാതികളും ആവലാതികളും കേൾക്കാനായി. സൗഹൃദത്തിലെ ശ്വാസോഛ്വാസം അങ്ങനെയാണ്. അതിനുള്ളത് തന്നെയാണ്. വളരെ സന്തോഷം.  

നമ്മളെല്ലാവരും ദാഹിച്ചു തന്നെയാണുള്ളത്. സൗഹൃദം നൽകുന്ന തെളിനീരിനായ്. ഓര്മകള്ക്കായ്. അഭിമാനം തോന്നുന്നു

*********

ഇനി വ്യക്തിപരമാവാതെ തന്നെ മറ്റു ചിലതിലേക്കു. വ്യക്തിപരമാവുന്നത് വിഷയ ദാരിദ്ര്യം ഉണ്ടാവുമ്പോഴാണ്. അതല്ലെങ്കിൽ വിഷയത്തെ വിഷയം കൊണ്ട് പ്രതിരോധിക്കാൻ സാധിക്കതിരിക്കുമ്പോൾ. അങ്ങാടിയിൽ തോല്കുമ്പോൾ അമ്മയോടെന്ന പോലെ. എവിടെയോ ഉള്ള കളി എവിടെയോ തീർക്കൽ. നാമറിയാതെ. നമ്മുടെ മനശാസ്ത്രത്തിലേക്കു നമ്മൾ ഒന്ന് പോകണം. നമ്മളെ നാമറിയാതെ സ്വാധീനിക്കുന്ന ഘടകങ്ങളിലേക്കു
  
***********

നമുക്കിടയിൽ കാക്കക്കുഞ്ഞായവരും കാക്കകുഞ്ഞല്ലാത്തവരും ഉണ്ടോ? ഇല്ല. രണ്ട് തരം ഉണ്ടോ? ഇല്ലകാക്കകുഞ്ഞാണെങ്കിൽ ശ്രദ്ധിക്കേണ്ട എന്നുണ്ടോ? ഇല്ല . തിട്ടൂരങ്ങൾ അങ്ങനെയും ഉണ്ടാവേണ്ടതുണ്ടോ? ഇല്ല

കാക്കക്ക് മാർക്കറ്റിൽ വിലയില്ല. ശമ്പളവും തസ്തികയും ഇല്ലാത്തവർ കാക്കക്കുഞ്ഞുങ്ങൾ. പറയുന്ന കാര്യം കാര്യമാവാൻ അധികാരവും അധികാരത്തിന്റെ സ്പോണ്സർഷിപ്പും വേണം. അല്ലാതെ പറയുന്നവൻ ഭ്രാന്തൻ, നിരാശൻ

അധികാരത്തിന്റെ പിൻബലം ഉള്ളവൻ എന്ത് പറഞ്ഞാലും അത് പത്രത്താളുകളിൽ നിറഞ്ഞടണം. അവനു വേണ്ടി സ്റ്റേജുകളും തോരണങ്ങളും ഒരുങ്ങണം, ഒരുക്കണം. നമ്മളിലോരോരുവനും, പുറത്തു പറയില്ലെങ്കിലും, അങ്ങനെയൊക്കെ ഉണ്ട്. സമ്പത്തും സ്ഥാനവും നാമറിയാതെ നമ്മളെ സ്വാധീനിക്കുന്നു

വെറുതെയല്ല യേശു കുരിശിലേറിയതും യോഹന്നാന്റെ തലയറുക്കപ്പെട്ടതും ബുദ്ധനും മുഹമ്മതും നാട് വിട്ടതും. അവർക്കു ഭ്രാന്തായിരുന്നു പോൽ. അധികാരത്തോടും സാമ്പത്തിനോടും അസൂയ മൂത്തു ഭ്രാന്തായത്. കാക്കക്കുഞ്ഞുങ്ങൾ. മഹാഭൂരിപക്ഷത്തിന്റെ ആരോപണം അങ്ങിനെ

********

ശരിയാണ് അധികാരം ജീവിത ഭാഷയായ ലോകത്ത്, ജീവിതം മാനദണ്ഡമല്ലാത്ത ലോകത്ത്, പൗരന്മാർ പലവിധം. പലവിധങ്ങളിൽ വരേണ്യവർഗം വേറെ കറുത്തവനായ കാക്കക്കുഞ്ഞുങ്ങൾ വേറെ. കാക്കക്കുഞ്ഞുങ്ങൾ പറഞ്ഞാൽ പറച്ചിൽ അല്ല; വെറും കരച്ചിൽ. പരിഗണന അർഹിക്കാത്ത, അർഹിക്കേണ്ടതില്ലാത്ത നൽകേണ്ടതില്ലാത്ത കരച്ചിൽ. നിരാശ എഴുന്നള്ളിക്കുന്ന അസംബന്ധം

എന്താണ് കാക്കക്കുഞ്ഞുങ്ങൾ കാക്കക്കുഞ്ഞുങ്ങൾ ആവാനും, ഒരുവിഭാഗത്തെ കാക്കക്കുഞ്ഞുങ്ങൾ എന്ന് വിളിക്കാനും കാരണം? ഒരു പിടുത്തവും ഇല്ല. ഉത്തരം ഇല്ല. ഇന്ത്യൻ ജനിതകത്തിലെ വർണ-ജാതി ചിന്തയാണോ ആവോ?

ഒന്നുകൂടി മുന്നോട്ട് പോയി പറഞ്ഞാൽ, കാക്കക്കുഞ്ഞുങ്ങൾ ജന്മനാ കറുത്തവൻ, താഴ്ന്നവൻ, അധഃകൃതൻ. അതിനാൽ അപകർഷൻ, അപകർഷപ്പെടേണ്ടവൻ. കറുത്തവൻ; കറുപ്പ് സൗന്ദര്യമല്ലവരേണ്യവർഗ്ഗത്തിന്റെ വെളുത്ത സൗന്ദര്യം അവനില്ല. നിലയും വിലയും ഇല്ല. അവൻ അപകർഷപ്പെടേണം. അവൻ സ്വയം അപകർഷപ്പെടുന്നില്ലേൽ, കുറ്റമാരോപിച്ചും ഇല്ലാത്തത് പറഞ്ഞുണ്ടാക്കിയും അവനെ എങ്ങിനെയും അപകർഷപ്പെടുത്തണം

കാക്കക്കുഞ്ഞുങ്ങൾ വരേണ്യവർഗത്തോളം മുന്നിൽ നടക്കാൻ പാടില്ല. അവൻ കൊതിക്കാൻ പാടില്ല. അവന്റെ പറച്ചിലും കരച്ചിലും അപകർഷതയുടെതെന്ന് വിളിക്കപ്പെടേണം. അല്ലാതെ നീതി നിഷേധത്തിന്റെയോ ന്യായമായ വിശപ്പിന്റേതോ എന്ന് കരുതാൻ പാടില്ല. അങ്ങനെ പറഞ്ഞാൽ വ്യവസ്ഥിതി താറുമാറാകും. വരേണ്യവർഗ പൊളിറ്റിക്സ് നടക്കില്ല

പകരം അപകർഷപ്പെട്ട കാക്കക്കുഞ്ഞുങ്ങൾ അവഗണിക്കപ്പെടേണം. ഏറിവന്നാൽ മാനസികരോഗിയെന്ന് വിളിക്കപ്പെടേണം, ചികിത്സാലയത്തിൽ പോലും അയക്കാതെ കല്ലെറിയേണം. കാക്കക്കുഞ്ഞിന്റെ കരച്ചിൽ കരച്ചിൽ പോലുമല്ല. വെറും അപകർഷത. നിരാശ. നിരാശയുണ്ടാക്കുന്ന ജല്പനങ്ങൾ. സ്വയം പിശാചായിത്തീരുന്നത്

*********

മുൻപേ പറഞ്ഞിരുന്നു. എല്ലാവരും ഒന്ന് തന്നെ മനസ്സിലാക്കണം എന്നില്ല. ഓരോരുവനും തന്റേതായ വിതാനത്തിൽനിന്നും പരിമിതിക്കുള്ളിൽ നിന്നും ആവുന്നതേ, അതനുസരിച്ചേ മനസ്സിലാക്കൂ. ഒരേ ഭൂമിയിൽ ഒരുമിച്ചു ജീവിച്ചവരായത് കൊണ്ട് എല്ലാവരും ഒരുപോലെ ആവില്ല. മനസ്സിലാക്കുന്നതും പറയുന്നതും. അത് കൊണ്ടാണ് ഐൻസ്റ്റെയ്നും ഷെല്ലിയും യേറ്റ്സും കീറ്റ്സും ഒബാമയും ഷേക്സ്ഫിയരും വൈക്കം മുഹമ്മത് ബഷീറും മോദിയും ഞാനും നിങ്ങളുമൊക്കെ വേറെ വേറെ ആയത്. ഒരേ മണ്ണിൽ വ്യത്യസ്തമായി വളർന്നത്. അതാണ് സ്വാതന്ത്ര്യം. അതാണ് സ്വാതന്ത്ര്യത്തിലെ  വളർച്ചയുടെ രീതിയും. ഒന്നും മറ്റേതു പോലെയല്ലാതെ. എല്ലാം റാൻഡം മാത്രമായ്. റാൻഡം ആയി വ്യത്യസ്തമായി വളരാൻ സ്വാതന്ത്ര്യം നൽകിക്കൊണ്ട്. ആയതിലൊതുങ്ങിക്കൂടാനുള്ള സ്വാതന്ത്ര്യം. മറ്റുള്ളതിനെ നിഷേധിക്കാനും ഉന്മൂലനം ചെയ്യാനും അവകാശമില്ലാതെ. അതിജീവന സമരത്തിൽ സ്വയം തോറ്റു സ്വയം നിഷ്ക്രമിക്കും വരെ എല്ലാവരും നിലകൊള്ളും. അവനവന്റെ വൃത്തത്തിലും പ്രതലത്തിലും.

*******

ഇനി ഒന്ന് തെളിച്ചു പറയാം.
കാക്കക്കുഞ്ഞിനെ അവഗണിക്കുന്ന രീതി ഗെറ്റ് ടുഗെതരിലും സംഭവിച്ചു. നാം നമുക്ക് വേണ്ടി, നമ്മുടെ സൗഹൃദത്തിന്റെ ജീവൻ നിലനിനിർത്താനുള്ള ഒരു വെന്റിലെറ്റർ പോലെ, ഒരുക്കൂട്ടിയെടുത്ത ഗെറ്റ് ടുഗെതരിൽ. ജനിതകത്തിലുള്ളത് തൂത്താലും മായ്ച്ചു കളയാനാവില്ല എന്നത് പോൽ

ഒരുമിച്ചു പഠിച്ച സുഹൃത്തുക്കളുടെ കൂടിച്ചേരലിൽ പങ്കെടുക്കാൻ കഴിയാതെ പോയതായിരുന്നു. ഒഴിവാക്കാനാകാത്ത കാരണങ്ങൾ കൊണ്ട്. അപ്രതീക്ഷിതമായി. പങ്കെടുക്കാൻ കഴിയാത്തതിൽ വല്ലാത്ത വിഷമവും ഉണ്ടായിരുന്നു. പ്രതീക്ഷിക്കാത്തതായതു കൊണ്ട്. സ്വന്തം കുടുംബത്തിന് വരെ ഉൾകൊള്ളാൻ കഴിയാതെ പോയിരുന്നു. ചിലരെയെങ്കിലും ആവും പോലെ ദിവസം തന്നെ അതറിയിക്കുകയും ചെയ്തു. വാട്സാപ്പ് ഗ്രൂപ്പിലും ദിവസം തന്നെ സന്ദേശം ഇട്ടിരുന്നു

പക്ഷെ ഇന്നിപ്പോൾ അതെ കുറിച്ച് ചിന്തിക്കുമ്പോൾ സങ്കടം ഇല്ല. ഒരു പരിപാടിയിലും കാക്കക്കുഞ് മനഃശാസ്ത്രം എവിടെയൊക്കെയോ വർക്ക് ചെയ്തു എന്നറിഞ്ഞപ്പോൾ. പരിപാടിയെ കുറിച്ച് പലരിൽ നിന്നും കേട്ടപ്പോൾ

ഇതും കാക്കക്കുഞ്ഞിന്റെ അപകർഷതയെന്നു പറഞ്ഞു അവഗണിക്കാം. പക്ഷെ അപകർഷപ്പെടാൻ ഇയ്യുള്ളവൻ അവിടെ ഉണ്ടായിരുന്നില്ല എന്നോർത്താൽ നന്ന്

**********

നമ്മൾ ഒരുമിച്ചു പഠിച്ചവർ ഒരുമിച്ചു കൂടുമ്പോൾ പരിഗണന അത് മാത്രമായിരിക്കണം. കൂടെ പഠിച്ചവൻ ഓട്ടോ ഡ്രൈവർ ആയാലും കല്പണിക്കാരനായാലും വക്കീൽ ആയാലും മജിസ്ട്രേറ്റ് ആയാലും കൂടെ പഠിച്ചവർ. ഒരുമിച്ചു പഠിച്ചവർക്കിടയിൽ രണ്ട് തരാം പഠിച്ചവർ ഇല്ല

എന്നിട്ടുമെന്തേ, ആരോരും അറിയാതെ, ഓർമിക്കാതെ, അങ്ങനെയൊരു നഗ്നമായ വിവേചനത്തിന് പരിപാടി കളമൊരുക്കി, കാരണമായിഎന്നിട്ടുമെന്തേ സർക്കാർ ശമ്പളം വാങ്ങി സ്ഥാനമാനങ്ങളിൽ ഇരിക്കുന്നവരെ ഓച്ഛാനിക്കുന്നതായി? എന്നിട്ടുമെന്തേ ഒരുമിച്ചു പഠിച്ചവരെ ഒരുപോലെ എടുത്തതായില്ല? എന്നിട്ടുമെന്തേ മാനിക്കുമ്പോൾ എല്ലാവരെയും ഒരുപോലെയാക്കി റാൻഡം ആയി മാനിച്ചില്ല? എന്നിട്ടുമെന്തേ ജഡ്ജിമാർക്കും മജിസ്ട്രേറ്റുമാർക്കും പിന്നാലെ മാത്രം സമ്മാന വിതരണത്തിന്റെ ആദരവുകൾ എന്ന് വന്നത്? (അതൊരു ആദരിക്കൽ ആയി തോന്നുന്നില്ലെങ്കിലും, അങ്ങനെ സൂചിപ്പിക്കുന്ന കോലത്തിൽ  പോലും സംഭവിക്കരുതായിരുന്നു.) 

  ദിവസം സമ്മാനം വിതരണം ചെയ്യാൻ ചിലരെ സ്റ്റേജിലേക്ക് വിളിച്ചു. ചിലർ ആരൊക്കെയായിരുന്നു? ചിലർ റാൻഡം ആയി ആണെങ്കിൽ പ്രശ്നമില്ല. പക്ഷെ തൊഴിലും തസ്തികയും മാത്രം നോക്കിയാണെങ്കിൽ? വിവേചനം തന്നെയായിരുന്നു. തൊഴിൽ നോക്കുകയെന്നാൽ ജാതി നോക്കലാണ്. ജാതി എന്നാൽ തൊഴിലും, ജാതീയത എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന ഉച്ഛനീചത്വവും ആണ്

സ്റ്റേജിലേക്ക് സമ്മാന വിതരണം ചെയ്യാൻ ക്ഷണിക്കപ്പെടുമ്പോൾ അവർ കൂടെ പഠിച്ച വിദ്യാര്ഥികളാണെന്നു മാത്രം നോക്കുന്നതിനു പകരം അവരിരിക്കുന്ന തസ്തികയും പദവിയും അവരെടുക്കുന്ന ജോലിയുമാണ് നോക്കിയതെന്നറിഞ്ഞപ്പോൾ ശരിക്കും ഞെട്ടി, ലജ്ജ തോന്നി

കൂടെ പഠിച്ച വിദ്യാർത്ഥികളുടെ സംഗമം ആയിരുന്നുവെങ്കിൽ അങ്ങനെ സംഭവിക്കരുതായിരുന്നു. ഉയർന്ന ജോലിയിൽ എന്ത് കൊണ്ടോ എത്തിയവർ ആദരിക്കപ്പെടേണ്ട സ്ഥലവും സന്ദര്ഭവും അതാവരുതായിരുന്നു. അവർക്കുള്ള ശമ്പളവും അലവന്സുകളും സർക്കാർ കൊടുക്കുന്നുണ്ട്അവർ ഉയർന്ന ജാതിക്കാരും വരേണ്യരും അല്ല. അങ്ങനെ ആക്കിയെങ്കിൽ അത് സംഘടിപ്പിച്ചവരുടെ അല്പത്തമായി. എന്ന് മാത്രമല്ല സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്ന, യജമാനനെ കാണുമ്പോൾ ഉടുമുണ്ടഴിയുന്ന നിലപാട് ആയി

സത്യസന്ധമായും അങ്ങനെയൊരിടത്തു അങ്ങനെയൊരു സംഗതി നടക്കുമ്പോൾ ഇല്ലാതിരുന്നത് നന്നായി എന്ന് ഇപ്പോൾ തോന്നുന്നു. ഉണ്ടെങ്കിൽ പ്രതികരിച്ചു പോകുമായിരുന്നു. അതറിഞ്ഞപ്പോൾ പ്രതികരിക്കുന്നത് പോലെ തന്നെ

*********

എല്ലാവരും ഒരുപോലെയാണെന്നേ ഇന്നിതുവരെ തോന്നിയിട്ടുള്ളൂ. പ്രത്യേകിച്ചും ഇത്തരം ഒരു പരിപാടി അതിനുള്ളതും അങ്ങിനെയാവേണ്ടതും ആണെന്ന്. അടുപ്പമുള്ളവർക് ആരുമായും കൂടുതൽ സമയം ചിലവഴിക്കാം. അത് വ്യക്തിപരമായ കാര്യം. പക്ഷെ പൊതുവായി നടത്തപ്പെടേണ്ടത്ത് എല്ലാവരും ഒരുപോലെ എന്ന നിലക്ക് മാത്രമായിരിക്കണം. ജാതീയതയും ഉച്ഛനീചത്വവും തൊട്ടു തീണ്ടാതെയുള്ളത്. ജാതീയത എന്നാൽ തൊഴിലിന്റെ അടിസ്ഥാനത്തിലുള്ള വകതിരിവും ഉച്ഛനീചത്വവും. ഒരാളെങ്കിലും അത് തിരിച്ചറിയാനും അതിനോട് പ്രതികരിക്കാനും ഇല്ലാതിരുന്നത് സത്യത്തിൽ അത്ഭുതപ്പെടുത്തുന്നു

************

ഇനി നമ്മൾ മാനിച്ചു പോകുന്ന, ജാതി ചിന്ത പുലർത്തിപ്പോകുന്ന, ജോലി, പിന്നെ അതിലെ  സ്ഥാനമാനങ്ങൾ എന്നിവയെ കുറിച്ചു.

എടുക്കാൻ നിർബന്ധിതരായത് കൊണ്ട് മാത്രം എടുക്കേണ്ടി വരുന്നതാണ് ജോലി. ഇഷ്ടപ്പെട്ടു ചെയ്യുന്നതിന് ജോളി എന്നാണു പേര്. ഇഷ്ടപ്പെടാതെ വിധേയത്വം കൊണ്ട് , ഏറെക്കുറെ പേടിച്ചും ബോധ്യപ്പെടുത്താനും ചെയ്യുന്നതാണ് ജോലി. ജോലി സ്ഥാനമാണങ്ങൾക്കു അടിസ്ഥാനവും ആധാരവും മാനദണ്ഡവും അല്ല. ജോലി ചെയ്യുന്ന സ്ഥാപനത്തിനുള്ളിലും വ്യവസ്ഥിതിക്കുള്ളിലും ഒഴികെ

പൊതു സമൂഹത്തിൽ  ആരുടേയും വ്യക്തിത്വം അവർ ചെയ്യേണ്ടി വരുന്ന ജോലിയുടേതും തസ്തികയുടേതും മാത്രം അടിസ്ഥാനത്തിൽ ആവരുത്. അല്ലെങ്കിൽ അർത്ഥമാക്കുന്നത് തൊഴിൽ അന്വേഷിക്കുന്ന, പറയുന്ന വഴിയേ ജാതി ചോദിക്കുന്നു പറയുന്നു എന്നാണോ

ജോലി ചെയ്യേണ്ടി വരുന്നതാന്. ആവശ്യവും ആഗ്രഹവും കാരണംഓരോരുത്തന്റെയും ശാരീരികവും ഭൗതികവും മാനസികവുമായ ആവശ്യവും അവസ്ഥയും നിര്ബന്ധിക്കുന്നതിനാൽ. അത് സമൂഹത്തിൽ സ്ഥാനമാനങ്ങൾ നിശ്ചയിക്കാൻ കാരണമാകരുത്. സമൂഹത്തിൽ എല്ലാവരും തുല്യർ. അതാത് കാര്യത്തിൽ അതാത് ജോലി അറിയുന്നവൻ കേമപ്പെടും എന്നതൊഴികെ. ജോലി ബാധ്യതയായി ചെയ്തു തീർക്കാനുള്ള ബാധ്യതാബോധം ഉണ്ടാക്കുക അല്ലാതെ, അത് സമൂഹത്തിലെ ഉച്ഛനീചത്വങ്ങൾക്കു കാരണമാകരുത്. അതിന്റെ അടിസ്ഥാനത്തിൽ മനുഷ്യന്മാർക്കിടയിൽ ഉയർച്ച താഴ്ചയൊന്നുമില്ല

ജോലി ചെയ്യുന്ന സമയത്ത്, ജോലി ചെയ്യുന്ന കാര്യത്തിൽ, എല്ലാവരും അടിമകൾ. പ്രത്യേകിച്ചും സ്ഥാപനത്തിന്റെയും വ്യവസ്ഥിതിയുടെയും ഭാഗമായി ചെയ്യുന്നവനാണെങ്കിൽ. വിധേയത്വമാണ് സ്ഥാപനങ്ങളിലെയും  വ്യവസ്ഥിതിയുടെയും ഭാഗമായുള്ള ജോലിയുടെ അടിസ്ഥാനം. അന്നം കിട്ടാൻ വേണ്ടി എന്തും ചെയ്യാൻ തയ്യാറാവുകയാണല്ലോ ജോലി എന്നാൽ? ഇഷ്ടാനിഷ്ടങ്ങൾ വരെ ഒരളവോളം ബാലികഴിച്ചുകൊണ്ട്

വ്യക്തിത്വം നഷ്ടപ്പെട്ടു ചെയ്യുന്ന, വിധേയത്വം കൂടുതൽ ആവശ്യമുള്ള, ജോലികളിൽ, വിധേയത്വത്തിന്റെ അളവിനനുസരിച്ചു, വ്യക്തിത്വ നാശത്തിനനുസരിച്ച്, അതിലെ അഭിനയ പാടവത്തിനനുസരിച്ചു സ്ഥാന-മാനങ്ങളുടെ പ്രശ്നവും അതിലെ ഉയർച്ച താഴ്ചയുടെ പ്രശ്നവുമുണ്ട്. പ്രൊമോഷന്റെയും ഡിമോഷന്റെയും പ്രശ്നം ഉണ്ട്. തസ്തികാ മാറ്റമുണ്ട്

പക്ഷെ അത്തരം വിധേയത്വത്തിന്റെ അളവ് കൂടി സ്ഥാനമാനം കിട്ടി എന്നതല്ല, എന്നതാവരുത്  നമ്മുടെ ക്ളാസ് കൂട്ടായ്മയിലെ അംഗീകാരത്തിന്റെയും ആദരിക്കലിന്റെയും അടിസ്ഥാനം. അതില്ലാത്തവരെ രണ്ടാം തരാം പൗരന്മാരായി കണക്കാക്കിക്കൂടാ.   

വിധേയത്വം ആവശ്യമില്ലാതെ സ്വയം ചെയ്യുന്ന ജോലികളിൽ (ജോളികളിൽ) സ്ഥാന-മാനങ്ങളുടെ പ്രശ്നവും, അതിലെ ഉയർച്ച താഴ്ചയുടെ പ്രശ്നവും ഇല്ല. അതിനാൽ തന്നെ കർഷകനും കച്ചവടക്കാരനും കോഴി വളർത്തുന്നവനും ആടുമാടുകലെ മേക്കുന്നവനും വളർത്തുന്നവനും യാചകനും അവരുടെ ജീവിത വഴിയിൽ സ്ഥാനമാനങ്ങളുടെ, ഉയർച്ച താഴ്ചയുടെ, പ്രശ്നമില്ല. അവിടെ വിധേയത്വവും അടിമത്വവും കൊണ്ട് നടക്കുന്ന ജോലികൾ ഇല്ല. അവർ കീഴാളരും മേലാളരും അല്ല. ഒരിക്കലും ആവില്ല. നിലക്ക് അവരെ അളക്കാൻ ആവില്ല

ഒരുപക്ഷെ ജോലി എടുക്കേണ്ടിവരാത്തവരെക്കാൾ ഒരു നിലക്കും മുൻപന്തിയിൽ അല്ല എടുക്കേണ്ടി വരുന്നവർഎന്നല്ല, ജോലി എടുക്കേണ്ടി വരാത്തവൻ ആണ് അല്പമെങ്കിലും മുൻപന്തിയിൽ. ധർമ്മമായി, ശമ്പളത്തിനും സ്ഥാനമാനത്തിനും  വേണ്ടി അല്ലാതെ, ചെയ്യണ്ടി വരുന്ന ജോലി ((ജോളി) ഒഴികെ. സര്ഗാത്മകതയുടെയും രചനാത്മകതയുടെയും ഭാഗമായി ചെയ്യേണ്ടി വരുന്നതൊഴികെ

ജോലി ചെയ്യേണ്ടിവരാതിരിക്കുക എന്നതൊരു തെരഞ്ഞെടുപ്പും തീരുമാനവുമായി ആണെങ്കിൽ, അത് ജോലി എടുക്കേണ്ടി വരുന്നതിനേക്കാൾ മഹത്തരമായതാണ്. സംതൃപ്തിയടഞ്ഞവനും  സന്തോഷിക്കുന്നവനും ആണല്ലോ സമ്പന്നനും വിജയിച്ചവനും? പോരെന്നു തോന്നുന്നവനും സന്തോഷം ഇല്ലാത്തവനും അല്ലല്ലോ വിജയിച്ചവനും സമ്പന്നനും? അവൻ പരാജയപ്പെട്ടവനും ദരിദ്രനും അല്ലെ? എത്ര വലിയ തസ്തികയിൽ ആയാലും, എത്ര സാമ്പത്തിനുടമയായാലും??? 

ബുദ്ധന്റെയും സന്യാസിമാരുടെയും കാര്യത്തിൽ എന്ന പോലെ. യാചകന്മാരുടെ കാര്യത്തിൽ എന്ന പോലെ. വിധേയത്വത്തെ ഒഴിവാക്കാൻ അവർ സ്വയം സമ്പന്നമായ അവസ്ഥയും തെരഞ്ഞെടുപ്പും സ്വീകരിച്ചു. സ്വയം പൂര്ണതയുടേതും സംതൃപ്തിയുടെയും വഴി. എന്തുമേതും ചെയ്യാതിരിക്കാൻ, ചെയ്യേണ്ടി വരാതിരിക്കാൻ. പരിണിതഫലങ്ങളെ ഓർത്തു മാറിനിൽക്കാൻ. എന്തോ നേടാൻ എന്തുമേതും വിധേയത്വത്തോടെ  ചെയ്യുന്നവനും ചെയ്യേണ്ടിവരുന്നവനും ഏറിയാൽ കീഴാളൻമാറും അടിമകളും തന്നെ. നാശം വിതക്കുന്നവർഇയ്യുള്ളവൻ ആയാലും. എന്നതാണ് മറ്റൊരു തരത്തിൽ പറഞ്ഞാൽ ശരിയും.

**********

ഇനി നമ്മുടെ കൂടെ പഠിച്ചവരിൽ എത്രയെല്ലാം കഴിവുള്ളവരും മഹാരഥന്മാരും ഉണ്ട്? സ്ഥാനം കൊണ്ടും തസ്തിക കൊണ്ടും വലിയ ശമ്പളം കൊണ്ടും അല്ലെങ്കിലും. (സ്ഥാനവും തസ്തികയും വലിയ ശമ്പളവും മാനദണ്ഡമല്ലെങ്കിൽ).

ഒന്നോർത്തു പോകുകയാണ് ഇത്തരുണത്തിൽ. അവരുടെ വ്യത്യസ്തതയെ വ്യവ്യക്തി ത്വമായി കണ്ട് നിലക്ക് ആദരിക്കപ്പെട്ടില്ലലോ എന്നത് കൊണ്ട്

കൂടെ പഠിച്ചവരൊക്കെ നല്ല കഴിവുള്ളവർ തന്നെ എന്നാണു വിലയിരുത്തൽ. അവർ വ്യവസ്ഥിതി അംഗീകരിച്ച സ്ഥാനങ്ങളിലും മാനങ്ങളിലും എത്തിയവരാണേലും അല്ലേലും. തെരഞ്ഞെടുപ്പിന്റെ ഭാഗമായും, വ്യവസ്ഥിതി അവരെ കണ്ടെത്താത്തതിന്റെ ഭാഗമായും. കണ്ടെത്തുന്നതിൽ വ്യവസ്ഥിതി പരാജപ്പെട്ടാലും, അതൊരാളുടെ മഹത്വമാണ്

വ്യവസ്ഥിതി പരാജയപ്പെടുത്തിവനും, വ്യവസ്ഥിതിയെ പരാജയപ്പെടുത്തിയവനും വ്യവഥസ്ഥിതിയെ ചോദ്യം ചെയ്യുന്നവനും വ്യവസ്ഥിതിയിൽ എവിടെയും എത്തില്ല.

വ്യവസ്ഥിതിക്കു മുൻപിൽ പരാജയപ്പെട്ടു കൊടുത്തവനും ചോദ്യം ചെയ്യാത്തവനും വ്യവസ്ഥിതിയുടെ ഉയരങ്ങളിൽ എത്തും. അതിൽ വലിയ അത്ഭുതമൊന്നും വെക്കേണ്ടതില്ല

കസ്തൂരി ദേവൻ. ഇത്ര സത്യസന്ധമായും ആത്മാര്ഥതയോടെയും ആഴത്തിലും കാര്യങ്ങളെ നിസ്സ്വാർത്ഥമായി വിലയിരുത്തുന്ന, ആർജവമുള്ള ഒരാളെ എന്റെ ചെറിയ ജീവിതത്തിൽ കണ്ടിട്ടില്ല. സത്യം. എത്ര വലിയ (ചെറിയ) മനുഷ്യൻ. വിധേയത്വം തീണ്ടാത്ത, സത്യം ആവും വിധം തുറന്നു പറയാൻ ശ്രമിക്കുന്ന, ശ്രമിച്ചിട്ടുള്ള ഒരു ജീവിതം.

ജെയിൻ. ശാന്തനായി, എപ്പോഴും പുഞ്ചിരി തൂകി, ആരെയും വെറുപ്പിക്കാതെ, എന്നാൽ വളരെ വ്യത്യസ്തമായ ഒരു ചിന്താധാര സൂക്ഷിക്കുന്നു. വളരെ ആഴത്തിലുള്ള മനസ്സിലാക്കലോടെ. എപ്പോഴും വ്യക്തിപരമായി അത്ഭുതപ്പെടുത്തിയിരുന്നു. സുഹൃത്തിന് അയാൾ കൊടുക്കുന്ന ആത്മാർപ്പണത്തോടെയുള്ള വില ശരിക്കും അത്ഭുതപ്പെടുത്തുന്നു. അപരന്റെ നന്മ കണ്ടറിയാനും തൊട്ടറിയാനും സ്വയം വെണ്ണീറാവുന്നവൻ

കുഞ്ഞു റഹീം. ചിരിക്കാൻ മാത്രം അറിയുന്നവൻ. ഗൗരവപ്പെടാൻ അറിയാത്തവനും അറക്കുന്നവനും. ജീവിതം എത്ര ലളിതമാണ് എന്ന് വരച്ചും ചിരിച്ചും കാണിക്കുന്നു. അവന്റെ  കൂടെ നടന്നാൽ കൂടെ നടന്നവന്റെ ഗൗരവവും  കൂടി നഷ്ടപ്പെട്ടു കിട്ടും. അത്രയ്ക്ക് ഐസ് പോലെ ഒരു മനുഷ്യൻ. അതിൽ തന്നെ ഒരു വലിയ ദാര്ശനികത, പ്രായോഗികതയുടെ ദാര്ശനികത, ഉണ്ടെന്നു മനസ്സിലാക്കാൻ ശ്രമിക്കുന്നു.

സണ്ണി ജോസഫ്. നർമത്തിന്റെ വ്യക്തി രൂപം. നർമം തന്നെ ദർശനവും ജീവിതവുമാക്കാൻ തന്നെ കെല്പുള്ളവൻ. കൂടെയുള്ളവരെ, ആരെയും പരിഹസിക്കാതെയും വേദനിപ്പിക്കാതെയും തന്നെ, ചിരിപ്പിക്കാനാവുന്നതിനേക്കാൾ വലിയ പുണ്യവും മഹത്വവും ഇല്ല

എം വി രാജേഷ്. ശാന്തം ഗംഭീരം. മിണ്ടാതിരിക്കുന്നുവെന്നേ ഉള്ളൂ. ഉള്ളിൽ ബോംബിനേക്കാൾ പ്രഹരശേഷിയുള്ള കാഴചപ്പാടിന്റെ ഒരു വലിയ ലോകം തന്നെയുണ്ട്. നല്ല വടിവൊത്ത കവിത്വവും.

കുഞ്ഞു ബഷീർ. നിലവിൽ സ്റ്റേജിൽ ആദരിക്കപ്പെട്ടതിനാൽ ഒന്നും പറയുന്നില്ല. അല്ലെങ്കിൽ ഏറെ പറയുമായിരുന്നു. നിലവിൽ യജമാനൻ ആയി കണക്കാക്കപ്പെട്ട ആളെ കുറിച്ച് പറയുന്നത് യജമാനന്റെ ഔദാര്യം പറ്റാനാണെന്നു വരും. അതിനാൽ മൗനം

വലിയ ബഷീർ. അത്യദ്ധ്വാനം കൊണ്ട് നിയമരംഗത്തും രാഷ്ട്രീയ രംഗത്തും വലിയ ലോകം കീഴ്പ്പെടുത്തിയാവാൻ. പച്ചയായ മനുഷ്യൻ. അതിർവറുമ്പുകളെ ഭേദിച്ചവൻ. വലിയ ജാഡകളൊന്നുമില്ലാതെ. രാഷ്ട്രീയവും നിയമവും സൗഹൃദവും ഒരുമിച്ചു ചേർത്ത് കൊണ്ടുപോകാൻ കെല്പുള്ളവൻ.

ഹഫീസ്. ഏറെ പറയാനുണ്ട്. പക്ഷെ, അന്ന് സ്റ്റേജിൽ നിറഞ്ഞു നിന്ന ആൾ എന്ന നിലക്ക് ഒന്നും പറയുന്നില്ല.

സുമൻ എന്ന ഉസ്മാൻ (പള്ളിയിൽ ഒരിക്കൽ ഒരുമിച്ച് രാത്രി ചിലവിട്ടപ്പോൾ അന്ന് കൊടുത്ത പേര്. ഓർക്കുന്നുണ്ടാവുമായിരിക്കും). ഏറെ പറയാനുണ്ട്. നല്ലത് മാത്രം. അന്ന് സ്റ്റേജിൽ നിറഞ്ഞു നിന്ന ആൾ എന്ന നിലക്ക് ഒന്നും പറയുന്നില്ല. (സ്റ്റേജിൽ വേണ്ടത്ര പ്രാതിനിധ്യം കൊടുക്കാത്തവരിലെ മഹത്വമൂറുന്ന ഓർമ്മകൾ പറയാനും, അവർ സ്റ്റേജിൽ വന്നവരേക്കാൾ എത്രയോ മിടുക്കുള്ളവർ ആണെന് കാണിക്കാനുമാണ് എഴുതുന്നത് എന്നതിനാൽ. സ്റ്റേജിലേക്ക് ക്ഷണിച്ചപ്പോൾ വെച്ച മാനദണ്ഡം ശരിയല്ല എന്നുണർത്താൻ). 

ചന്ദ്രൻ. ചെറിയ വലിയ മനുഷ്യൻ. ഘനഗംഭീരമായ കാഴ്ചപ്പാടുകൾ മാത്രം ഒഴുക്കിവിടുന്നവൻ. ഇംഗ്ലീഷിൽ എഴുതിയ ഒരു പുസ്തകം മാത്രം മതി ആരെയും അയാൾ തോൽപിക്കാൻ. തോൽപ്പിക്കാനും ജയിക്കാനും അയാൾക്കു ഉദ്ദേശം ഉണ്ടാവില്ലെങ്കിലും. അത്രയ്ക്ക് ആഴവും പരപ്പുമുണ്ടതിന്. കേരളത്തിലെന്നല്ല, ഇന്ത്യയിൽ തന്നെ അത്രക്ക് ആഴവും പരപ്പുമുള്ള  രചന ജുഡിഷ്യറിയെയും ജനാധിപത്യത്തെയും കുറിച്ചില്ല എന്ന് തന്നെ പറയാം. കാക്കക്കുഞ് ആയതു കൊണ്ടാണോ എന്നറിയില്ല. പരിഗണന വേണ്ടത്ര കിട്ടിയിട്ടില്ല, നൽകിയിട്ടില്ല. നമ്മൾ നമുക്കിടയിൽ പോലും. തസ്തികകളുടെ സ്ഥാനമാനം ഇല്ലാത്ത കൊണ്ടാണോ എന്നും അറിയില്ല. നിയമ വിദ്യാര്ഥികളായിട്ടു പോലും, രംഗത്, രംഗം കൊണ്ട് തന്നെ ഉപജീവനം നടത്തുന്നവരായിട്ടു പോലുംആറങ്ങാതെ കുറിച്ചുള്ള ഇത്രയും ഗഹനമായ ഒരു രചനയെ കണ്ടതും കേട്ടതും പോലെ പോലും ആരും നടിച്ചില്ല, നടിക്കുന്നില്ല.


ഹാരിസ് തോമസ്. സംശയമില്ലാത്ത വിധം ശുദ്ധൻ. ആൾരൂപം തന്നെ അത് ധ്വനിപ്പിച്ചു. നേരെ വാ നേരെ പോ പ്രകൃതം. അക്കാലത്ത് പ്രത്യേകിച്ച് ഏതെങ്കിലും ആശയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതായി തോന്നിപ്പിച്ചില്ലെങ്കിലും janaala തുറന്നു വെച്ചതായി തോന്നി. എല്ലാം കടത്തിവിടാനും ഉൾകൊള്ളാനും മാറാനും. സാമാന്യം നല്ല സംഗീത ആസ്വാദകനായി നിന്നവൻ സഹിഷ്ണുതയുടെയും ഒത്തുപോക്കിന്റെ ആൾരൂപമായി ചെവികൂർപ്പിച്ചു നിന്നു. താനെന്തെന്നു വരുത്താൻ ശ്രമിക്കാതെ, അടിച്ചേല്പിക്കാതെ.

അഹമ്മദ് സഫീർ. വിനയാന്വിതനായ നര്മയോഗi. എല്ലാറ്റിലും ഒരു നര്മഭാവം ചാലിച്ച് ചേർത്ത് ലളിതമാക്കാൻ മിടുക്കുള്ളവൻ. അതിനാല് തന്നെ, അല്ലലും അലമ്പുമില്ലാതെ, അങ്ങനെ ജീവിക്കാൻ വേണ്ടി ജീവിച്ചാൽ മതിയെന്ന ദർശനം പ്രയോഗമാക്കുന്നു. ആരെയും ഉപദ്രവിക്കാതെ. ആവാത്ത സന്തോഷിപ്പിച്ചു കൊണ്ട്.


ഇനിയും ഏറെപ്പേരെക്കൊണ്ട് ഏറെ പറയാനുണ്ട്. എല്ലാവരിലും ഒരേറെ ഗുണങ്ങൾ കാണുന്നുമുണ്ട്സിന്ദുമാരെക്കുറിച്ചും, ബിന്ദുമാരെക്കുറിച്ചും ഇർഫാനെ കുറിച്ചും സംഗീതയെക്കുറിച്ചും, സ്വാമിനാഥനെയും സജീവിനെയും വലിയ ദിനേശനെയും ചെറിയ ദിനേശനെയും പരോൾ മുഹമ്മദിനെയും സത്യനെയും സന്ദീപയെയും നായരയെയും ലായയേയും ലിജിമോളെയും ഒക്കെ കുറിച്ചും ഇതിൽ പരാമർശിക്കാൻ കഴിയാതെ പോയവരെക്കുറിച്ചും ഒക്കെ. ആരെയെങ്കിലും പരാമർശിച്ചെങ്കിലും ഇല്ലെങ്കിലും അത് വെറും റാൻഡം ആയി മാത്രം.

No comments: