Wednesday, October 3, 2018

സ്വാതന്ത്രനായവൻ എല്ലാവരേയും സ്വതന്ത്രമാക്കാൻ വെമ്പും


ആർത്തവരക്തം അശുദ്ധമാവാം. മലവും മൂത്രവും പോലെ.
അതിനു സ്ത്രീ അശുദ്ധമെന്ന് പറയേണമോ?
ഖുർആൻ തൊടരുതെന്നും വായിക്കരുതെന്നും.

*******

Question:All these books were written before mankind knew atom existed and still thought earth was flat. Surprised to see you questioning. It takes lot of logic and reasoning to think out of the box. Nice work Abdul Raheem Puthiya Purayil

Answer: 

പ്രിയ ഹാരിസ്, വളരെ സന്തോഷം. ഇങ്ങനെയൊരു കമന്റ് ഹാരിസിൽ നിന്ന് കാണുമ്പോൾ. 27 വർഷത്തെ ഇടവേളയ്ക്കു ശേഷമുള്ള കണ്ട് മുട്ടൽ ഇങ്ങനെയാവുമ്പോൾ.  

സത്യം പറയാമല്ലോ, ലോ കോളേജിൽ പഠിക്കുന്ന കാലത്തു ശുദ്ധഗതിക്കാരനായ തുറന്ന പുസ്തകം പോലുള്ള ഒരു ശുദ്ധമാനസൻ  ആരാണെന്ന ചോദ്യത്തിന്, എന്റെ മുൻപിൽ അന്ന് തെളിഞ്ഞു വന്ന രൂപം, നീണ്ടു വെളുത്ത, സംഗീതത്തെ നന്നായി സ്നേഹിക്കുന്ന, നേരെ വാ നേരെ പോ നിലപാടുള്ള ഹാരിസ് തോമസിന്റേത് തന്നെയായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെയാണെന്ന് തെളിയുന്നു. ഇങ്ങനെയൊരു കമന്റ് കാണുമ്പോൾ. അങ്ങ് അമേരിക്കയിൽ എല്ലാം ഭംഗിയായി തന്നെ പോകുന്നു എന്ന് വിചാരിക്കട്ടെ. 

പ്രിയ ഹാരിസ്. അറിയാമല്ലോ ന്യൂക്ലീർ ഫിഷനും ഫ്യൂഷനും പ്രയാസകരമാണ്. ഒന്ന് സ്വാതന്ത്രമാകുന്നതിന്റെ ബുദ്ധിമുട്ടു. ഷെല്ലിൽ നിന്നും. മറ്റൊന്ന് ലയത്തിന്റെ ബുദ്ധിമുട്ടു. രണ്ടായാലും താനില്ലാതാവുന്ന പരിപാടിയാണ്. 

ഒന്നുകൂടി അറിയുമല്ലോ, ആ സ്വാതന്ത്ര്യവും ലയവും ഉണർത്തിവിടുന്ന, സ്വാതന്ത്രമാക്കിവിടുന്ന ഊർജം വല്ലാത്തതാണ്. നശീകരണ സ്വഭാവം എന്ന് ആപേക്ഷികമായി നമുക്ക് തോന്നാം. എല്ലാ നാശവും നിര്മാണത്തിന്റെയും സൃഷ്ടിയുടെയും കൂടിയാണ്. അതിർത്തികൾ ഭേദിച്ചവൻ അതറിയും. സ്വാതന്ത്രമായവൻ എല്ലാവരേയും സ്വതന്ത്രമാക്കാൻ വെമ്പും. അങ്ങനെയാണ് ഫിഷനിലും ഫ്യൂഷനിലും ചെയിൻ രൂപപ്പെടുന്നത്. സ്ഫോടനത്തിന്റെ ചെയിൻ. സ്വാതന്ത്രമാക്കലിന്റെ ചെയിൻ. എല്ലാം ഒന്നാക്കിക്കാണുന്ന ചെയിൻ. എല്ലാറ്റിനെയും ഒന്നിൽ കോർത്ത് ഒന്നാക്കിവിടുന്ന ചെയിൻ. 

അവർ ആകാശമില്ലെന്നറിയും.അഥവാ, വിശ്വാസമായ ആകാശം തന്റെ നിസ്സഹായതയും പരിമിതിയും മാത്രമായിരുന്നു എന്ന്. 

ഹാരിസ് എന്തായാലും സന്തോഷം.

No comments: