Saturday, October 13, 2018

കല്ലെറിയുന്നവന് കല്ലെറിയപ്പെടുന്നതായും തോന്നും

താങ്കൾ പറയുന്നത് എന്താണെന്ന് താങ്കൾ അറിയുന്നുണ്ടോ? ശരി പറയുക എന്നതല്ലേ ഉള്ളൂ? മനസിലാക്കുന്ന ശരി. അതാർക്കെതിരെന്നും അനുകൂലിച്ചെന്നും നോക്കിയല്ലല്ലോ  മനസിലാക്കുകയും പറയുകയും ചെയ്യുക? ആർക്കെതിരായാലും എത്ര കൈപ്പുള്ളതായാലും ശരിയും സത്യവും പറയേണമെന്നല്ലേ? അത് പോലൊരു വ്യത്യസ്തമായ ശരി അപ്പുറത്തും ഉണ്ടാവുമെന്ന് (അതിനും സാധ്യതയുണ്ടെന്ന്)  മനസ്സിലാക്കിക്കൊണ്ട് തന്നെയല്ലേ പറയുക?

അപ്പോൾ പിന്നെ ഒരു വിഭാഗത്തിന് എങ്ങിനെയോ എതിരായവുമ്പോൾ മാത്രം അതിൽ ഗൂഢാലോചനയും മാറ്റും ആരോപിക്കേണ്ടതുണ്ടോ?  അങ്ങിനെ തോന്നുന്നത് അത്തരക്കാർ എപ്പോഴും മറ്റുള്ളവർക്കെതിരെ ഗൂഢാലോചനയും പ്രാർത്ഥനയും നടത്തുന്നതിനാൽ കൂടിയായിരിക്കില്ലേ? അത്തരം മനസ്സാസ്ത്രം അത് കൊണ്ടെയിരിക്കില്ലേ ഉണ്ടാവുന്നത്?

തുമ്മിയാൽ തെറിക്കുന്ന മൂക്കുമായി ഇവിടെ നടക്കുന്നില്ല, നടക്കരുത്. സുഹൃത്തുക്കളും അങ്ങിനെ തന്നെ. മൂക്ക് തുമ്മിയാൽ തെറിക്കുന്നതാണെങ്കിൽ അത് മറ്റാരുടെയും പ്രശ്നമല്ല, കുറ്റമല്ല. അവരവരുടെ മാത്രം പ്രശ്നം ആണ്, കുറ്റം ആണ്. അത് മനസിലാക്കാതെ മറ്റുള്ളവരിൽ ആരോപിക്കുന്നതാണ് ശുദ്ധ അസംബന്ധവും മാനസിക രോഗവും. അത് ഇസ്ലാമും മുസ്ലിമും ആയാലും ശരി.  പനിയുള്ള (രോഗമുള്ള) ഞാൻ എനിക്ക് പനിയില്ലെന്നു (രോഗം ഇല്ലെന്നു) വരുത്താൻ മറ്റുള്ള എല്ലാവർക്കും പനിയാണെന്നു (രോഗം ആണെന്ന്)  പറയും പോലെ.

പീഡിതമനോഭാവത്തിൽ നിന്നും ഗൂഢാലോചന സിദ്ധാന്തത്തിലൂന്നിയ മനഃശാസ്ത്രത്തിൽ നിന്നും അങ്ങിനെയൊക്കെ തോന്നും. എല്ലാവരിലും കുറ്റം കാണുന്നവന് സ്വയം കുറ്റപ്പെടുത്തപ്പെടുന്നതായും തോന്നും. സൗഹൃദം പോലും (വിശ്വാസ വ്യത്യാസം ഉണ്ട് എന്ന ഒറ്റക്കാരണത്താൽ) കുറ്റപ്പെടുത്താനും പരിഹസിക്കാനും വ്യക്തിഹത്യ നടത്താനും മാത്രം ഉപയോഗിക്കുന്ന അതിനെ പിന്താങ്ങുന്ന മനഃശാസ്ത്രമുള്ളവർക്ക്. എല്ലാവരെയും കല്ലെറിയുന്നവന് സ്വയം കല്ലെറിയപ്പെടുന്നതായും, അവനിലേക്കും കല്ലേറ് വരുന്നത് പോലെയും തോന്നും. ആരും അവനെ കല്ലെറിഞ്ഞില്ലെങ്കിലും. കുറ്റബോധം ഉണ്ടാക്കുന്ന മനഃശാസ്ത്രമാണത്. കുറ്റവാളിയുടെ മനശാസ്ത്രം. ഒരുപക്ഷെ ഏക സത്യാവാദത്തിലധിഷ്ഠിതമായ നീങ്ങുന്ന ഒട്ടു മിക്ക മതങ്ങളുടെയും മത വിശ്വാസികളുടെയും മനശാസ്ത്രം.

*******

എല്ലാ വർഗീയവാദികളും തീവ്രവാദികളും ആതീയതയുടെ മൂടുപടം ഇട്ട്  പുണ്യവാന്മാരും പരലോക മോക്ഷം നേടുന്നവരും ആണെന്ന് കൂടി വിചാരിക്കുന്നേടത്താണ് യഥാർത്ഥ അപകടം കിടക്കുന്നത്. അവർതിനാൽ തന്നെ അവർആനന്ദവും ലഹരിയും അനുഭവിക്കുന്നു. ചെയ്യുന്നതിൽ മാനസികരോഗികളെ പോലെയും ലഹരിക്കടിപ്പെട്ടവരെ പോലെയും.

No comments: