Sunday, October 7, 2018

ജീവിതവും വിജയവും എന്ത് കിട്ടി എന്നിടത്ത് അല്ല: നമ്മൾ എന്തെടുത്തു എന്നിടത്താണ്.

പ്രിയ സംഗീത, ഹാരിസ്, ചന്ദ്രൻ പിന്നെ മറ്റുള്ളവരും. സംഗീതയുടെ മില്യൺ ഡോളർ ചോദ്യം. ഹാരിസിനോട്. സംഗീത: Do you agree to your description during (about) college days? 😜.

സംഗീത പറഞ്ഞതിൽ സംഗീതയുടെ ന്യായമായ സംശയം ഉണ്ട്. അതൊരർത്ഥം വെച്ചുള്ള പറച്ചിൽ തന്നെയാണ്. അന്വേഷണാത്മകവുമാണ്. സംഗീതയുടെ ശുദ്ധഗതി സംഗീതയെക്കൊണ്ട് തുറന്നു ചോദിപ്പിച്ചു എന്ന് മാത്രം. ഇങ്ങനെയൊക്കെ ഇത്രയൊക്കെ ആവാമോ എന്ന നിലക്ക്

സംശയം ഉണ്ടാവുന്നതും ചോദിക്കുന്നതും പാതകമെന്ന മതവിശ്വാസമൊന്നും സംഗീതക്കില്ല. ഒളിഞ്ഞൊന്നു ചെയ്യുക, പറയുക, തെളിഞ്ഞു മാന്യനായ മറ്റൊന്ന് പറയുക എന്നും ഇല്ലെന്നതിനാൽ.  

അതിനാൽ തന്നെ ഒളിഞ്ഞു മറപിടിച്ചു പറയേണ്ടതില്ല, തെളിഞ്ഞു നിന്നു പറയാം എന്ന കാപട്യം ഇല്ലാത്ത പ്രകൃതം സംഗീതയുടെ സംശയത്തിൽ നിഴലിട്ടു. “അവനവന്റെ അങ്ങാടിയിൽ" തോറ്റതിന്വീട്ടിനുള്ളിലെ അമ്മയിൽകുറ്റം പറയുന്ന, കുറ്റം കണ്ടെത്തുന്ന കാലത്ത്. തന്റെ രോഗത്തെ മറച്ചു പിടിക്കാൻ നാട്ടാർക് മുഴുവൻ രോഗം ആണെന്ന് പറയുന്നത് സർവസ്വീകാര്യമാവുന്ന കാലത്ത്നമ്മിൽ ഓരോരുവനും അറിയാതെ, തൊട്ടറിയാതെ, അടുത്തറിയാതെ, അടുത്തറിയാൻ നിൽക്കാതെ, ഒളിച്ചോടാൻ നടത്തുന്ന ആരോപണ പ്രത്യാരോപണ പരിപാടി പിന്നെ നടക്കുന്നു. നഗ്നതയെ ഭയന്ന് വസ്ത്രത്തിനുള്ളിൽ മാത്രം ജീവിക്കുന്നവന്റെ നിസ്സഹായതയാർന്ന കലാപരിപാടി.  

*******

സംഗീത, ഓരോരുവനും തന്റെ  വിതാനത്തിനനുസരിച്ചല്ലേ, പരിമിതിക്കുള്ളിൽ നിന്നല്ലേ, മറ്റുള്ളവരെ അറിയുക, മറ്റുള്ളവരിൽ നിന്നും (എന്തിൽ നിന്നും) നുകരുക? അതെ

ഒരേ മണ്ണിൽ നിന്നും ഓരോ മരവും ചെടിയും വ്യത്യസ്തമായത് വലിച്ചെടുക്കുന്നു. തേക്ക് കണ്ടെത്തുന്നതും വലിച്ചെടുക്കുന്നതുമല്ല മാവും പിലാവും അതെ മണ്ണിൽനിന്നും വലിച്ചെടുക്കുന്നത്. പൂമ്പൊടിയിൽ തേനീച്ച കാണുന്നതും വലിച്ചെടുക്കുന്നതും അല്ല വണ്ടും ചിലന്തിയും കാണുന്നതും വലിച്ചെടുക്കുന്നതും. ഓരോന്നും അതിന്നാവുന്നതാണ് എടുക്കുക. സംഗീത സംഗീതക്ക് ആവുന്നതും ഹാരിസ് ഹാരിസിനാവുന്നതും. ഒന്നും മറ്റേതിനേക്കാളും മോശമെന്നോ നല്ലതെന്നോ ഇല്ല. ജീവിതം ജീവിതത്തിന്റെ സൗകര്യത്തിനും സൗകര്യപൂര്ണമായ തുടർച്ചക്കും വേണ്ടി ചെയ്യുന്നതും ചെയ്യിക്കുന്നതും മാത്രമേ ഉള്ളൂ. ഒരാൾ അങ്ങിനെ ആയിപ്പോയത് കൊണ്ട് എല്ലാവരും അങ്ങിനെ തന്നെ ആവണമെന്നില്ല. ഒരിക്കൽ അങ്ങിനെ ആയിപ്പോയത് കൊണ്ട് എപ്പോഴും അങ്ങനെ ആവണം എന്നുമില്ല. സ്ഥലവും സന്ദർഭവും ഉണ്ടാക്കുന്ന, നിശ്ചയിക്കുന്ന ശരി തെറ്റുകളെ ഉള്ളൂ. എന്നെന്നേക്കുമായി ശരി തെറ്റ് എന്നല്ലാതെ.  

സംഗീത, അതിനാൽ തന്നെ, ഒരാൾ എടുക്കുന്നത് മറ്റൊരാൾ എടുക്കേണം എന്നില്ല. അങ്ങനെ വ്യത്യസ്തമായെടുത്താൽ സംശയിക്കേണ്ടതുമില്ല. എന്തെടുത്തെന്നു എല്ലാവരും എപ്പോഴും തെളിച്ചും വിളിച്ചും പറഞ്ഞെന്നിരിക്കില്ല എന്ന് മാത്രം. പലപ്പോഴും പ്രസക്തമല്ലെന്നതിനാലും തോന്നാത്തതിനാലും

സംഗീത, ജീവിതവും ജീവിത വിജയവും കിടക്കുന്നത് നമുക്ക് എന്ത് കിട്ടി എന്നിടത്ത് അല്ല. പകരം, നമ്മൾ എന്തെടുത്തു എന്നിടത്താണ്. കിട്ടിയത് ചളിയാവാം. പക്ഷെ അതിൽനിന്നും എടുക്കുന്നത് പൂവും പഴവും ആവാം. വേരുകൾ ആഴ്ത്തി അദ്ധ്വാനിച്ചും ധ്യാനിച്ചും. കിട്ടിയത് വെറും ധാന്യമാകാം, വിത്താകാം. തിന്നോ കരിച്ചോ അവഗണിച്ചോ ആവലാതി പറയാം. ആരോപണം ഇറക്കാം. പക്ഷെ മുളപ്പിച്ചവന് ആവലാതി പറയേണ്ടി വരില്ല. ഇലാസ്തികത കണ്ടെത്തിവൻ വിധിയെ കുറ്റം പറയില്ല. വിധി എന്ന വാക്കു തന്നെ ഉപയോഗിക്കില്ലഅവനതിൽ നിന്നും വൃക്ഷത്തെയും നീണ്ട കാലത്തേക്കുള്ള ജീവിതത്തിന്റെ തുടർച്ചയും എടുത്തിരിക്കും. അത്തരം അനേകായിരം വിത്തുകളെ ആവർത്തിച്ചാവര്ത്തിപ്പിച്ചു കൊണ്ട്

********

സംഗീതഹാരിസിനെ കുറിച്ചു ഇപ്പോൾ പറഞ്ഞത് എന്റെ അളവിനൊത്തതാണ്. എന്റെ വേവ്ലെങ്ത് എനിക്ക് സാധിപ്പിച്ചത്. പലപ്പോഴും പലരോടും പറഞ്ഞിട്ടുള്ളത്. ആരോട് പറഞ്ഞോ അവർക്കതറിയാം. അതിൽ ഒരേറ്റക്കുറച്ചിൽ ഇല്ലാതെ തന്നെയാണ് ഇപ്പോഴും പറയുന്നത്, പറഞ്ഞത്

ഹാരിസിനെ കുറിച്ച് മാത്രം നല്ലത് ചന്തിച്ചു എന്നർത്ഥമില്ല. ജെയ്നിനെ കുറിച്ചും കുഞ്ഞി റഹീമിനെ കുറിച്ചും ദിനേശനെ കുറിച്ചും ചന്ദ്രനെ കുറിച്ചും സഫീറിനെയും ഹഫീസിനെയും  രാജേഷിനെയും ഇർഫാനെയും എല്ലാം കുറിച്ചും, എന്നല്ല എല്ലാ ഓരോരുവനെ കുറിച്ചും, നല്ലതേ പറയാനുള്ളൂ. എല്ലാവരെ കുറിച്ചും നല്ലത് തന്നെയേ ചിന്തിച്ചുള്ളൂ, ചിന്തിക്കുന്നുള്ളൂ. വ്യത്യസ്തമായ നന്മ. മോശമായി ചിന്തിക്കാൻ മാത്രം സമയമില്ലായിരുന്നു

സംഗീത, നല്ലത് ചിന്തിക്കാൻ ഊർജവും സമയവും കുറച്ചു മതി. നല്ലതിന് തന്നെ, ഇഷ്ടപ്പെടാൻ തന്നെ, സമയം പോരാത്ത ലോകത്ത്, ജീവിതത്തിൽ വെറുക്കാൻ അല്പവും സമയം കിട്ടാത്ത ആൾ തന്നെയാണ് ഞാൻ. ഒരു നിസ്സഹായത പോലെ. ആർക്ക് മനസ്സിലായാലും ഇല്ലേലും

സംഗീത, വെറുക്കാനും കുറ്റം കണ്ടെത്താനും വല്ലാത്ത സമയവും ഊർജവും വേണം. അതിനു മാത്രമില്ല ജീവിതം, ലോകം. രസതന്ത്രം നിസ്സഹായമായി ഉണ്ടാക്കുന്നതല്ലാത്ത അനിഷ്ടങ്ങളും വെറുപ്പും ഉണ്ടാക്കാൻ ശ്രമിക്കാറില്ല. പകരം എല്ലാവർക്കും അവരവരുടേതായ എക്സ്ക്യൂസ്കൊടുക്കും, എക്സ്ക്യൂസ്‌‌ ഉണ്ടെന്നും ഉണ്ടാവുമെന്നും ധരിക്കും.

*******

പിന്നെ സംഗീതയെ കൊണ്ട് അങ്ങനെ ചിന്തിപ്പിച്ച നമ്മുടെ ഒരു 87-92 ബാച്ച്. തീരെ പരസ്പരം അടുത്തറിഞ്ഞിട്ടില്ലാത്ത, സ്പർശം ഇല്ലാത്ത, പരസ്പരം സ്പർശിച്ചിട്ടില്ലാത്ത, അതിനു ശ്രമിച്ചിട്ടില്ലാത്ത, ഒരു ബാച്ച് തന്നെയാണ്. എന്റെ ഒരു തോന്നൽ മാത്രമാവാം. അതിന്റെ പരിമിതിയും തോന്നലിനുണ്ടാവാം. കുറെ ഇൻഹിബിഷനുകളുടെ ഒരു ബാച്ച്. എന്തൊക്കെയോ കാരണമായി. എക്സിബിഷൻ വെറും എക്സിബിഷന് വേണ്ടി മാത്രം ഉണ്ടായ ബാച്ച്. എന്ത് കൊണ്ടോക്കെയോ? കൂടെ ഒരുമിച്ചു ജീവിക്കുന്ന ഹോസ്റ്റൽ ഇല്ലാത്തതു കൊണ്ടും ആവാം.

നമ്മുടെ ഒരു എൽ എൽ ബി ബാച്ച് ഇങ്ങനെ ആയത് എന്ത് കൊണ്ടെന്നറിയില്ല. എന്ത് കൊണ്ടോ? ആരെയും പ്രത്യേകിച്ച് കുറ്റപ്പെടുത്താനില്ല. ആരുടെയെങ്കിലും പ്രത്യേക തരം മാനസികാവസ്ഥ കൊണ്ട് മാത്രമുണ്ടായതാണോ എന്ന് പ്രത്യേകിച്ച് പറയാൻ ഇല്ല. അരുതുകളുടെ മതിൽ ആരും കെട്ടിപ്പൊക്കിയത് കൊണ്ടല്ല. എന്നാലും, "തൊട്ടു തൊട്ടില്ല" എന്ന നിലപാടേ ബാച്ചിൽ എല്ലാവര്ക്കും പൊതുവെ കാര്യമായുണ്ടായുളളൂ എന്ന ഒരു തോന്നൽ എനിക്കുണ്ടായിരുന്നു. ഞാൻ എന്റെ ഷെല്ലിൽ ഒതുങ്ങിയത് കൊണ്ടായിരിക്കുമോ എന്നറിയില്ല. അതോരോരുത്തനും അവനവനോട് ഉള്ളു തൊട്ടു, ഉള്ളറിഞ്ഞു ചോദിച്ചാൽ മനസ്സിലാവുന്നതേ ഉള്ളൂ. വളരെ പ്രത്യക്ഷത്തിൽ മാത്രമുള്ള ഉപരിതലപ്രധാനമായ ബന്ധം മാത്രം എല്ലാവരും തമ്മിൽ. എല്ലാവരും അവരവരുടെ ഷെല്ലിൽ നിന്ന് കൊണ്ട്. എപ്പോഴെങ്കിലും മാത്രം തല പുറത്തിട്ടു കൊണ്ടുള്ള ഒരു കേവല ബന്ധം

അതല്ലെങ്കിൽ ഇത്രയൊന്നും ഈ മട്ടിലൊന്നും ആകുമായിരുന്നില്ല ബാച്ചിലുള്ളവർക്കിടയിലെ ബന്ധം. വളരെ ഔപചാരികമായത് മാത്രം. ഒരു വികാരവും ആരിലും ജനിപ്പിക്കാത്ത പോലെ.

ഒന്ന് ചിന്തിച്ചു നോക്കൂ. നാം ആ ലോ കോളേജിൽ ചിലവഴിച്ചത് അഞ്ചു വർഷമാണ്. ബോധപൂര്വമുള്ള ശരാശരി ആയുസിന്റെ പത്തിൽ ഒന്ന്. നിസ്സാരമായ കാലയളവല്ല അത്. എന്നിട്ടും നമ്മിൽ അത് ഒന്നും കാര്യമായി അവശേഷിപ്പിച്ചില്ല. ഒരു കാൽപാദവും അത് പതിപ്പിച്ചില്ല. ഒരടയാളവും അതുണ്ടാക്കിയില്ല.

സുഹൃത്തുക്കൾ പരസ്പരം മാത്രമല്ല. അദ്ധ്യാപകരും സ്ഥാപനവും ഒന്നും തന്നെ ഒന്നും ഉണ്ടാക്കിയില്ല. അദ്ധ്യാപകർക്കു ശമ്പളം വാങ്ങാനുള്ള ഒരേർപ്പാടു മാത്രമായി അവരുടെ അദ്ധ്യാപനം. അവരിൽ ആരെങ്കിലും എന്തെങ്കിലും പഠിപ്പിച്ചതായി ഒരോർമ എനിക്ക് കിട്ടുന്നില്ല. ഉള്ളിൽ തട്ടിയ ഒരറിവും ഉന്മേഷവും അവരിൽ നിന്നും കിട്ടിയതേ ഇല്ല. എല്ലാം വെറും ഒരു ചടങ്ങു പോലെ.  അവർക്കു  ജോലി ചെയ്യാനുള്ള ന്യായം നമ്മൾ അക്കാലത്തെ വിദ്യാർത്ഥികൾ ആയി. ലോ കോളേജ് അതിനുള്ള തട്ടകവും മറയുമായി. അത്രയേ തോന്നിയുള്ളൂ. പിന്നെ നമ്മളിലാരെങ്കിലും എങ്ങിനെയൊക്കെയോ മഹാരഥന്മാരും കഴിവുള്ളവരും ആവുന്നുണ്ടെങ്കിലും ആയിട്ടുണ്ടെങ്കിലും അത് മരുഭൂമിയിൽ ഒട്ടകം  വളരുന്നതും ആവുന്നതും പോലെ മാത്രം. ജീവിതം ആക്കിയെടുക്കുന്നതാണ്. ജീവിതം ഉണ്ടാക്കിയെടുത്ത ഞാൻ ബോധം വെച്ച് പൊരുതി നേടിയെടുക്കുന്നത്. ജീവിതം നടത്താനുള്ള തത്രപ്പാടും തന്ത്രവും ഒക്കെയായി. അറബിക്ക് അതിൽ അഹങ്കരിക്കാനും ഉടമസ്ഥത സ്ഥാപിക്കാനും ഇല്ല. ഒട്ടകം അറബിയുടേതല്ല. ഒട്ടകത്തിന്റേതു മാത്രം. മരുഭൂമിയുടേത് മാത്രം.

********

Then About Law College and its atmosphere, little:

ഒരു കോളേജിന് വേണ്ട, എന്നല്ല ഒരു സാധാ വിദ്യാഭാസ സ്ഥാപനത്തിന് വേണ്ട,  ഒന്നും ഒത്തു ചേരാത്ത ഒന്നായിരുന്നു അന്നത്തെ ആ ലോ കോളേജ്, കാലിക്കറ്റ്. ഒരു വിദ്യാർത്ഥിയെ സമൂലമായ മാറ്റാനും വളർത്താനുമുള്ള ഒന്നും. നല്ല സൗഹൃദമെങ്കിലും പൂത്തുലയാനുള്ള ഒരു അന്തരീക്ഷം, പഠിക്കാനും പഠിപ്പിക്കാനും തോന്നിപ്പിക്കുന്ന ചുറ്റുപാട്, വിവേകമതികളായ തല ഉയർത്തി നിൽക്കാൻ മാത്രം നെഞ്ചകമുള്ള കഴിവുറ്റ അധ്യാപകർ. ഒന്നും ഒരുപോലെ ഇല്ലാതിരുന്ന ഒരു ലോ കോളേജ്. മാനസികോല്ലാത്തിനും വളർച്ചക്കും വേണ്ട ഒന്നും അതിനെത്ര തിരഞ്ഞു നോക്കിയാലും ഒരുങ്ങിയിട്ടില്ലാത്ത ഒരിടം. കയറിയിറങ്ങി പോകുന്ന റെയിൽവേ സ്റ്റേഷനിലുള്ളത്ര പോലും ഒന്നും എത്തിച്ചേരുന്നവർക്ക് വേണ്ടി കാത്തിരിക്കാത്തിടം.

തെളിച്ചു പറഞ്ഞാൽ മരുഭൂമി പോലെ ഒരു ലോ കോളേജ്. പഠിപ്പിച്ചേ തീരൂ എന്ന് കരുതിയ പച്ചപിടിച്ചു നിന്ന അധ്യാപകനോ പഠിച്ചേ തീരൂ എന്ന് കരുതിയ വേരുകൾ ആഴ്ത്താനോങ്ങി നിന്ന വിദ്യാർത്ഥിയോ ഇല്ലാതിരുന്ന ഒരിടം. ജീവൻ തുടിക്കാൻ വേണ്ട നനവും നിനവും ഇല്ലാതിരുന്ന ഒരു കെട്ടിടം. ലോഡ്ജ് മുറി പോലെ തട്ടിക്കൂട്ടിയെടുത്ത ഇടം. മാനസികമായ ഉല്ലാസത്തിനും വളർച്ചക്കും വേണ്ട ഒന്നും ഒരുക്കൂടിയിട്ടില്ലാത്ത വെറും സിമന്റ് സൗധം. ആവലാതി പറയാൻ വരെ മറന്നു പോയ, ശേഷിയില്ലാതെ പോയ  ഒരു തലമുറയായി 87-92 ബാച്ചും.   അതിനാൽ  തന്നെ അതിന്റെതായ ഒരു നല്ല ഓർമയും പങ്കിടാനില്ല. നൊസ്റ്റാൾജിയ ഫീൽ ചെയ്യാനുള്ള ഒന്നും ഇല്ല.

പിന്നെ, കിട്ടിയത് കൊണ്ട് ഉത്സവമാക്കിയത് ജീവിതത്തിന്റെ ഒരു നിസ്സഹായത. ജീവിതത്തിൽ എല്ലാ തെരുവ് തെണ്ടിയും കൊട്ടാരത്തിൽ പിറന്നവനും ഒരുപോലെ ബാധകമായ നിസ്സഹായത. കിട്ടിയ ചിരട്ട തേങ്ങയെക്കാൾ മഹത്തരമെന്ന തോന്നലുണ്ടാക്കുന്ന ഒരേർപ്പാടു. അക്കാലത്തെ കോഴിക്കോട് ലോ കോളേജിന്റെ കാര്യത്തിൽ ചുരുങ്ങിയത് അങ്ങനെ തന്നെയേ പറയാനാവൂ, പറയേണ്ടതുള്ളൂ.

ഒരു നല്ല നിയമജ്ഞനെയോ വക്കീലിനെയോ ഉണ്ടാക്കേണ്ട, വൈജ്ഞാനിക മേഖലയിൽ താല്പര്യം ജനിപ്പിക്കുന്ന ഒന്നും അവിടെ ഉണ്ടായിരുന്നില്ല,  ആർക്കും അങ്ങിനെ കിട്ടിയതായി തോന്നിയിട്ടില്ല. എല്ലാവരും ഉള്ളതിനെ ഓണമാക്കിയെന്നു മാത്രം. പക്ഷെ അവിടെയുണ്ടായിരുന്ന നിലപാടോ? "കാട്ടിലെ മരം, തേവരുടെ ആന, വലിയെടാ വലി" എന്നത്. ആ നിലക്ക് നമ്മളോരോരുവനും നിസ്സഹായതയെ ന്യായമാക്കി അങ്ങെടുത്തുവെന്നു മാത്രം. അതിജീവന കലയിൽ ജീവിതം ഓരോരുവനെക്കൊണ്ടും എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചു പോരടിപ്പിക്കും എന്നതിനാൽ. സാഹചര്യം ഒത്താലും ഇല്ലേലും. എത്ര സാഹചര്യം ഒത്താലും വളരാത്തവയും, എത്ര സാഹചര്യം ഒത്തില്ലെലും വളരുന്നവയും ഉണ്ടാവുമെന്ന ജീവിതത്തിന്റെ ലളിത പാഠം പ്രയോഗമാകും എന്നതിനാൽ.  അർഹതയുള്ളവനില്ലേൽ അനർഹൻ അർഹനാവുമെന്ന ജീവിതത്തിന്റെ ലളിത പാഠം നടപ്പിൽ വരും എന്നത് പോൽ.

അങ്ങനെ ഓരോരുത്തനും അവന്നാവുന്നതായി. ഉപജീവനം കണ്ടെത്തുക എന്ന ആദ്യത്തെയും അവസാനത്തെയും ലക്‌ഷ്യം മുഖ്യമായതിനാൽ. ജീവിക്കാനാവുക എന്ന ജീവിതത്തിലെ മുഖ്യ അജണ്ട നടപ്പാക്കുന്നതിൽ.

********

പരസ്പരം അടുത്തറിയാത്തതു കൊണ്ടും, അതിനാൽ ആർക്കും ആരെയും അറിയാത്തത് കൊണ്ടും, നമുക്ക് നമ്മളെ പരസ്പരം ഡ്രൈ ആയി തോന്നി, തോന്നുന്നു. അടുത്തറിയുമ്പോഴല്ലേ ഒരാളുടെ ഉള്ളും അതിലെ നനവും നർമവും അറിയൂ. പരസ്പരം അറിയാനുള്ള താല്പര്യം ഇല്ലായ്കഡ്രൈ-നെസ്" (ഉണക്കം) കൂട്ടി. “ബോറടിഎന്ന് നാം അതിനെ നാമകരണം ചെയ്തു. നമ്മൾ പരസ്പരം ബോറടിപ്പിക്കുന്നവർ മാത്രമായി.

നമ്മുടെ വേവ് ലെങ്ങ്തിന് ഒക്കാത്തതിനെ (ഒരുപക്ഷെ വിശ്വാസത്തിന് ഒക്കാത്തതിനെ) ഡ്രൈ എന്നും ബോറടിയെന്നും ഏകപക്ഷീയമായി നമ്മൾ എളുപ്പത്തിൽ പേരിട്ടു വിളിച്ചു. നമ്മുടെ തന്നെ ഒളിച്ചോട്ടത്തിനും കാപട്യത്തിനും പുകമറയിടാൻ. കഴികേടിനെ കഴിവായവതരിപ്പിക്കാൻ. അജ്ഞതയെ അറിവായി. പ്രശ്നം നമ്മുടേതല്ലെന്നും രോഗം നമുക്കല്ലെന്നും വരുത്തിത്തീർക്കാനുള്ള ഒരേർപ്പാട്. സുഖമുള്ള കയ്യടി കിട്ടുന്ന ഒരാരോപണം. മറ്റവന്റെ മേൽമുൻപിൽ ഇല്ലാത്തവന്റെ മേലുള്ള വ്യഭിചാരം. മുൻപിൽ ഇല്ലാത്തവൻ ശവത്തിനു തുല്യം. എന്തും പറയാം, എന്തും ചെയ്യാം എന്ന മട്ടിൽ

നമുക്കിഷ്ടമല്ലാത്തതിനെയും നമുക്കാവാത്തതിനെയും നമ്മുടെ വിശ്വാസത്തിനെതിരായതിനെയും (അതെന്തു കൊണ്ടായാലും) നാം "ഡ്രൈ" എന്നും "കത്തി"യെന്നും "ബോറടി"യെന്നും വളരെ എളുപ്പത്തിൽ വിളിച്ചു. ആഴ്ന്നിറങ്ങാനും ഊളിയിടാനും നമുക്കിഷ്ടമല്ലാത്തതിനാൽ, നാം തയ്യാറല്ലാത്തതിനാൽ, ആവാത്തതിനാൽ. നാം (പരസ്പരം നമ്മുടെ) ഉപരിതലത്തിൽ മാത്രം വളരുന്ന ഫണ്ഗ്സും പുല്ലും  മാത്രം ആയി. ആഴ്ന്ന വേരുകളുള്ള വൃക്ഷങ്ങൾ ആയില്ല. അതിനാൽ നമ്മൾ പരസ്പരം അറിഞ്ഞു പൂത്തില്ല, കായ്ച്ചില്ല. ശാഖകൾ പരത്തി തണലും കൂടും വിറകും നാം പരസ്പരം ഏകിയതുമില്ല. സൗഹൃദത്തിന് അങ്ങനെ ഒരു താളവും തലവും ഉള്ളതായി നാം അറിഞ്ഞതും, അറിഞ്ഞതായി അഭിനയിച്ചതുമില്ല.

നമ്മുടെ പ്രശ്നത്തെ മറ്റൊരാളുടെ പ്രശ്നമായി അവതരിപ്പിക്കാനുള്ള ഒരേർപ്പാടായി നാം പരസ്പരം "ബോറൻ" എന്നും "ഡ്രൈ" എന്നും വിളിച്ചു. ചിന്താപരമായും വിശ്വാസപരമായും ഉള്ള നമ്മുടെ ശൂന്യതയെ മറച്ചു പിടിക്കാൻ വരെ. വിശ്വാസപരമായി നമ്മുടെ തീവ്രത ആരോർക്കും മനസിലാവാതെ സൂക്ഷിക്കാനും സംരക്ഷിക്കാനും അങ്ങിനെ വിളിക്കുന്നതിനെ നമ്മളിൽ ചിലർ ഇപ്പോൾ ഉപയോഗിക്കുന്നു. അടുപ്പിക്കാതിരിക്കാൻ. അടുപ്പിച്ചാൽ അറിഞ്ഞു പോകുമല്ലോ എന്ന് ന്യായമായും ഭയക്കുന്നതിനാൽ

അങ്ങനെയുള്ള നമ്മളിൽ, ചിലർ അടിച്ചു പൊളിക്കുന്നതായി നാം കാണുന്നു, കണ്ടു. പിന്നീട് കുറ്റബോധം തീർക്കുന്നത് പോലെ അവർ മതതീവ്രപക്ഷത്തു നിൽക്കുന്നതും നാം കാണുന്നു. പാടില്ലാത്ത ചെയ്തു പശ്ചാത്തപിക്കുന്നവരായ. വളരെ കപടമായി. അവർക്കു അങ്ങനെയും ഇങ്ങനെയും ആവാൻ ന്യായങ്ങൾ വേണ്ട. കുറ്റബോധം നിറഞ്ഞ മനസ് മാത്രം മതി. അവർ "ബോറടി"യും "ഡ്രൈ-നെസ്സും" ആരിലും ആരോപിക്കും. അവർക്കു ആരോപിക്കുക വളരെ എളുപ്പം. യഥാർത്ഥത്തിൽ അവരാണ് "ഡ്രൈ" എന്നും അവർക്കു അവരെയാണ് ബോറടിക്കുന്നതെന്നും അവരറിയാതെ പോകുന്നു. തന്റെ ശത്രുവായവന് ബോറടി കിടപ്പറയിലും സ്വന്തം. അതവർ അറിയുന്നില്ല

***********

ഇതുകൊണ്ടോക്കെയാവാം സംഗീതയുടെ ചോദ്യം ഉയർന്നത്. സംഗീത മനസിലാക്കാത്ത പോലെ വേറെ ഒരാൾ മനസ്സിലാക്കുമ്പോൾ ഒരത്ഭുതം തോന്നിയത് കാരണം. ഉപരിതലത്തിലൂടെ ജീവിക്കുമ്പോൾ, അതെ ഉപരിതലത്തിൽ നിന്നും ആഴങ്ങളറിയുന്നവനും അറിയാൻ ശ്രമിക്കുന്നവനും ഉണ്ടാവും. അത്തരത്തിലുള്ള ഒരാൾക്ക് ഇങ്ങനെയുള്ള ഒറ്റ തിരിഞ്ഞ അഭിപ്രായങ്ങൾ ഉണ്ടാവും. അതിൽ അത്ഭുതപ്പെടാനില്ല

എന്നെ സംബന്ധിച്ചേടത്തോള ജീവിതം തന്നെ ദൈവവും സത്യവും. അന്നും ഇന്നും ഞാൻ കപടനാവാൻ ശ്രമിച്ചിട്ടില്ലെന്നും കരുതുന്നു. ഒരുപക്ഷെ വായനയുടെയും അന്വേഷണത്തിന്റെയും ലോകം ഉണ്ടാക്കിയ ഒരു നിഷ്കളങ്കമായ ഉണക്കം ഞാനും കൊണ്ട് നടന്നോ എന്നെനിക്കറിയില്ല. പക്ഷെ അതിനെ നനപ്പിക്കാനും കുളിർപ്പിക്കാനും ഉള്ളതൊന്നും അക്കാലത്തു ഒരു ബാച്ചിൽ നിന്നും ഉണ്ടായില്ലെന്നും എടുത്തു പറയാനാവും.


********

Tail End:

True, we all had fun. Who do dispute over it? Even I could be the person who had much more enjoyment than the one argues and stands for it. Even street boys have their own fun on the streets. Slaves too enjoy their slavery and wouldn't most of them want to be free and responsible. 

But just because of they do have fun on street or in slavery, can we justify their being or fate in streets or slavery? 

Their enjoyment is for helplessness, and for no other options and choices. Because they don't have other widows to see the other side of life. Because of they become like frog in the well. 

Hence, ours too. Our college was just like a street. Nothing inbuilt (neither in infrastructure nor in super-structure) there for one student to really grow to his full strngth. This has to be admitted. For whatever reason. We had no tail at all. We were tailless foxes, in true sense. 

Like I said in my above post "ജീവിതവും വിജയവും എന്ത് കിട്ടി എന്നിടത്ത് അല്ല: നമ്മൾ എന്തെടുത്തു എന്നിടത്താണ്". So we all enjoyed in our own way. Because of our own inbuilt survivalist capacity and urge.


*********

Dear Adv Sindhu A and Sangeetha S Kumar, That is there. Enjoyed. Because we wanted to enjoy. One in the streets also enjoy. Because of helplessness and no other way or choice. From within the limits and limitations. But, for sure, we did not have a good campus at all. And that has denied a lot to us. For sure. It could have been much better. We have no scale other than what we had.

*******


Dear Abdul Hafis, Well said. Tours. You are and you may be true. I was not part of the tours. True. But due to many other reason/factors of that time. Those reasons/factors could not be shared at that point of time. Why? We had not such sharing and caring team due to the inherent limitations of the law college. (No hostel no campus, at the minimum). It was like only a roadside shelter. And tour is not that which I did comment about. Tour could be conducted even otherwise. It has nothing to do with Law College. Any group anywhere conducts such tours. True and good for them. I was commenting about the whole affair and status of Law College and the very empty atmosphere therein.

*********

Dear Zh Riyaz, അങ്ങനെയൊരു തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടോ റിയാസ്? കാഴ്ചപ്പാടും അഭിപ്രായവും കാറ്റു പോലെ അല്ലെ? എവിടെ നിന്നും വരേണം. തുറന്നിടമാണെങ്കിൽ. എവിടെ നിന്നാണെന്നു നോക്കേണ്ടതുണ്ടോ? എവിടെനിന്നാണെങ്കിലും ആശ്വാസം കൂട്ടുകയല്ലേ ഉള്ളൂ. പുതുമ നിറക്കുകയല്ലേ ഉള്ളൂ. ഒരു ജനവാതിൽ കൂടി തുറക്കുന്നതല്ലേ ആവൂ. ഒരു തരം അധൈര്യവും അക്കാര്യത്തിൽ വേണ്ട. കയറുക. താങ്കളും നിറഞ്ഞാടുക.

*********

ഇതെല്ലാമായിട്ട്‌, ഇവിടെ എന്തെങ്കിലും നടക്കുമോ? കാത്തു നിന്നതും ഉറക്കമിളച്ചതും വെറുതെ ആവുമോ? ഒന്നും നടക്കുന്നതായി കാണുന്നില്ല. ആരും ഇവിടെ ഒന്നും വിളമ്പിയുമില്ല. ഇലയിൽ ഈച്ച കയറിത്തുടങ്ങി.

*********

Dear Abdul Hafis, Even I did not know till the morning of the day that I would not come for the meet. That much sure I was that I would come, that too with my family. But I got unavoidably engaged till 4 AM of the same day, without sleep. So it became very difficult for me to come and attend. Sleepless night and possibly hectic day weighed on both sides. Even for my family (though initially they resisted for their own reasons, which I shared with Suman Mathew Raj) it was a shock that we do not come for the meet. The advance excuses made to our Suman Mathew Raj (Usman) as to the chances of my family's participation even was not there. But unavoidably, I got seriously engaged. Really sorry, I feel. No justification, I know. Especially when I have to swallow the fact that you came all the way from Dubai. Bravo and really appreciated and I take the blame.

**********

 Zh Riyaz Yes for sure. Self Service is the best service possible. No one can eat or drink for others. And no one can walk on other's foot. Well said Zh Riyaz. Appreciated.















No comments: