Wednesday, October 3, 2018

തയ്യൽക്കാരൻ തുന്നുന്നത് അയാൾക്കു വേണ്ടതല്ല, കിണർ വെള്ളം കൊടുക്കുന്നതും അങ്ങിനെ തന്നെ.

പള്ളി ക്ഷേത്രം പോലെയല്ല.
നിശ്ചിത സ്ഥലത്തു വേണമെന്നില്ല.
എവിടയും പ്രാർത്ഥിക്കാം, പള്ളിയെടുക്കാം.

"ഭൂമി മുഴുവൻ പള്ളിയാണ്".

*******


Question: ങ്ങേ? നിങ്ങളിപ്പോൾ പള്ളിയുടെ ആളായോ? 🤔ഒരു കിലോമീറ്റർ മറുപടി വേണ്ട ചെറിയ മറുപടി ഇല്ലെങ്കിൽ ഈ കമന്റ് അവഗണിച്ചാലും മതി 

Answer: 
ഉത്തരം തീരെ നീട്ടുന്നില്ല. അല്ലെങ്കിലും നീട്ടുന്നതല്ല. നീളുന്നതാണ്. വിഷയത്തെ ആവതു കൈകാര്യം ചെയ്യുമ്പോൾ. 

തയ്യൽക്കാരൻ തുന്നുന്നത് അയാൾക്കു വേണ്ടതല്ല, ആവുന്നത് മുഴുവനുമല്ല.. അയാളുടെ അടുത്തു വരുന്നവന്റെ തുണി വെച്ച് അവന്റെ അളവും ആവ
ശ്യവും കണക്കിലെടുത്താണ്. കിണർ വെള്ളം കൊടുക്കുന്നതും അങ്ങിനെ തന്നെ. 

ബുദ്ധനും കൃഷ്ണവും മുഹമ്മദുമൊക്കെ അങ്ങിനെ തന്നെയേ ചെയ്തുള്ളു. ഇന്ന് പറയുന്നതാണെങ്കിൽ അവർ നമ്മളിൽ ചിലർ പറയുന്നത് തന്നെ പറയുമായിരുന്നു. നമ്മളിൽ ചിലർ അന്ന് ജനിച്ചിരുന്നെങ്കിൽ അവർ പറഞ്ഞത് തന്നെ പറയുമായിരുന്നു. ചുറ്റുപാടിനോട് പ്രതികരിച്ചു ശരിയെന്നു തോന്നുന്നത്.

അതിനാൽ പള്ളിയുടെ കാര്യവും അപ്പടി. ചുറ്റുപാടിനോട് പ്രതികരിച്ചു ശരിയെന്നു തോന്നുന്നത് പറയുന്നത്. 

പള്ളിയും അമ്പലവും സ്ഥാനത്തിന്റെ പ്രശ്നത്തിൽ തർക്കത്തിലാവുമ്പോൾ, അപ്പോൾ പറയേണ്ടത് പറഞ്ഞു. വിശ്വാസം തെറ്റോ ശരിയോ എന്നപ്പോൾ നോക്കിയില്ല. രണ്ട് വിശ്വാസവും തെറ്റായാലും ശരിയായാലും, അവരവരുടെ വിശ്വാസം അനുസരിച്ചു, അവരവർ അറിയാതെ പോയ, അതിലെ അവരവർക്കു ബാധകമായ ശരി പറയുന്നു. അത്രമാത്രം. അവരുടെ തുണി വച്ചു അവരുടെ അളവിൽ അവർക്കു വേണ്ടത് തുന്നുക മാത്രം.

ഉത്തരം നീണ്ടില്ല എന്ന് കരുതുന്നു. നീണ്ടുപോയെങ്കിൽ ക്ഷമ.


No comments: