1. ദൈവം പ്രതിനിധി ആക്കിയതിനാലോ,
പിശാച് പാപം ചെയ്യിപ്പിച്ചതിനാലോ
മനുഷ്യൻ ഭൂമിയിൽ? ആർക്കു കടപ്പെടണം
ഭൂമിയിലെ മനുഷ്യനും മനുഷ്യത്വവും?
*********
2. ദൈവവും പിശാചും ഒന്ന്.
പ്രതിനിധിയാക്കിയവനും പാപം ചെയ്യിച്ചു
ഭൂമിയിൽ എത്തിച്ചവനും ഒന്ന്.
കടപ്പാട് രണ്ടും ഒന്നായ ഒന്നിനോട്.
***********
പിശാച്ചില്ലെന്നാൽ ദൈവം ഇല്ലെന്നത് പോലെ.
അതിനാൽ മതങ്ങൾക്ക് പ്രധാനം ദൈവമല്ല; പിശാച്.
ദൈവകല്പനകൾ ഉണ്ടാക്കാൻ ന്യായമായ പിശാച്.
ആരാണ് കപടൻ?
പരാജയത്തിൽ കൂടെയില്ല, കുറ്റം പറയും.
വിജയിച്ചാൽ കൂടെ എന്ന് തോന്നിപ്പിക്കും, കയ്യടിക്കും.
ദൈവത്തെ വേണ്ട, പക്ഷെ സ്വർഗം വേണം.
No comments:
Post a Comment