Friday, October 12, 2018

മതങ്ങൾക്ക് പ്രധാനം ദൈവമല്ല; പിശാച്.


1. ദൈവം പ്രതിനിധി ആക്കിയതിനാലോ,
പിശാച് പാപം ചെയ്യിപ്പിച്ചതിനാലോ
മനുഷ്യൻ ഭൂമിയിൽ? ആർക്കു കടപ്പെടണം 
ഭൂമിയിലെ മനുഷ്യനും മനുഷ്യത്വവും?

*********

2. ദൈവവും പിശാചും ഒന്ന്.
പ്രതിനിധിയാക്കിയവനും പാപം ചെയ്യിച്ചു 
ഭൂമിയിൽ എത്തിച്ചവനും ഒന്ന്.
കടപ്പാട് രണ്ടും ഒന്നായ ഒന്നിനോട്

***********

3. പിശാച്ചില്ലെന്നാൽ ദൈവം ഇല്ലെന്നത് പോലെ
അതിനാൽ മതങ്ങൾക്ക് പ്രധാനം ദൈവമല്ല; പിശാച്
ദൈവകല്പനകൾ ഉണ്ടാക്കാൻ ന്യായമായ പിശാച്.


4. ആരാണ് കപടൻ?
പരാജയത്തിൽ കൂടെയില്ല, കുറ്റം പറയും.
വിജയിച്ചാൽ കൂടെ എന്ന് തോന്നിപ്പിക്കും, കയ്യടിക്കും.

ദൈവത്തെ വേണ്ട, പക്ഷെ സ്വർഗം വേണം.

No comments: