യഥാർത്ഥത്തിൽ മോദിയും സംഘവും deep state ന്റെ ഭാഗമല്ലേ?
അങ്ങനെ deep state ന്റെ ഭാഗമായല്ലേ മോദിക്ക് വേണ്ടി വാർത്താമാധ്യമങ്ങളും EDയും ഇലക്ഷൻകമ്മീഷനും വിലക്കെടുത്തത്?
അങ്ങനെയല്ലേ മോദിയുടെ ഭരണത്തുടർച്ചക്ക് വേണ്ടി വോട്ട് കളവ് നടത്തിയത്?
ഇപ്പോൾ അതൊക്കെ പുറത്ത് വരുമ്പോൾ, ജനങ്ങൾ അതിനെതിരെ പ്രതികരിക്കുമ്പോൾ ആപ്രതിഷേധത്തെയും പ്രതികരണത്തെയും വരെ deep state ആയും രാജ്യദ്രോഹമായും ചിതീകരിച്ച്ആടിനെ പട്ടിയാക്കി കൊല്ലുന്ന വേറൊരു deep state തന്ത്രമല്ലേ മോദിയും പിന്നിലുള്ള സംഘവുംചെയ്യുന്നത്?
********
ഭരണഘടനയും ജനാധിപത്യവും ഒക്കെ എപ്പോഴേ ഇവിടെ ഇല്ലാതായിരിക്കുന്നു?!
മതേതരത്വം തരിമ്പിന് പോലും ഇല്ലാതായിരിക്കുന്നു.
പൂർണമായും ഭരണഘടനയെ അവഗണിച്ച് തങ്ങൾ ചെയ്യുന്നതാണ് ഭരണഘടന എന്ന്വരുത്തിത്തീർക്കുകയാണ് ഇപ്പോൾ.
മതത്തെ പൂർണമായും അകറ്റിനിർത്തുന്ന ഭരണഘടനക്ക് പകരം, ഒരു മതത്തിന്റെ പേരിൽവിഗ്രഹപ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി വരെ വന്നിരിക്കുന്നു.
മതവും മതവിദ്വേഷം മാത്രം ആയുധമാക്കുന്ന പ്രധാനമന്ത്രി വന്നിരിക്കുന്നു.
പോരാത്തതിന് മറ്റൊരു മതത്തിന്റെ ആരാധനാലയം തകർത്തിടടത്ത് തന്നെ ശത്രുതയെ ഒന്നുകൂടിഊട്ടി വളർത്താൻ പ്രതിഷ്ഠ നടത്തുന്ന പ്രധാനമന്ത്രി വന്നിരിക്കുന്നു.
ജനാധിപത്യത്തിന്റെ എല്ലാ സ്ഥാപനങ്ങളെയും വിഴുങ്ങിയിരിക്കുന്നു.
ജനങ്ങൾക്ക് പ്രതിഷേധിക്കാൻ പോലും ആവില്ലെന്ന് വന്നിരിക്കുന്നു. പ്രതിഷേധിക്കുന്നവർരാജ്യദ്രോഹികളാവും.
എന്തിനും സന്നദ്ധരായി ജനങ്ങൾ തെരുവിലിറങ്ങാൻ തയ്യാറായാൽ മാത്രമേ ഇനിയങ്ങോട്ട്രാജ്യത്തെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുള്ള എന്തെങ്കിലും നിറവേറ്റപ്പെടൂ.
*********
ഒന്നിനും കൊള്ളാത്ത ഒരു കുറ്റവാളി എങ്ങിനെയൊക്കെയോ ഭരണാധികാരിയാവുക. എന്നിട്ടയാളുടെ ജന്മദിനം എന്തോ വലിയ കാര്യം പോലെ കൊണ്ടാടുക. അത്തരമൊരു നാടിന്റെദുരവസ്ഥ നോക്കൂ.
No comments:
Post a Comment