വെറും കുറ്റവാളിയോ ഗുരുവും ലോകഗുരുവും ആകേണ്ടത്?
തികഞ്ഞ കുറ്റവാളി മനസ്സാണോ ഗുരുത്വത്തിനും ലോകഗുരുത്വത്തിനും വേണ്ട യോഗ്യത?
ഗുരുത്വം എന്തെന്നറിയാത്തവർ ഗുരുത്വത്തിന്റെ ഒരു ലക്ഷണവും കാണിക്കാത്തവനെ ഗുരുവെന്നും ലോകഗുരുവെന്നും വിളിക്കുന്നു.
അതും കളവുകളുടെയും ക്രൂരതകളുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ച് ഈ വാർദ്ധക്യത്തിലും അധികാരത്തിൽ ഇരിക്കുന്നവനെ ലോകഗുരു എന്ന് വിളിക്കുന്നു.
*******
ഗുരുത്വവും അധികാരവും തമ്മിലെന്ത് ബന്ധം?
അധികാരം വെച്ച് ഗുരു ചമയാം എന്നതോ ഗുരുത്വവുമായി അധികാരത്തിനുള്ള ബന്ധം?
രാജാവ് നഗ്നനാണെന്ന് അറിയാത്ത ജനതയോ അധികാരി ഗുരു ആവാനും ചമയാനുമുള്ള ന്യായം?
രാജാവ് നഗനാണെന്ന് അറിഞ്ഞാലും പറയാത്ത, പറയാൻ ധൈര്യമില്ലാത്ത ജനതയോ അധികാരിക്ക് ഗുരു ആവാനും ചമയാനുമുള്ള ന്യായം?
രാജാവ് നഗനനായിരുന്നിട്ടും വിവസ്ത്രനല്ലെന്നും അങ്ങേയറ്റം ഭംഗിയുള്ള വസ്ത്രം ധരിച്ചവനാണെന്നും ഓശാന പാടുന്ന (ഇല്ലാത്ത സർട്ടിഫിക്കറ്റ് ഉണ്ടെന്ന് പറയുന്നത്ര, അങ്ങനെ ഗുരു പെരുംകളവ് പറയുന്നത് പോലും വിഷയമല്ലാതാകുന്നത്ര) വിവരംകെട്ട ജനങ്ങളെ വെച്ച് ഗുരു ചമയാം എന്നതോ അധികാരവുമായി ഗുരുത്വത്തിനുള്ള ബന്ധം?
ഭരണാധികാരി വിഡ്ഢിയാണെങ്കിൽ അത് തുറന്നുപറയുന്നതാണ് രാജ്യസ്നേഹം, അത്‌തുറന്നുപറയാതിരിക്കലാണ് രാജ്യദ്രോഹം.
അല്ലെങ്കിൽ വിഡ്ഢിയായ ഭരണാധികാരിയുടെ കളവുകളും വിഡ്ഢിത്തങ്ങളും കാരണം നാട് നാശത്തിലേക്കും ആഭ്യന്തര കലാപങ്ങളിലേക്കും അന്താരാഷ്ട്ര അപമാനത്തിലേക്കും കൂപ്പുകുത്തും.
ഭൂരിപക്ഷത്തിന്റെ തിന്മയെ ഊതിവീർപ്പിക്കുന്നവന് അധികാരം നേടാം. വിഡ്ഡിത്തം ആയുധമാക്കിയ ഭരണാധികാരി ചെയ്യുന്നത് അത് മാത്രം.
പക്ഷേ അത് ഗുരുത്വമല്ല.
ജനങ്ങളെ താഴ്ത്തുന്നവനല്ല ഗുരു. ഇരുട്ടിലേക്കും തടവറകളിലേക്കും നയിക്കുന്നവനല്ല ഗുരു.
ജനങ്ങളെ വെളിച്ചത്തിലേക്കും തുറവിയിലേക്കും കൊണ്ടുവരുന്നവനാണ് ഗുരു
പിന്നെയുള്ള ഗുരുത്വത്തിനുള്ള ന്യായം അയാൾ വൃദ്ധനാണ് എന്നതാണ്.
വൃദ്ധനാണ് എന്നത് അയാൾക്ക് സഹതാപം നേടിക്കൊടുക്കട്ടെ.
പക്ഷേ വൃദ്ധനാണ് എന്നത് ഗുരുത്വത്തിനുള്ള യോഗ്യതയായിക്കണ്ടുകൂടാ.
വൃദ്ധനാണെന്നത് കൊണ്ട് കിട്ടുന്ന സഹതാപമല്ല ഒരാൾക്ക് ഗുരു ആവാനുള്ള ന്യായം.
ഒരാളുടെ ഗുരുത്വത്തിനുള്ള അടിസ്ഥാനവും യോഗ്യതയും അയാൾ വൃദ്ധനാണെന്നതല്ല.
വാർദ്ധക്യം മാത്രം ഒരു വിഡ്ഢിയെയും വിഡ്ഢിയല്ലാതാക്കില്ല, ക്രൂരനല്ലാതാക്കില്ല.
വാർദ്ധക്യം ആരുടെയും വിവരമില്ലായ്മക്ക് പരിഹാരമാകില്ല.
ഗുരുത്വവും വാർദ്ധക്യവും തമ്മിൽ ഒരു ബന്ധവുമില്ല.
പ്രായക്കൂടുതൽ കൂട്ടുന്നത് കൂടുതൽ ഇരുട്ടിനെ യും ഭയത്തെയും…..
പ്രായം ഗുരുത്വത്തെയല്ല കൂട്ടുന്നത്.
മരണവും വാർധക്യവും പ്രാത്യേകിച്ചാരെയും മഹാനും ഗുരുവും ആക്കില്ല, ആക്കേണ്ടതില്ല.
ഗുരുത്വവും അധികാരവും തമ്മിൽ ഏറിയാലുള്ളത് വിപരീത ബന്ധം.
അധികാരത്തിനുള്ളത്, അധികാരത്തിലേക്കുള്ള വഴിയിലുടനീളം ഉള്ളത്, ഉള്ള ഗുരുത്വവുംനശിപ്പിക്കുന്ന ബന്ധം.
തീ വിറകിനെ എന്ന പോലെ.
മനുഷ്യനിലെ മനുഷ്യനും മനസ്സാക്ഷിയും ഇല്ലാതാക്കാനുള്ളത് അധികാരം.
ശുദ്ധ കാപട്യം വസ്ത്രമാക്കുന്നത്, ശുദ്ധകാപട്യം വസ്ത്രമാക്കുന്നത് മൂലം കൈവരുന്നത്, അധികാരം.
അധികാരത്തിനുള്ളത്, അധികാരത്തിലേക്കുള്ള വഴിയിലുടനീളം ഉള്ളത് ക്രൂരത, വഞ്ചന.
പാലിനെ പാൽ അല്ലാതാക്കുന്ന വിഷത്തിന്റെയും ഉപ്പിന്റെയും ബന്ധം അധികാരത്തിന് ഗുരുത്വവുമായുള്ള ബന്ധം.
പരസ്പരം ഒത്തുപോകാത്ത ബന്ധം.
ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുന്ന, വൃത്തികെടുത്തുന്ന ബന്ധം.
അധികാരിക്ക് താൻ ഗുരുവാണെന്ന് തന്റെ അധികാരമുപയോഗിച്ച് വരുത്താനാവും എന്നത് മാത്രം ഗുരുത്വവും അധികാരവും തമ്മിലുള്ളത്.
ഗുരുത്വവും വാർദ്ധക്യവും തമ്മിലും ഒരുബന്ധവും ഇല്ല.
വൃദ്ധന്മാരൊക്കെ വൃദ്ധന്മാരായത് കൊണ്ട് മാത്രം ഗുരുക്കന്മാരല്ല.
വിത്തിലും തണ്ടിലും (ബാല്യത്തിലും യൗവ്വനത്തിലും മധ്യവയസ്സിലും ലക്ഷണമായി പോലും)ഇല്ലാത്തത് കൊമ്പിലും പൂവിലും പഴത്തിലും ഇല്ല, ഉണ്ടാവില്ല.
ഒരാളുടെ നല്ല കാലത്തെവിടെയും പറയാത്ത, പ്രദർശിപ്പിക്കാത്ത ഗുരുത്വം അധികാരം കിട്ടുമ്പോൾമാത്രം ഉണ്ടാവില്ല.
തങ്ങൾക്ക് ചോദ്യങ്ങൾ ഏറെ ചോദിക്കാനും ഉത്തരം കണ്ടെത്താനും തോന്നുന്ന ഗുരുവേയല്ല, ഗുരുത്വത്തെയല്ല അധികാരിയെ ഗുരുവായി കാണുന്നർ കാണുന്നത്.
പകരം, അധികാരിയെ ഗുരുവായി കാണുന്നർ കാണുന്നത് തങ്ങൾക്ക് ചോദ്യങ്ങൾ ചോദിക്കാൻ സാധിക്കാത്ത അധികാരത്തോടുള്ള അടിമത്വം.
അടിമത്വം നൽകുന്ന വിധേയത്വവും അന്ധതയും അവർക്ക്.
അന്ധതയും ഇരുട്ടും നൽകുന്ന വെറുപ്പും പകയും സമ്മാനമാക്കുന്നവാനിൽ അവർക്ക് ഗുരു, ഗുരുത്വം.
തങ്ങളുടെ വെറുപ്പും പകയും അസൂയയും നടപ്പാക്കിക്കൊടുക്കുന്ന അധികാരി അവർക്ക് ഗുരു. ലോകഗുരു.
ലോകത്താരും അറിയാത്ത, ലോകത്താരും കേൾക്കുകയും അറിയുകയും ചെയ്യാത്ത പകയുടെയുംവെറുപ്പിന്റെയും അസൂയയുടെയും ഗുരു.
അല്ലാതെ, ആർക്കും ഗുരുത്വത്തോടുണ്ടാവുക വെറും വിധേയത്വവും അന്ധതയും അല്ല.
ഗുരുത്വത്തോടുണ്ടാവുക ചോദ്യങ്ങൾ ചോദിക്കാനുള്ള വെമ്പലാണ്, ധൈര്യമാണ്.
അധികാരത്തിന്റെ വഴിയിലും അധികാരം നിലനിർത്താനുള്ള വഴിയിലും ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നല്കാനാവുന്ന ഗുരുത്വത്തിന്റെ കണിക പോലും ബാക്കിയാവില്ല.
ചോദ്യങ്ങളെ ഇല്ലായ്മ ചെയ്യുന്ന കൊടുംക്രൂരതകൾ മാത്രം,
ഇരുട്ട് മാത്രം സംഭാവന ചെയ്യുന്ന ഗുരുത്വം മാത്രം അധികാരിയിൽ.
അങ്ങനെയുള്ള ഇരുട്ടും കൊടുംക്രൂരതകളും കൂട്ടിയെടുക്കുന്നവൻ അധികാരം നേടുന്നു.
ഇരുട്ടിന്റെ മറവിൽ അക്രമവും അനീതിയും അസത്യവും കൂട്ടിയെടുക്കുന്നവൻ അധികാരീയവുന്നു.
പ്രത്യേകിച്ചും ഇന്ത്യ പോലുള്ള രാജ്യത്ത്.
ഗുരുത്വം എന്തെന്നറിയാത്തവർ ഗുരുത്വത്തിന്റെ ഒരു ലക്ഷണവും കാണിക്കാത്തവനെ അതുംകളവുകളുടെയും ക്രൂരതകളുടെയും വഴിയിലൂടെ മാത്രം സഞ്ചരിച്ച് വാർദ്ധക്യത്തിൽ അധികാരത്തിൽഇരിക്കുന്നവനെ ലോകഗുരു എന്ന് പറയുന്നു. ഇങ്ങ് ഇന്ത്യയിൽ. ലോകത്താരും അറിയാത്ത, അംഗീകരിക്കാൻ ഒരുനിലക്കും സാധ്യതയില്ലാത്ത ലോക ഗുരു.
No comments:
Post a Comment