തമാശയാവുന്ന വെടിനിർത്തൽ ഒത്തുതീർപ്പ് :
ഹമാസിനെ ഇല്ലാതാക്കാൻ ഹമാസിന്റെ സമ്മതം വേണംപോൽ.
ആ സമ്മതത്തിന് വേണ്ടി അക്രമികൾ തമ്മിൽ കൈകോർക്കുന്നു, അക്രമികളായ അമേരിക്കയുംഇസ്രായേലും കാത്തിരിക്കുന്നു.
ഹമാസിനെ ഇല്ലാത്താക്കിയതിന് ശേഷം വെടിനിർത്തൽ ഒത്തുതീർപ്പ് നടപ്പാക്കാൻ.
എന്നിട്ട്, ഡൈനിംഗ് ടേബിളിൽ ഇരുന്ന് രണ്ട് തെമ്മാടിക, അമേരിക്കയും ഇസ്രായേലും ഹമാസിന്റെസൂപ്പ് കുടിക്കാൻ.
ട്രംപും നെതന്യാഹുവും ഉണ്ടാക്കിയ യുദ്ധം നിർത്തൽ കരാറിലെ ആകത്തുകയായ തമാശ അതാണ്.
എലിയെ പേടിച്ച് ഇല്ലം ചുട്ടവരുടെ, എലിയെ ഒന്നിനെ പോലും കൊല്ലാതെ ഇല്ലം ചുട്ടവരുടെഒത്തുതീർപ്പ് കരാറിലെ സൂത്രവാക്യമാണ്.
എലികൾ സ്വയം പുറത്ത് വന്ന് പിടികൊടുക്കണം, കൊല്ലപ്പെടാൻ തയ്യാറാവണം എന്ന്.
ഹമാസിനെ ഇല്ലാതാക്കാൻ ഹമാസ് സമ്മതിച്ചില്ലെങ്കിൽ യുദ്ധം തുടരുമെന്ന്.
അല്ലെങ്കിൽ ഇനിയും അനേകമനേകം ഇല്ലങ്ങൾ ചുടുമേന്ന്
ഒന്നും മനസ്സിലാകുന്നില്ല.
ആർക്കാണ് വട്ട്, ആർക്കാണ് ഭ്രാന്ത്.
അധികാരികളുടെയും അധിനിവേശ ശക്തികളുടെയും ഭ്രാന്തുകൾ അതാത് കാലത്തെ നിയമവുംനീതിയും ആണ്.
എന്നിരുന്നാലും ഒരു സംശയം.
ഇത്തിരിപ്പോന്ന സ്ഥലത്തുള്ള ഹമാസുമായല്ലേ ഇവർ കഴിഞ്ഞ രണ്ട് വർഷമായി, വൻശക്തികളുടെപൂർണപിന്തുണയോടെ മുഴുവൻ സാങ്കേതിക വിദ്യകളും ആയുധങ്ങളും ഉപയോഗിച്ച്ഏകപക്ഷീയമായി യുദ്ധം ചെയ്തത്?
എന്നിട്ടും ശിഷ്ടം പൂജ്യമോ?
എന്നിട്ടും പിടിക്കപ്പെടാത്ത, മുട്ടുമടക്കാത്ത ഹമാസ് എങ്ങനെ ഇപ്പോൾ സമ്മതം തരും?
ഇരുട്ടിലെ ഇല്ലാത്ത കറുത്ത പൂച്ചയെ തപ്പിനടക്കുന്നത് പോലെയാണല്ലോ ഹമാസിനെയും ഹമാസ്പിടിച്ചുകൊണ്ടുപോയി എന്ന് പറയുന്ന ബന്ദികളെയും തപ്പിനടക്കുന്നത്?
സാമ്രാജ്യത്വ ശക്തിയുടെയും ഇസ്രായേലിന്റെയും മുക്കിൻ തുമ്പത്ത് നിന്നും പിടിച്ചുകൊണ്ടുപോയിമൂക്കിൻ തുമ്പത്ത് തന്നെ വെച്ചിരിക്കുന്ന ബന്ദികളെയും അവരെ പിടിച്ചുകൊണ്ടുപോയഹമാസിനെയും ഇനിയും പിടിക്കാനാവുന്നില്ല, എവിടെയെന്ന് പോലും അറിയാനാവുന്നില്ല എന്ന്സാമ്രാജ്യത്വ അധിനിവേശശക്തിയും ഇസ്രായേലും തന്നെ പറയുമ്പോൾ അതിൽ വല്ലാത്തൊരുഅവിശ്വസനീയത നിഴലിക്കുന്നുണ്ടല്ലോ?
എങ്കിൽ വിശ്വാസബലമുള്ള ഹമാസ് ആണോ ആയുധ-സാങ്കേതികവിദ്യാ ബലമുള്ള നിങ്ങളാണോശരിക്കും ശക്തർ?
സ്വയം പ്രതിരോധിക്കുന്ന വഴിയിൽ ഹമാസ് ചെയ്തതിന് പ്രതികാരമായി ഹമാസിനെതിരെഅധിനിവേശ ശക്തിയായ രണ്ട് വർഷമായില്ലേ നിങ്ങൾ യുദ്ധം ചെയ്യുന്നു?
അതും വെറും ഠാവട്ടം പോലുള്ള ഒരു കുഞ്ഞുസ്ഥലത്ത് ഒരു കുഞ്ഞുസംഘത്തെ.
ഹമാസിനെതിരെ എന്ന പേരിൽ ഫലസ്തീനിനെയും ഫലസ്തീനികളെയും നിങ്ങൾ ആകെ നശിപ്പിച്ചു, കൊന്നു.
എന്നിട്ടും ഹമാസിനെ ഒന്നും ചെയ്യാതെ, ഒന്നും ചെയ്യാനാവാതെ നിങ്ങൾ വീണ്ടും ഹമാസിന്റെസമ്മതത്തിന് കാത്തിരിക്കുന്നു.
ഹമാസിനെ കൊല്ലാൻ, ഹമാസിനെ ഇല്ലായ്മ ചെയ്യാൻ.
എല്ലാറ്റിൽ നിന്നും ഹമാസിനെ ഒഴിവാക്കാൻ ഹമാസ് സമ്മതിച്ചു ഒഴിഞ്ഞു തരണം നിങ്ങൾക്ക്, അല്ലേ?
ഹമാസിനെ ഇല്ലാതാക്കാൻ ഹമാസ് തന്നെ സമ്മതിച്ചുകൊടുക്കണം പോൽ.
സംഗതിയും അജണ്ടയും കൃത്യം.
മൊത്തം അറബ് രാജ്യങ്ങളിലെന്ന പോലെ ഫലസ്തീനിലും അമേരിക്കൻ-ഇസ്രായേൽ പാവഭരണകൂടം മാത്രം ഭരിക്കണം.
ജനാധിപത്യപരമായി ജനങ്ങൾ തിരഞ്ഞെടുത്ത ഹമാസ് ഒഴിയണം.
എന്നിട്ട് അമേരിക്കയും പാശ്ചാത്യ ശക്തികളും തിരുമാനിച്ച് നിയോഗിക്കപ്പെടുന്നവർ മാത്രംഫലസ്തീനിൽ നിലയുറപ്പിക്കണം.
ജനാധിപത്യം അറബികൾക്കും ഫലസ്തീനും വേണ്ട.
********
ഹമാസിനോടും ഫലസ്തീനികളോടും (പൊതുവെ മുസ്ലിംകളോട്) ചെയ്യുന്ന കൊടുംക്രൂരതകൾസാധാരണ സംഭവമായി റിപ്പോർട്ട് ചെയ്ത്, എപ്പോഴെങ്കിലും നിൽക്കക്കള്ളിയില്ലാതെ ഹമാസുംഫലസ്തീനികളും (പൊതുവേ മുസ്ലിംകൾ) പ്രതിരോധിക്കേണ്ടി വന്ന് ചെയ്യുന്നതിനെ മാത്രംഭീകരവാദവും തീവ്രവാദവും ആയി ചിത്രീകരിക്കുക.
അത് ഒക്ടോബർ 7ലെ ഹമാസ് ആക്രമണമായാലും (അതും ആര് ആരെക്കൊണ്ട്എന്തിന്ചെയ്യിപ്പിച്ചു എന്നറിയില്ല.)
എല്ലാം കാണുന്ന, എന്തും എവിടെ ചെന്നും ചെയ്യാൻ സാധിക്കുന്ന അമേരിക്കക്കും ഇസ്രായേലിനും :
പക്ഷേ ഹമാസിന്റേത് എന്ന് അവർ ആരോപിക്കുന്ന ആക്രമണം തടയാൻ കഴിഞ്ഞില്ല,
ഇതുവരെയും ബന്ദികളും ഹമാസും എവിടെയുണ്ടെന്ന് പോലും അറിയാൻ കഴിയുന്നില്ല.
എന്നത് കൂടി കൂട്ടിവായിക്കുമ്പോൾ എന്തോ വല്ലാത്തൊരു പന്തികേടും താമാശയും തന്നെതോന്നുന്നു.
No comments:
Post a Comment