Monday, September 8, 2025

ബീഹാർ: ജെഡിയു ആലോചിക്കാതെ പോയത്.

ബീഹാർ: ജെഡിയു ആലോചിക്കാതെ പോയത്. 


കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എങ്ങനെ, എന്തുകൊണ്ട് ജെഡിയുവിനേക്കാൾ കുറവ് സീറ്റുകളിൽ മത്സരിച്ച ബിജെപി ജെഡിയുവിനേക്കാൾ കൂടുതൽ സീറ്റുകൾ നേടി?


എങ്ങനെ, എന്തുകൊണ്ട് ബിജെപിയേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിച്ച ജെഡിയു ബിജെപിയേക്കാൾ വളരേ കുറവ് സീറ്റുകളിൽ ജയിച്ചു?


അതിനുള്ള ഉത്തരം ഒന്നേയുള്ളൂ.


അതും കൂടിയാണ് NDA ഘടകകക്ഷികൾക്ക് പോലും മനസ്സിലാവാത്ത യഥാർത്ഥ വോട്ട് കളവ് രാഷ്ട്രീയം.


തോളത്ത് നിന്ന് ചെവി തിന്നുന്ന രാഷ്ട്രീയം.


നക്കിക്കൊല്ലുന്ന രാഷ്ട്രീയം.


സുഖിപ്പിച്ചു ചിതലായി അരിച്ചുകയറി ഇല്ലാതാക്കുന്ന രാഷ്ട്രീയം.


ബിജെപിയുടെ കൂടെ കൂടിയ ബാക്കിയുള്ള എല്ലാ പാർട്ടികളും ക്രമേണ അലിഞ്ഞില്ലാത്താവുന്നതിന്റെയും നിഷ്ക്രമിക്കുന്നതിന്റെയും പിന്നിലെ പല കാരണങ്ങളിൽ പ്രധാനമായ ഒന്ന് ഇതാണ്.


ക്രമേണക്ക്രമേണ ബിജെപി മാത്രമാവുന്ന, ബാക്കിയെല്ലാറ്റിനെയും വിഴുങ്ങി ഇല്ലാതാക്കാൻ ഉദ്ദേശിച്ച വോട്ട് കളവ് രാഷ്ട്രീയം.


*******


ജെഡിയു മാത്രമല്ല മുഴുവൻ NDA ഘടകകക്ഷികളും അറിയാതെ പോകുന്നത്. 


തെങ്ങിന്മുകളിലിരിക്കുന്ന കാക്കരാജാവിന് പറ്റുന്ന അതേ അബദ്ധം. 


തെങ്ങ് കീഴേ വേര് ചിതലിച്ച് ക്ഷീണിച്ച് വീഴാറായിരിക്കുന്നു എന്ന വസ്തുതയും വാസ്തവവും.

 

താഴെ ബിജെപിയും പരിവാരങ്ങളും സ്വയം ചിതലായി മാറി അവരുടെ വേരുകൾ തിന്ന് നശിപ്പിക്കുന്നു എന്ന വസ്തുതയും വാസ്തവവും.

No comments: