Sunday, September 28, 2025

ഹൈന്ദവം, സനാതനം. സ്വന്തമായ ഒന്നുമില്ലാത്തത്. എട്ടുകാലി മമ്മൂഞ്ഞിനെ പോലെ എല്ലാം ഏറ്റെടുക്കുന്നു, ശരിയെന്ന് പറയുന്നു.

ഹൈന്ദവംസനാതനം എന്നൊക്കെ നാം ഓമനിച്ച് പറയുന്ന ബഹുദൈവ വിശ്വാസമതം ഒരു മതമായുണ്ടോ എന്നറിയില്ല.  

ഉണ്ടെങ്കിൽ ഹൈന്ദവംസനാതനം എന്ന ബഹുദൈവ വിശ്വാസമതം എങ്ങനെ ഏകദൈവവിശ്വാസമതത്തെ ഉൾക്കൊള്ളുന്നു എന്ന് കരുതാൻ സാധിക്കും?


അങ്ങനെ ഉൾക്കൊണ്ടാൽ അതിന്റെ ഫലം ബഹുദൈവ വിശ്വാസമതം ഇല്ലാതാവുകയെന്നതല്ലേ


അങ്ങനെ ഉൾക്കൊണ്ടാൽ ബഹുദൈവ വിശ്വാസമതം അതല്ലാതെയാവുകയെന്നതല്ലേ?


ഏകദൈവ വിശ്വാസമതം എങ്ങനെ ബഹുദൈവ വിശ്വാസമതത്തെ ഉൾക്കൊള്ളുന്നു എന്നും പറയാൻ സാധിക്കും?


അങ്ങനെ ഉൾക്കൊണ്ടാൽ ഏകദൈവ വിശ്വാസമതം എന്നത് ഇല്ലാതെയാവില്ലേ?


ഓരോന്നിനെയും അതാക്കുന്ന സത്തഗുണം നഷ്ടപ്പെടുത്തുന്നതിനെ ഉൾക്കൊള്ളാൻ സാധിക്കുമോ


ഒന്ന് മറ്റൊന്നിനെ വിഴുങ്ങുന്ന പ്രക്രിയയല്ലേ അത്?


ഒന്ന് മറ്റൊന്നിനെ വിഴുങ്ങുന്ന പ്രക്രിയയെ ഉൾക്കൊള്ളൽ എന്നാണോ പറയുക?


തീയിനെ വെള്ളത്തിനും വെള്ളത്തിനെ തീക്കും ഉൾക്കൊള്ളാനാവുമോ?


അങ്ങനെ ഉൾക്കൊണ്ടതിന് ശേഷം വെള്ളത്തിനും തീക്കും അവ തന്നെയായി വേറിട്ട് നിലകൊള്ളാൻസാധിക്കുമോ?


ബിബാരാധനാ വിശ്വാസമതത്തിന് എങ്ങനെ ബിബാരാധനാവിരുദ്ധ വിശ്വാസമതത്തെഉൾക്കൊള്ളാൻ സാധിക്കും?


അങ്ങനെ ഉൾക്കൊണ്ടാൽ: 


ഒന്നുകിൽ ബിംബാരാധനാ വിശ്വാസമതം മാത്രമുണ്ടാവും.


അല്ലെങ്കിൽ ബിബാരാധനാ വിരുദ്ധ വിശ്വാസമതം എന്നത് ഇല്ലാതെയാവും.


അല്ലാതെ ഒന്നിന് അതായിക്കൊണ്ടു തന്നെ കടകവിരുദ്ധമായ മറ്റേതിനെഉൾക്കൊള്ളാനാവുന്നതെങ്ങിനെ?


മറിച്ചുള്ള പറച്ചിലുകളുംഎല്ലാ വ്യത്യസ്തതകളെയും ഉൾക്കൊള്ളുന്ന സംഗതി ഹൈന്ദവംസനാതനംഎന്നൊക്കെ നാം അലങ്കാരമായി പറയുന്ന പറച്ചിലുകൾ ഈയർഥത്തിൽ വെറും പുറംപൂച്ച്പറച്ചിലുകൾ മാത്രം.


ഇല്ലാത്തത്

സംഭവിക്കാത്തത്.


എന്നിട്ടും പിന്നെങ്ങിനെഎന്തുകൊണ്ട് ഹിന്ദുമതംസനാതനം വിശാലം എല്ലാം ഉൾക്കൊള്ളുന്നത്സഹിഷ്ണുതാപരം എന്നൊക്കെ തട്ടിവിടുന്നത്തട്ടിവിടാനാവുന്നത്?


ഒരൊറ്റ ഉത്തരം


ഇല്ലാത്തതായത് കൊണ്ട്


ഹിന്ദുമതംസനാതനം എന്നത് ശരിക്കും ഇല്ലാത്തതായത് കൊണ്ട്


ഇല്ലാത്തത് എങ്ങനെയുമാണെന്ന് ആർക്കും പറയാം എന്നത് കൊണ്ട്.


ഇല്ലാത്തതിന്മേലും ഇല്ലാത്തതിനെ കുറിച്ചും എന്തും ആർക്കും കെട്ടിച്ചമച്ച് പറയാം എന്നത് കൊണ്ട്.


ഹിന്ദുമതത്തിന്റെ പേരിൽ കാലാകാലമായി നടക്കുന്നത് അതാണ്. 


അടിസ്ഥാനവും ആധാരവും ഇല്ലാത്തതായത് കൊണ്ട് ആരെന്ത് കൂട്ടിച്ചേർത്താലും ഇല്ലാതാക്കിയാലും ആർക്കും ചോദ്യം ചെയ്യാൻ സാധിക്കില്ല. 


ചോദ്യം ചെയ്യാൻ ഉപയോഗിക്കേണ്ട ആധാരവവും അടിസ്ഥാനവും ഇല്ല.


ഇല്ലാത്തതിനെ ഉള്ളതായി കാണിക്കുമ്പോൾ എന്ത് കാൽപനികതയും ഭാവനയും വ്യാഖ്യാനവുംവിശേഷണവും നൽകാം


ആരും ചോദ്യം ചെയ്യില്ലആർക്കും ചോദ്യം ചെയ്യാനാവില്ല


അതിനാൽ തന്നെ വൈവിധ്യവും വ്യത്യസ്തതയും ഉൾകൊള്ളുന്ന ഹൈന്ദവംസനാതനം എന്നഒന്നുണ്ട് എന്ന് പറയുന്നത് വെറും വെറുതെ


എല്ലാ വൈവിധ്യവും വ്യത്യസ്തതയും ഉൾകൊള്ളുന്നതാണ് എന്ന് പറയുന്നത് തന്നെ ഹൈന്ദവം സനാതനം ഇല്ലാത്തതാണ് എന്നതിനുള്ള തെളിവ്.


എല്ലാ വൈവിധ്യവും വ്യത്യസ്തതയും ഉൾകൊള്ളുന്നതാവണമെങ്കിൽ സ്വന്തമായ ഒന്നുമില്ലാത്ത ഒന്ന് എന്ന് വരണം.


ഹൈന്ദവംസനാതനം ഒന്നുമില്ലാത്ത ഒന്നെന്ന് വരണം.


എവിടെ നിന്നൊക്കെയോ കിട്ടിയ എന്തൊക്കെയോ ആരൊക്കെയോ തോന്നിയത് പോലെ നിറച്ചവഴിയരികിലെ പാത്രം പോലെ മാത്രം ഹൈന്ദവംസനാതനം എന്ന് വരണം.


ഇതിങ്ങനെ മാത്രമെന്ന് പറയാൻ സാധിക്കാത്ത വെറുമൊരു പത്രമായ ഹൈന്ദവംസനാതനം മാത്രം എന്ന് വരണം.


അങ്ങനെ വഴിയരികിലെ പാത്രം പോലെയല്ലാത്ത ഒന്നിനും വ്യത്യസ്തമായത് ഉൾക്കൊണ്ട്അതായിത്തന്നെ നില്ക്കുക എന്നത് സാധ്യമല്ല


ആ പത്രം സ്വയം ഒരു ഒന്നല്ലാതായിക്കൊണ്ടല്ലാതെ.


അഥവാഅങ്ങനെ ഉൾക്കൊണ്ട് നിൽക്കുന്നത് സ്വയം ഒരു സംഗതിയും സന്ദേശവും വഴിയും അല്ല, ആകില്ല എന്നർത്ഥം.


ഒരുതരം ജീവനും തുടിപ്പും സന്ദേശവും പ്രതിനിധാനം ചെയ്യാത്ത വേറുമൊരു പാത്രമാകും എല്ലാംഉൾകൊള്ളുന്നതെന്ന് നാം പറയുന്ന  ഒന്ന്.


********


വാതിലടച്ചു നിൽക്കുന്നതിനാൽ വാതിലിൽ മുട്ടി ഒച്ചയുണ്ടാവുന്നതിനെ വാതിൽ തുറന്ന്സ്വീകരിച്ചാശ്ലേഷിച്ച് പരസ്പരം സംസാരിക്കുന്നത്അങ്ങനെ സംസാരിക്കുന്നതിന്റെ ശബ്ദം ഒച്ചപ്പാടുകൾ എന്ന് വരരുത്വരുത്തരുത്.


വിവരക്കേട് ഉൾകൊള്ളലല്ല.


ഒന്ന് മാത്രമാണ് ശരിയെന്ന് ഉറപ്പില്ലാത്തത് ഉൾകൊള്ളലല്ല.


ഏതെങ്കിലും ഒന്ന് ശരിയാണെന്ന് പഠിച്ചുറപ്പിച്ചുപറയാൻ സാധിക്കാത്തത് ഉൾകൊള്ളലല്ല.


ഒന്ന് മാത്രം ശരിയാണെന്ന് പറയാൻ ധൈര്യമില്ലാത്തത് ഉൾകൊള്ളലല്ല.


അങ്ങനെയൊരൊന്ന് അർത്ഥശങ്കക്കിടയില്ലാത്തവിധം കൈവശമില്ലാത്തത് ഉൾകൊള്ളലല്ല.


മേല്പറഞ്ഞവയൊന്നും വ്യത്യസ്തതയും വൈവിധ്യവും ഉൾകൊള്ളലാണെന്ന് പറയാൻ പറ്റില്ല.


നിസ്സഹായമായി എല്ലാം ശരിയെന്ന് പറയേണ്ടിവരുന്നത് ( വഴിയിൽ ശരിയെന്നുറപ്പില്ലാത്തതന്റേതും ശരിയാക്കി എടുക്കൽവെറും നിസ്സഹായത മാത്രം.


അല്ലാതെ അതൊന്നും എല്ലാം ഉൾകൊള്ളലല്ലഎല്ലാം ശരിയാണെന്ന് മനസ്സിലാക്കിപ്പറയലല്ല.


എല്ലാം ശരിയാണ്എല്ലാറ്റിനെയും ഉൾകൊള്ളുന്നു എന്ന് വെറും വെറുതെകണ്ണടച്ചുപറയുകയെന്നാൽ യഥാർത്ഥത്തിൽ അവയിൽ ഒന്നിനെയും അതിന്റെ തനത് സ്വഭാവത്തിലുംഭാഷ്യത്തിലും മനസ്സിലാക്കാതിരിക്കലും അംഗീകരിക്കാതിരിക്കാലുമാണ് സംഭവിക്കുന്നത്.


തീർത്തും നിരുത്തരവാദപരമായ സമീപനം


ഒന്നും സ്വീകരിക്കാതിരിക്കുന്ന വാതിൽ കൊട്ടിയടക്കൽ


അറിവുകേടിനെയും അറിവുകേടുണ്ടാക്കുന്ന പേടിയേയും മൗനത്തെയും വിവേകവും പക്വതയും മൗനവുമായി കാണ ല ൽ.


വാതിൽ തുറന്നുവെച്ച് സ്വീകരിക്കലല്ല അത്.


ഒന്നും മനസിലകാത്തത് കൊണ്ട് ഒന്നും സ്വീകരിക്കാതിരിക്കുക എന്നാൽ എല്ലാം ഉൾക്കൊള്ളൽഎന്ന അർത്ഥമില്ല.


എല്ലാറ്റിന്റെയും അതായി തന്നെയുള്ള അസ്തിത്വവും വ്യക്തിത്വവും വ്യവച്ഛേദിച്ചറിയാതെനിഷേധിക്കൽ കൂടിയാണ് കണ്ണടച്ച് വെറുതെ എല്ലാം ഉൾകൊള്ളുന്നുഎല്ലാം ശരി എന്ന്വെറുംവായിൽ പറയുന്നുവെന്നാൽ


ശുദ്ധ വെറും കാപട്യവും ഒളിച്ചോട്ടവും.


 നിലക്ക് ഹൈന്ദവതസനാതനം (സുന്ദരമായ വാക്കിന്റെ സുന്ദരമായ അർത്ഥം മാറ്റിവെച്ചാൽഎല്ലാ വ്യത്യസ്ത വിശ്വാസങ്ങളും ഉൾകൊള്ളുന്നതാണ് എന്ന വാദം തന്നെ തെറ്റാണ്കാപട്യവുംഒളിച്ചോട്ടവും മാത്രമാണ്.


അങ്ങനെ എല്ലാം ഉൾകൊള്ളുന്നതാണെങ്കിൽ ഹൈന്ദവതസനാതനം അതായി തന്നെയില്ലഹൈന്ദവതസനാതനം എന്നത് തന്നെയില്ല എന്നാണർത്ഥം വരിക


(ശരിക്ക് പറഞ്ഞാൽഅല്ലെങ്കിലും ഒരു വേദവും ഉപനിഷത്തും പുരാണവും ഹൈന്ദവംഹിന്ദുസനാതനം എന്നിങ്ങനെയുള്ള വിശ്വാസജീവിതസാംസ്കാരിക രീതിയെയും വഴിയെയും കുറിച്ച്ഒന്നും പരാമർശിക്കുന്നതേയില്ല എന്ന കാര്യം വേറെ തന്നെ ചർച്ച ചെയ്യേണ്ടത്).


വെറും വെറുതെ നടത്തുന്ന സങ്കല്പവും അവകാശവാദവും മാത്രമായല്ലാതെശരിക്ക് പറഞ്ഞാൽഎല്ലാം ഉൾകൊള്ളുന്ന ഹൈന്ദവതസനാതനം എന്ന സംഗതിയേ ഇല്ല.


വ്യത്യസ്ത വിശ്വാസങ്ങളെയും ദൈവസങ്കൽപങ്ങളെയും ഉൾകൊള്ളുന്നു എന്ന വാദം തന്നെ ശരിയല്ലഎന്ന് മാത്രമല്ല അങ്ങനെ ആരെങ്കിലും അവകാശപ്പെടുന്നുണ്ടെങ്കിൽ അത് വെറുമൊരു തമാശമാത്രമാണ്.


കാരണംഒന്നിച്ച് നിൽക്കാൻ സാധ്യമാവാത്തതിനെ ഉൾക്കൊള്ളുന്നുഒന്നിച്ച് നിർത്തുന്നു എന്ന്പറയുന്നത് വെറുമൊരു ക്രൂരമായ തമാശ മാത്രമല്ലാതെ വേറെന്താണ്?


പാലും ഉപ്പും പരസ്പരം ചേർന്ന് നിൽക്കുമോ ?


നിൽക്കുംശരിയാണ്.


പക്ഷേഎങ്ങിനെ ?


പിന്നങ്ങോട്ട് അവപാലും ഉപ്പുമായി അവ വേറിട്ട് നിൽക്കില്ലഅവയെ വേറിട്ട് കാണാൻ പറ്റില്ല എന്നകോലത്തിൽ.


ഒന്ന് മറ്റൊന്നിനെ ഇല്ലാതാക്കുംമറ്റൊന്നാക്കി മാറ്റും


മറ്റൊന്നായി രണ്ടും മാറും.


പാലും ഉപ്പും ഇല്ലാതെയാവും


പാലും ഉപ്പും രണ്ടും രണ്ടുമല്ലാതെയായി വേറൊന്നാവും


പാലും ഉപ്പും കൂടി വേറൊന്നാവും.


ഏകദൈവ വിശ്വാസമതത്തെ ബഹുദൈവ വിശ്വാസമതം ഇങ്ങനെയാണ് ശരിയാണെന്ന് കരുതിഉൾകൊള്ളുക.


അങ്ങനെ ഏകദൈവ വിശ്വാസമതത്തെ ഉൾകൊള്ളുന്ന മാത്രയിൽ ബഹുദൈവ വിശ്വാസമതംഅതല്ലാതിയായി തീരും 


അതൊരു ഏകദൈവവിശ്വാസമതമായി മാറില്ലേ?


അല്ലെങ്കിൽ ബഹുദൈവ വിശ്വാസ മതം മാത്രം ബാക്കിയാവുംഏകദൈവ വിശ്വാസ മതംഇല്ലാതാവും.


ഇനി ബഹുദൈവ വിശ്വാസമതത്തിലെ നൂറായിരം ദൈവസങ്കല്പങ്ങളിൽ ഒന്നായി ഏകദൈവവിശ്വാസത്തിലെ ഏകദൈവത്തെയും ഉൾകൊള്ളുമെന്ന വാദം


ഉൾകൊള്ളുന്നുവെന്നത് ഒരു ഔദാര്യം പോലെ.


പക്ഷേ അങ്ങനെയൊരു ഔദാര്യം ഏകദൈവ വിശ്വാസമതങ്ങൾക്ക്ബിംബാരാധനാവിരുദ്ധമതങ്ങൾക്ക് സ്വീകാര്യമാവുമോ?


സ്വീകാര്യമാവില്ല.


ബഹുദൈവ വിശ്വാസമതത്തിലെ നൂറായിരം ദൈവസങ്കല്പങ്ങളിൽ ഒന്നായി ഏകദൈവ വിശ്വാസമതത്തിലെ ഏകദൈവത്തെ ഉൾക്കൊള്ളുന്നത് ഏകദൈവ മതവിശ്വാസത്തെ ഇല്ലായ്മ ചെയ്യുന്നതിന്തുല്യം.


അവിടെ ബഹുദൈവ വിശ്വാസം മാത്രം നിലകൊള്ളുകയാണ്.


ഒരു ശരി മാത്രമേ ഉള്ളൂ എന്ന് കൃത്യമായും വ്യക്തമായും അവകാശപ്പെടുന്നവനോട് ,  ഒരു ശരിമാത്രം പറയുന്നവനോട്മറ്റ് നൂറായിരം തെറ്റുകളെന്ന് അവൻ കണക്കാക്കുന്നതിൽ ഒന്നായി ശരിയെ കണക്കാക്കാമെന്ന് പറഞ്ഞാൽ എങ്ങിനെയിരിക്കും?


എങ്ങിനെ അവൻ  ഔദാര്യത്തെ സ്വീകരിക്കും?


അതൊരു തരം വിഴുങ്ങി ദഹിപ്പിച്ച് ഇല്ലാതാക്കി ഉൾക്കൊള്ളൽ മാത്രം.


വിഴുങ്ങി ദഹിപ്പിച്ച് ഇല്ലാതാക്കി ഉൾകൊള്ളുക എന്നത് ഉൾകൊള്ളുക എന്നതല്ല.


നിങ്ങൾ മാത്രം ബാക്കിയാവുന്നനിങ്ങളെ മാത്രം ബാക്കിയാക്കുന്നബാക്കിയെല്ലാറ്റിനെയും ഇല്ലായ്മചെയ്യുന്ന ഫാസിസത്തിന്റെ സുന്ദരമായ പേര് കൊടുത്ത് നടത്തുന്ന ക്രൂരമായ ഉൾക്കൊള്ളലാണത്.


ഹൈന്ദവതയും സനാതനവും എല്ലാ വൈവിധ്യങ്ങളും ഉൾകൊള്ളുന്നു എന്നത് ഓരോന്നിനെയുംഅതായിത്തന്നെ നിലനിൽക്കാൻ അനുവദിക്കാത്ത ഫാസിസത്തിന്റെ സുന്ദരമായ പേര് കൊടുത്ത്നടത്തുന്ന ക്രൂരമായ ഉൾക്കൊള്ളൽ മാത്രം.

No comments: