BJP-NDA സഖ്യം ശക്തമാണ്, ശക്തമായിരിക്കും, ഇനിയുമിനിയും ശക്തമാകും.
അതുകൂടിയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും ഫലവും തരുന്ന സൂചനകൾ.
എന്തുകൊണ്ട് സഖ്യം ശക്തമാണ്, ശക്തമായിരിക്കും, ഇനിയുമിനിയും ശക്തമാകും?
ഫലത്തിൽ സഖ്യം ഒരു അധോലോക സംഘം പോലെ ആയി മാറിയത് കൊണ്ട്.
അധോലോക സംഘത്തിൽ എല്ലാവർക്കും എല്ലാവരെയും പേടിയാണ്, പേടിയാവും എന്നതിനാൽഒഴിഞ്ഞുപോക്കും കൊഴിഞ്ഞുപോക്കും പെട്ടെന്നും എളുപ്പത്തിലും നടക്കില്ല എന്നതിനാൽ.
സ്വയം ഏർപ്പെട്ട ഹീന-കൊടുംക്രൂര പ്രവൃത്തികൾ അവരെപ്പോലെ തന്നെ അവരെല്ലാത്തവരെയുംമുഴുവൻ പേടിപ്പിക്കും എന്നതിനാൽ.
ഒട്ടനവധി ഹീന-കൊടുംക്രൂര കൃത്യങ്ങളിൽ ഏർപ്പെട്ടവരിൽപെട്ട ആർക്കും പിന്നീടങ്ങോട്ട്ആത്മരക്ഷാർത്ഥം ആ സംഘത്തിന്റെ ഭാഗമായി തന്നെ തുടർന്നുപോകുക മാത്രമല്ലാതെ ഒഴിഞ്ഞ്വേറിട്ട് പോകുക സാധ്യമല്ല എന്നതിനാൽ.
ഈയൊരു സംഘത്തെക്കാൾ വലിയ അധികാരവും ശക്തിയുമുള്ള, ധൈര്യവും ആത്മവിശ്വാസവുംഉറപ്പും നൽകുന്ന മറ്റൊരു സംഘം ഇല്ലാത്തിടത്തോളം പ്രത്യേകിച്ചും.
അതുകൊണ്ട് തന്നെ ഈ സഖ്യത്തിലുള്ളവർ എങ്ങനെയും ആ സഖ്യത്തിൽ തന്നെ തുടരും.
പിന്നെയും എന്തുകൊണ്ട്?
അവരെ തുടർച്ചയായി അധികാരത്തിലെത്തിച്ച വോട്ട് കളവുകൾ പുറത്ത് വരാതിരിക്കാൻ.
വോട്ട് കളവിലൂടെ അധികാരം നേടുന്നതും നിലനിർത്തുന്നതും തുടർത്താൻ.
വേണമെങ്കിൽ, BJP-NDA സഖ്യത്തിലേക്ക് ഇനിയും കൂടുതൽ കക്ഷികൾ വരികയും ചെയ്യും.
എന്തുകൊണ്ട്?
BJP-NDA സഖ്യകക്ഷികളെ പോലെ തന്നെ, രാജ്യതാൽപര്യം അശേഷം തൊട്ടുതീണ്ടാതെ, അതേ“രാജ്യസ്നേഹം”എന്ന വാക്ക് നാവിൻ തുമ്പത്ത് അലങ്കാരമായും പൊതുജനങ്ങളെരാജ്യദ്രോഹികളാക്കാനും കൊണ്ടുനടക്കുന്ന, അധികാരവും സ്വാർത്ഥ നിക്ഷിപ്ത താല്പര്യങ്ങളുംമാത്രം കൈമുതലായുള്ള, സഖ്യത്തിന് പുറത്ത് നിൽക്കുന്ന മറ്റനേകം പാർട്ടികൾ ഉണ്ടെന്നതിനാൽ.
ഒരൊറ്റ പാർട്ടിക്കും നേതാവിനും അധികാരവും സ്വാർത്ഥ നിക്ഷിപ്ത താൽപര്യങ്ങളും മാത്രമല്ലാതെരാജ്യവും രാജ്യതാല്പര്യങ്ങളും വിഷയമല്ല എന്നതിനാൽ.
കളവ് വെച്ച് അധികാരം നേടുന്നതിന്റെയും നിലനിർത്തുന്നതിന്റെയും സുഖവും എളുപ്പവുമുള്ളവിദ്യകളിൽ അതീവമായി ആകർഷിക്കപ്പെടുന്നതിനാൽ.
പിന്നെയും എന്തുകൊണ്ട്?
ഇന്ത്യയിൽ കളവ് എളുപ്പമാണ്, കളവ് അധ്വാനവും ചിലവും കുറഞ്ഞതാണ്, കളവ് നേട്ടംഏറെയുണ്ടാക്കുന്നതാണ് എന്നുറപ്പുള്ളത് കൊണ്ട്.
പ്രത്യേകിച്ചും അധികാരത്തിന്റെയും ഇലക്ഷൻ കമ്മീഷന്റെയും മറ്റ് ഏജൻസികളുടേയുംകോടതികളുടെയും വരെ ഒത്താശയോടെയാണ് ആ കളവ് നടക്കുന്നത് എന്നതിനാലും, അതിനാൽതന്നെ മറ്റൊന്നും കരുതാനും പേടിക്കാനും ഇല്ല എന്നത് കൊണ്ടും.
ചോദ്യം ചെയ്യാനും തിരുത്താനും ശിക്ഷിക്കാനും തന്റേടമുള്ള ഒന്നും ആരും ഈ ഇന്ത്യയിൽ ഇല്ല, ഉണ്ടാവില്ല എന്നുറപ്പുള്ളത് കൊണ്ട്.
കളവിന്റെ പങ്ക് തങ്ങൾക്ക് ഇനിയും വിജയമേകും, വിജയമാകും എന്നുറപ്പുമുള്ളത് കൊണ്ട്.
കള്ളന് കഞ്ഞി വെച്ചുകൊടുത്താൽ മാത്രം മതി എന്നിയുന്നത് കൊണ്ട്.
കളവിന്റെ ചക്കരച്ചട്ടിയിൽ കയ്യിട്ടവർക്ക് പിന്നീടത് ശീലമാകും എന്നത് കൊണ്ട്.
സർവ്വോപരി, പാപത്തിൽ പങ്ക് ചേർന്ന് കിട്ടേണ്ടത് കിട്ടുകയും അനുഭവിക്കുകയും ഉളുപ്പ്നഷ്ടപ്പെടുകയും ചെയ്തവർ തങ്ങളിൽപെട്ട ആരെയും കുറ്റംപറഞ്ഞ് കല്ലെറിയാൻധൈര്യമുണ്ടാവാൻ മാത്രം പാപം ചെയ്യാത്തവരാവില്ല എന്നതിനാൽ.
എന്തെളുപ്പമാണ് അധികാരത്തിലെത്താനും അധികാരം നിലനിർത്താനും എന്ന് സഖ്യത്തിന്റെഭാഗമായ ഓരോ പാർട്ടിക്കും മനസ്സിലാവുന്നതിനാൽ.
ഈ എളുപ്പം കണ്ട് കൊതിച്ച് ഇനി സഖ്യത്തിലെത്താൻ വെമ്പിനിൽക്കുന്ന പുറത്തുനിൽക്കുന്ന മറ്റ്കക്ഷികൾക്കും മനസ്സിലാവുന്നു.
രാജ്യസ്നേഹത്തിന്റെയും സനാതന ധർമ്മത്തിന്റെയും പുതിയ പുതിയ എളുപ്പവഴികൾ, ഊടുവഴികൾ, കളവുവഴികൾ അത്രക്ക് എളുപ്പമുള്ളതാണ്, ശക്തിയേകുന്നതാണ്.
No comments:
Post a Comment