വർത്തമാനകാല ഇന്ത്യയും ഇസ്രായേലും പോകുന്ന വഴി ഒന്നുതന്നെയോ?
വർത്തമാനകാല ഇന്ത്യയും ഇസ്രായേലും അകപ്പെട്ട അവസ്ഥയും ഒന്നുതന്നെയോ?
അയൽവാസികൾ മുഴുവൻ അകന്നും വെറുത്തും പോകുന്ന വഴി.
അന്താരാഷ്ട്ര തലത്തിൽ അങ്ങേയറ്റം ഒറ്റപ്പെടുന്ന വഴി.
വെറുപ്പിന്റെയും ശത്രുതയുടെയും വഴി.
മറ്റാരും അംഗീകരിക്കാതെ സ്വന്തമായി വീമ്പിളക്കുന്ന വഴി.
ആഭ്യന്തര അധികാര രാഷ്ട്രീയത്തിനും നേട്ടത്തിനും വേണ്ടി അന്താരാഷ്ട്ര നയത്തിൽ വെറുപ്പുംവിദ്വേഷവും ആധാരമാക്കുന്ന വഴി.
ആഭ്യന്തര അധികാര രാഷ്ട്രീയത്തിനും നേട്ടത്തിനും വേണ്ടി നാടിനെയും നാട്ടുകാരെയുംദുരിതത്തിലാക്കുന്ന വഴി, നഷ്ടപ്പെടുത്തുന്ന വഴി.
വെറുപ്പിന്റെ ശക്തിക്ക് വേറൊരു വെറുപ്പിന്റെ ശക്തി കൂട്ടാവുന്ന വഴി.
അന്തിമവിശകലനത്തിൽ ഇന്ത്യക്ക് ഇസ്രായേലും ഇസ്രായേലിന് ഇന്ത്യയും മാത്രം കൂട്ട് എന്ന അവസ്ഥസംജാതമായ വഴി.
ഇസ്രായേലിന് ലോക തെമ്മാടി, ധാർഷ്ട്യത്തിനും അഹങ്കാരത്തിനും കയ്യും കാലും വെച്ച് നടക്കുന്നഅമേരിക്കയും കൂടെയുണ്ട് എന്നൊരു സമാധാനം കൂടിയുണ്ട് എന്ന വഴി.
ഇന്ത്യക്ക് കൂട്ടിന് ആർക്കും ഒരിക്കലും വിശ്വസിക്കാൻ സാധിക്കാത്ത, ചരിത്രത്തിലങ്ങോളമിങ്ങോളംവഞ്ചന മാത്രം കൈമുതലാക്കിയ, ജൂതവംശീയ മോൾക്കോയ്മയുടെ (ബ്രാഹ്മണ മേൽക്കോയ്മചിന്തക്ക് സമാനമായി വെല്ലുവിളിയാകാവുന്ന) ഇസ്രായേൽ അല്ലാതെ ആരുമില്ലാതെയായ വഴി.
ഇന്ത്യ അക്കരെയും ഇക്കരെയും ഇല്ലാതെ (സ്വന്തം വീട്ടുനുള്ളിലെ വീമ്പ് പറച്ചിലിനപ്പുറം എല്ലാംനഷ്ടപ്പെട്ട് ) നടുക്കടലിലായ വഴി.
No comments:
Post a Comment