Tuesday, September 2, 2025

ഒരു ഭൂപ്രദേശം വിഭജിക്കപ്പെട്ടതും ഇന്ത്യ ഉൾപ്പെടെ മുന്ന് രാഷ്ട്രങ്ങൾ ഉണ്ടായതും

 ഏഴ് ദശാബ്ദങ്ങൾക്ക് മുൻപ് ഒരു ഭൂപ്രദേശം വിഭജിക്കപ്പെട്ടതും ഇന്ത്യ ഉൾപ്പെടെ മുന്ന് രാഷ്ട്രങ്ങൾ ഉണ്ടായതും വലിയതെറ്റായി അവതരിപ്പിക്കുന്നവർ ഇപ്പോഴും ഉണ്ടെന്നത്ഇപ്പോഴും പിരികയറ്റിഉണ്ടാക്കപ്പെടുന്നു എന്നത് വല്ലാതെ അത്ഭുതപ്പെടുത്തുന്നു


ഭൂതകാലത്തെ വെച്ച് വർത്തമാനകാലത്തെ നശിപ്പിക്കുന്നവരും വിഷലിപ്തമാക്കുന്നവരുംതന്നെഅവർ.


ലോകത്ത് ഏത് രാജ്യവും ഭൂഖണ്ഡവും ഉപഭൂഖണ്ഡവും ഭൂപ്രദേശവും ഉണ്ട് സ്വാഭാവികമായും തന്നെവിവിധങ്ങളായ അപ്പപ്പോഴുണ്ടായ കാരണങ്ങളാൽ വിഭജിക്കപ്പെടാതെകുറെ രാജ്യങ്ങൾ ആയിമാറാതെകുറെ രാജ്യങ്ങളാവാതെ?


മൂന്ന് രാഷ്ട്രങ്ങൾ ആയതിനെ വലിയ തെറ്റായി അവതരിപ്പിക്കുന്നതിലേറെയും അന്ന് അക്കാലത്ത്വിഭജനത്തിന് കൂട്ടുനിന്നവരുംവിദേശ അധിനിവേശ ശക്തിയുടെ പാദസേവകരായി നിന്നവരുംആയിരുന്നു  എന്നത് ഇന്ന് കൂട്ടിവായിക്കുമ്പോൾ വലിയ വിരോധാഭാസമായി തോന്നുന്നു.


അന്ന് വിഭജിക്കാൻ കൂട്ടുനിന്നവർ ഇന്ന് അക്കാര്യം വെച്ച് തന്നെ ജനങ്ങളെ വിഭജിക്കാൻ ഇന്ധനംകണ്ടെത്തുന്നു ഇന്ധനം വെച്ച് വലിയ ദേശസ്നേഹത്തിന്റെയും ഒപ്പം കുറെരാജ്യദ്രോഹികളെഉണ്ടാക്കുന്നതിന്റെയും പുതിയ അവതാരങ്ങളായി മാറുന്നു.


ദേശസ്നേഹത്തെ ദേശവാസികളോടുള്ള വെറുപ്പിനും വിഭജനത്തിനുംന്യായമാക്കുന്നവരുമായിരിക്കുന്നു അവർ അമൃതിൽ നിന്നും വിഷം ഊറ്റി എടുക്കുന്നവരെ പോലെപെരുമാറുന്നവർ.


എന്നോ നടന്ന  ഒരു വിഭജനം വെച്ച്ഇന്നും വെറുപ്പും ശത്രുതയും മാത്രം ഊതിക്കാച്ചി വീണ്ടുംജനങ്ങളെ വിഭജിക്കുന്നവരും വിഭജിക്കാൻ ശ്രമിക്കുന്നവരുമാവുന്നു അവർ.


വിഭജനത്തിന്റെ കാലത്തും അതേ വിഭജനത്തിന്റെ മറപിടിച്ച് ഉള്ളിലെ യഥാർത്ഥ വർഗ്ഗീയവിഷത്തെയും വെറുപ്പിനെയും മുതലെടുത്ത് ആവുന്നത്ര കലാപങ്ങളും കൂട്ടക്കൊലകളുംനടത്തിയവരവർഇന്നും അങ്ങനെ തന്നെ അതുംഅതുപോലുള്ള കാര്യങ്ങളും കഥകളും  തന്നെവഴിയും വിഷയവും ന്യായവുമാക്കി അതേ കലാപങ്ങളും കൂട്ടക്കൊലകളും തുടർന്ന്നടത്തുന്നവരാവുന്നു.


ദേശസ്നേഹമെന്നാൽ അന്യമത വിദ്വേഷവും അന്യസമുദായ വെറുപ്പും ആണെന്നത് ആദർശവുംആയുധവും ആക്കുന്നവരാവുന്നു അവരിപ്പോൾ


വർത്തമാനകാലത്തിൽ ചെലുത്തേണ്ട വിഷം മാത്രം ഭൂതകാലത്തിൽ കാണുന്നവരവർചികയുന്നവരവർ


ഭൂതകാല സംഭവങ്ങളെയും കഥാപാത്രങ്ങളെയും ഐതിഹ്യങ്ങളെയും വസ്തുതാവിരുദ്ധമായുംവാസ്തവവിരുദ്ധമായും വർത്തമാനകാലത്തിൽ (ചേരുംപടി ചേരില്ല എന്നറിഞ്ഞിട്ടുംഉദ്ധരിച്ച്വർത്തനാകാലത്തിലേക്ക് വേണ്ട വിഷമാക്കി മാറ്റുന്നവരവർ


**********


നിലവിൽ തന്നെ നൂറ്റി നാൽപത് കോടി ജനങ്ങളെ ഗർഭംധരിക്കുന്ന ഒരു രാജ്യം


ഒന്നായി ഒരു രാജ്യമായി നിൽക്കാൻ സാധാരണ ഗതിയിൽ വേണ്ട ഭാഷാപരമോ സാംസ്കാരികമോവിശ്വാസപരമോ ആയ ഏകീഭാവമില്ലാതെ.


ഇതിനേക്കാൾ വലിയ ജനതയും ഭൂപ്രദേശവും ഒരുമിച്ചുള്ള രാജ്യമായി ഈരാജ്യം നിലകൊള്ളുന്നത്കൊണ്ട് ഏത് ജനങ്ങൾക്ക് എന്ത് കാര്യം?


ജനങ്ങൾക്ക് വേണ്ടിയാണല്ലോ രാജ്യം


ജനങ്ങൾക്ക് വേണ്ടി ജനങ്ങൾ ഉണ്ടാക്കുന്നതാണല്ലോ രാജ്യം?


രാജ്യത്തിന് വേണ്ടി ജനങ്ങൾ എന്നതല്ലല്ലോ


രാജ്യമല്ലല്ലോ ജനങ്ങളെ ഉണ്ടാക്കുന്നത്?


ജീവനുള്ളതും ജീവനുണ്ടാവേണ്ടതും ജനങ്ങൾക്കാണല്ലോ


ജീവനുള്ളതും ജീവനുണ്ടാവേണ്ടതും രാജ്യത്തിനല്ലല്ലോ?


ജീവിക്കുന്നതും ജീവിക്കേണ്ടതും ജനങ്ങളാണല്ലോ


ജീവിക്കുന്നതും ജീവിക്കേണ്ടതും രാജ്യമല്ലല്ലോ?


ഒരു രാജ്യം വലിയ രാജ്യമായിരിക്കുന്നതിൽ എന്തെങ്കിലും വലിയ ഗുണം അവിടത്തെനിവാസികൾക്കുണ്ടോ?


ഇല്ല


ഒരു രാജ്യം വലിയ രാജ്യമായിരിക്കുന്നതിൽ ജനങ്ങൾക്ക് കുറെ പ്രയാസങ്ങൾ ഉണ്ടാവുംനികുതിഭാരംകൂടും എന്നുമാത്രംകൃത്യമായ ഭരണം നടക്കില്ല എന്നുമാത്രം.


ചെറിയ ആത്മാവും ചെറിയ ഹൃദയവും ചെറിയ ശ്വാസകോശവും ചെറിയ ഹൃദയത്തിനും ചെറിയആത്മാവിനും ശ്വാസകോശത്തിനും താങ്ങാൻ സാധിക്കത്ത വലിയ ശരീരവും


അതാണ്അങ്ങനെയാണ് ഏതൊരു വലിയ രാജ്യവും.


എന്ന കോലത്തിലാണ് വലിയതായി തന്നെ അവശേഷിക്കുന്ന ഓരോ രാജ്യവും.


എല്ലായിടത്തും വേണ്ടത്ര രക്തോട്ടം നടക്കാത്തശ്വാസവായു കിട്ടാത്തപോഷകങ്ങൾ വേണ്ടത്പോലെ വിതരണം ചെയ്തുകിട്ടാത്തക്ഷീണിച്ച ശരീരം പോലെ മാത്രമാവും ഏതൊരു വലിയരാജ്യവും.


ജനങ്ങൾ പിടപിടക്കുന്നത് തലച്ചോറും ഹൃദയവും ശ്വാസകോശവും അറിയാത്ത വിധമുള്ള രാജ്യം.


വെറുതേ കിതക്കുന്ന തലച്ചോറും ഹൃദയവും ശ്വാസകോശവും ആയ ഭരണകൂടമുള്ള രാജ്യം.


രോഗിയാണെന്ന് പോലും മനസ്സിലാക്കാൻ സാധിക്കാത്ത രോഗിയെ പോലെ ഒരുരാജ്യവുംഅവിടത്തെ ജനതയും.


ഏതൊരു വലിയ രാജ്യവും അതിലെ ഭരണവും ഭരണാധികാരികളും തമ്മിലുള്ള അനുപാതം വെച്ച്നോക്കിയാൽ ഇത് മനസ്സിലാവും.


ജനങ്ങൾക്ക് കൂടുതൽ നന്നാവുകയും ഉപകാരവും ശ്രദ്ധയും കിട്ടുന്നതാവുകയും ചെയ്യുക ഏത്രാജ്യവും ചെറുതാവുമ്പോഴാണ്


രാജ്യം എത്ര ചെറുതാവുന്നുവോ അത്രയും നല്ലത്.


രാജ്യം എത്ര ചെറുതാവുന്നുവോ അത്രയും ഭരിക്കാനും നിയന്ത്രിക്കാനും എളുപ്പം


രാജ്യം എത്ര ചെറുതാവുന്നുവോ ഭരണാധിപരും ഭരണീയരും പരസ്പരം അറിയാനും ബന്ധപ്പെടാനുംഎളുപ്പം.


വലിയ രാജ്യം ഭരിക്കാൻ വലിയ ബുദ്ധിമുട്ട്


ഭരിക്കാത്തഭരിക്കാൻ അറിയാത്തസുഖിക്കാനും സുഭിക്ഷരാവാനും വേണ്ടി മാത്രം അധികാരംകയ്യിലെടുക്കുന്ന ഭരണാധികാരികൾക്കുംഒപ്പം ഭരണം എന്തെന്ന് ശരിക്കും അറിയാത്തഅതിനാൽപ്രതികരിക്കാൻ പോലുമറിയാത്ത ജനതക്കും ഇത് മനസ്സിലാവില്ല.


കാട്ടിക്കൂട്ടൽ നടക്കുക മാത്രം ഭരണമെന്ന പേരിൽ നടക്കുക മാത്രമല്ലാതെഏറെക്കുറെ ജനസംഖ്യകൊണ്ടും ഭൂമിയുടെ വലുപ്പം കൊണ്ടും വലുതായ വലിയ രാജ്യം ഭരിക്കപ്പെടില്ലഭരിക്കപ്പെടുന്നില്ല.


ചെറിയ രാജ്യങ്ങൾ മാത്രമേ യഥാർത്ഥത്തിൽ ഭരിക്കപ്പെടുന്നുള്ളൂ.


ചെറിയ രാജ്യങ്ങളിലെ ജനങ്ങൾ മാത്രമേ ഭരണം കൊണ്ടുള്ള ഗുണങ്ങൾ ശരിക്കുംഅനുഭവിക്കുന്നുള്ളൂ


ജനങ്ങളിൽ നിന്നും ആവിയായി പോകുന്ന നികുതി ശരിക്കും അതേ ജനങ്ങളിലേക്ക് തന്നെ വിഘ്നംകൂടാതെവഴിമാറിപ്പോകാതെ ക്ഷേമമഴയായി പെയ്യണമെങ്കിൽ  രാജ്യം ചെറിയതായിരിക്കണം.


പ്രത്യേകിച്ചും ഭരണക്രമമായി തെരഞ്ഞെടുക്കുന്നത്  ജനാധിപത്യമാണെങ്കിൽ രാജ്യം എത്രചെറുതാവുന്നുവോ അത്രയും നല്ലത്അത്രയും ഫലവത്ത്.


ഉദ്യോഗസ്ഥരെയും ഭരണാധിപരെയും പോറ്റുന്ന പരിപാടിയുടെ മാത്രം പേരല്ല ഭരണമെന്നതുംജനാധിപത്യമെന്നതും എന്നുണ്ടെങ്കിൽ പ്രത്യേകിച്ചും രാജ്യം എത്ര ചെറുതാവുന്നുവോഅത്രയുംനല്ലത്.


ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തം കുറയാൻ രാജ്യത്തിന്റെ വലുപ്പം കാരണമാകും.


മറിച്ച് ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും പ്രതികരണശേഷിയും പ്രതികരണപരതയുംകൂടാൻഒരു രാജ്യത്തിന്റെ ചെറുപ്പം എത്രയും കാരണമാവുകയും ചെയ്യും.


ഭരണാധികാരികൾ താന്തോന്നികളും തെമ്മാടികളും ആകാൻഭരണം സുതാര്യതയുംസത്യസന്ധതയും നഷ്ടപ്പെട്ടതാകാൻ രാജ്യത്തിന്റെ വലുപ്പം എത്രയോ വലിയ ന്യായം.


വെറും അമ്പത് കോടി ജനങ്ങളുള്ള യൂറോപ്പ് അമ്പത്തിഒന്ന് രാജ്യങ്ങളായി പിരിഞ്ഞിരിക്കുകയാണ്


എന്തൊരു വലിയ മഹാഭാഗ്യമാണത്.


ഏകദേശം മുപ്പത് കോടിയോളം ജനങ്ങളുള്ള അമേരിക്കയും നിലകൊള്ളുന്നത് 51 രാജ്യങ്ങളായാണ്


ഭൂപ്രദേശം കൊണ്ടും ജനസംഖ്യ കൊണ്ടും വലുതായ ചൈനയുടെ ഭരണരീതി തന്നെ വലുപ്പത്തെകൈകാര്യം ചെയ്യാവുന്ന കോലത്തിലുള്ളതാണ്


വിവരംകേട്ട ജനങ്ങൾക്കിടയിൽ നടപ്പാക്കപ്പെടുന്ന  ജനാധിപത്യത്തിൽ ഭരണാധികാരികൾക്ക്അതിന്റെ നിലവാരം ഉണ്ടാവില്ല.


വിവരംകെട്ട ജനങ്ങൾക്കിടയിൽ നടപ്പാക്കപ്പെടുന്ന  ജനാധിപത്യത്തിന്റെ ഭരണാധികാരികൾക്ക്ജനങ്ങളെ പറഞ്ഞുപറ്റിക്കുന്നതല്ലാത്ത നിലവാരമുണ്ടാകില്ലനിലവാരമില്ല.


യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് രാജ്യങ്ങൾ ചെറുതായത് കൊണ്ടുള്ള ഏറെ മെച്ചങ്ങളുണ്ട്


അതുകൊണ്ട് തന്നെ ഏത് തരം ജീവിതപുരോഗതിയുടെ സൂചികകളും അളവുകോലുകളുംവെച്ച്നോക്കിയാലും ആരാജ്യങ്ങൾ മുഴുവൻ പുരോഗതി നേടിയ രാജ്യങ്ങളും ആയി.


ഭരണം ആകാവുന്നത്ര സുതാര്യമാണ്സത്യസന്ധമാണ് അത്തരം ചെറിയ രാജ്യങ്ങളിൽ


ഭരണമെന്നത് വെറും വരുത്തിത്തീർക്കൽ മാത്രമല്ല അത്തരം ചെറിയ രാജ്യങ്ങളിൽ


വലിയ രാജ്യങ്ങളിൽ ഭരണമെന്നത്പ്രത്യേകിച്ചും ജനാധിപത്യത്തിന്റെ പേരിൽ നടക്കുന്നത്വെറുംവരുത്തിത്തീർക്കൽ മാത്രമെന്ന് വരുന്നു


വലുതായത് കൊണ്ട് തന്നെ രാജ്യത്തിന്റെ ഏതെങ്കിലും കോണിൽ നിന്ന് വരുന്ന എന്തെങ്കിലുംഎതിർപ്പുകളും പ്രതികരണങ്ങളും ആവശ്യങ്ങളും ഭരണാധികാരികളിലേക്ക് ദൂരം കടന്നെത്തുകയില്ലഎന്നതുകൊണ്ട് തന്നെ അത്തരം പ്രതികരണങ്ങളെയും എതിർപ്പുകളെയും ആവശ്യങ്ങളെയും വലിയരാജ്യത്തെ ഭരണാധികാരികൾക്ക് പേടിക്കാനുമില്ല


കാരണംഅത്തരം എതിർപ്പുകളും പ്രതികരണങ്ങളും ആവശ്യങ്ങളും കടലിൽ മഷി ഒഴിച്ചത്പോലെയാവുമെന്ന് അവിടങ്ങളിലെ ഭരണാധികകൾക്കൊക്കെയും നന്നായിഅറിയാം.


എതിർപ്പുകളും പ്രതികരണങ്ങളും ആവശ്യങ്ങളും ആര് എവിടെനിന്ന് നടത്തിയാലും എവിടെയുംഎത്താതെ പോകുമെന്ന് അത്തരം വലിയ രാജ്യങ്ങളിലെ ഭരണാധികാരികൾ ദിനേനയെന്നോണംപരീക്ഷിച്ചും അനുഭവിച്ചും അറിയുന്നകാര്യം മാത്രം


കാമം കരഞ്ഞു തീർക്കുന്ന കഴുതകൾ മാത്രമാവും അത്തരം വലിയ രാജ്യത്തെ ജനങ്ങൾ.


ജനങ്ങളും ഭരണാധിപരും തമ്മിലുള്ള അകലം കുറവാണ് ചെറിയ രാജ്യങ്ങളിൽ


മറിച്ച് വലിയ രാജ്യങ്ങളിലെ ജനങ്ങളും ഭരണാധിപരും തമ്മിലുള്ള അകലം രാജ്യത്തിന്റെ വലുപ്പംകൂടുന്നതിനനുസരിച്ച് കൂടുതലുമാണ്.


എന്തെങ്കിലും ചെയ്തെന്ന് വരുത്തിത്തീർക്കുന്ന ഭരണം കാഴ്ച വെച്ച് ഭരണകൂടത്തിന്രക്ഷപ്പെടാൻസാധിക്കില്ല ചെറിയ രാജ്യങ്ങളിൽ


മറിച്ച് എന്തെങ്കിലും ചെയ്തെന്ന് വരുത്തിത്തീർത്ത് അതാണ് ഭരണമെന്ന് പറഞ്ഞുപറ്റിച്ച്ഭരണകൂടത്തിന് രക്ഷപ്പെടാൻ സാധിക്കും വലിയ രാജ്യങ്ങളിൽ


മാനുഷികമൂല്യങ്ങൾ വെച്ചുള്ള ബാധ്യതകൾ കുറച്ച് കൂടി അടുത്ത് നിന്ന് നിർവ്വഹിക്കാൻബാധ്യസ്ഥരാവും ഭരണകൂടവും ഭരണാധികാരികളും ചെറിയ രാജ്യങ്ങളിൽ


മാനുഷിക മൂല്യങ്ങളേ ബാധകമല്ലാതാവും വലിയ രാജ്യം ഭരിക്കുന്നവർക്ക്


രാജ്യങ്ങളുടെ ചെറുപ്പം ജനാധിപത്യത്തെ കൃത്യമായും എളുപ്പമായും നടപ്പാക്കാൻ കാരണമാകുന്നു..


*******


പറഞ്ഞുവരുന്നത് മറ്റൊന്നുമല്ല:


സംഭവിച്ചത് സംഭവിച്ചു


സംഭവിച്ചത് പറഞ്ഞ് പറഞ്ഞ് വീണ്ടും പ്രശ്നങ്ങളും വിഭജനവും ഉണ്ടാക്കരുത്.


പിന്നെയും പറഞ്ഞുവരുന്നത്:


ചെറുതാണ് വലുതും നല്ലതുമെന്നതിനാൽ ഇന്ത്യ പോലുള്ള വലിയ രാജ്യത്തെ ഇനിയുമിനിയുംവെട്ടിമുറിക്കണം എന്നല്ല


പകരം വലിയ ഇന്ത്യയെ ജനജീവിതത്തിനും ജനങ്ങൾക്കും എളുപ്പക്കാൻ താക്കോണം ചെറുതായിതോന്നിപ്പിക്കണം എന്നാണ്


ഭാരബാധികാരികൾക്കും ജനങ്ങൾക്കും ഭരണം എളുപ്പമാക്കും വിധം ചെറുതാക്കി തോന്നിപ്പിക്കണംഎന്നാണ്


ജനങ്ങൾക്ക് രാജ്യവും രാജ്യഭരണവും രാജ്യഭരണത്തിലേക്കുള്ള വഴികളും എളുപ്പവും പ്രാപ്യയുംആണെന്ന് തോന്നും വിധം ചെറുതാണെന്ന് തോന്നിപ്പിച്ചുകൊടുക്കണം എന്നാണ്.


ഒരു രാജ്യവും അതിന്റെ വലുപ്പം കൊണ്ട്  രാജ്യത്തിൽ ജീവിക്കുന്ന ജനങ്ങൾക്ക് നീന്തിയാലുംനീന്തിയാലും അറ്റംകിട്ടാത്ത സമുദ്രം പോലെയായി തോന്നരുത്


അതുകൊണ്ട് തന്നെ ഇനിയങ്ങോട്ട് ഇന്ത്യ പോലുള്ള വലിയ രാജ്യം എളുപ്പത്തിൽ ഭരിക്കപ്പെടാനുംചെറുതായി തോന്നാനും നല്ലത് അധികാരം എത്രയും വികേന്ദ്രീകരിക്കുക എന്നതാണ്.


ഇന്ത്യ പോലുള്ള വലിയ രാജ്യത്ത് ജനാധിപത്യം പോലുള്ളത് വിജയിക്കാൻ നല്ലതും ആവുന്നത്ര ഭരണംവികേന്ദ്രീകരിച്ചുകൊണ്ട് ജനങ്ങളിൽ അധികാരം എത്തിച്ചുകൊടുത്തുകൊണ്ടാണ്


രാജ്യം ചെറുതാണെന്നും അവരോരുത്തരുടെയും വരുതിയിൽ വരുന്ന രാജ്യമാണെന്നുംതോന്നിപ്പിച്ചുകൊണ്ടാണ് രാജ്യം വലുതായി നിൽക്കേണ്ടത്.


രാജ്യഭരണം കോർപറേറ്റ് ഭരണം പോലെ തങ്ങളിൽ നിന്നും അന്യംനിൽക്കുന്ന ഒന്നല്ല എന്ന്ജനങ്ങളിൽ ഓരോരുത്തർക്കും തോന്നിപ്പിച്ചുകൊണ്ടാണ് അത് സംഭവിപ്പിക്കേണ്ടത്.


സംസ്ഥാനങ്ങളെ പരമാവധി ഓരോ ചെറിയ രാജ്യങ്ങൾ പോലെ ആക്കും വിധവും തോന്നിപ്പിക്കുംവിധവും ഇന്ത്യയെ പരമാവധി കോൺഫെഡറൽ രാജ്യം ആക്കിക്കൊണ്ടാണ് ഇന്ത്യക്ക് ഇന്ത്യയായിവലിയ രാജ്യമായി കൂടുതൽ കാലം മാതൃകയായി നില്നിൽക്കാൻ സാധിക്കുക എന്ന്മനസ്സിക്കാക്കിക്കൊണ്ട് തന്നെ.


ആയുധബലം കൊണ്ടും സൈനികബലം  കൊണ്ടുമല്ലസ്വന്തം ജനങ്ങളെ പേടിപ്പിച്ചു കൊണ്ടുമല്ല ഒരുരാജ്യവും  രാജ്യത്ത് ജീവിക്കുന്ന ജനങ്ങളുടെ മുമ്പിൽ നിലകൊള്ളേണ്ടതും നിലനിൽക്കേണ്ടതും.


അധികാരകേന്ദ്രീകരണം ശ്വാസംമുട്ട് കൂട്ടും


അധികാരകേന്ദ്രീകരണം ഇന്ത്യയുടെ ശരീരത്തെ ശ്വാസംമുട്ടിച്ച് മരിപ്പിക്കുംകൊല്ലും.


അധികാരം എത്രകണ്ട് വികേന്ദ്രീകരിക്കപ്പെടുന്നുവോ അത്രയും വഴിയിൽ ജനങ്ങൾക്ക് രാജ്യവുംരാജ്യഭരണവും എന്നത് കൂടുതൽ കൂടുതൽ സുതാര്യവും സത്യസന്ധവും സാധ്യവും പ്രാപ്യവുമായസംവിധാനമായും സംഗതിയായും മാറും.


ചെറുതാണ് നല്ലത്ചെറുതാണ് കൈകാര്യം ചെയ്യാൻ എളുപ്പം.


എന്ന് മനസ്സിലാക്കിക്കൊണ്ട് തന്നെവലുതാണെന്ന് തോന്നിപ്പിക്കാത്ത വിധം വികേന്ദ്രീകരിച്ച്ചെറുതാക്കിക്കൊണ്ട് വലിയ രാജ്യം ചെറുതായി മാറണം.


ഓരോ സംസ്ഥാനത്തെയും ഫലത്തിൽ ഓരോ രാജ്യം പോലുള്ള സംസ്ഥാനം തന്നെ ആക്കിക്കൊണ്ട്വേണം ഇന്ത്യ വലിയ ചെറിയ ഇന്ത്യയായി നിലകൊള്ളാൻ.

No comments: