മരിച്ചവരെ കുറ്റംപറയാൻ പാടില്ലെന്ന്.
ശരിയാണ്.
മോദിയുടെ അമ്മ മരിച്ചുപോയ ആളാണ് അതുകൊണ്ട് മോദിയുടെ അമ്മയെ കുറ്റം പറയരുതെന്ന്.
ശരിയാണ്.
മരിച്ചവർ മുഴുകെയും സ്വർഗ്ഗീയരാണെന്ന്.
അതുകൊണ്ട് മോദിയുടെ അമ്മ സ്വർഗ്ഗീയ ആണെന്ന്.
ശരിയാണ്.
സ്വർഗ്ഗീയരായവരെ കുറ്റം പറയരുതെന്ന്.
ശരിയാണ്.
അതുകൊണ്ട് മോദിയുടെ സ്വർഗ്ഗീയ അമ്മയെ കുറ്റം പറയരുതെന്ന്.
ശരിയാണ്.
മരിച്ചവരൊക്കെയും സ്വർഗ്ഗീയരാണെങ്കിൽ പിന്നെ എന്തേ മോദിയുടെ അമ്മ മാത്രംസ്വർഗീയയാവുന്നു?
മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും നെഹ്രുവും രാജീവ് ഗാന്ധിയും മരിച്ചവരല്ലേ ?
മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും നെഹ്രുവും രാജീവ് ഗാന്ധിയും സ്വർഗ്ഗീയരല്ലേ?
മരിച്ചവരും സ്വർഗ്ഗീയരുമായ മഹാത്മാഗാന്ധിയേയും ഇന്ദിരാഗാന്ധിയെയും നെഹ്രുവിനെയും രാജീവ്ഗാന്ധിയെയും കുറ്റം പറയാമോ?
പ്രത്യേകിച്ചും മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിന് വേണ്ടിജീവത്യാഗം ചെയ്തവരാണെങ്കിൽ പ്രത്യേകിച്ചും കുറ്റം പറയാമോ?
അക്ബറും ഔറംഗസീബും ബാബറും മാത്രം മരിച്ചവരും സ്വർഗ്ഗീയരും അല്ലെന്നുണ്ടോ?
അതല്ലെങ്കിൽ ചിലർ മാത്രമേ മരിച്ചവരും സ്വർഗ്ഗീയരും ആകുന്നുള്ളൂ എന്നുണ്ടോ?
ചിലർ മാത്രമാണ് മരിച്ചവരും സ്വർഗ്ഗീയരും എന്നതിന് എന്തെങ്കിലും പ്രത്യേക തെളിവും സാക്ഷ്യപത്രവും യോഗ്യതാപത്രവും ആരെങ്കിലും എവിടുന്നെങ്കിലും കൊടുത്തിട്ടുണ്ടോ, കൊടുക്കുന്നുണ്ടോ?
********
മരണം എല്ലാവരെയും ഒരുപോലെ പുണ്യവാന്മാരും സ്വർഗ്ഗീയരും ആക്കുന്ന പ്രക്രിയയാണോ
മരിച്ചത് കൊണ്ട് മാത്രം, മരിക്കുന്ന മാത്രയിൽ എല്ലാവരും വകഭേദമില്ലാതെ പുണ്യവാന്മാരാവുമോ, സ്വർഗ്ഗീയരാവുമോ??
എങ്കിൽ, ഹൈന്ദവ മതസങ്കല്പം ഉൾപ്പെടെ എല്ലാ മതസങ്കല്പ പ്രകാരവും രക്ഷയും ശിക്ഷയും(സ്വർഗ്ഗവും നരകവും) മരണത്തിന് ശേഷമാണെന്ന് വരുന്നതെങ്ങിനെ?
മരണത്തിന് ശേഷം ശിക്ഷിക്കപ്പെടുന്നവൻ മരണത്തിന് ശേഷവും പുണ്യവാൻ ആവുന്നില്ല, കുറ്റക്കാരനും പാപിയും തന്നെയായി തുടരും എന്നതല്ലേ അതിന്റെ അർത്ഥം?
No comments:
Post a Comment