സംസം വെള്ളമായാലും ഗംഗാജലമായാലും ശരി.
സ്ഥാനവും സമയവും തെറ്റിയാൽ അപകടമുണ്ടാകും, ആർക്കും അണുബാധയുണ്ടാക്കും.
ഏത് വെള്ളവും പഴകിയാൽ അതിൽ പായലും അമീപയും അണുക്കളും പുഴുക്കളും ഒക്കെഉണ്ടാവും.
ജീവനും ജീവിതത്തിനും ആധാരം വെള്ളമാണ് എന്നത് കൊണ്ട് തന്നെ ഇത് വളരേ സ്വാഭാവികം.
ജീവന്റെയും ജീവിതത്തിന്റെയും സൂചന മാത്രമാണ് പായലും അമീപയും അണുക്കളും പുഴുക്കളുംഒക്കെ.
കാര്യകാരണത്തിലധിഷ്ഠിതമായ, നാം നിലനിൽക്കുന്ന, ജീവിക്കുന്ന പ്രകൃതിയിൽ പായലുംഅമീപയും അണുക്കളും പുഴുക്കളും ചിലപ്പോൾ (പ്രത്യേകിച്ചും ആസ്ഥാനത്ത് അസമയത്ത് ഉള്ളിൽ ചെന്നാൽ) നമുക്ക് ഉപദ്രവവും ആകും എന്നത് വെറും പ്രകൃതിപരം.
“(അവൻ റബ്ബ്) സൃഷ്ടിച്ചതിന്റെ ഉപദ്രവത്തിൽ നിന്ന് ഞാൻ പ്രഭാതത്തിന്റെ റബ്ബിനോട് (ഘട്ടം ഘട്ടമായി വളർത്തുന്നവനോട്) രക്ഷ (അഭയം) തേടുന്നുവെന്ന് നീ പറയുക” (ഖുർആൻ )
ദൈവം സൃഷ്ടിച്ചതിൽ തന്നെ തിന്മയും നന്മയും, ഉപകാരവും ഉപദ്രവവും ഉണ്ടെന്നർത്ഥം.
സംസമിലായാലും ഗംഗാജലത്തിലായാലും നന്മ മാത്രമല്ല തിന്മയും ഉണ്ട് എന്നർത്ഥം.
സംസമിലായാലും ഗംഗാജലത്തിലായാലും ഉപകാരം മാത്രമല്ല ഉപദ്രവവും ഉണ്ട് എന്നർത്ഥം.
സ്ഥാനം തെറ്റി, സമയം തെറ്റി ഉപയോഗിച്ചാൽ സംസമായാലും ഗംഗാജലമായാലും മരുന്നായാലും തേനായാലും മുലപ്പായാലും തിന്മയും ഉപദ്രവവും വിഷവും ആയി ഭവിക്കും.
വിശ്വാസകാര്യങ്ങളിൽ ആറാമത്തെ കാര്യം: “വിധി: അതിലെ നന്മയും തിന്മയും അല്ലാഹുവിൽ നിന്ന്” എന്നത്.
(അൽഖദ്രു ഖൈറുഹു വ ഷർറുഹു മിനല്ലാഹി തആലാ).
സാംസവുമുമായി ബന്ധപ്പെട്ട് തന്നെ പറയാം.
സംസം കുടിക്കുന്നതിൽ പ്രത്യേകിച്ച് പുണ്യമില്ല, രോഗശമനം ഇല്ല
സംസം കുടിക്കുന്നതിൽ പ്രത്യേകിച്ച് പുണ്യമുണ്ടെന്നും, രോഗശമനം ഉണ്ടെന്നും, മക്കത്ത് പോയാൽ സംസം ശേഖരിച്ച് കൊണ്ടുവരണമെന്നും, സംസം സൂക്ഷിച്ച് വീട്ടിൽ വെക്കണമെന്നും, മരിക്കുമ്പോൾ സംസം കുടിപ്പിക്കണമെന്നും എവിടെയാണ്, ആരാണ് പറഞ്ഞിട്ടുള്ളത്?
എവിടെയും ആരും പറഞ്ഞിട്ടില്ല.
കറുത്ത കല്ലായാലും സംസമായാലും മുഹമ്മദ് നബി തന്നെ ആയാലും (നിലകൊള്ളുന്ന സംഗതിക്കപ്പുറം) ഒരു പ്രത്യേകതയും കാണാൻ പാടില്ല.
ഒന്നിനെയും ആരേയും ബിംബവൽക്കരിക്കുന്നതിനും ആരാധനാമനസ്സോടെ കാണുന്നതിനും ശക്തമായും എതിരാണ് ഇസ്ലാമും ഖുർആനും.
സംസമും കറുത്ത കല്ലും മാത്രമല്ല എല്ലാ കല്ലും പുല്ലും വെള്ളവും പട്ടിയും പൂച്ചയും ഒരുപോലെദൈവികമാണ്, എല്ലാം ഒരുപോലെ ദൈവത്തിൽ നിന്നാണ്.
എല്ലാം ഒരുപോലെ ഒരേ ദൈവത്തിൽ നിന്ന്.
ഒന്നും ദൈവമല്ലാത്ത വേറെ ആരിൽനിന്നെങ്കിലോ വേറെ എവിടെനിന്നെങ്കിലോ അല്ല.
ഏതെങ്കിലും ചില കാര്യം മാത്രം ദൈവത്തിൽ നിന്നെന്നും ബാക്കിയെല്ലാം വേറെ ആരിൽ നിന്നെന്നുംവരാൻ പറ്റില്ല.
പിന്നെന്ത് സംസം? പിന്നെന്ത് ഗംഗാജലം?
എല്ലാ കല്ലിലും മുള്ളിലും പുല്ലിലും വെളളത്തിലും സംസമിലും ഒരുപോലെ നന്മയും തിന്മയും ഉണ്ട്.
എല്ലാറ്റിലും ഒരുപോലെ ഉപകാരവും ഉപദ്രവവും ഉണ്ട്.
ഖദർ എന്ന വിധി വിശ്വാസത്തിന്റെ അടിസ്ഥാനവും കൂടിയാണത്.
ഉപയോഗിക്കുന്ന സ്ഥാനവും സമയവും ആണ് ഏതൊന്നിന്റേയും ഉപകാരവും ഉപദ്രവവുംനിശ്ചയിക്കുന്നത്. വിധി നിശ്ചസ്യിക്കുന്നത്.
സ്ഥാനവും സമയവും ഒത്താൽ ഉപകാരമുള്ളതായി.
സ്ഥാനവും സമയവും തെറ്റിയാൽ ഉപദ്രവമായി മാറും.
സംസം കുടിക്കുന്നതിൽ പുണ്യമുണ്ടെന്നും രോഗശമനം ഉണ്ടെന്നും മരിക്കുമ്പോൾ സംസംകുടിപ്പിക്കണമെന്നും ഖുർആൻ എവിടെയും ധ്വനിപ്പിച്ചിട്ടുപോലുമില്ല.
പ്രവാചകനോ ശിഷ്യന്മാരോ അങ്ങനെ എന്തെങ്കിലും മരണാസന്നവേളയിൽ ചെയ്തതായോ ചെയ്യിപ്പിച്ചതായോ ഇല്ല.
സംസം വെള്ളമായാലും ഗംഗാജലമായാലും ശരി, പലപ്പോഴും എന്നോ ശേഖരിച്ചുവെച്ച ആ പഴയവെള്ളം കൊടുക്കുന്നത് തെറ്റാണ്, ആരോഗ്യപരമല്ല.
അങ്ങനെ പഴകിയ സാസമോ ഗംഗാജലമോ മരണാസന്നരെന്ന് നാം കരുതിയവർക്കോ രോഗിക്കോ കൊടുത്തത് കൊണ്ട് മാത്രം അണുബാധയേറ്റ് രോഗം കലാശാലാവുന്നവരും മരിക്കുന്നവരുമാവുംഉണ്ടാവും.
മരിച്ചവർക്കും അങ്ങേയറ്റം രോഗികകളായവർക്കും അത് അറിയാനും പറയാനും പറ്റില്ല.
മരിക്കാൻ കിടന്നതാണെന്ന് നമ്മൾ വിധിയെഴുതിയതിനാൽ ഈ സംസമെന്നും ഗംഗാജലമെന്നുംപേരുള്ള, നാം ശേഖരിച്ചുവെച്ച, പഴകിയ വെള്ളം കൊടുത്ത നമ്മൾ, മരണകാരണം പരിശോധിച്ച്അന്വേഷിക്കുകയും ഇല്ല.
No comments:
Post a Comment