Saturday, September 6, 2025

ഇന്ത്യ ഭയാനകമായ നീരാളിപ്പിടുത്തത്തിലാണ്.

ഇന്ത്യ ഭയാനകമായ നീരാളിപ്പിടുത്തത്തിലാണ്.


ഇന്ത്യ ഭയാനകമായ നീരാളിപ്പിടുത്തത്തിലാണെന്ന് എല്ലാവരും പ്രത്യേകിച്ചും എല്ലാ പ്രതിപക്ഷ കക്ഷികളും ഒരുപോലെ ഇപ്പോഴെങ്കിലും മനസ്സിലാക്കണം


അവരവരുടെ താൽക്കാലിക സ്വാർത്ഥ നിക്ഷിപ്ത അധികാര താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്ന തിരക്കിനിടയിൽ ഈ ഭയാനക നീരാളിപ്പിടുത്തത്തെ മുൻകൂട്ടി മനസ്സിലാക്കി പ്രതിരോധിക്കാൻ ക്ഷിഞ്ഞില്ലെന്ന മഹാഅബദ്ധത്തിന് പ്രായശ്ചിത്തമായെങ്കിലും ഇപ്പോഴത് മനസ്സിലാക്കണം.


ഇന്ത്യ നീരാളിപ്പിടുത്തത്തിലാണെന്ന് മനസ്സിലാക്കുന്നതിൽ ഇനിയങ്ങോട്ട് ആരും ഒരു നിസ്സാരഭാവവും ലാഘവത്വവും കാണിച്ചുകൂട.


ഇന്ത്യ നീരാളിപ്പിടുത്തത്തിലാണെന്ന് മനസ്സിലാക്കുന്നതിൽ ഇനിയങ്ങോട്ട് കാണിക്കുന്ന നിസ്സാരഭാവവും ലാഘവത്വവും ഇന്ത്യയെ തന്നെ ഇല്ലാതാക്കും, ഇന്ത്യയെ തന്നെ തമ്മിലടിച്ച് നശിപ്പിക്കുന്നതാക്കും.


ഇന്ത്യയെ ഈ ഭയാനകമായ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിക്കാൻ എല്ലാ പാർട്ടികളും കൂടിഒരൊറ്റ പാർട്ടിയായി തന്നെ മാറണം, മാറേണ്ടിവരും, ഒരൊറ്റ പാർട്ടിയായി സമരം ചെയ്യണം, സമരം ചെയ്യേണ്ടിവരും.


അതല്ലെങ്കിൽ ഇന്ത്യയെ ഭയാനകമായ നീരാളിപ്പിടുത്തത്തിൽ നിന്നും രക്ഷിക്കാൻ എല്ലാ പാർട്ടികളും ഒരൊറ്റ പാർട്ടിയുടെ കുടക്കീഴിൽ അണിനിരക്കണം, അണിനിരക്കേണ്ടിവരും.


അങ്ങനെഎല്ലാ പാർട്ടികളും ഒരൊറ്റ പാർട്ടിയാവുമ്പോൾ,  


അങ്ങനെഒരൊറ്റ പാർട്ടിയുടെ കുടക്കീഴിൽ എല്ലാ പാർട്ടികളും അണിനിരക്കുമ്പോൾ,


ഓരോരുത്തനും ഓരോ പാർട്ടിക്കും പ്രാദേശികമായും താൽക്കാലികമായും ഏറെ സ്ഥാനമാനങ്ങളും പ്രസക്തിയും നഷ്ടപ്പെടാനിടയുണ്ട്.


നഷ്ടപ്പെടാനിടയുള്ള സ്ഥാനമാനങ്ങളും പ്രസക്തിയും രാജ്യത്തിന് വേണ്ടി നഷ്ടപ്പെടാൻ ഒരോരുത്തരും ഓരോ പാർട്ടിയും തയ്യാറാവണം.


*******


ഏതൊരു രാജ്യത്തിലും സമൂഹത്തിലും കുറ്റവാളികളും അറിവില്ലാത്തവരും തെമ്മാടികളും നേതാക്കളാവുന്നുവോ,  ഭരണാധികാരികൾ ആവുന്നുവോ,


ഏതൊരു രാജ്യത്തിലും സമൂഹത്തിലും അറിവുള്ളവരും നല്ലവരും നീതിമാന്മാരും രാജ്യദ്രോഹികളാവുന്നുവോജയിലുകളിലാവുന്നുവോ,


 സമൂഹവും രാജ്യവും നാശത്തിലേക്ക് കുതിക്കുന്നു.


********


മറിച്ച് പറഞ്ഞാൽ ഏതൊരു രാജ്യവും സമൂഹവും നശിക്കാൻ ഒരുങ്ങുന്നുവോ  രാജ്യത്തിലും സമൂഹത്തിലും കള്ളന്മാരും തെമ്മാടികളും അവിവേകികളും അജ്ഞരും നേതാക്കളും ഭരണാധികാരികളും ആവും.

No comments: