Monday, September 29, 2025

അന്താരാഷ്ട്ര വാർത്തകൾ കാണാൻ പറയരുത്. വീമ്പിളക്കാൻ പറ്റില്ല

വിശ്വഗുരു ഉണ്ടാക്കിയെടുത്ത പ്രധാനനേട്ടങ്ങൾരൂപയുടെ മൂല്യംകുത്തനെ ഇടിഞ്ഞുഇന്ത്യൻപാസ്പോർട്ടിന് ലോകത്തെവിടെയും വിലയില്ലപിന്നെ രാജ്യം മുട്ടിലിഴയുക.

*********


എല്ലാം വിറ്റുതുലച്ചുവെന്ന വാദം തെറ്റാണ്


കുറെ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്ഇഡിസിബിഐഇലക്ഷൻ കമ്മീഷൻആവുന്നത്ര കോടതികൾ


ഇവയൊക്കെ വാങ്ങിക്കൂട്ടിയിട്ടുമുണ്ട്.


*******


ഇന്ത്യക്കാരന്റെയൊരവസ്ഥ


ഇന്ത്യയിലവൻ വെറുക്കപ്പെടുന്നുഅന്യനാക്കപ്പെടുന്നു


മറ്റുള്ള രാജ്യങ്ങളിൽ അവനെ  രാജ്യക്കാരെല്ലാവരും വെറുക്കുന്നുപുറത്താക്കാൻ ശ്രമിക്കുന്നു.


********


Confederal സമ്പ്രദായം നടപ്പാക്കി പരമാവധി ഓരോ സംസ്ഥാനത്തെയും ഓരോ രാജ്യം പോലെആക്കുകയാണ് ചുരുങ്ങിയത് വേണ്ടത്


അധികാരം കേന്ദ്രത്തിലേക്ക് കൂടുതൽ കൂടുതൽ കേന്ദ്രിക്കരിച്ച് പട്ടാളവും പോലീസുംആയുധങ്ങളും വെച്ച് ജനങ്ങളെ പേടിപ്പിച്ച് ഭീഷണിപ്പെടുത്തി നിയന്ത്രിക്കുന്നതിന്റെ പേരല്ലജനാധിപത്യം.


********


ഭരണാധികാരി വിഡ്ഢിയാണെങ്കിൽ അത്‌ തുറന്നുപറയുന്നതാണ് രാജ്യസ്നേഹം അത്‌തുറന്നുപറയാതിരിക്കലാണ് രാജ്യദ്രോഹം.


********


ഫലസ്തീൻഇന്ത്യൻ ജനതയുടെ നിസ്സംഗത അത്ഭുതപ്പെടുത്തുന്നില്ല


നോട്ട് നിരോധനത്തിലും വൻനികുതികളിലും വിലവർധനയിലും രൂക്ഷമായ തൊഴിലില്ലായ്മയിലുംനിസ്സംഗത പുലർത്തുന്നത്ര പ്രതികരണശേഷി നഷ്ടപ്പെട്ട ജനതയാണ്


എല്ലാറ്റിനും പകരം മത-ജാതി വിഭജനവും വെറുപ്പും കൈമുതലായുള്ള ജനതക്ക് വേറെന്ത് വേണംആശ്വസിക്കാൻ?


********


അന്താരാഷ്ട്ര വാർത്തകൾ കാണാൻ പറയരുത്.


അന്താരാഷ്ട്ര വാർത്തകൾ കണ്ടാൽ വീമ്പിളക്കാൻ പറ്റില്ലവീമ്പിളക്കുന്നത് കെട്ടുനിൽക്കാനുംവിശ്വസിക്കാനും പറ്റില്ല.


കേൾക്കണംറിപ്പബ്ലിക്ക് ടിവിയും ജനം ടിവിയും ടൈംസ് ന്യൂസും ആജ് തക്കും ഒക്കെ മാത്രം.

No comments: